സംവാദം:പുലിവാൽ (നാടകം)

(സംവാദം:പുലിവാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Drajay1976

പുലിവാൽ (നാടകം) എന്നതാവും നല്ല തലക്കെട്ട് ---Johnchacks (സംവാദം) 03:37, 13 ഓഗസ്റ്റ് 2012 (UTC)Reply

രണ്ടുതരത്തിലുമുള്ള ഉപദേശം എനിക്ക് കിട്ടുന്നുണ്ട്. ആദ്യം ഞാൻ പേരിനൊപ്പം (ഗ്രന്ഥം), (കവിത) എന്നൊന്നും ചേർക്കാറില്ലായിരുന്നു. അപ്പോൾ ഒരുപദേശം കിട്ടിയത് അങ്ങനെ ചെയ്യാനാണ്. അത്തരത്തിൽ ചെയ്തുവന്നപ്പോൾ വിശ്വപ്രഭ ഉപദേശിച്ചത് ആ പേരിൽ മറ്റൊരു താൾ നിലവിലില്ല എങ്കിൽ ബ്രായ്ക്കറ്റിൽ വിശദീകരണത്തിന്റെ ആവശ്യമില്ല എന്നും നിലവിൽ താളുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്താൽ മതി എന്നുമാണ്. താങ്കളുടെ അഭിപ്രായം കൂടിയായപ്പോൾ ഞാൻ ആശയക്കുഴപ്പത്തിലായി. ഇതിലൊരു നയമുണ്ടോ? എന്തായാലും ഈ താളിന്റെ പേര് മാറ്റുന്നതാവും ആശയം വ്യക്തമാവാൻ നല്ലതെന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:14, 14 ഓഗസ്റ്റ് 2012 (UTC)Reply
മുകളിൽ ഞാൻ ചേർത്ത സംവാദം ഉപദേശമായോ നിർദ്ദേശമായോ കാണേണ്ടതില്ല, ഒരു ചെറിയ അഭിപ്രായം മാത്രമാണ്  :) . ഈ ലേഖനം സാക്ഷാൽ പുലിവാലിനെപ്പറ്റിയല്ല എന്ന് ആദ്യമേ ഊഹിച്ചു. പിന്നെന്തു പുലിവാലാണെന്നറിയാൻ ലേഖനം തുറന്നു നോക്കേണ്ടി വന്നു. അതിനാൽ ആശയവ്യക്തതയ്ക് ഇവിടെ വലയം സഹായമാകും, അത്രതന്നെ. എന്നാൽ "ആ പേരിൽ മറ്റൊരു താൾ നിലവിലില്ല എങ്കിൽ ബ്രായ്ക്കറ്റിൽ വിശദീകരണത്തിന്റെ ആവശ്യമില്ല" എന്നഭിപ്രായത്തോടു യോജിക്കുന്നില്ല. ആശയക്കുഴപ്പം ഉണ്ടാവാൻ സാധ്യതയുള്ളപ്പോൾ നിർബന്ധമായും വലയം ചേർക്കണം. അതായത് നാറാണത്ത് ഭ്രാന്തൻ എന്ന താൾ നിലവിലില്ലങ്കിലും നാറാണത്തു ഭ്രാന്തൻ (കവിത)യ്ക്ക് വലയം വേണം.---Johnchacks (സംവാദം) 17:29, 14 ഓഗസ്റ്റ് 2012 (UTC)Reply
അയ്യോ! ഏതു സന്ദർഭത്തിലാണു ഞാൻ അങ്ങനെ ഉപദേശിച്ചിട്ടുണ്ടാവുക? (ക്ഷമിക്കണം, ഓർമ്മ വരുന്നില്ല; ഒരു പക്ഷേ, ഈ പേജിനെക്കുറിച്ച് താങ്കളുടെ സംവാദത്താളിൽ ഷിജു അലക്സ് അഭിപ്രായപ്പെട്ടതായിരിക്കാം ഉദ്ദേശിച്ചതു്.). ഇനി അഥവാ ഞാൻ ആയിരുന്നെങ്കിൽ തന്നെ, മിക്കവാറും ആശയവ്യക്തത ചോർന്നുപോകാത്ത ഒരവസരത്തിലായിരിക്കാം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. [ഉദാഹരണം പ്രധാനവിഷയത്തേക്കാൾ ആ പേരിൽ പ്രസിദ്ധമായ ഒരു കൃതി (eg.രണ്ടാമൂഴം), അല്ലെങ്കിൽ ഒരാളുടെ പേരു് (eg.ജഗതി)തുടങ്ങിയവ.] ഈ പുലിവാലിനെ സംബന്ധിച്ചിടത്തോളം വലയത്തിൽ അതിന്റെ ഇനവിവരം കൊടുക്കുന്നതുതന്നെയാണു ശരി. വിശ്വപ്രഭ ViswaPrabha Talk 21:50, 14 ഓഗസ്റ്റ് 2012 (UTC)Reply
എവിടെയാണ് ഉപദേശം എന്ന് എനിക്കും ഓർമവരുന്നില്ല. :) എന്തായാലും ഈ താളിന്റെ പേര് (തിരിച്ചുവിടലോടെ മാറ്റുകയാണ്) --അജയ് ബാലചന്ദ്രൻ (സംവാദം) 12:41, 15 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പുലിവാൽ_(നാടകം)&oldid=1393975" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പുലിവാൽ (നാടകം)" താളിലേക്ക് മടങ്ങുക.