പൊതിച്ച തേങ്ങയാണോ നാളികേരം, തേങ്ങ തന്നെയല്ലേ നാളികേരം. --പ്രവീൺ:സംവാദം‍ 07:59, 6 ഫെബ്രുവരി 2007 (UTC)Reply

തെങ്ങും കൽപവൃക്ഷവും തമ്മിലുള്ള വ്യത്യാസം മാത്രമേ തേങ്ങയും നാളികേരവും തമ്മിലുള്ളൂ. അനാവശ്യമായ ഈ തർക്കം അവസാനിപ്പികാൻ അപേക്ഷിക്കുന്നു. അതുപോലെ ചകരിയും തൊണ്ടും അടങ്ങുന്ന ഭാഗത്തിന്‌ മടൽ എന്നു പറയാറില്ല. മടൽ എന്നത്‌ ഓല മടൽ, പട്ട, മട്ടൽ, കവണും പട്ട, എന്നിവയെ സൂചിപ്പിക്കാനാണ്‌ ഉപയോഗിക്കാറ്‌ --സാദിക്ക്‌ ഖാലിദ്‌ 08:30, 6 ഫെബ്രുവരി 2007 (UTC)Reply

എന്റെ അറിവിൽ തേങ്ങയും നാളികേരവും ഒന്നാണ്. പക്ഷെ വ്യക്തമായി/ആധികാരികമായി പറയാനുള്ള രേഖകൾ ഇല്ല. പിന്നെ ഇത്തരം സംവദങ്ങൾ നല്ലതാണ്. ഇങ്ങനെ സംവാദങ്ങളിൽ കൂടിയെ നമ്മുടെ തെറ്റുകൾ തിരുത്തപ്പെടുകയും അല്ലെകിൽ പുതിയ അറിവുകൾ നേടുകയും ചെയ്യുകയുള്ളൂ. അതിനാൽ ഇതിനെ അനാവശ്യമായ ഒരു തർക്കം ആയി കാണേണ്ട. തെങ്ങും കൽപവൃക്ഷവും തമ്മിലുള്ള വ്യത്യാസം മാത്രമേ തേങ്ങയും നാളികേരവും തമ്മിലുള്ളൂ എന്ന വാദം ശരിയാണോ എന്ന് എനിക്കു സംശയം ഉണ്ട്.--Shiju Alex 08:37, 6 ഫെബ്രുവരി 2007 (UTC)Reply

ഇതേ തർക്കം User_talk:Sadik_khalid#തേങ്ങയും നാളികേരവും-ൽ വന്നതു കൊണ്ടാണ്‌ അനാവശ്യമെന്നു വിശേഷിപ്പിച്ചത്‌. സംവാദങ്ങൾ നല്ലതുതന്നെയെന്നതിൽ എനിക്ക്‌ എതിരഭിപ്രായമില്ല. തെങ്ങിന്‌ കൽപവൃക്ഷം, കേരവൃക്ഷം എന്നും, തേങ്ങയ്ക്ക്‌ കേരം, നാളികേരം എന്നും പര്യായങ്ങൾ ഉപയോഗിക്കാറുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 14:12, 6 ഫെബ്രുവരി 2007 (UTC)Reply

I don't think i have made an unnecessary talk either. as a reader i have my own doubts. sadik is contradicting what i have been hearing for the last 32 years. we call madal (pothi maDal) for the outer fibrous layer in thrissur area. if you are from any nearby place you will know. the debate will continue untill you prove it from an authenticated text or newspapaer that what you said is right. untill then let it remian that way. i will try to proove what i siad is right in my own ways. thank you. and pardon for the english. my keyman just crashed. and i need to restart this all over again. --ചള്ളിയാൻ 16:15, 6 ഫെബ്രുവരി 2007 (UTC)Reply

എന്ററിവിൽ മടൽ എന്നു പൊതുവേ പറയുന്നത് കണ്ണൂർ, കോട്ടയം മുതൽ തെക്കൊട്ടുള്ള ഭാഗങ്ങൾ മുതലായ പ്രദേശങ്ങളിൽ ഓലയുടെ തടിയോടു ചേരുന്ന ഭാഗത്തിനാണ്. ചള്ളിയൻ പറഞ്ഞ സാധനത്തിന് തൊണ്ട് എന്നും പറഞ്ഞുകേൾക്കുന്നു. പിന്നെ കല്പവൃക്ഷം എന്നു പറയുന്നത് പാലാഴി കടഞ്ഞപ്പോൾ കിട്ടിയ ഒരു മരമല്ലേ. അത് കൊണ്ടാണ് തെങ്ങ് ലേഖനത്തിൽ കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. എന്നെഴുതിയത്. അത് മുകളിലോട്ട് കേറ്റി ഇട്ടിട്ടുണ്ട്. കല്പവൃക്ഷത്തെ തെങ്ങിന്റെ പര്യായമായി കണക്കാക്കാമോ? ഇതുപോലുള്ള സംവാദങ്ങൾ‍ അനാവശ്യമെന്നു കരുതേണ്ട കാര്യമില്ല എന്നെന്റെ അഭിപ്രായം കാരണം തൃശൂരിൽ മടലെന്താണെന്ന് നമുക്ക് മനസ്സിലായില്ലേ--പ്രവീൺ:സംവാദം‍ 06:55, 7 ഫെബ്രുവരി 2007 (UTC)Reply

