പ്രഗ്യ സിങ് ഠാക്കൂർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

പ്രഗ്യ സിങ് ഠാക്കൂർ (സാധ്വി പ്രഗ്യ എന്നും അറിയപ്പെടുന്നു) ഒരു രാഷ്ട്രീയ പ്രവർത്തകയും ഭാരതീയ ജനതാ പാർട്ടിയുടെ നേതാവും പാർലമെൻ്റംഗവുമാണ്. ഭോപ്പാൽ നിയോജകമണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത് ഇവരാണ്. അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതവായിരുന്ന ഇവർ മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

സാധ്വി പ്രഗ്യ സിങ് ഠാകൂർ
പ്രമാണം:Pragya Thakur.jpg
ജനനം
പ്രഗ്യ ചന്ത്രപാൽ സിങ് ഠാകൂർ
ദേശീയത ഇന്ത്യ
മറ്റ് പേരുകൾസാധ്വി പൂർണചേതനഗിരി
അറിയപ്പെടുന്നത്2008 സെപ്റ്റെംബെർ 29 ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനപരമ്പരയിലെ പ്രധാനപ്രതി
മാതാപിതാക്ക(ൾ)ചന്ദ്രപാൽ സിങ് ഠാകൂർ (പിതാവ്)

പ്രവർത്തന മേഖല

തിരുത്തുക

പ്രഗ്യ സിങ് എ.ബി.വി.പി., രാഷ്ട്രവാദി സേന, ഹിന്ദു ജാഗരൺ മഞ്ച്, ദുർഗ്ഗാവാഹിനി തുടങ്ങിയ ഹിന്ദു സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വന്ദേമാതരം ജൻ കല്യാൺ സമിതി എന്ന സംഘ് പരിവാർ സംഘടനയുടെ സ്ഥാപകാംഗമാണ്[1]. 2002, 2007 വർഷങ്ങളിൽ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി ഇവർ പ്രചരണം നടത്തിയിരുന്നു. മാലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രഗ്യയുമായുള്ള ബന്ധം ബി.ജെ.പി നേതാക്കൾ നിഷേധിച്ചുവെങ്കിലും ഉന്നത ബി.ജെ.പി നേതാക്കളുമായി പ്രഗ്യയ്ക്കുള്ള ബന്ധം വെളിവാകുന്ന വീഡിയോ ടേപ്പുകൾ പുറത്തിറങ്ങി[2].

മാലേഗാവ് സ്ഫോടന കേസ്

തിരുത്തുക

മുസ്‌ലിംകളോടുള്ള പ്രതികാരമായി 2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് റമദാൻ മാസം രാത്രി പ്രാർഥന കഴിഞ്ഞുവരുന്ന മുസ്‌ലിംകളെ ഉന്നം വച്ച് സ്ഫോടനം നടത്തിയതിലെ പ്രധാനപ്രതിയാണ് പ്രഗ്യയെന്ന് മുംബൈ ഭീകരവിരുദ്ധസേന(എ.ടി.എസ്) ആരോപിച്ചു. പ്രഗ്യയുടെ പേരിലുള്ള ഈ മോട്ടോർസൈക്കിളാണ് അവർക്കെതിരേയുള്ള പ്രധാന തെളിവായത്[3]. രാജസ്ഥാനിലെ അജ്മീരിലും ഗുജറാത്തിലെ നന്ദേടിലും നടന്ന സ്ഫോടനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് ഭീകരവിരുദ്ധസേന ആരോപിക്കുന്നു.[4]

കുറ്റപത്രം

തിരുത്തുക

2009 ജനുവരി19 പ്രഗ്യയ്ക്കെതിരിലുള്ള 4000 പേജ് അടങ്ങുന്ന കുറ്റപത്രം കോടതിയിൽ സമർപ്പിക്കപ്പെട്ടു. പ്രഗ്യയും ലഫ്. കേണൽ പ്രസാദ് പുരോഹിതും ചേർന്നാണ് സ്ഫോടനത്തിന് ആസൂത്രണം നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന് ഇവരെ കോടതി റിമാന്റ് ചെയ്തു.[5] ഒൻപതു വർഷം ജയിലിൽ കഴിഞ്ഞ തീവ്രവാദി ബിജെപി ഭരണത്തിൽ കാൻസർ ബാധിത ആണ് എന്ന പേരിൽ വൻ ഇളവുകളോടെ ജയിലിൽ നിന്നും ഇറങ്ങി . ബിജെപി അവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു . അവർ കടുത്ത വർഗീയത പ്രചരണത്തിനു ഉപയോഗിച്ച് വിജയിച്ചു .

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-08. Retrieved 2009-09-18.
  2. http://www.youtube.com/watch?v=rri0Noktjuw
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-30. Retrieved 2009-09-18.
  4. http://timesofindia.indiatimes.com/articleshow/3715111.cms
  5. http://www.zeenews.com/nation/2009-01-20/500297news.html

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രഗ്യ_സിങ്_ഠാക്കൂർ&oldid=3679871" എന്ന താളിൽനിന്ന് ശേഖരിച്ചത്