പു.ക.സ മാർക്സിസ്റ്റ് പാർട്ടിയോട് അനുഭാവം പുലർത്തുന്ന സാംസ്കാരിക സംഘടനയാണ് എന്നാണ് എഴുതേണ്ടത്. സി.പി.ഐക്കാർക്ക് യുവകലാസാഹിതിയുണ്ട്.അവർ പു.ക.സയിൽ നിന്ന് അകന്നു നില്ക്കുകയും പു.ക.സ അവരെ അകറ്റി നിറുത്തുകയും ചെയ്യുന്നു.ഇടതുപക്ഷം എന്നു പറയുമ്പോൾ ജനതാദളും ആർ.എസ്.പിയും പോലെ വേറെ നിരവധി പാർട്ടിക്കാരുണ്ട്.അവർക്കൊന്നും ഈ സംഘടനയിൽ സ്ഥാനമില്ല.സി.പി.എം അനുഭാവികൾക്കു മാത്രമേ സ്ഥാനമുള്ളൂ. കെ.സി.ഉമേഷ് ബാബുവിനെ പുറത്താക്കിയതും സി.പി.എം വിധേയ സംഘടനയാണ് എന്ന വസ്തുത വ്യക്തമാക്കുന്നു. അപ്പോൾ അത് പറയാതിരിക്കുകയാണോ വേണ്ടത്. അങ്ങനെയല്ലെങ്കിൽ ഈ ലേഖനം ഒഴിവാക്കാവുന്നതാണ്.അർദ്ധസത്യവും അസത്യവും എഴുതുന്നതിനേക്കാൾ നല്ലത് അതില്ലാതിരിക്കകയാണ്. ഡോ.മഹേഷ് മംഗലാട്ട് 07:32, 19 മേയ് 2007 (UTC)Reply

അറിവില്ലായ്മ കൊണ്ടു സംഭവിക്കുന്നതാണ്. :-). മാറ്റി എഴുതാം. Simynazareth 07:34, 19 മേയ് 2007 (UTC)simynazarethReply

സിപിഎം ചായ്വുള്ള കലാകാരന്മാരുടെ മാത്രം സംഘടനയല്ല പുകസ. ഇതിലെ മെമ്പർമാരിൽ കൂടുതൽപേരും സിപിഎം അനിഭാവികളാണെന്നു മാത്രം. വൈലോപ്പിള്ളിയും മറ്റും സിപിഎമ്മുകാരായിരുന്നില്ല എന്നു തോന്നുന്നു. ഇടതുപക്ഷ വീക്ഷണമുള്ള സംഘടനയാണ് ഇത് (LDF എന്നല്ല). പൊതുവേ സിപിഎമ്മിനോട് അനുഭാവം പുലർത്തുന്ന സംഘടന എന്നു പറയാം. അതേ സമയം സിപിഎം ചായ്വുള്ള കലാകാരന്മാരുടെ സംഘടന എന്നു പറയുന്നത് തെറ്റാണ്. സജിത്ത് വി കെ 08:27, 19 മേയ് 2007 (UTC)Reply
സജിത്ത്, സി.പി.എം. കമ്മിറ്റികൾക്ക് പു.ക.സ. യിൽ എത്രമാത്രം നിയന്ത്രണം ഉണ്ട്? അഭിമതരെ പ്രതിഷ്ഠിക്കാനും അനഭിമതരെ നീക്കാനും പാർട്ടിക്ക് കഴിയുന്നുണ്ടോ? അങ്ങനെ ആണെങ്കിൽ സംഘടനയ്ക്ക് തീർച്ചയായും സി.പി.എം. ചായ്‌വ് വരും. Simynazareth 08:31, 19 മേയ് 2007 (UTC)simynazarethReply

പാർട്ടിക്കാർ എന്തു പറയുന്നുവെന്നത് നോക്കുന്നതിനോടൊപ്പം അത് വാസ്തവമാണോ എന്നു പരിശോധിക്കുകയും വേണം.

ഇടതുപക്ഷക്കാരനല്ലാത്തതിനാലാണോ ഉമേഷ്‌ബാബുവിനെ പുറത്താക്കിയത്. പാർട്ടിയുടെ പോഷകസംഘടനയോ ആശ്രിതസംഘടനയോ ആണത്.

