സംവാദം:പുസ്തകം

Latest comment: 1 വർഷം മുമ്പ് by 2401:4900:32E9:E2DD:DEA6:3063:79D3:9E7C in topic പുസ്‌തകം

ഗ്രന്ഥവും പുസ്തകവും തമ്മിൽ വ്യതാസമില്ലേ? — ഈ തിരുത്തൽ നടത്തിയത് 117.97.11.195 (സംവാദംസംഭാവനകൾ)

ഗ്രന്ഥശാലയേക്കുറിച്ചെഴുതിയപോളാണ് ഇങ്ങനെ ഒരു പേരിനേക്കുറിച്ചോർത്തത്. വ്യത്യാസമുണ്ടോന്ന് അറിയില്ല. ഗ്രന്ഥശാലയും പുസ്തകശാലയും ഒന്ന് തന്നെയല്ലേ?--അഭി 12:01, 10 ജൂൺ 2008 (UTC)Reply
വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും നമ്മൾ മലയാളികൾ പഴയ പുസ്തകങ്ങളെ ഗ്രന്ഥം എന്ന് വിളിച്ചു കാണാറുണ്ട്. ഉദാഹരണമായി ഖുറാൻ,ബൈബിൾ,ഗീത തുടങ്ങിയവയെ. ഇവയെ ഒന്നും ആരും പുസ്തകം എന്ന് പറഞ്ഞ് കേട്ടിട്ടില്ല. എനിക്കു തോന്നുന്നത് ഗ്രന്ഥം എന്നത് സംസ്കൃത പദവും പുസ്തകം ശുദ്ധമലയാളവുമാണെന്നാണ്.--അനൂപൻ 12:17, 10 ജൂൺ 2008 (UTC)Reply

പുസ്തക്കപ്പുഴു /പുസ്തകപ്രേമി

തിരുത്തുക

പുസ്തകപ്പുഴു എന്നതാണോ ശരി? ഇതിനു സമാനമായ പുസ്തകപ്രേമി എന്നൊരു വാക്കുമില്ലേ? --ഷാജി 16:31, 10 ജൂൺ 2008 (UTC)Reply

പുസ്തകപ്പുഴു എന്ന് പ്രയോഗമുണ്ട്. പുസ്തക പ്രേമി എന്നും പറയാറുണ്ട്.--അഭി 16:43, 10 ജൂൺ 2008 (UTC)Reply

Codex മാത്രമാണോ പുസ്തകം

തിരുത്തുക

പുസ്തകവും ഗ്രന്ഥവും, ലേഖനത്തിൽ നിർവചിച്ചിരിക്കുന്നതുപോലെ, താളുകൾ കൂട്ടിത്തുന്നിയത് തന്നെ ആയിരിക്കണമെന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. ഒരു ചുരുളിൽ (scroll) എഴുതുന്നതും പുസ്തകമോ ഗ്രന്ഥമോ ആകാം. ബൈബിളിലെ ഉല്പത്തിക്കഥ ചരുളിൽ എഴുതിയാലും ഉല്പത്തി പുസ്തകം ആകുമല്ലോ. പഴയ ഗ്രന്ഥങ്ങളെ പുസ്തകങ്ങൾ എന്നു വിളിക്കുകയില്ല എന്നു പറയുന്നതും ശരിയാണെന്നു തോന്നുന്നില്ല. മലയാളത്തിൽ ഉല്പത്തി പുസ്തകം, ജോബിന്റെ പുസ്തകം എന്നൊക്കെയല്ലേ പറയാറ്? പുസ്തകമെന്ന വാക്ക് ശുദ്ധമലയാളമാണെന്നും എനിക്കുറപ്പില്ല. ഹിന്ദി അടക്കം മിക്കവാറും എല്ലാ ഇൻഡ്യൻ ഭാഷകളിലും ആ വാക്കുള്ളപ്പോൾ അതു മാത്രമെങ്ങനെ ശുദ്ധമലയാളമാകും?

"എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യമോ ആയ കടലാസ്, തുകൽ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടം" എന്ന് നിർ‍വചിച്ചാൽ ഇംഗ്ലീഷിലെ Codex എന്ന വാക്ക് കേൾക്കുമ്പോൾ തോന്നുന്ന അർഥമാണ് മന‍സ്സിൽ വരുന്നത്. പുസ്തകനിർമാണത്തിലെ ഒരു സങ്കേതികരീതി മാത്രമാണ് Codex. ആധുനികവും ഇന്ന് കൂടുതൽ പ്രചാരത്തിലുള്ളതുമായ രീതിയാണ് അതെന്ന് സമ്മതിക്കുന്നു. എന്നാൽ ആ നിർമ്മാണ രീതി പിന്തുടർന്നാൽ മാത്രമേ പുസ്തകമാവൂ എന്നില്ല. Codex രീതിക്ക് ക്രിസ്തുമതത്തോളം പഴക്കമേ ഉള്ളു. അതിന് മുൻപ് scroll-ൽ ആയിരുന്നു ഗ്രന്ഥങ്ങൾ എഴുതിയരുന്നത്. അതിനു ശേഷവും scroll രീതി വളരെക്കാലം തുടർന്നു. Codex സാങ്കേതിക വിദ്യ ക്രിസ്തുമതത്തിന്റെ വളർച്ചയെ ഏറെ സഹായിച്ചു എന്നൊരു പക്ഷമുണ്ട്. ചുരുളിൽ എഴുതിയിരുന്നപ്പോൾ, ഒരു ചുരുളിൽ ബൈബിളിലെ ഒന്നിലേറെ ഗ്രന്ഥങ്ങൾ കൊള്ളിക്കാൻ പറ്റില്ലായിരുന്നു. Codex രീതി വന്ന് അത് സാധ്യമായപ്പോൾ, ക്രിസ്ത്യാനികൾ, ക്രിസ്തു യഹൂദപ്രവചനങ്ങളുടെ പൂർത്തികരണമാണെന്ന് സ്ഥാപിക്കുമാറ്, ബൈബിളിലെ ഗ്രന്ഥങ്ങൾ ക്രമീകരിച്ച് ഒരു Codex-ൽ ഉൾക്കൊള്ളിക്കാൻ തുടങ്ങി. അതായത്, പ്രവാചകഗ്രന്ഥങ്ങളെ തുടന്ന് അവയുടെ പൂർത്തീകരണമെന്ന നിലക്ക് സുവിശേഷങ്ങളും മറ്റും. ഈ ക്രമീകരണം തന്നെ ക്രിസ്തുമതത്തിന്റെ പ്രചരണത്തെ സഹായിച്ച ഒരു arguement ആയിമാറി. അതുകൊണ്ട് ആദ്യകാലത്ത് Codex രീതിയോട് ക്രിസ്ത്യാനികൾക്ക് പ്രിയവും യഹൂദർക്കും എതിർപ്പും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്‌.Georgekutty 18:15, 10 ജൂൺ 2008 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ ബുക്ക് എന്നതിലെ ആമുഖത്തിലെ ചില വാചകങ്ങൾ പരിഫാഷിച്ചതാണ്. ബുക്കും പുസ്തകവും തമ്മിൽ വ്യത്യാസങ്ങലുള്ളതുകൊണ്ടാഅവാം ഇങ്ങനെ വന്നത്. പരിഭാഷയിലെ തെറ്റുകളുമാവാം. ഇംഗ്ലീഷ് ലേഖനം ഒന്ന് നോക്കണേ. "പുസ്തകം എന്നത് ഒരു സാഹിത്യ സൃഷ്ടിയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു." ഉല്പത്തി പുസ്തകം എന്ന് പറയുന്നതിനെ വ്യക്തമാക്കുന്നില്ലേ? പക്ഷെ സാഹിത്യ സൃഷ്ടി എന്ന വാക്ക് അനുയോജ്യമല്ലെന്ന് തോന്നുന്നു.--അഭി 18:32, 10 ജൂൺ 2008 (UTC)Reply
പുസ്തകം എന്ന വാക്ക് Codex എന്ന അർത്ഥത്തിൽത്തന്നെയല്ലേ മലയാളത്തിൽ ഉപയോഗിക്കുന്നത്? ഈ വാക്ക് Codex പ്രചാരത്തിലാവുന്നതിനു മുമ്പ് മലയാളത്തിൽ ഉണ്ടായിരുന്നോ എന്തോ.. --ജേക്കബ് 18:50, 10 ജൂൺ 2008 (UTC)Reply

