സംവാദം:നിഴൽശൂന്യ ദിനം
Latest comment: 5 വർഷം മുമ്പ് by Sanu N in topic ലയിപ്പിക്കൽ ചർച്ച
ലയിപ്പിക്കൽ ചർച്ച
തിരുത്തുകനിഴൽ ശൂന്യ ദിനത്തിനും വിഷുവത്തിനും പ്രത്യേകം ലേഖനങ്ങൾ വേണമെന്നാണ് എന്റെ അഭിപ്രായം, രണ്ടും വ്യത്യസ്ത പ്രതിഭാസങ്ങളാണ്.
വിഷുവം | നിഴൽശൂന്യദിനം |
---|---|
സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന പ്രതിഭാസം | സൂര്യൻ ശീർഷബിന്ദുവിൽ (Zenith) എത്തിച്ചേരുന്ന പ്രതിഭാസം |
പ്രാദേശിക വ്യാത്യാസം ഇല്ല. | ഓരോ പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിൽ അനുഭവപ്പെടുന്നു. |
സമരാത്രദിനങ്ങൾ അനുഭവപ്പെടുന്നു. | സമരാത്രദിനങ്ങളുമായി ബന്ധമില്ല |
എല്ലായിടത്തും അനുഭവപ്പെടുന്നു. | ഉഷ്ണമേഘലയിൽ മാത്രം അനുഭവപ്പെടുന്നു |
വിഷുവവും നിഴൽശൂന്യദിനവും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത ലേഖനങ്ങൾ നിലനിർത്തേണ്ടതാണ്.
N Sanu / എൻ സാനു / एन सानू (സംവാദം) 15:24, 24 ഓഗസ്റ്റ് 2019 (UTC)