വൈക്കം വിശ്വനാണ് അതിന്റെ മേൽനോട്ടക്കാരൻ. അദ്ദേഹം ഏതു നിലയിലാണ് സാഹിത്യകാരനും കലാകാരനുമാകുന്നത്?

ഇത്തവണ എല്ലാ ജില്ലാ താലൂക്ക് സമ്മേളനവും പാർട്ടിക്കാർ നിന്നാണ് നടത്തിയത്. ഈ ലേഖനം ഉപേക്ഷിക്കുന്നതാകും നല്ലത്. 59.93.35.24 09:23, 19 മേയ് 2007 (UTC)Reply

ഇല്ല. ലേഖനം ഉപേക്ഷിക്കുന്നത് എന്തിന്? പുരോഗമന സാഹിത്യ സംഘം വിക്കിപീഡിയയിൽ പരാമർശം അർഹിക്കുന്നു. അത് കേരളത്തിൽ പ്രശസ്തമാണ്. ലേഖനത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തുകയാണ് വേണ്ടത്, ലേഖനം ഉപേക്ഷിക്കുകയല്ല. Simynazareth 09:53, 19 മേയ് 2007 (UTC)simynazarethReply

ഈ ചർച്ച ഇത്തരം കാര്യങ്ങൾ എങ്ങനെ വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കണം എന്നതിനെ കുറിച്ച് ഒരു സമവായത്തിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ചോദ്യം പുകസ സിപിഎം ചായ്വുള്ള കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സംഘടനയാണോ എന്നതാണ്.

അനുകൂല വാദങ്ങൾ

  • പുകസയിൽ ആര് വരണം എന്ന് തീരുമാരിക്കാൻ സിപിഎമ്മിന് കഴിയുന്നു.
  • സിപിഎമ്മുകാരാണ് പുകസയുടെ പ്രധാന ആൾക്കാരിൽ കൂടുതലും.
  • പൊതുവേ സിപിഎം സംഘടനയായി അറിയപ്പെടുന്നു, മാധ്യമ റിപ്പോർട്ടുകളും അങ്ങനെയാണ്.

പ്രതികൂല വാദങ്ങൾ

  • പുകസയുടെ അംഗങ്ങൾ സിപിഎം അനുഭാവിയാകണം എന്ന് പുകസ ഒരിടിത്തും പറയുന്നില്ല
  • പുകസയിൽ സിപിഎം കാരല്ലാത്ത നിരവധി ആൾക്കാർ ഉണ്ട്. മുണ്ടശ്ശേരി മാസ്റ്റരെ പോലുള്ളവരുണ്ടായിരുന്നു.
  • പുകസ ഒന്നിന്റെയും പോഷക സംഘടനയല്ല എന്ന് അവർ ആവർത്തിച്ച് പറയുന്നുണ്ട്.
  • സിപിഎമ്മിന് നേരിട്ട് പുകസയിൽ ആരെയും അവർക്ക് നിയമിക്കാനോ, നീക്കം ചെയ്യാനോ കഴിയില്ല. ഉമേഷ് ബാബുവിനെ പാർട്ടിയിൽ നിന്നാണ് നീക്കം ചെയ്തത്. പിന്നീട് പാർട്ടി ഫ്രാക്ഷനിലെ പുകസക്കാർ പുകസയിൽ നിന്നും അദ്ദേഹത്തെ നീക്കുന്നതിനെ പിന്തുണയ്ക്കണമെന്നും സിപിഎം തീരുമാനിച്ചു. കണ്ണൂർ പുകസയിൽ സിപിഎമ്മുകാരാണ് കൂടുതൽ എന്നതിനാൽ അതു നടപ്പിലായി. അല്ലാതെ പാർട്ടി തീരുമാനം അനുസരിക്കാൻ പുകസ ബാധ്യസ്ഥമല്ല.