പുസ്തകം എന്നു കേൾക്കുമ്പോൾ, നിത്യപരിചയം കൊണ്ട്, Codex രൂപമാണ് മിക്കവരുടേയും മനസ്സിൽ വരുന്നതെന്ന് സമ്മതിക്കുന്നു. എന്നാൽ അതിന്റെ അർഥം ആ വിധത്തിൽ restricted ആണെന്ന് തോന്നുന്നില്ല. ചുരുളും പുസ്തകമാവാം. 'പുസ്തകച്ചുരുൾ' എന്നുപോലും പറഞ്ഞുകൂടെന്നില്ല. പഴയനിയമത്തിലെ എസക്കിയേലിന്റെ പുസ്തകത്തിൽ, പ്രവചകന് ഒരു ദർശനത്തിൽ ദൈവവചനത്തിന്റെ ചുരുൾ തിന്നേണ്ടി വരുന്നില്ലേ. ആ ഭാഗം, സത്യവേദപുസ്തകം പരിഭാഷയിൽ ഇങ്ങനെയാണ്:-
"ഞാൻ നോക്കിയപ്പോൾ: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു. അവൻ അതിനെ എന്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു."(എസക്കിയേൽ 2:9-10)Georgekutty 19:26, 10 ജൂൺ 2008 (UTC)Reply

ഭാവിയിൽ വിക്കിപീഡിയയെ ആയിരിക്കും പുസ്തകം എന്ന് പറയുന്നത്? എഴുതുക എന്ന് പറഞ്ഞാൽ തന്നെ പേന ഓർമ്മവരാതെ കീബോഡ് ഓർമ്മവരുന്ന കാലമാ--78.93.157.66 19:56, 10 ജൂൺ 2008 (UTC)Reply

പുത്തകം

തിരുത്തുക

പുസ്തകം എന്നത് പുത്തകം എന്നതിൽ നിന്ന് വന്നതാണെന്നും പുത്തൻ കാര്യങ്ങൾ അകത്തുള്ളത് എന്നാണ്‌ പുത്തകം കൊണ്ട് അർഥമാക്കുന്നതെന്നും കുഞ്ഞുണ്ണി മാഷ് പറഞ്ഞതായി കേട്ടിട്ടുണ്ട്--വിചാരം 16:54, 22 ജൂലൈ 2010 (UTC)Reply

പുസ്‌തകം

തിരുത്തുക

എന്ന് വാക്കിന്റെ അർത്ഥം 103.160.194.198 11:37, 15 മാർച്ച് 2022 (UTC)Reply

ഗ്രന്ഥം എന്നാൽ ഗ്രഹിക്കേണ്ടത് പഠിക്കേണ്ടത് എന്നാണ് ഒരു നോവൽ വായിക്കുവാനുള്ളതാണ് അത് ഓരോ വാക്കും തരം തിരിച് പഠിക്കേണ്ടതല്ല 2401:4900:32E9:E2DD:DEA6:3063:79D3:9E7C 07:05, 4 ജൂലൈ 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പുസ്തകം&oldid=3939438" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പുസ്തകം" താളിലേക്ക് മടങ്ങുക.