സംവാദം:നിരീക്ഷണയോഗ്യ പ്രപഞ്ചം
കുടുങ്ങി!. Observable universe, visible universe എന്നിവയ്ക്ക് തർജ്ജിമകൾ ? --ജുനൈദ് (സംവാദം) 11:42, 28 ജൂൺ 2009 (UTC)
- നിരീക്ഷണയോഗ്യമായ പ്രപഞ്ചം, ദൃശ്യപ്രപഞ്ചം --Vssun 12:12, 28 ജൂൺ 2009 (UTC)
Observable universe ന് നിരീക്ഷണയോഗ്യമായ പ്രപഞ്ചം എന്നു ചേരുമെങ്കിലും കുറച്ചുവലുതായിപ്പോയില്ലേ :) --ജുനൈദ് (സംവാദം) 03:24, 29 ജൂൺ 2009 (UTC)
"നിരീക്ഷണയോഗ്യമായ" എന്നതിലെ 'യോഗ്യം" ശരിയാണോ? "നിരീക്ഷിക്കാൻ സാധിക്കുന്ന പ്രപഞ്ചം" എന്നോ "കാണാവുന്ന പ്രഞ്ചം" എന്നോ മറ്റോ അല്ലേ വേണ്ടത്?Georgekutty 01:40, 30 ജൂൺ 2009 (UTC)
ഇവിടെ Observable universe എന്നാൽ സൈദ്ധാന്തികമായെങ്കിലും നിരീകക്ഷിക്കുവാൻ സാധിക്കുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ്, visible universe എന്നാൽ നിലവിൽ നമുക്ക് നിരീക്ഷിക്കാൻ സാധിക്കുന്ന ഭാഗവുമാണ്.
visible universe , Observable universe നേക്കാൾ ചേറുതാണെന്നാണ്. ഇത് എഴുതിചേർക്കാൻ നോക്കിയപ്പോഴല്ലേ, എന്തുവാക്ക് ഉപയോഗിക്കും എന്ന ചോദ്യം വന്നത്. ഈ താൾ Observable universe എന്നതിനാണ് പക്ഷെ ദൃശ്യപ്രപഞ്ചം എന്നത് visible universe എന്നതിനേ ചേരൂ എന്ന് തോന്നുന്നു. --ജുനൈദ് (സംവാദം) 03:37, 30 ജൂൺ 2009 (UTC)
- ഗോചരം എന്നാൽ, കാണാൻ സാധിക്കുന്നത് എന്നർത്ഥം ഉണ്ട് / നൽകാം എന്നു തോന്നുന്നു. എങ്കിൽ, Obervable Universe-ന് ഗോചരപ്രപഞ്ചം എന്ന വാക്ക് ഉപയോഗിക്കമായിരിക്കാം. --ബിപിൻ 05:56, 30 ജൂൺ 2009 (UTC)
- കാണാൻ സാധിക്കുന്നത് തന്നെയല്ലെ ദൃശ്യം?. observable എന്നതിന് ചേരുന്ന മലയാളം വാക്ക് വല്ലതും :) --ജുനൈദ് (സംവാദം) 06:08, 30 ജൂൺ 2009 (UTC)
- ഇംഗ്ലീഷിൽത്തെന്നെ, Observable, Visible എന്നീ വാക്കുകൾക്ക് വളരെ വളരെ അടുത്ത അത്ഥമാണുള്ളത് എന്നതു ശ്രദ്ധിക്കുക. വ്യത്യാസം എന്താണെന്ന് സൂക്ഷ്മമായി നിർവ്വചിച്ചു പറയാതെ, ഒരു സാധാരണ ഇംഗ്ലീഷു വായക്കാരന് അതു മനസിലാവുകയുമില്ല. മലയാളത്തിലും അതുപോലെ വേണ്ടി വന്നേക്കാം. കൂടുതൽ സൂക്ഷ്മമായ വാക്കുകൾ അറിയില്ല. ഭാഷാപണ്ഡിതന്മാരേ ശരണം! --ബിപിൻ 06:25, 30 ജൂൺ 2009 (UTC)