എന്റെ അഭിപ്രായം നേരത്തെ പറഞ്ഞപോലെ, 'ഇടതുപക്ഷ വീക്ഷണമുള്ള, പൊതുവേ സിപിഎമ്മിനോട് അനുഭാവം പുലർത്തുന്ന സംഘടന' എന്നു പറയാം എന്നാണ്. ഇപ്പോൾ പറഞ്ഞിരിക്കുന്നത് സൂചിപ്പിക്കുന്നത് ഇതിൽ സിപിഎം അംഗങ്ങൾ മാത്രമേ ഉള്ളൂ എന്നാണ്, അത് തെറ്റാണ്. സജിത്ത് വി കെ 10:36, 19 മേയ് 2007 (UTC)Reply

ഒന്നുകൂടെ മാറ്റി എഴുതിയിട്ടുണ്ട്. വിമർശനം എന്ന ഭാഗം അൽ‌പം വലുതാക്കിയിട്ടുണ്ട്. സജിത്ത്, മഹേഷ്, അനോണി - ഒന്നൂടെ വായിച്ചു നോക്കി ഇതു മതിയോ എന്നു നോക്കു. Simynazareth 13:45, 19 മേയ് 2007 (UTC)simynazarethReply

ലേഖനം ഉപേക്ഷിക്കാവുന്നതാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

കാരണം മലയാളം വായിക്കാനറിയുന്ന ഏതൊരു സാധാരണക്കാരനും തിരിച്ചറിയാനാകുന്ന യുക്തിരാഹിത്യം ലേഖനത്തിലുണ്ട്.

അതിനേക്കാളേറെ,ഈ ലേഖനം ഏതെങ്കിലും വായനക്കാരന്റെ ജിജ്ഞാസയെ ശമിപ്പിക്കാവുന്ന പാകത്തിലല്ല. ഇതിനെക്കാൾ വിവരം ലഭിക്കുന്ന നൂറായിരം ലഘുലേഖകളും പ്രചരണസാമഗ്രികളും നിലവിലുണ്ട്. പിന്നെന്തിന് ഈ ലേഖനം? ഡോ.മഹേഷ് മംഗലാട്ട് 18:15, 19 മേയ് 2007 (UTC)Reply

മാറ്റി എഴുതി നന്നാക്കൂ മാഷേ. എന്റെയും ജിജ്ഞാസയെ ശമിപ്പിക്കൂ. :-)

On a more serious note, it is natural that there are factual errors in articles, articles may lean towards propaganda, or a one sided view. The solution is not to remove the articles, but to correct them. Wiki idea itself is to evolve articles to perfection - your edits would help as would everyone else's. I dont have references to better this article - I just translated it as it is from English wikipedia. But if you can get hold of any better references, please improve the article. I still believe deleting this is not the right thing to do - as this is better than having no article at all about pu.ka.sa. If there is a section of article to be removed, please remove it. If you can add anything to the main article, please add it. Again, I dont own it just because I started it.. its a bird I threw open to the skys to fly :-))

Simynazareth 18:18, 19 മേയ് 2007 (UTC)simynazarethReply

വിവാദ വിഷയം ആയി എന്നതിന്റെ പേരിൽ ഒരു ലേഖനം ഉപേക്ഷിക്കുക എന്ന ഒരു നയം വിക്കിയിൽ ഇല്ലല്ലോ. വസ്തുതാ പരമായ തെറ്റുണ്ടെങ്കിൽ തിരുത്തുക.പുരോഗമന കലാ സാഹിത്യ സംഘം എന്ന ലേഖനം വായിക്കുവാൻ വരുന്ന ഒരാൾക്ക് എന്തൊക്കെ വിവ്രങ്ങൾ വേണം എന്ന് ആലോചിച്ച് അതിനനൗസരിച്ച് ലേഖനത്തിൽ തിരുത്തൽ വരുത്തുക. അത്ര തന്നെ. അതിനപ്പുറംീപ്പോൾ ചില വിവാദ വിഷയ്ങ്ങൾ ഉണ്ടയി എന്നതിനെ പേരിൽ ലേഖനം മായിഒക്കാനൊന്നും ശുപാർശ ചെയ്യരുത്. അതിനു ഈ ലേഖനം എന്തു കൊണ്ടു ഒരു വിജ്ഞാനൽകോശാ ലേഖനം ആകുന്നില്ല എന്ന് ആദ്യം തെളിയിക്കണം.--Shiju Alex 19:27, 19 മേയ് 2007 (UTC)Reply

