സംവാദം:പാമ്പുമേക്കാട്ടുമന
കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേയ്കാട്ടുമനക്കാർക്ക് മാത്രമല്ല അധികാരം, അത് തെറ്റായ വ്യാഖ്യാനമാണ്. മണ്ണാർശ്ശാല, പാതിരിക്കാട്ട് മനയിലെ (ചെർപ്പുളശ്ശേരി)നമ്പൂതിരിമാർ തുടങ്ങിയവർക്ക് സർപ്പബലി തുടങ്ങിയ കാര്യങ്ങൾക്ക് ആധികാരിത ഉള്ളവരാണ്. സർപ്പബലി എന്നത് ഏതെങ്കിലും ഒരു മനക്കാരുടെ അധികാരപരിധിയിൽ പ്പെട്ടതല്ല. തന്ത്രം പ്രയോഗിക്കാൻ കഴിവുള്ളവർക്കും പാര്യമ്പര്യമായി നാഗങ്ങൾ കുലദേവതകൾ ആയൂള്ള ഏവർക്കും അധികാരപ്പെട്ടതാണ്. ഇത്തരത്തിൽ പേരും പ്രശസ്തിയും ഇല്ലാത്ത ഒരു പാട് നാഗക്കാവുകൾ കേരളത്തിൽ ഉണ്ട്. ഉദ്ദ: പറപ്പൂർ നാഗത്താൻ ക്ഷേത്രം, അക്കിക്കാവ് ആയില്യം കാവ് . പാമ്പുമേക്കാട്ടു മനയിലല്ലാതെ തന്നെ വളരെ ഉച്ചത്തിൽ സർപ്പബലി, ആയില്യം പൂജ, കലശം തുടങ്ങിയവ നടത്താൻ അധികാരവുമുള്ള നാഗക്കാവുകൾ കേരളത്തിൽ ഉണ്ട്. -- ജിഗേഷ് സന്ദേശങ്ങൾ 11:27, 26 ജൂലൈ 2007 (UTC)
- സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പാമ്പു മേയ്ക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ്. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിൻറെ വലുപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും. ഇതും തെറ്റാണ്.. അവർക്ക് മാത്രമല്ല അധികാരം.. പാതിരിക്കാട്ട് മനക്കാർക്കും മണ്ണാർശ്ശാലയിലും ഇതേ രീതിയിൽ തന്നെയാണ്. -- ജിഗേഷ് സന്ദേശങ്ങൾ 11:30, 26 ജൂലൈ 2007 (UTC)
ശരിയാണ് ജിഗേഷ്. മണ്ണാറശാലയിലും സർപ്പബലി നടത്തുന്നു. പക്ഷേ ആവാഹനകർമ്മം നടത്തുന്നുണ്ടോ എന്നറിയില്ല. എന്തെന്നാൽ അവിടെ സ്ത്രീകളാണ് പൂജകൾ നടത്തുന്നത്. കാവുകൾ ആവാഹിക്കുന്നുണ്ടോ എന്നു തീർച്ചയില്ല.കൂടുതൽ വിവരങ്ങൾ നോക്കട്ടെ.Aruna 12:29, 26 ജൂലൈ 2007 (UTC)
പാമ്പുമ്മേക്കാട്ടു മന എന്നല്ലേ ഉപയോഗിക്കാറുള്ളൂ?--പ്രവീൺ:സംവാദം 13:03, 15 ഒക്ടോബർ 2007 (UTC)
- പാമ്പ്-മേയ്ക്കാട്ട്-മന എന്നോ പാമ്പുമേയ്ക്കാട്ട്-മന എന്നോ അല്ലേ ശരി? --ചള്ളിയാൻ 13:09, 26 ജൂലൈ 2007 (UTC)
- ചള്ളിയൻസ് രണ്ടാമത് പറഞ്ഞതാണ് ശരി. ആവാഹനകർമ്മം എന്നത് തന്ത്രവും മന്ത്രവും അറിയുന്നവർക്ക് ചെയ്യാം ഒരാൾക്ക് മാത്രം അവകാശപ്പെട്ടതല്ല. ഉച്ചാടനവും ആവാഹനവും തന്ത്രമന്ത്രവിധിയിൽ പ്പെട്ടതാണ്. മണ്ണാറശ്ശാലയിലെ കാര്യങ്ങൾ എനിക്ക് കേട്ടറിവുമാത്രമാണ്. പക്ഷെ പാമ്പുമേക്കാട്ടുമനയും പാതീരിക്കാട്ട് മനയിലെ കാര്യവും എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. പിന്നെ സര്പ്പക്കാവ് ഒഴിവാക്കുമ്പോൾ അവശ്ശേഷിക്കുന്ന ബിംബങ്ങൾ(പ്രതിമകൾ) ഏറ്റെടുക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത്. ചൈതന്യമുള്ള ഈ ബിംബങ്ങൾ ഒഴിവാകിയാലും അവക്ക് തീറ്പ്പ് കല്പപ്പിച്ച് ഏറ്റെടുക്കുകയാണ് പതിവ്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിൻറെ വലുപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ഇതിനൊന്നു തീർപ്പുകല്പ്പിക്കാൻ പാമ്പുമേക്കാട്ടുമനക്കാർക്ക് അധികാരം ഇല്ല. ഒരു ദൈവജ്ഞന്റെ(ജ്യോത്സ്യൻ) വിധിപ്രകാരം പ്രശ്നം വെച്ച് അതിൽ കാണുന്ന പരിഹാരങ്ങൾ അവർ ചെയ്യുന്നു. ഇതാണ് സം ഭവിക്കുന്നത്. എങ്ങനെ വേണമെന്നത് പ്രശ്നമാണ് പറയുന്നത്. സർപ്പബലി, ആവാഹനം തന്ത്രവിധിയിലുള്ളതാണ് പ്രയോഗിക്കണമെങ്കിൽ ധർമ്മദൈവസ്ഥാനത്ത് നാഗങ്ങൾ ഉണ്ടാകണം. -- ജിഗേഷ് സന്ദേശങ്ങൾ 15:15, 26 ജൂലൈ 2007 (UTC)
ജിഗേഷ്..പാമ്പുമേയ്ക്കാട്ടു മനയിലെ കാരണവരിൽ നിന്നും നേരിട്ടു കിട്ടിയ വിവരങ്ങൾ ഇപ്രകാരമാണ്. പൂർവീകമായി പാതിരിക്കാട്ട്മന(പാതിരിക്കുന്നത് മന) ക്കാർക്ക് ആവാഹനകർമ്മം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നില്ല. അടുത്തകാലം തൊട്ടാണ് അവർ ആവാഹനം നടത്തിവരുന്നത്. പിന്നെ പണ്ട് പാമ്പുമേയ്ക്കാട്ട് മനയിൽ ;എണ്ണയിൽ നോക്കൽ‘ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളി കഴിച്ച് കൊണ്ട് വരുന്ന സ്ത്രീകള്ക്കാണ് കുടുംബത്തിൽ സ്ഥാനം. അവർക്കാണ് ഇതു ചെയ്യാനുള്ള അധികാരം.സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയാണ് ചെയ്തിരുന്നതു.അവർ പരിഹാരങ്ങൾ നിർദേശിക്കുന്നത് അനുസരിച്ച് കാരണവർ കർമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്നു ഈ ആചാരം ഇരുളിലാണ്ടു എന്നു പറയാം.ആരും തന്നെ ഇത് കൈവശമാക്കാൻ ശ്രമിക്കുന്നില്ല. ആ ദൌത്യം ഇന്നു ജ്യോത്സ്യന്മാർ നിർവഹിക്കുന്നു എന്നു മാത്രം. ഇത്രയും മതിയോ ജിഗെഷേ.Aruna 16:11, 26 ജൂലൈ 2007 (UTC)
ചിത്രഗാലറിയിൽ അത്യാവശ്യത്തിന് വിവരണങ്ങൾ ഉണ്ടെങ്കിൽ നല്ലതായിരുന്നു.--ചള്ളിയാൻ ♫ ♫ 05:24, 5 ഒക്ടോബർ 2007 (UTC)
നാഗാരാധനയുടെ ചരിത്രം അല്പം പരാമർശിക്കാമായിരുന്നു. പുരാതന കാലത്ത് ബ്രാഹ്മണർ എതിർത്തിരുന്ന ഈ സമ്പ്രദായം ശൈവരും അതിനു മുൻപ് ദ്രാവിഡരുമാണ് പിന്തുടർന്നിരുന്നത്. പാമ്പിനെ ആഭരണമാക്കിയ ശിവൻ ചെകിതാന എന്ന് പര്യായം വന്നതും ആദ്യകാലത്തെ എതിർപ്പ് മൂലമാണ്.(ഇന്നത് ചെകുത്താനാണ്) എന്നാൽ പിന്നീട് ശൈവമതത്തെ ആശ്ലേഷിച്ചതോടെ ഹിന്ദുമതം കേരളത്തിൽ നാഗാരാധയും സ്വന്തമാക്കി. അപൂർവമായിട്ടെങ്കിലും ലിംഗാരാധനയും ഇതേ കണക്ക് തന്നെ. (ചിലത് എന്റെ സ്വന്തം അഭിപ്രായം മാത്രം)--Challiovsky Talkies ♫♫ 15:46, 3 മേയ് 2009 (UTC)
തലക്കെട്ട്
തിരുത്തുകs:ഐതിഹ്യമാല/പാമ്പുമ്മേക്കാട്ടു നമ്പൂരി ഇതനുസരിച്ച് തലക്കെട്ട് പാമ്പുമേക്കാട്ട് എന്നാക്കുന്നു.--Vssun (സുനിൽ) 09:34, 14 ജൂലൈ 2011 (UTC)