- ഗോചരം എന്നാൽ, കാണാൻ സാധിക്കുന്നത് എന്നർത്ഥം ഉണ്ട് / നൽകാം എന്നു തോന്നുന്നു. എങ്കിൽ, Obervable Universe-ന് ഗോചരപ്രപഞ്ചം എന്ന വാക്ക് ഉപയോഗിക്കമായിരിക്കാം. --ബിപിൻ 05:56, 30 ജൂൺ 2009 (UTC)
യോഗ്യം യോഗ്യമായി തോന്നുന്നില്ല. ദൃശ്യപ്രപഞ്ചം എന്ന് ഉപയോഗിച്ചു കണ്ടിട്ടുണ്ട് -- റസിമാൻ ടി വി 04:40, 7 ജൂലൈ 2009 (UTC)
ദൃശ്യപ്രപഞ്ചം എന്നുതന്നെയായിരുന്നു മുൻപ് തലക്കെട്ട് നൽകിയിരുന്നത്. ദൃശ്യപ്രപഞ്ചവും (visible universe) നിരീക്ഷണയോഗ്യ പ്രപഞ്ചവും (observable universe) തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്. മുകളിലത്തെ സംവാദങ്ങൾ ശ്രദ്ധിക്കൂ, observable universe ന് യോജിക്കുന്ന മലയാളം വാക്കിനു വേണ്ടിയായിരുന്നു. നിരീക്ഷണയോഗ്യ പ്രപഞ്ചം എന്നതിനേക്കാൾ നല്ല വാക്കൊന്നും ലഭിച്ചില്ല :( --ജുനൈദ് (സംവാദം) 04:56, 7 ജൂലൈ 2009 (UTC)
ഇം വിക്കിയിൽ നിന്ന് : Sometimes a distinction is made between the visible universe, which includes only signals emitted since the last scattering time, and the observable universe, which includes signals since the beginning of the cosmological expansion. എങ്കിലും സാധാരണയായി visible universe എന്ന് പറയുമ്പോൾ ലേഖനത്തിൽ കൊടുത്ത അർത്ഥമാണ് ഉപയോഗിച്ചുകണ്ടിട്ടുള്ളത്. -- റസിമാൻ ടി വി 05:07, 7 ജൂലൈ 2009 (UTC)
അയ്യോ . സിമ്പിളായി പറഞ്ഞുതരാം :) . പ്രപപഞ്ചത്തിന്റെ വികാസം ആരംഭിച്ചതു മുതൽ പ്രാകാശൻ സഞ്ചരിക്കുന്നു എന്നുകരുതുക. ഇപ്പോൾ പ്രപഞ്ചത്തിനു 13.7 ബില്ല്യൺ വർഷം പ്രായമായി. അതായത് 13.7 ബില്ല്യൺ പ്രകാശവർഷം അകലെയുള്ള പ്രകാശത്തിനു നമ്മുടെ അടുക്കൽ എത്തനുള്ള സമയം ലഭിച്ചിരിക്കുന്നു എന്നർത്ഥം. ഇതാണ് നിരീക്ഷയോഗ്യപ്രപഞ്ചത്തിന്റെ വലിപ്പവും. നിർഭാഗ്യവശാൽ പ്രപഞ്ചവികാസം ആരംഭിച്ചതുമുതൽ പ്രപഞ്ചം ഫോട്ടോണുകൾക്ക് സുതാര്യമായിരുന്നില്ല കുറച്ചു കഴിഞ്ഞാണ് സുതാര്യമായത് എന്നാൺ ശാസ്ത്രലോകത്തിന്റെ അനുമാനം. ഇങ്ങനെ സുതാര്യമായതുമുതൽ പരമാവധി ദൂരം സഞ്ചരിച്ചു നമ്മുടെ അടുത്തെത്തിയ പ്രാകാശങ്ങളുണ്ടാകുമല്ലോ ഈ പരിധിയാണ് ദൃശ്യപ്രപഞ്ചം. ലേഖനത്തിൽ പറഞ്ഞതുപോലെ ദൃശ്യപ്രപഞ്ചത്തിന്റെ വ്യസാർദ്ധം നിരീക്ഷണയോഗ്യ പ്രപഞ്ചത്തിനേതിനേക്കാൾ 2% കുറവാണ്. ;) --ജുനൈദ് (സംവാദം) 05:31, 7 ജൂലൈ 2009 (UTC)