സംവാദം:പുലിക്കോടൻ നാരായണൻ

Latest comment: 16 വർഷം മുമ്പ് by Bluemangoa2z

നോട്ടബളിറ്റി രാഷ്ട്രീയക്കാർക്കും, സിനിമാക്കാർക്കും മാത്രമായി വീതം വെച്ചു കൊടുക്കേണ്ട കാര്യമില്ല. പുലിക്കോടൻ നാരായണൻ ഇന്നും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംഭവത്തിലെ പങ്കാളിയാണ്‌.User:qmsarge

കലാലയാദ്ധ്യാപകർ മാത്രമല്ല പോലീസുകാരും നോട്ടബിലിറ്റി പ്രശ്നത്തിൽ അകപ്പെട്ടുവല്ലോ. സിനിമാക്കാരും ഇസ്ലാമികപ്രവർത്തകരും രാഷ്ട്രീയക്കാരുമല്ലാത്ത എല്ലാവരും നോട്ടബിലിറ്റിയില്ലാത്തവരാണ് എന്ന നയം വരാതിരിക്കട്ടെ.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇതിൽ നോട്ടബിലിറ്റി പ്രശ്നം വെറുതേ വലിച്ചിഴക്കുന്നതെന്തിന്‌ പുലിക്കോടൻ സാമാന്യം പ്രസിദ്ധനാണല്ലോ, പക്ഷേ എഴുത്തിനു ലേഖനസ്വഭാവമില്ല--പ്രവീൺ:സംവാദം 12:41, 16 നവംബർ 2007 (UTC)Reply

പുലിക്കോടന്റെ പ്രശസ്തിയെക്കുറിച്ച് പറയുമ്പോൾ അത് പ്രശസ്തിയോ കുപ്രശസ്തിയോ എന്ന് വിവേചിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. പൊതുജീവിതത്തിനും സമൂഹത്തിനും നന്മ ചെയ്യുന്നയാളെയും തിന്മ ചെയ്യുന്നയാളെയും ഒരു പോലെ കാണുന്നത് ശരിയല്ല.മൂല്യപരമായ ഇത്തരം വിവേചനം വിക്കിയുടെ നയമല്ല എന്നു പറയാം. എങ്കിലും വിധ്വംസകരെയും സാമൂഹികവിരുദ്ധപ്രവർത്തനം നടത്തുന്നവരെയും (കു)പ്രശസ്തിയുടെ പേരിൽ നോട്ടബിലിറ്റിയുള്ളവരായി പരിഗണിക്കുന്നത് ശരിയോ എന്ന് ആലോചിക്കാവുന്നതാണ്. നോട്ടബിലിറ്റി എന്നാൽ പ്രശസ്തിയല്ല എന്നതും ഓർക്കേണ്ടതാണ്.

 മംഗലാട്ട്  ►സന്ദേശങ്ങൾ 


നോട്ടബിലിറ്റി എന്നാൽ (സു)പ്രശസ്തി മാത്രമാണ്‌ എന്ന ചിന്ത പൊതുവെ വന്നു ചേർന്നിട്ടുണ്ട്. വിശുദ്ധന്മാർ മാത്രമേ നോട്ടബിൾ ആവൂ എന്ന് എവിടേയും നിർ‌വചിച്ചിട്ടില്ല. പ്രസ്തുത വ്യക്തിക്ക് ഏതെങ്കിലും വിധത്തിൽ ശ്രദ്ധേയത ഉണ്ടോ എന്നതാണ്‌ നോക്കേണ്ടത്. അതിനാൽ തന്നെ ഒരാൾ നന്മ ചെയ്തോ തിന്മ ചെയ്തോ എന്നതൊന്നും അല്ല ശ്രദ്ധേയത നിർണ്ണയിക്കുന്നത്. അതിനാൽ തന്നെ ഈ താളിൽ നിന്നു നോട്ടബിലിറ്റി ഫലകം ഒഴിവാക്കുന്നതണ്‌ ഉചിതം.--Shiju Alex 10:20, 20 നവംബർ 2007 (UTC)Reply

