കാലിക്കൂട്ടരേ എന്താ ഇത്. എന്തെങ്കിലും മാറ്റം വരുത്തുമ്പോൾ ഒരു തെളിവൊക്കെ തരണ്ടെ. ഉഷാമലർ എന്നൊരു പൂവ് ഇല്ല എന്നാണോ അഭിപ്രായപ്പെടുന്നത്? --ചള്ളിയാൻ 16:02, 1 ജൂലൈ 2007 (UTC)Reply

ഉഷമലരിയെന്നാല് പീനാറിയെന്ന് ശബ്ദതാരാവലി. നിത്യകല്ല്യാണിക്ക് ഉഷമലരിയെന്ന് (ഉഷാമലരിയല്ല) പേരുണ്ടെന്നു തന്നെ വെയ്ക്കുക. എങ്കിലും ആ പേരില് ലേഖനം പറ്റില്ല. സാർവ്വത്രികമായ അംഗീകാരമുള്ള പേരാണ് ഉപയോഗിക്കേണ്ടത്. കറ്റാർവാഴയ്ക്കു പകരം ഘൃതകുമാരിയെന്നോ കുമാരിയെന്നോ പറയുന്ന പോലെയാണിത്. നാലുമണിപ്പൂവിന് പതിറ്റടിമുല്ലയെന്നോ ഉച്ചമലരിയെന്നോ പറയുന്ന പോലെ. Calicuter 16:27, 1 ജൂലൈ 2007 (UTC)Reply

താങ്കൾ പറയുന്നത് ശരിയായിരിക്കാം. ഈ കാര്യം ആദ്യമേ പറയുകയായിരുന്നെങ്കിൽ അനാവശ്യം (ആവശ്യം?) സം‌വാദം ഒഴിവാക്കാമായിരുന്നു. പിന്നെ എന്റെ സംശയം അതല്ല?സാർ‌വത്രികം ഏത് ആണ്‌ എന്ന് എങ്ങനെ കണ്ടെത്തും? കേരളത്തിലെ ഒരോ സ്ഥലത്തും പലപേരുകളിൽ അറിയപ്പെടുന്ന സാധനങ്ങൾക്ക് എങ്ങനെയാണ്‌ ഒരു യൂണിവേർസൽ പേർ കൊടുക്കുക. അതിന്‌ ലേഖനത്തിൽ മറ്റു പേരുകളിൽ നിന്ന് റീഡയറക്റ്റ് കൊടുക്കുകയും ആവാമല്ലോ.

ഞാൻ രണ്ടുമൂന്നു പേരോട് ചോദിച്ചൂ. അവർ ഇതേ ഉത്തരം .., നിത്യകല്യാണി എന്ന് ഞാൻ കേട്ടിട്ടുണ്ട്..തമിഴ് നാട്ടിലായിരിക്കുമ്പോൾ, ഞാൻ കോഴിക്കോട് വന്നിട്ടില്ല. പിന്നെ ശബ്ദതാരാവലി എന്റേൽ ഇല്ല.അതിനാൽ താങ്കൾ അത് പ്രമാണാധാരമായി കൊടുത്തോളൂ. അത് ഏറ്റവും നല്ല ഒരു പ്രമാണം ആയിരിക്കുമല്ലോ അല്ലേ? --ചള്ളിയാൻ 16:55, 1 ജൂലൈ 2007 (UTC)Reply

ഈ ഡോക്യുമെന്റില് കാണാം നിത്യകല്യാണിയെന്നും ശവംനാറിയെന്നും. Calicuter 07:13, 3 ജൂലൈ 2007 (UTC)Reply

