സംവാദം:പഞ്ചാക്ഷരി
Latest comment: 11 വർഷം മുമ്പ് by Akhilan
പഞ്ചാക്ഷരീ മന്ത്രത്തിലേക്കാണ് ഈ തിരിച്ചു വിടൽ.--എഴുത്തുകാരി സംവാദം 07:21, 21 നവംബർ 2012 (UTC)
- {{Shaivism}} -ൽ കണ്ട കണ്ണി നീലിപ്പിക്കാനാണ് ഇത് തിരിച്ചു വിട്ടത്. പഞ്ചാക്ഷരി എന്ന് പൊതുവേ പറയപ്പെടുന്നത് പഞ്ചാക്ഷരി മന്ത്രമല്ലേ? ചലച്ചിത്രമാണ് ഉദ്ദേശിച്ചതെങ്കിൽ പ്രസ്തുത താളിന് പഞ്ചാക്ഷരി (ചലച്ചിത്രം) എന്നോ പഞ്ചാക്ഷരി (തെലുങ്ക് ചലച്ചിത്രം) എന്നോ പേരു കൊടുക്കുന്നതല്ലേ അനുയോജ്യം?--അഖിലൻ 11:12, 21 നവംബർ 2012 (UTC)
- പഞ്ചാക്ഷരി എന്നാൽ അഞ്ച് അക്ഷരങ്ങൾ ചേർന്നതെന്നാണ്, ഹിന്ദു മന്ത്രങ്ങളലല്ലാതെ പഞ്ചാക്ഷരികൾ ഉണ്ടാകാം എന്നുള്ളതിനാലാണ് ഇങ്ങനെ പറഞ്ഞത്. അതിനാൽ പഞ്ചാക്ഷരി എന്നതിന് തനിയെ ഒരു ലേഖനമായ് തന്നെ നിൽക്കുവാൻ സാധിച്ചേക്കാം. ഓം നമഃ ശിവായ എന്നത് ഒരു പഞ്ചാക്ഷരീ മന്ത്രമാണ്, സാധാരണ ഇത് ഓം നമഃ ശിവായ എന്നതിനെ സൂചിപ്പിക്കുവാനും ഉപയോഗിക്കാം, അതിനാൽ ഈ തിരിച്ചുവിടൽ അനുയോജ്യമല്ല, മറിച്ച് തിരിച്ചുവിടൽ പഞ്ചാക്ഷരീ മന്ത്രം എന്നതാകും അഭികാമ്യം.{{tl|Shaivism}} {{Shaivism}} ഇങ്ങനെയും ഉപയോഗിക്കാം --എഴുത്തുകാരി സംവാദം 11:39, 21 നവംബർ 2012 (UTC)
“ | ഹിന്ദു മന്ത്രങ്ങളലല്ലാതെ പഞ്ചാക്ഷരികൾ ഉണ്ടാകാം | ” |
- അങ്ങിനെ ഒരു ലേഖനം വരട്ടെ അപ്പോൾ നോക്കിയാൽ പോരെ. ദൂരെയെങ്ങാണ്ടുള്ള പുഴയ്ക്ക് ഇപ്പോഴേ മുണ്ടഴിച്ച് തലയിൽ കെട്ടണോ? --അഖിലൻ 15:13, 21 നവംബർ 2012 (UTC)
- അപ്പോൾ നോക്കിയാൽ പോരേ എന്ന അവഗണനാബോധത്തിനല്ല, വിഗഹവീക്ഷണം, വളരും എന്നുള്ള ശുഭാപ്തി വിശ്വാസത്തിനാണ് വിലകല്പിക്കേണ്ടത്, താങ്കൾ നടത്തിയ ഉപമ ദൂരെയെങ്ങാണ്ടുള്ള പുഴയ്ക്ക് ഇപ്പോഴേ മുണ്ടഴിച്ച് തലയിൽ കെട്ടണോ? ഈ എളിയ ഉപയോക്താവിന് അധിക്ഷേപമായി തോന്നുന്നു, ദയവുചെയ്ത് ഇത്തരം ഉപമാരീതികൾ കൈക്കൊള്ളാതിരിക്കുക. മറിച്ച് തിരിച്ചുവിടൽ പഞ്ചാക്ഷരീ മന്ത്രം എന്നതാകും അഭികാമ്യം. എന്ന വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയതായി കാണുമല്ലോ.--എഴുത്തുകാരി സംവാദം 15:56, 21 നവംബർ 2012 (UTC)
- ഉണ്ടോ ഇല്ലയോ എന്നുറപ്പുപോലുമില്ലാത്ത ഒരു കാര്യത്തിനായി ഇപ്പോൾ നടത്തിയ തിരുച്ചുവിടൽ മാറ്റണോ എന്നാണ് ഞാനുദ്ദേശിച്ചത്. ഞാൻ കുട്ടിക്കാലം മുതൽക്കേ പഞ്ചാക്ഷരി എന്ന പേരിൽ "നമഃ ശിവായ" മന്ത്രത്തെയാണ് വിളിച്ചു വന്നിട്ടുള്ളത്. അതേ മാതിരി അഷ്ടാക്ഷരിയായി "നമോ നാരായണായഃ" എന്നതും, പഞ്ചാക്ഷരസ്തോത്രം എന്നതു കൊണ്ട് നമഃ ശിവായ എന്ന പദങ്ങളിലധിഷ്ഠിതമായ ശിവപഞ്ചാക്ഷരസ്തോത്രവും --അഖിലൻ 16:39, 21 നവംബർ 2012 (UTC)