സംവാദം:പ്രഗ്യ സിങ് ഠാക്കൂർ
=ദീർഘം എന്തിനാണ് ഒഴിവാക്കിയത്? ആ സ്ത്രീയുടെ (സാധ്വി =good woman എന്ന് ഇംഗ്ലീഷിൽ വിശേഷണം!) പേർ അങ്ങനെയാണ്(प्रज्ञा सिंह).— ഈ തിരുത്തൽ നടത്തിയത് Thachan.makan (സംവാദം • സംഭാവനകൾ)
- കൂട്ടിയെഴുതുമ്പോൾ ദീർഘം ശരിയാണ്.. പിരിച്ചെഴുതുകയാണെങ്കിൽ പ്രജ്ഞ എന്നു മതിയാകില്ലേ? --Vssun 11:22, 20 സെപ്റ്റംബർ 2009 (UTC)
- അതുപോലെ ഇത് കൂട്ടിയെഴുതുന്നത് ശരിയാണോ? ഉത്തരേന്ത്യയിൽ പൊതുവേ പേരിന്റെ ഘടകങ്ങളെ ഇടവിട്ടാണ് എല്ലായിടത്തും എഴുതിക്കാണുന്നത്. --Vssun 11:26, 20 സെപ്റ്റംബർ 2009 (UTC)
പ്രഗ്യ
തിരുത്തുകപ്രഗ്യ എന്നല്ലേ ശരിയായ പേര്? (ഇംഗ്ലീഷിനെ കൂട്ടുപിടിച്ചാണ് പറഞ്ഞത്.. ഹിന്ദി പേര് എവിടെയും കണ്ടില്ല).. --Vssun 11:24, 20 സെപ്റ്റംബർ 2009 (UTC)
- ഹിന്ദിയിൽ ജ്ഞ ഇല്ല. അതിന്റെ ഉച്ചാരണം ‘ഗ്യ’ എന്നായിത്തീർന്നതാണ്. മലയാളത്തിൽ ജ്ഞ ഉള്ളതുകൊണ്ട് അങ്ങനെത്തന്നെ ഉപയോഗിക്കുന്നതിലെന്താണ്?--തച്ചന്റെ മകൻ 11
- 30, 20 സെപ്റ്റംബർ 2009 (UTC)
അതു ശരിയാണെന്നു തോന്നുന്നില്ല. ഇവരുടെ ശരിയായ പേര് പ്രഗ്യ എന്നാണെങ്കിൽ അതു തന്നെ ഇവിടെയും നൽകണമെന്നാണ് നിലവിലുള്ള കീഴ്വഴക്കം. മറ്റൊരുഭാഷയിൽ അതിനു തതുല്യമായ വാക്കുണ്ടെന്നു കരുതി പേര് മാറ്റിയെഴുതുന്നത് ശരിയായ നടപടിയല്ല. ഈ രീതി ഹിന്ദിക്കാർ പിന്തുടർന്നാൽ, അവർ കെ.ആർ. നാരായണനെ, നാരായൺ എന്നാക്കില്ലേ?.. അതുകൊണ്ട് പ്രഗ്യ സിങ് എന്നു വേണമെന്ന് അഭിപ്രായപ്പെടുന്നു. --Vssun 12:35, 20 സെപ്റ്റംബർ 2009 (UTC)
pragya
തിരുത്തുകതലക്കെട്ടു മാറ്റം അംഗീകരിക്കുന്നു.Noufalom11.28,22 സെപ്റ്റംബർ 2009 (UTC)