നിഴൽശൂന്യ ദിനം
നട്ടുച്ചനേരത്ത് സൂര്യൻ ശീർഷബിന്ദുവിൽ ആയിരിക്കുകയും ആസമയം സൂര്യരശ്മികൾ കൃത്യം ലംബമായി അവിടെ പതിക്കുകയും ചെയ്യുന്നതുമൂലം ഒരു വസ്തുവിന് നിഴലില്ലാതായി തീരുന്ന ദിവസമാണ് നിഴൽരഹിത ദിനം അഥവാ നിഴൽശൂന്യ ദിനം. ഉഷ്ണമേഖലാപ്രദേശത്തുമാത്രം അനുഭവപ്പെടുന്ന ഈ ജ്യോതിശാസ്ത്ര പ്രതിഭാസം ഒരു കലണ്ടർ വർഷത്തിൽ രണ്ടുതവണ അനുഭവപ്പെടാറുണ്ട്.[1] ഭൂമിയിൽ ഒരു നിരീക്ഷകന്റെ തലയ്ക്കുമുകളിൽ ഖഗോളത്തിലുള്ള ബിന്ദുവാണ് ശീർഷബിന്ദു.[2] എല്ലാ നട്ടുച്ചക്കും സൂര്യൻ ശീർൽബിന്ദുവിൽ എത്താറില്ല. എന്നാൽ ഒരു നിരീക്ഷകന്റെ നേരെ മുകളിലൂടെ സാമാന്യം കൃത്യമായി സൂര്യൻ കടന്നുപോകുന്ന രണ്ടു ദിവസങ്ങൾ ഒരു വർഷത്തിലുണ്ടാകും. ഈ ദിവസങ്ങളാണ് നിഴൽശൂന്യ ദിനങ്ങൾ. ഇതിൽ ഒന്ന് ഉത്തരായനകാലത്തും മറ്റൊന്ന് ദക്ഷിണായന കാലത്തുമാണ് സംഭവിക്കുക.ഭൂമധ്യരേഖയിൽ അത് മാർച്ച് 21-ഉം സെപ്റ്റംബർ 22-ഉം ആണ്. അക്ഷാംശരേഖക്കനുസൃതമായി മറ്റുള്ളിടങ്ങളിൽ അത് മാറും. ആ ദിവസങ്ങളിൽ നട്ടുച്ച സമയത്ത് സൂര്യൻ നിരീക്ഷകന്റെ നേരെ മുകളിൽ എത്തുകയും നിഴലുകൾ അപ്രത്യക്ഷമാവുകയും ചെയ്യും. പൂർണ്ണമായും നിഴൽ അപ്രത്യക്ഷമാകുന്ന സമയമാണ് നിഴലില്ലാനേരം. ബാക്കി ദിവസങ്ങളിലെല്ലാം നട്ടുച്ചക്ക് തെക്കോട്ടോ വടക്കോട്ടോ ചെറിയ നിഴലുകളുണ്ടാകും.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Team, LUCA (2019-08-22). "കേരളത്തിൽ നിഴലില്ലാനേരം – നമുക്ക് ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം". LUCA. Retrieved 2019-08-23.
- ↑ ശീർഷബിന്ദു (മെയ് 2010). ശാസ്ത്രനിഘണ്ടു. കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. p. 362. ISBN 978-93-80512-20-4.
{{cite book}}
: Check date values in:|year=
(help)CS1 maint: year (link)