ഇവിടെ പുലിക്കോടൻ നാരായണ‍ന്റെ പ്രശസ്തി രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ്‌.ഇങ്ങനെയാണെങ്കിൽ കുറെ പോലീസുകാരെ വിക്കിയിൽ ചേർക്കേണ്ടി വരും.കൂത്ത്പറമ്പ് വെടിവെപ്പ് കേസിൽ വെടി വെച്ച പോലീസുകാർ,തലശ്ശേരി,പാനൂർ ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ സാക്ഷിയായ പോലീസ് ,ചങ്ങനാശ്ശേരിയിൽ ഈയിടെ തലക്കടിയേറ്റു മരിച്ച പോലീസുകാരൻ അങ്ങനെ..ഇവരെയൊക്കെ ഉൾപ്പെടുത്തണോ?ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരമായാണ്‌ നോട്ടബിലിറ്റി ടാഗ് ഇട്ടത്--അനൂപൻ 10:26, 20 നവംബർ 2007 (UTC)Reply
കേരളചരിത്രം അറിയാവുന്നവരിൽ പുലിക്കോടൻ നാരായണൻ, ജയറാം പടിക്കൽ, തുടങ്ങിയ എന്ന പേരുകൾ കേൾക്കാത്തവർ കുറവായിരിക്കും. കൂത്തുപറമ്പ് വെടിവെയ്പ്പു കേസിലെ ഒരു പോലീസുകാരന്റെ എങ്കിലും പേരു പറയാമോ? കുപ്രശസ്തരായ മറ്റു പോലീസുകാരുടെ പേരുകളും പറയൂ. ആവശ്യത്തിനു കുപ്രശസ്തരാണെങ്കിൽ ചേർക്കുന്നതിൽ വിക്കിയിൽ ചേർക്കാം. simy 10:30, 20 നവംബർ 2007 (UTC)Reply
അനൂപാ, അവരിൽനിന്നൊക്കെ വ്യത്യസ്തമായി, പുലിക്കോടൻ നാരായണനും ജയറാം പടിക്കലും രാജനും കെ. കരുണാകരനും ഈച്ചരവാര്യരുമൊക്കെ വർഷങ്ങളോളം മുൻ‌നിര മാധ്യമങ്ങളുടെ മുൻപേജുകളിൽ നിറഞ്ഞുനിന്ന വ്യക്തികളാണ്‌. അതു സുപ്രസിദ്ധിയോ കുപ്രസിദ്ധിയോ ആവട്ടെ ഇവർ ശ്രദ്ധേയരാണ്‌ എന്നത് സംശയാതീതമാണ്‌. കാരണം ഇത് കേരളത്തിലെ ഒരു മന്ത്രിസഭയെ വീഴ്ത്തിയ സംഭവത്തിലെ (മന്ത്രിസഭ വീഴാൻ കാരണമായ ഒരേ ഒരു സംഭവത്തിലെ) കേന്ദ്രകഥാപാത്രങ്ങളാണ്‌. അനൂപൻ പറഞ്ഞതുപോലെ മറ്റു പോലീസുകാരെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കാൻ നയം രൂപികരിക്കുക തന്നെ വേണം. ഇതിനാൽ നോട്ടബിലിറ്റി ഫലകം മാറ്റി {{വൃത്തിയാക്കേണ്ടവ}}, {{അപൂർണ്ണം}} എന്നീ ഫലകങ്ങൾ ഇടുന്നു. ഇനിയും എതിർപ്പുണ്ടെങ്കിൽ ആ ഫലകം പുനഃസ്ഥാപിക്കാവുന്നതാണ്. --ജേക്കബ് 10:41, 20 നവംബർ 2007 (UTC)Reply

പുലിക്കോടൻ നാരായണണനു നോട്ടബിലി ഉണ്ടോ എന്നുള്ളതാണ്‌ ഇവിടെ വിഷയം. കൂത്ത്പറമ്പ് വെടിവെപ്പ് കേസിൽ വെടി വെച്ച പോലീസുകാർക്ക് നോട്ടബിലിറ്റി ഉണ്ടോ എന്നുള്ളതല്ല. അവരുടെ നോട്ടബിലിറ്റിയെ കുറിച്ച് പ്രസ്തുത ലേഖനങ്ങൾ വരുംപ്പോൾ ചർച്ചചെയ്യാം. നന്ദിഗ്രാമിനെ കുറിച്ച് ചർച്ച ചെയ്യുന്നിടത്ത് മുത്തങ്ങയിലെ വെടിവെപ്പ് ചർച്ച ചെയ്യെണ്ടല്ലോ. ഇതിനൊക്കെ പരികാരം നോട്ടബിലിറ്റി നയം ഉണ്ടാക്കി എടുക്കുക എന്നതാണ്‌. അതിനുള്ള മുൻ‌കൈ ആരെങ്കിലും എടുത്താൽ പെട്ടന്ന് തന്നെ നയം ഉണ്ടാക്കാം.--Shiju Alex 10:34, 20 നവംബർ 2007 (UTC)Reply

കേരളാ രാഷ്ട്രീയ ചരിത്രത്തിൽ ഇ.എം.എസിനേക്കാളും പ്രശസ്തനായ പുലിക്കോടൻ നാരായണൻ എന്നയാളുടെ താളിൽ നിന്നും നോട്ടബിലിറ്റി ടാഗ് നീക്കി.--അനൂപൻ 10:40, 20 നവംബർ 2007 (UTC)Reply
:-) simy 10:41, 20 നവംബർ 2007 (UTC)Reply

കുപ്രശസ്തി ഒരു തടസ്സമാവുന്നില്ലാ എന്നാണെൻറെ അഭിപ്രായം. വീരപ്പൻ എന്ന ഒരു ലേഖനം അറിവുള്ളവർ എഴുതാനപേക്ഷിക്കുന്നു --ബ്ലുമാൻ‍ഗോ 10:45, 20 നവംബർ 2007 (UTC)Reply

അതെ വീരപ്പനും, ചമ്പൽ കൊള്ളക്കാരിയും, ബിൻ‌ലാദനും, സവാഹിരിയും ഒക്കെ വിക്കിയിൽ ലേഖനമായി വരാൻ തക്ക നോട്ടബിലിറ്റി ഉള്ളവരാണ്‌.

"പുലിക്കോടൻ നാരായണൻ" താളിലേക്ക് മടങ്ങുക.