ഷിജു സൂചിപ്പിച്ചതുപോലെ വിവാദ വിഷയമായതിന്റെ പേരിലോ വസ്തുതാപരമായ പിശകുകളുടെ പേരിലോ ഒരു ലേഖനം വിക്കിയിൽ നിന്നും ഒഴിവാക്കാറില്ല. കാര്യമായ തെറ്റുകളുണ്ടെങ്കിൽ NPOV ടാഗ് ചേർക്കുക. അതിനുശേഷം ലേഖനത്തിലെ പരാമർശങ്ങൾക്ക് അടിസ്ഥാനമായ റഫറൻ‌സുകൾ ഉൾക്കൊള്ളിക്കുക. ഒരു പക്ഷം പിടിച്ചുകൊണ്ട് നിരന്തരം തിരുത്തലുകൾ നടക്കുന്നുണ്ടെങ്കിൽ ലേഖനം പ്രൊട്ടക്റ്റ് ചെയ്യുക. ഇതൊക്കെ തന്നെ സാധാരണഗതിയിൽ വിക്കിയുടെ പ്രവർത്തനശൈലി. ലേഖനം ഒഴിവാക്കേണ്ടതില്ല എന്നു തന്റെ എന്റെയും അഭിപ്രായം.മൻ‌ജിത് കൈനി 20:00, 19 മേയ് 2007 (UTC)Reply

നാഷനൽ ഡമോക്രാറ്റൿ ഫ്രണ്ട് എന്ന സംഘചന പേര് കൊണ്ടോ അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ കൊണ്ടോ ഒരു ഇസ്ലാമിക സംഘടനയോ തീവ്രവാദപ്രസ്ഥാനമോ അല്ല. രാഷ്ട്രീയരംഗത്തെ ഇത്തരം ആൾമാറാട്ടക്കളികൾ എല്ലാവർക്കും തിരിച്ചറിയാനാകുന്ന തന്ത്രമാണ്. ദേശീയവാദികൾക്കും ജനാധിപത്യവിശ്വാസികൾക്കും സംഘടനയിൽ പ്രവേശനമില്ല എന്ന് അതിന്റെ ആളുകൾ പറയില്ല.അക്കാരണത്താലല്ല ജനാധിപത്യവാദികളും ദേശീയവാദികളും എൻ.ഡി.എഫിൽ ചേരാത്തത്. പ്രസ്തുത സംഘടന ദേശീയജനാധിപത്യ സംഘടനയാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അജ്ഞത എന്നേ വിളിക്കാനാകൂ.

പുരോഗമന കലാസാഹിത്യ സംഘം എന്നല്ല 1937 ലെ അതിന്റെ പ്രാഗ്‌രൂപം മുതൽ പാർട്ടി ദാസന്മാരുടെ മുന്നണിയായിരുന്നു അതെന്നു എല്ലാവർക്കും അറിയാം.അത്തരം ഒരു സംഘടനയെക്കുറിച്ച് തെറ്റാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം എഴുതി വിക്കിയിൽ ലേഖനമാക്കേണ്ടതുണ്ടോ എന്നതാണ് പ്രശ്നം.

ഡോ.മഹേഷ് മംഗലാട്ട് 07:15, 20 മേയ് 2007 (UTC)Reply

This is ambiguous. Lets agree to disagree :-) But meanwhile, please feel free to make necessary changes in the document. Simynazareth 07:22, 20 മേയ് 2007 (UTC)simynazarethReply

തെളിവ് ഫലകം തിരുത്തുക

നിക്ഷ്പക്ഷതാഫലകം ചേർത്തിട്ടുണ്ട്. ലേഖനത്തിൽ യോജിക്കാൻ പറ്റാത്ത് പ്രസ്താവനകളുണ്ടെങ്കിൽ ദയവായി അത്തരം വാചകങ്ങൾക്കൊടുവിൽ തെളിവ് ഫലകം ചേർക്കുക. --Vssun 18:40, 20 മേയ് 2007 (UTC)Reply

പു.ക.സ.ഭാരവാഹികളെ തെരഞ്ഞടുക്കൽ തിരുത്തുക

പുകസയുടെ ഭാരവാഹികളെ തെരഞ്ഞടുത്തതിനെക്കുറിച്ചുള്ള പത്രവാർത്ത ഇങ്ങനെ പറയുന്നു. സി.പി.ഐ(എം)ന്റെ പുകസ ഫ്രാൿഷൻ ഭാരവാഹികളെ നിശ്ചയിച്ചു.

