തുകിലുണർത്തലല്ല, തുയിലുണർത്തലാണ്. അകത്തുനൂറും പുറത്തുനൂറുമല്ല, അകനാനൂറും പുറനാനൂറുമാണ്. ഇവ ശങ്കരകാലഘട്ടത്തിലെ കൃതിയുമല്ല(സംഘകാലത്തെയാണ്).അകനാനൂറ്,പുറനാനൂറ്, തൊൽക്കാപ്പിയം ഇവയിൽ പാണനാരെക്കുറിച്ചല്ല, പാണൻ എന്ന തൊഴിൽക്കൂട്ടത്തെയാണ് പരാമർശിക്കുന്നത്. പാണൻ എന്നു പേരായ വ്യക്തികളുമുണ്ട്. ബാണൻ എന്നതിൽ നിന്ന് തദ്ഭവിച്ചതാണ് ഈ പേരും പദവിയും വില്ല് പാട്ടിനും ആയുധമാണല്ലോ. വടക്കൻ പാട്ടുകളിലെ പാണനും വ്യത്യസ്തമാകാനിടയില്ല. പാണജാതിയെ പ്രതിനിധീകരിക്കുക ആയിരിക്കണം. ഈ രണ്ടാം ഖണ്ഡിക പാടേ വികലവും അനാവശ്യവുമാണ്(മറ്റൊരു ലേഖനം ആകാം).ഈ ലേഖനത്തിൽ പാണനെപ്പറ്റിയുള്ള ഐതിഹ്യങ്ങളെ ചുരുക്കിവിവരിക്കുന്നതിലെന്താ തെറ്റ്?--തച്ചന്റെ മകൻ 10:20, 11 ഏപ്രിൽ 2009 (UTC)Reply

ധൈര്യപൂർവം മുന്നോട്ടുപോകുക. --സിദ്ധാർത്ഥൻ 10:22, 11 ഏപ്രിൽ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാണനാർ&oldid=674073" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാണനാർ" താളിലേക്ക് മടങ്ങുക.