ആദ്യ നോബൽ സമ്മാന ജേതാവ് ആരാണെന്ന് ആരെങ്കിലും ഒന്ന് പറയാമോ. 1901-ൽ ഏതൊക്കെ വിഷയത്തിൽ നോബൽ സമ്മാനം കൊടുക്കുകയുണ്ടായി? — ഈ തിരുത്തൽ നടത്തിയത് Lijujacobk (സംവാദംസംഭാവനകൾ)

[1] ഈ ലിങ്കിലുണ്ടെന്നു തോന്നുന്നു. --ശ്രുതി 12:38, 8 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി ശ്രുതി. ഇതില് ആദ്യത്തേതായി കണക്കാക്കുന്നത് ഏതാണ്. ഫിസിക്സ് ആണോ? --ലിജു മൂലയിൽ 12:49, 8 ഓഗസ്റ്റ്‌ 2008 (UTC)

അതെനിക്കുമറിയില്ല.ചിലപ്പോൾ ഇംഗ്ലീഷ് വിക്കിയിലുണ്ടാവും.--ശ്രുതി 13:05, 8 ഓഗസ്റ്റ്‌ 2008 (UTC)

'നോബിൾ' അല്ലാത്ത സമ്മാനം

തിരുത്തുക

എനിക്ക് ഒന്നുരണ്ട് കമന്റുകൾ ഉണ്ട്: ആദ്യത്തേത് തലക്കെട്ടിനെക്കുറിച്ച്: നൊബൽ ആവും ശരി. പിന്നെ, ഈ സമ്മാനങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ ആരോപണം ഉൾക്കൊള്ളിക്കണം. പലതും, പ്രത്യേകിച്ച്, സാഹിത്യത്തിനും സമാധാനത്തിനുമുള്ളവ, രാഷ്ട്രീയ പരിഗണനകൾ വച്ച് നൽകപ്പെടുന്നവയാണെന്നതാണ് ആരോപണം. ഉദാഹരണങ്ങൾ ഏത്രവേണമെങ്കിലും ഉണ്ട്. ഗാന്ധിക്ക് കിട്ടാത്ത സമാധാനസമ്മാനം മെനാക്കം ബെഗിനും, ഹെൻറി കിസ്സിഞ്ഞർക്കും മറ്റും കിട്ടിയത് മാത്രം ഓർത്താൽ മതി. കിസ്സിഞ്ഞ‌ർക്ക് കൊടുത്തത് വിയറ്റ്നാമിലെ തോറ്റു തുന്നം പാടിയ യുദ്ധത്തിൽ നിന്ന് തടിയൂരാൻ അമേരിക്കയെ സഹായിച്ചതിനാണ്. വിൻസ്റ്റൻ ചർച്ചിലിന്റെ കാര്യമാണ് ഏറ്റവും രസം. യുദ്ധകാലനേതാവായി പ്രശസ്തിനേടിയ അങ്ങോർക്ക് സമാധാനസമ്മാനം കൊടുക്കാൻ നിവൃത്തിയില്ലാഞ്ഞ്, ജെയിംസ് ജോയ്സിനും മറ്റും കിട്ടാത്ത സാഹിത്യസമ്മാനം കൊടുത്തു. അതിന് ആധാരമായുണ്ടായിരുന്നത് കുറേ ജേർണലിസ്റ്റിക് രചനകൾ ആയിരുന്നു. പണ്ട് പാശ്ചാത്യതയുടെ മുഖ്യശത്രു കമ്മ്യൂണിസമായിരുന്നപ്പോൾ കമ്മൂണിസത്തിന് വിമ്മിട്ടമുണ്ടാക്കുന്ന വിധത്തിൽ ജേതാക്കളെ തെരഞ്ഞെടുത്തിരുന്നു. ലെക്ക് വലേസ്സാ, പാസ്റ്റർനാക്ക്, സോൾസെനിറ്റ്സൺ ഒക്കെ ഉദാഹരണങ്ങളാണ്. ഇപ്പോൾ, radical Islam-ന്റെ ശത്രുക്കൾ എന്നു പറയാവുന്നവർക്കാണ് ചാൻസ് കൂടുതൽ. ഓരാൻ പാമുക്, വി.എസ്. നയ്പാൾ ഒക്കെ ആ വകുപ്പിൽ പെടുന്നവരാണ്. ദക്ഷിണാഫ്രിക്കയുടെ ജയിലിൽ കിടന്നു നരകിച്ച നാളുകളിൽ മൻഡേലക്ക് അർഹതയുണ്ടായില്ല. പിന്നീട് അദ്ദേഹത്തിന് കൊടുത്തത് ദക്ഷിണാഫ്രിക്കയിലെ വെളുത്ത പ്രസിഡന്റിനൊപ്പം സഹജേതാവായിട്ടാണ്. തീരെ credibility ഇല്ലാത്ത ഒരു പുരസ്കാരം ആയി ഇവ മാറിയിരിക്കുന്നു. ഇതൊക്കെ ലേഖനത്തിൽ ചേർത്താൽ കൊള്ളാമെന്നുണ്ട്. പക്ഷേ ready-made ആയ തെളിവൊന്നും എന്റെ കയ്യിൽ ഇല്ല. എന്നാൽ മേല്പ്പറഞ്ഞ വിമര്ശനങ്ങൾ ചേർന്ന ലേഖനങ്ങൾ print media-യിൽ പലതിലും പലപ്പോഴും വായിച്ചിട്ടുണ്ട്. "Nobel Prizes - Ignoble Considerations" എന്ന തലക്കെട്ടിൽ ഒരു എഡിറ്റോറിയൽ തന്നെ പണ്ട് Hindustan Times-ൽ വായിച്ചിട്ടുണ്ട്. Georgekutty 16:04, 26 സെപ്റ്റംബർ 2008 (UTC)Reply

മുകളിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ പലതും നൊബേൽ പുരസ്കാരത്തെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കി ലേഖനത്തിൽതന്നെയും മറ്റൊരു ലേഖനത്തിലും വിശദമായി പരാമർശിക്കപ്പെടുന്നുണ്ട്. മിക്കതും റഫറൻസുകളോടുകൂടെത്തന്നെ. മൻ‌ജിത് കൈനി 03:49, 27 സെപ്റ്റംബർ 2008 (UTC)Reply

Nobel Prize എന്ന ഇംഗ്ലീഷ് വിക്കി ലേഖനം ഞാൻ ഓടിച്ചു നോക്കിയിരുന്നു. Nobel Prize Controvercies എന്ന ലേഖനം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഈ സമ്മാനങ്ങൾ പലപ്പോഴും രാഷ്ട്രീയ പരിഗണനകൾ മാത്രം വച്ചും രാഷ്ട്രീയ ലക്‌ഷ്യം വച്ചും നൽകുന്നു എന്നാണ് പ്രധാന അരോപണം. Controvercy-യുടെ ആ വശം ആ തലക്കെട്ടിലുള്ള ഇംഗ്ലീഷ് ലേഖനം പോലും വേണ്ടപോലെ പരിഗണിക്കുന്നില്ല. ഗാന്ധിയുടെ കാര്യത്തിലും മറ്റും അതിലുള്ളത് നൊബെൽ എസ്റ്റാബ്ലിഷ്മെന്റ് തന്നെ ഇറക്കിവിട്ടിട്ടുള്ള silly വിശദീകരണങ്ങളാണ്. ഗാന്ധിക്ക് സമാധാനസമ്മാനം കൊടുക്കാതിരുന്നത്, അദ്ദേഹം നൊബേൽ കമ്മറ്റിയുടെ ദൃഷ്ടിയിൽ സ്വീകാര്യതയില്ലാത്ത തരം Rebel ആയിരുന്നതുകൊണ്ടാണ്. Walesa-ക്ക് കൊടുത്തത്, അദ്ദേഹം അവരുടെ ദൃഷ്ടിയിൽ right kind of rebel ആയിരുന്നതുകൊണ്ടും. ഗാന്ധി മരിച്ചില്ലായിരുന്നെങ്കിൽ 1948-ലെ സമ്മാനം കിട്ടുമായിരുന്നുവെന്ന മട്ടിൽ, ഈയിടെയായി പ്രചരിക്കപ്പെടാൻ തുടങ്ങിയ വിശദീകരണം, Controvery ലേഖനം വിഴുങ്ങുന്നുണ്ട്. എനിക്കു തോന്നുന്നത്, ഗാന്ധി ജീവിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ മൗണ്ട് ബാറ്റനൊപ്പം ജോയ്ന്റ് വിന്നറോ മറ്റൊ ആകുമായിരുന്നു എന്നാണ്! മൻഡേലയുടെ കാര്യത്തിൽ അതാണുണ്ടായത്. ചർച്ചിലിനുകൊടുത്ത സാഹിത്യസമ്മാനത്തിന്റെ തമാശയും, Controvery ലേഖനം പോലും പരാമർശിക്കുന്നില്ല. ആ സമ്മാനത്തിന്റെ citation രസകരമാണ്: "for his mastery of historical and biographical description as well as for brilliant oratory in defending exalted human values"(Nobel Price in Literature എന്ന ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ സാഹിത്യസമ്മാനജേതാക്കളുടെ പട്ടികയിൽ നിന്ന്). Brilliant Oratory-ക്കാണത്രെ സാഹിത്യത്തിനുള്ള നൊബൽ സമ്മാനം കൊടുത്തത്. അപ്പോൾ സുകുമാർ അഴീക്കോടിന് എത്രവട്ടം കിട്ടണമായിരുന്നു.Georgekutty 11:31, 27 സെപ്റ്റംബർ 2008 (UTC)Reply

ഗാന്ധിജി ഒരു ക്രൈസ്തവനായിരുന്നില്ല എന്നതും ഒരു കാരണമായിരിക്കാം. അക്കാലങ്ങളിൽ അക്രൈസ്തവനായ ഒരാൾക്ക് സമാധാനത്തിന്റെ നോബൽ സമ്മാനം കൊടുക്കുകയെന്നത് ആഗോളസുവിശേഷകയറ്റുമതി രാജ്യമായ നോർവേക്ക് ചിലപ്പോൾ സങ്കല്പിക്കാനായിരിക്കില്ല.:) --അനൂപ് മനക്കലാത്ത് (സംവാദം) 04:07, 1 മാർച്ച് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നോബൽ_സമ്മാനം&oldid=1666781" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നോബൽ സമ്മാനം" താളിലേക്ക് മടങ്ങുക.