എം.എൻ.വിജയാനുകൂലികളെ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചില്ല.ജില്ലാ സമ്മേളനങ്ങളിൽ അവതരിപ്പിച്ച് അംഗീകരിച്ച നയ രേഖ പാർട്ട് നിശ്ചയമനുസരിച്ച് പി.ഗോവിന്ദപ്പിള്ളയെക്കൊണ്ട് മാറ്റി എഴുതിപ്പിച്ചു.

സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ ആരുടേയും പോഷകസംഘടനയല്ല പുകസ എന്നു പി.ഗോവിന്ദപിള്ള പറഞ്ഞു. തമാശപറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ മാനിക്കുന്നു. ഇത്തരം തമാശകൾ വിക്കിയിൽ പകർത്തി വെച്ചിട്ട് ആർക്കാണ് പ്രയോജനം?

ലേഖനത്തിന്റെ നിഷ്പക്ഷതയല്ല പ്രശ്നം അസംബന്ധതയാണ്. രാഷ്ട്രീയവിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധവേണം എന്നതാണ് ഇതിൽ നിന്ന് പഠിക്കാവുന്ന പാഠം.

ഒരു കാര്യം കൂടി.ഇപ്പോൾ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടയാൾ ഏത് സാഹിത്യശാഖയിൽ അല്ലെങ്കിൽ കലാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് എന്ന് ഏതെങ്കിലും വിക്കി ലേഖകർക്ക് പറഞ്ഞു തരാനാകുമോ? ഡോ.മഹേഷ് മംഗലാട്ട് 05:19, 21 മേയ് 2007 (UTC)Reply

ഏതു പത്രത്തിലാണ്, ഏതു ദിവസമാണ് വാർത്ത വന്നത് എന്നു കൂടി പറയുക. നമുക്ക് ഇതും ലേഖനത്തിന്റെ ഭാഗം ആക്കാം. (തെളിവായി). Simynazareth 05:33, 21 മേയ് 2007 (UTC)simynazarethReply

തെളിവ് തിരുത്തുക

സി.പി.ഐ(എം)ന്റെ പുകസ ഫ്രാൿഷൻ ഭാരവാഹികളെ നിശ്ചയിച്ചു.എന്ന് ഇന്നത്തെ മാതൃഭൂമിയിൽ(ഞാൻ വായിക്കുന്നത് കണ്ണൂർ എഡിഷൻ.ഈ വാർത്ത എല്ലാ എഡിഷനിലും വരാനിടയുണ്ട്).തെളിവില്ലാത്തതാണോ പ്രശ്നം? ഡോ.മഹേഷ് മംഗലാട്ട് 12:03, 21 മേയ് 2007 (UTC)Reply

ഞാൻ താങ്കൾ തന്ന പത്രവാർത്ത ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ലേഖനം വായിച്ചുനോക്കി എവിടെയൊക്കെയാണ് തിരുത്തലുകൾ വരുത്തേണ്ടതെന്നു പറയൂ. പറ്റുമെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്തു..

