സംവാദം:പട്ടണം പുരാവസ്തുഖനനം
എറണാകുളം ജില്ലയിലെ പട്ടണം എന്ന സ്ഥലത്ത് നടന്നുവരുന്ന ആർക്കിയോളജിക്കൽ പര്യവേഷണം ബഹുരാഷ്ട്ര സുവിശേഷ സംഘടനകളുടെ രഹസ്യസഹായത്തോടെയാണെന്ന ആക്ഷേപം പണ്ടേ ഉയർന്നതാണ്. പര്യവേഷണത്തിന്റെ ഡയറക്ടറായ ഡോക്ടർ പി.ജെ.ചെറിയാൻ ആർക്കിയോളജിസ്റ്റോ, പ്രാചീന ഇന്ത്യാ ചരിത്രത്തിൽ വിദഗ്ദ്ധനോ അല്ല. പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് ഗവേഷിച്ചാണ് ഇദ്ദേഹം ചരിത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഭാരതമെമ്പാടും ഹിന്ദുക്കളെ മതംമാറ്റാൻ കുത്സിതശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ ഇവാൻജലിസ്റ്റുകൾ ഈ പട്ടണം എന്ന സ്ഥലത്തു നടന്നുവരുന്ന ഉത്ഖനനങ്ങളെ തോമാശ്ലീഹ സിഇ ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തുകയും ഇവിടെ ക്രൈസ്തവസമൂഹം സ്ഥാപിച്ചുവെന്നുമുള്ള കള്ളക്കഥയ്ക്ക് ഉപോത്ബലമാക്കാൻ ഗൂഢശ്രമങ്ങൾ നടത്തി വരികയാണ്. ഈ പദ്ധതിയുടെ ഒരു ലക്ഷ്യം, ക്രിസ്തുമതം പാശ്ചാത്യസാമ്രാജ്യത്വത്തിന്റെ ഒരു ഘടകമല്ലെന്നും മറിച്ച്, അത് ഇന്ത്യയിലെ ഒരു തദ്ദേശീയ പ്രാചീന മതമാണെന്നും വരുത്തിത്തീർക്കലാണ്. മറ്റൊരു ലക്ഷ്യം തെക്കേ ഇൻഡ്യയിൽ ഹിന്ദുമതം ഒരു അധിനിവേശമതമാണെന്നും, ക്രിസ്തുമതമാണ് തമിഴ്ജനതയുടെ യഥാർത്ഥമതമാണെന്ന് സ്ഥാപിക്കലുമാണ്. ഇനിയൊരു പ്രധാന ലക്ഷ്യം, തങ്ങൾ തോമാശ്ലീഹയാൽ സിഇ ഒന്നാം നൂറ്റാണ്ടിൽ മാർഗം കൂടപ്പെട്ട നമ്പൂതിരിമാരുടെ പിന്മുറക്കാരാണെന്ന് പറഞ്ഞ് ഇന്ത്യൻ ജാതി വ്യവസ്ഥയിൽ ഏറ്റവും മുകളിലാണ് തങ്ങളെന്ന സിറിയൻ ക്രിസ്ത്യാനികളുടെ അവകാശവാദത്തിന് ചരിത്രസാധ്യത കല്പിക്കലാണ്. എന്നാൽ, സമീപകാല ചരിത്ര ഗവേഷണങ്ങൾ സിഇ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ നമ്പൂതിരിമാരേ ഇല്ലായിരുന്നുവെന്നും, സിഇ എട്ടാം നൂറ്റാണ്ടിൽ മാത്രമാണ് മഹാരാഷ്ട്രയിൽനിന്നും കേരളത്തിലേക്ക് ബ്രാഹ്മണ കുടിയേറ്റമുണ്ടായതെന്നും തെളിയിക്കുന്നു. Anoop menon (സംവാദം) 16:34, 18 ജൂൺ 2012 (UTC)
മണ്ണിനടിയിൽ നിന്നും കുഴിച്ചെടുക്കുന്നതിനേക്കാളും പഴക്കമുള്ള പുരാവസ്തുക്കൾ ഇപ്പോൾ മണ്ണിനുമീതെത്തന്നെയുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:54, 18 ജൂൺ 2012 (UTC)
മുകളിലെ Anoop menonന്റെ വാദഗതികളെപ്പറ്റി:
- പട്ടണം എന്ന സ്ഥലത്തുനിന്നും ധാരാളം പുരാവസ്തുക്കൾ മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത അളവിൽ കണ്ടെടുക്കാൻ കഴിഞ്ഞു എന്നതു് ഒരു വസ്തുതയാണു്.
- ഈ പുരാവസ്തുക്കൾ സ്വയം ഒന്നും ഉദ്‌ഘോഷിക്കുന്നില്ല. അതിൽ നിന്നും അനുമാനങ്ങൾ കണ്ടെത്തേണ്ടതു് ഇപ്പോഴും ഭാവിയിലുമുള്ള വിവിധ രംഗങ്ങളിലെ വിദഗ്ദരാണു്.
- ഈ പര്യവേക്ഷണത്തിനു് നേതൃത്വം കൊടുക്കുന്നവർ ആരായാലും, അവരുടെ സ്വന്തം യോഗ്യതകളോ വിശ്വാസപ്രമാണങ്ങളോ പര്യവേക്ഷണഫലമായി ലഭിയ്ക്കുന്ന വസ്തുക്കളെ നേരിട്ട് objective ആയി ബാധിക്കുന്നില്ല.
- ഒരാളുടെ Ph.D. ഏതു പ്രത്യേക വിഷയത്തിലാണു് എന്നതു് അയാളുടെ മറ്റൊരു വിഷയത്തിലുള്ള ധാരണകളേയോ വൈദഗ്ദ്യത്തേയോ കുറച്ചുകാണിക്കാനോ നിരാകരിക്കാനോ ബലം നൽകുന്ന ഒരു ന്യൂനതയല്ല. തുറന്ന അറിവുശേഖരങ്ങളുടേയും അവസരങ്ങളുടേയും ഇന്നത്തെ കാലത്തു് പലപ്പോഴും Ph.D. എന്നതുതന്നെ ഒരു വലിയ കാര്യമൊന്നുമല്ല. (വ്യക്തിപരമായി) ഒരാൾക്കു് ഏതെങ്കിലും വിഷയത്തിൽ Ph.D.ഉണ്ടെന്നുള്ളതു കൊണ്ടു മാത്രം എനിക്കയാളോടു് യാതൊരു വിധത്തിലുള്ള പ്രത്യേക ബഹുമാനവും ഇല്ല. നേരെ മറിച്ച് ആർജ്ജിതമായോ അദ്ധ്വാനിച്ചോ അറിവു നേടിയ പല സാധാരണ വ്യക്തികളോടും അഗാധമായ ബഹുമാനവുമുണ്ടു്.
- വസ്തുനിഷ്ഠമായ ഗവേഷണം കൊണ്ടു് വാസ്തവമായിരുന്ന ഒരു മതത്തേയോ വിശ്വാസസംഹിതയേയോ സംസ്കാരത്തേയൊ ചരിത്രത്തേയോ ഇല്ലാതാക്കാനോ കരിവാരിത്തേക്കാനോ കഴിയില്ല. അവയിൽ നിന്നുള്ള വിശകലനങ്ങളും അനുമാനങ്ങളും എങ്ങനെ നടത്തുന്നു എന്നതു് ഭാവിയിലേക്കു് തുറന്നുവെച്ചിരിക്കുന്ന സാദ്ധ്യതകളാണു്. ആ സാദ്ധ്യതകളെക്കുറിച്ചല്ല ഈ ലേഖനം.
- അഥവാ ഈ ഗവേഷണം കൊണ്ടു്, നാം ഇതുവരെ വിശ്വസിച്ചുവന്നിരുന്ന ഏതെങ്കിലും ചരിത്രവസ്തുതകൾ യുക്തിപരമായും സുബദ്ധമായും തിരുത്തപ്പെടേണ്ടി വരികയാണെങ്കിൽ, അതു തന്നെയാണു് നല്ലതു്. സനാതനധർമ്മം അടക്കമുള്ള യഥാർത്ഥ മതവിശ്വാസികൾക്കു്, കൂടുതൽ സത്യങ്ങൾ പുറത്തെത്തിക്കുവാൻ ശ്രമിക്കുന്ന ഇത്തരം ഗവേഷണങ്ങൾ, സന്തോഷമേ ഉണ്ടാക്കൂ. ഇത്തരം ഗവേഷണങ്ങളേക്കാളൊക്കെ എത്രയോ ഉയരത്തിലുള്ളതും ഉറച്ചതുമാണു് അവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസസംഹിതകൾ.
- ഏതെങ്കിലും ഒരു സമുദായങ്ങൾ മറ്റേതെങ്കിലും സമുദായങ്ങളുടെ പിന്മുറക്കാരാണെന്നു് അഭിമാനിക്കാൻ കോപ്പുകൂട്ടുന്നുണ്ടെങ്കിൽ, ആദ്യത്തെ സമുദായത്തിനു് കൂടുതൽ അഭിമാനിക്കുകയേ വേണ്ടൂ. ഇത്തരം വാദഗതികൾ പ്രത്യക്ഷപ്പെടുമ്പോൾ, രണ്ടാമത്തെ സമുദായത്തിൽ രൂഢമൂലമായ ഏതെങ്കിലും അപകർഷതാബോധമായിരിക്കാം അവരെ അതിനു പ്രേരിപ്പിക്കുന്നതു് എന്നു് വെറുതെ സമാശ്വസിച്ചുകൊണ്ടു് ഇരിക്കുകയേ ആദ്യത്തെ കൂട്ടർ ചെയ്യേണ്ടതുള്ളൂ.
- സി.ഇ. ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ
നമ്പൂതിരിമാരേബ്രാഹ്മണന്മാരേ- ഇല്ലായിരുന്നു എന്നു് അവിതർക്കിതമായി തെളിയിക്കുന്ന വാദങ്ങൾക്കു് ശക്തമായ അവലംബം ആവശ്യപ്പെടുന്നു.
എന്നു് (തികച്ചും വ്യക്തിപരമായ ജീവിതത്തിൽ, താനൊരു സനാതനവിശ്വധർമ്മവിശ്വാസിയാണെന്നു് അടിയുറച്ചു ജീവിക്കുന്ന, അതുകൊണ്ടുതന്നെ പലമതസാരവുമേകം എന്നു കരുതുന്ന) ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:27, 19 ജൂൺ 2012 (UTC)
- ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇതാ. http://www.thehindu.com/news/national/pattanam-antiquity-authenticated-by-radiocarbon-dating/article4736813.ece --ഷിജു അലക്സ് (സംവാദം) 01:47, 22 മേയ് 2013 (UTC)
- നല്ലതു്, ഷിജൂ. ഈ വിവരങ്ങൾ കൂടി ചേർത്തു് ലേഖനം മെച്ചപ്പെടുത്താമോ? നന്ദി. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 02:40, 22 മേയ് 2013 (UTC)