അതുകൊണ്ട് കാര്യമില്ലല്ലോ? ഉഷാമലരി എന്ന് പൂവ് വേറെയാണെന്ന് അതിൽ പറയുന്നില്ലല്ലോ/ പിന്നെ ആ ഡോക്കുമെൻററി പീർ റിവ്യൂഡും അല്ല. കുറെ തെറ്റുകൾ എനിക്കു തന്നെ കണ്ടു പിടിക്കാൻ സാധിച്ചു ( കുറ്റം പറയുകയല്ല) എൻറെ സംശയം മാറ്റാനുള്ള ഒരു ചോദ്യം ചോദിച്ചൂ എന്നേ ഉള്ളൂ. എൻറെ വീട്ടിലും പരിസരങ്ങളിലും (തൃശ്ശൂർ- കൊടുങ്ങല്ലൂർ- ചാലക്കുടി) എന്നിവിടങ്ങളിൽ ഞാൻ ഒന്നുകൂടെ അന്വേഷിക്കട്ടെ. തെക്ക് നിന്നുള്ളവരോടും ചോദിക്കാൻ ശ്രമിക്കാം. --ചള്ളിയാൻ 03:33, 4 ജൂലൈ 2007 (UTC)Reply
പിന്നെന്തുകൊണ്ടാണാവോ കാര്യം? CDS എന്നത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളില് ഒന്നാണ്. ആ രേഖ കര്ത്താവ് സ്വന്തം നിലയ്ക്കു പ്രസിദ്ധീകരിച്ചതല്ല. peer reviewed ആണോ എന്ന് അന്വേഷിക്കുക. സി ഡി എസിന്റെ വെബ്സൈറ്റില് പ്രസിദ്ധീകരിച്ച് ഈ രേഖയാണ് (ശരിയായാലും തെറ്റായാലും) reliable source. ഇവിടെ സത്യാന്വേഷണമല്ല ഏര്പ്പാട്. മൌലിക ഗവേഷണവുമല്ല. ആ രേഖയില് നിങ്ങള്ക്ക് എത്ര തെറ്റു കണ്ടു പിടിക്കാമെന്നതും വിഷയമല്ല. (ശരിക്കും കണ്ടോ? ചിലതു പറഞ്ഞാട്ടെ, മറ്റുള്ളവരുടെ പ്രയോജനാര്ത്ഥം.) അതിനെക്കാള് reliable ആയ മറ്റൊരു source അവതരിപ്പിക്കുന്നതുവരെ അതു തന്നെ reliable source. വാസ്തവത്തില് ഒന്നും സൈറ്റ് ചെയ്യേണ്ട കാര്യമില്ലാത്ത ഒരു വിഷയം. മൌലിക ഗവേഷണം ശീലമാക്കിയവര്ക്ക് മറ്റുള്ളവര് പറയുന്ന common place factsല് വിശ്വാസം തോന്നാതിരിക്കുന്നത് സ്വാഭാവികം. Calicuter 16:19, 5 ജൂലൈ 2007 (UTC)Reply

എന്തിനാ കോപിക്കുന്നത് മാഷേ. താങ്കൾ പറഞ്ഞ കാര്യത്തിന് (അതായത് ഉഷാമലരിയല്ല ശവം നാറിയെന്ന്) തെളിവായിരിക്കും എന്ന് കരുതി. ഒരു മണിക്കൂറോളം എടൂത്തു അഥ് വായിച്ച് നോക്കാൻ.. എന്നിട്ട് എനിക്ക് അതിൽ നിന്ന് താങ്കൾ പറഞ്ഞ കാര്യം കിട്ടിയില്ല്ല... പിന്നെ എന്താ? അതും ഒരു പ്രദേശത്തിൻറെ മാത്രം ജൈവ വൈവിധ്യത്തെ പറ്റി പറയുന്നതല്ലേ. --ചള്ളിയാൻ 16:35, 5 ജൂലൈ 2007 (UTC)Reply

നിത്യകല്ല്യാണി,ഉഷമാലരി,ശവനാരി എല്ലാം ഒന്ന് തന്നെ.ബൊട്ടനിക്കൽ പേരു വിൻക്കാ എന്നാണ്.

നിത്യകല്യാണി, ശവംനാറി

തിരുത്തുക

നിത്യകല്യാണി, ശവംനാറി എന്നൊക്കെ വേറൊരുതരം പൂവിനെയാണോ വിളിക്കുന്നത് എന്നൊരു സംശയം (ഞാൻ കോട്ടയം ഭാഗത്തുനിന്നാണ്). നാട്ടിൽ ഈ പൂവ് “ആദവും ഹവ്വയും“ എന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത് (പ്രധാനമായി പിങ്കും വെളുപ്പും പൂവുണ്ടാകുന്ന രണ്ടു തരം variety ഉള്ളതുകൊണ്ട്) --ജേക്കബ് 16:18, 25 ഓഗസ്റ്റ്‌ 2007 (UTC)

ആദം പൂവ് ഹവ്വ പൂവ് എന്നു ഞാനും കേട്ടിട്ടുണ്ട്. ഒരു തിരിച്ചു വിടൽ താൾ കൊടുക്കാവുന്നതല്ലെ? --AneeshJose 13:40, 23 ഒക്ടോബർ 2011 (UTC)Reply
വേണമെന്നില്ല അനീഷ്, ഇത്രയും പരാമർശത്തിന്റെ പ്രാധാന്യമേ ഉള്ളൂ എന്നാണെന്റെ അഭിപ്രായം. ഇതു തന്നെ കുറിപ്പുകളിലേക്ക് മാറ്റുന്നതാണോ നല്ലതെന്ന് ചിന്തിക്കുകയായിരുന്നു.---Johnchacks 14:47, 23 ഒക്ടോബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നിത്യകല്യാണി&oldid=1085593" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നിത്യകല്യാണി" താളിലേക്ക് മടങ്ങുക.