Simynazareth 12:08, 21 മേയ് 2007 (UTC)simynazarethReply


എവിടെയെങ്കിലും തിരുത്തി ലേഖനം നേരെയാക്കാമോ എന്നാണ് ഞാൻ ആദ്യം നോക്കിയത്.എങ്ങനെ തിരുത്തിയാലും നല്ല ലേഖനമാവില്ല എന്നതിനാലാണ് സംവാദത്തിൽ എഴുതിയത്.ആദ്യത്തെ പ്രശ്നം പുകസ പാർട്ടി സ്പോൺസേഡ് സംഘടനയാണ്.പാർട്ടി താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് അതിന്റെ ദൌത്യം.ഇക്കാരണത്താലാണ് സംഘടനയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത്.അല്ലാതെ അവരുടെ സാഹിത്യ‍ത്തിന്റെ ഗുണം കുറഞ്ഞതിനാലോ അവർ എഴുത്തു നിറുത്തിയതിനാലോ അല്ല.പാർട്ടി വിധേയന്മാർക്കു മാത്രമേ അതിൽ സ്ഥാനമുള്ളൂ.അവർക്കു സാഹിത്യമോ കലയോ വേണമെന്നില്ല.കല,സാഹിത്യം എന്നൊക്കെ സംഘടനയുടെ പേരിൽ കാണുന്നതും സംഘടനയും തമ്മിൽ ബന്ധമൊന്നുമില്ല. ഇപ്പോൾ തെരഞ്ഞടുക്കപ്പെട്ട സെക്രട്ടറി സാഹിത്യകാരനോ കലാകാരനോ അല്ല.അല്ലെങ്കിൽ നമ്മളൊക്കെ മനസ്സിലാക്കിയതല്ലാത്ത ചില കലകൾ കൂടി ഉൾക്കൊള്ളുന്നതാണ് പുകസയുടെ പ്രവർത്തനമണ്ഡലം എന്നു പറയേണ്ടിവരും.

സി.പി.എംന്റെ സ്റ്റേറ്റ് കമ്മിറ്റിയിൽ പുകസ ഫ്രാൿഷൻ എന്നൊന്നുണ്ട്. അവരാണ് ഭാരവാഹികളെ അടക്കം നിശ്ചയിക്കുന്നത്.ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് എന്താണ് എഴുതാനുള്ളത്?

പഴയ സ്റ്റാലിനിസ്റ്റ് പൈതൃകത്തിന്റെ തുടർച്ചയാണ് ഇതെല്ലാം.കാര്യസാദ്ധ്യത്തിനു വേണ്ടിയല്ലാതെ കാര്യവിവരമുള്ളവരാരും ഈ സംഘടനയുമായി ബന്ധപ്പെടാറില്ല.പഴയ സഖാവായിരുന്നതിനാൽ എനിക്ക് ഇക്കാര്യം നന്നായി അറിയാം.പുകസയുടെ സിപിഐ പതിപ്പാണ് യുവകലാസാഹിതി.യൌവനവും ഈ സംഘടനയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നു കരുതേണ്ട.നേതൃത്വത്തിൽ ഒക്കെ വൃദ്ധ യുവകലാകാരന്മാരാണ്.പുകസയോളം പ്രശസ്തിയില്ലെന്നതിനാലാണ് ആളുകൾ ഇക്കാര്യം അറിയാത്തത്.

എന്റെ പി.എച്ഛ്ഡി തീസീസ് പുരോഗമനസാഹിത്യവും മലയാളനാടകവേദിയും എന്ന വിഷയത്തെക്കുറിച്ചാണ്. ഡോ.മഹേഷ് മംഗലാട്ട് 12:33, 21 മേയ് 2007 (UTC)Reply

നാളെ ആർക്കെങ്കിലും എന്താണ് ഈ പുരോഗമന കലാ സാഹിത്യ സംഘം എന്ന് അറിയണമെന്ന് ഇരിക്കട്ടെ. അവർ നമ്മുടെ വിക്കിയിൽ വന്നു നോക്കുമ്പോൾ ഒരു ലേഖനം ഇല്ലാതിരിക്കുന്നത് മോശമല്ലേ? ഇവിടെ ലേഖനത്തിന്റെ നിഷ്പക്ഷതയ്ക്ക് കോട്ടം തട്ടാത്തവണ്ണം രണ്ടോ മൂന്നോ വരികളെങ്കിലും (എല്ലാവർക്കും സമ്മതമായ വരികൾ) ഉൾക്കൊള്ളിച്ചാൽ ഒരു ലേഖനവും ഇല്ലാത്തതിലും നല്ലതാവും എന്നാണ് എന്റെ വിശ്വാസം. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം അതേപോലെ തർജ്ജിമചെയ്താണ് ഞാൻ ഇതു തുടങ്ങിയത്. ഒരു മാർഗ്ഗം വിവാദപരമായ എല്ലാ വാക്യങ്ങളും ലേഖനത്തിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. കുറച്ച് universally acceptable truths നമുക്ക് ലേഖനത്തിൽ നിലനിറുത്താം. ഏതെങ്കിലും വാചകങ്ങൾ വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നത് (misleading) ആണെന്നു തോന്നുന്നെങ്കിൽ അവയെ ദയവായി ലേഖനത്തിൽ നിന്നും നീക്കം ചെയ്യുക. (no information is better than misinformation :-)
ഇന്ന് മലയാളി ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും വിക്കിപീഡിയ ഉപയോഗിക്കുന്നില്ലെങ്കിലും നമ്മൾ ഒരു Tipping Point കഴിയുമ്പോൾ വായനക്കാരുടെ എണ്ണം കൂടും. Simynazareth 12:50, 21 മേയ് 2007 (UTC)simynazarethReply
ലേഖനത്തിൽ ഉള്ളതിനേക്കാൾ വിവരം ലേഖനത്തിന്റെ സം‌വാദ താളിൽ ഉണ്ടല്ലോ. :) --Shiju Alex 12:58, 21 മേയ് 2007 (UTC)Reply

