സംവാദം:പി.കെ. ബാലകൃഷ്ണൻ
ഇനി ഞാൻ ഉറങ്ങട്ടെയുടെ ആദ്യ പ്രസാധകർ ഡി.സി. ആയിരുന്നോ? കറന്റ് ബുക്സ് അല്ലേ?മൻജിത് കൈനി 14:27, 17 ഓഗസ്റ്റ് 2007 (UTC)
- ഡി.സി. ബുക്സ് തന്നെയല്ലേ കറന്റ് ബുക്സും? (വിവരക്കേടാണെങ്കിൽ ശമിക്കുക). Simynazareth 15:29, 17 ഓഗസ്റ്റ് 2007 (UTC)
- രണ്ടിന്റെയും മുതലാളി ഒന്നാണെങ്കിലും രണ്ടും രണ്ടു തന്നെ. കറന്റ് ബുക്സ് പ്രധാനമായും പുസ്തക വിതരണ ശൃംഖലയാണ്. റോയൽറ്റിയിലും വ്യത്യാസമുണ്ട്. കറന്റ് ബുക്സ് രണ്ടെണ്ണമുണ്ട്. ഒന്ന് തോമസ് മുണ്ടശേരിയുടെ(ഇപ്പോൾ പെപ്പിൻ മുണ്ടശേരിയുടെ) തൃശൂർ കറന്റ് ബുക്സ്. മറ്റേത് കേരളത്തിലെമ്പാടുമുള്ള കറന്റ് ബുക്സ് (ഡി.സി. വക). ഇവിടെ കൊടുത്തിരിക്കുന്ന പുസ്തകത്തിലെ എംബ്ലം തൃശൂർ കറന്റിന്റേതാണ്. ഡി.സി. വക കറന്റ് ബുക്സിൽ കിളിയുടെ താഴെ ഒരു പുസ്തകം ഉണ്ട്. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചതാണെങ്കിൽ ഡി.സി. എന്ന് ഒരിക്കലും പറയാൻ പാടില്ല.മൻജിത് കൈനി 16:05, 17 ഓഗസ്റ്റ് 2007 (UTC)
ഈ സൈറ്റ് പ്രകാരം ആദ്യ പ്രസാധകർ സാഹിത്യ പ്രവർത്തക സഹകരണ സംഘം ആയിരുന്നു. ഡി.സി. ബുക്സ് ആണ് പുന:പ്രസാധകർ. (ഇന്നത്തെ പ്രസാധകരും). ലേഖനത്തിലും ആവശ്യമായ തിരുത്തൽ വരുത്താം. Simynazareth 16:14, 17 ഓഗസ്റ്റ് 2007 (UTC)
എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച് എൻ.ബി.എസ് വിതരണം ചെയ്തതാണ് ഇനിഞാൻ ഉറങ്ങട്ടെയുടെ ആദ്യപതിപ്പ്. മംഗലാട്ട് ►സന്ദേശങ്ങൾ 17:05, 17 ഓഗസ്റ്റ് 2007 (UTC)
പി.കെ. ബാലകൃഷ്ണൻ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പി.കെ. ബാലകൃഷ്ണൻ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.