പ്രിയ ചള്ളിയാൻ, ക്ഷമിക്കണം, ഞാൻ ആവശ്യമില്ലാതെ/സമയംകൊല്ലിയായ എന്ന അർത്ഥത്തിലാണ്‌ അനാവശ്യം എന്നു പറഞ്ഞത്‌ അത്‌ താങ്ങൾ തെറ്റിദ്ധരിച്ചതായി എനിക്കുതോന്നുന്നു. തർക്കവിഷയത്തിൽ തെളിവും രേഖകളും കണ്ടെത്തി ഹാജരാക്കാൻ എനിക്ക്‌ താൽപര്യമില്ല. ഇതുപോലെ സംവാദത്തിനുള്ള വക ഇനിയുമുണ്ട്‌. താങ്ങൾക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:37, 7 ഫെബ്രുവരി 2007 (UTC)Reply

പൊതി മടൽ എന്നാണ് യഥാർത്ഥത്തിൽ എന്നാൽ ചുരുക്കി മടൽ എന്ന് പറയും എന്നു മാത്രം. (ചള്ളിയാൻ‍)

തേങ്ങ അല്ലേ വ്യാപകമായ പേര്? തലക്കെട്ട് അങ്ങനെയാക്കണ്ടേ?--അഭി 13:09, 30 നവംബർ 2008 (UTC)Reply

തേങ്ങ പൊളിയ്ക്കുകയും നാളികേരം ഉടയ്ക്കുകയുമല്ലേ ചെയ്യുക. രണ്ടും രണ്ടാന് എന്നാണ് എന്റെ അഭിപ്രായം.ഇതുപോലെ തന്നെയാണ് ഇളനീരും കരിക്കും തമ്മിലുള്ള വ്യത്യാസം. കരിക്ക് പ്രായത്തിൽ കഴമ്പ് ഉണ്ടായി തുടങ്ങുന്നതേ ഉണ്ടാവൂ. ഇളനീര് പ്രായമാകുമ്പൊ അതില് കുറച്ച് കഴമ്പ് വന്നിട്ടുണ്ടാകും.(എത് ചുമ്മാ എഴുതീനെ ഉള്ളൂ)--മനോജ്‌ .കെ 19:23, 14 ഡിസംബർ 2011 (UTC)Reply

തേങ്ങയും നാളികേരവും തമ്മിൽ മനോജ് പറഞ്ഞ ഈ വ്യത്യാസം പരിചയിച്ചിട്ടില്ല. ഇളനീർ കരിക്കിനു തുല്യമാണെന്നും കരുതുന്നില്ല. ഇളനീർ=കരിക്കിൻവെള്ളമല്ലേ?‌-Vssun (സംവാദം) 02:28, 15 ഡിസംബർ 2011 (UTC)Reply

ശുഷ്കിച്ച തേങ്ങ?

തിരുത്തുക

ഇംഗ്ലീഷടക്കം മറ്റു ഭാഷകളിലെ തേങ്ങ കാണുമ്പോൾ തേങ്ങയുടെ കൂടപ്പിറപ്പായ മലയാളത്തിലെ തേങ്ങ വളരെ ശുഷ്കിച്ച പോലെ തോന്നുന്നു. ഇൻഫോബോക്സ് പോലും ഇട്ടത് ഇപ്പോഴാണ്--സുഹൈറലി 17:12, 21 ജൂലൈ 2011 (UTC)Reply

സുഹൈറേ തെങ്ങ് ഒന്ന് വന്ന് നോക്ക്. ഒരു വിധമാക്കിയിട്ടുണ്ട്. തേങ്ങ നമുക്ക് വഴിയെ ഒടയ്ക്കാം. ;)--മനോജ്‌ .കെ 19:18, 14 ഡിസംബർ 2011 (UTC)Reply

പഴഞ്ചൊല്ലുകളിലെ തേങ്ങ

തിരുത്തുക

അടക്കയായാൽ മടിയിൽ വെക്കാം തേങ്ങയായാലോ എന്നൊരു പഴഞ്ചൊല്ലുണ്ടോ ? അടക്കയായാൽ മടിയിൽ വെക്കാം കവുങ്ങായാലോ എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ട് അരുൺ / അരുൺ (സംവാദം) 16:50, 4 ഓഗസ്റ്റ് 2012 (UTC)   --Vssun (സംവാദം) 17:51, 4 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നാളികേരം&oldid=4025956" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നാളികേരം" താളിലേക്ക് മടങ്ങുക.