ഇപ്പോഴത്തെ ലേഖനം നിഷ്പക്ഷമാണെന്നാണെനിക്കു തോന്നുന്നത് സജിത്ത് വി കെ 07:20, 23 മേയ് 2007 (UTC)Reply

എന്തുപറയാനാ.. പു.ക.സയുടെ സമ്മേളനത്തിൽ പാർട്ടി വിധേയമായി എല്ലാവരും അഭിപ്രായം പറഞ്ഞു, പുറത്താക്കിയവരെപ്പറ്റി ഒന്നും മിണ്ടിയില്ല എന്നെല്ലാം മനോരമ പത്രത്തിൽ (ഗൾഫ് എഡിഷൻ) വായിച്ചു. എന്നാൽ പാർട്ടി പോഷക സംഘടനയല്ല തങ്ങൾ എന്ന് യോഗം ആവർത്തിച്ചു എന്നും. Classic DoubleSpeak ആണെന്നാണ് എനിക്കു തോന്നിയത് :-). ഇത് എങ്ങനെയാ ഒന്ന് നിഷ്പക്ഷം ആക്കി എടുക്കുന്നത്? Simynazareth 07:26, 23 മേയ് 2007 (UTC)simynazarethReply

നിക്ഷ്പക്ഷമാക്കൽ യജ്ഞം തിരുത്തുക

തത്വത്തിൽ പു.ക.സ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിയന്ത്രണത്തിൽ അല്ല

ഈ വാചകം ഒഴിവാക്കയാൽ നിക്ഷ്പക്ഷമാകുമോ?--Vssun 09:02, 23 മേയ് 2007 (UTC)Reply

പുകസ യെ കുറിച്ച് വിക്കിപീഡിയ യിൽ ലേഖനം കൊടുക്കുന്നത് സംബന്ധിച്ച് തിരുത്തുക

ഇതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ തെറ്റല്ലാത്തതിനാൽ ഈ ലേഖനം പിൻവലിക്കേണ്ട ആവശ്യമില്ല. കേരളത്തിൽ 1981 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.അത്തരം ഒരു സംഘടനയെക്കുറിച്ച് അറിയുവാൻ താത്പര്യമുള്ള നിരവധി പേരുണ്ടാകും. അവരുടെ അവകാശത്തെ നിഷേധിക്കുന്നത് ശരിയല്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് അനുഭാവമുണ്ട് എന്നുള്ളത് ഒരു തെറ്റല്ലെന്നു മാത്രമല്ല ആരോപിക്കുന്ന ആ രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻന്റെ അംഗീകാരമുള്ളതും ജനാധിപത്യരീതിയിൽ ഭരണഘടനയ്ക്ക് വിധേയമായി പ്രത്തിക്കുന്നതുമായ ഒരു പാർട്ടിയാണ് എന്നു കൂടി ഓർമിക്കുക. 2409:40F3:1B:9E33:8000:0:0:0 17:05, 1 ജൂലൈ 2023 (UTC)Reply

"പുരോഗമന കലാ സാഹിത്യ സംഘം" താളിലേക്ക് മടങ്ങുക.