സംവാദം:നളന്ദ

(സംവാദം:നാളന്ദ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 7 വർഷം മുമ്പ് by Vipin viswanath in topic നളന്ദ

നളന്ദയല്ല സുഹൃത്തുക്കളേ.. നാളന്ദയാണ് ശരി (നാളം = താമര => അറിവിനെ സൂചിപ്പിക്കുന്നു; ദാ - തരുന്നത്; നാളംദാ = അറിവുതരുന്നത് എന്നർഥം). ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കാക്കി പണ്ടാരോ തെറ്റിച്ചു. അത് പകർത്തി മറ്റാരോ തെറ്റിച്ചു. മലയാളം വിക്കിപീഡിയർക്ക് എപ്പോഴും ശരി എന്നത് കൂടുതൽ പേരാൽ അംഗീകരിക്കപ്പെട്ട തെറ്റ് ആയതുകൊണ് ഞാനായിട്ട് ശീർഷകം തിരുത്തുന്നില്ല. പേര് ഇങ്ങനെതന്നെ കിടക്കട്ടെ. --Naveen Sankar 04:54, 3 ഓഗസ്റ്റ് 2009 (UTC)Reply

ശരിയാണെന്നുറപ്പുള്ള കാര്യം ധൈര്യമായി തിരുത്തുക. ഇംഗ്ലീഷ് വിക്കിയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും നാളന്ദാ എന്നാണ്‌. നാളന്ദ എന്നാക്കുന്നു. --Vssun 05:23, 3 ഓഗസ്റ്റ് 2009 (UTC)Reply

അതെ ധൈര്യമായി തിരുത്തൂ :-)

വിക്കിപീഡിയ:എല്ലാ നിയമങ്ങളെയും അവഗണിക്കുക പ്രകാരം --ജുനൈദ് (സം‌വാദം) 06:12, 3 ഓഗസ്റ്റ് 2009 (UTC)Reply

നളന്ദ തിരുത്തുക

നളന്ദ

ലോകത്തിലെ ആദ്യ കാല സര് വകലാശാലകളില് ഒന്നാണ് നളന്ദ. ഭാരത സംസ്കാരത്തിന്റെ മഹത്വം ലോകത്തെല്ലാം പരക്കുന്നതില് നളന്ദ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിലുള്ള മൂന്നു സര്വകലാശാലകള് ഭാരതത്തിലുണ്ടായിരുന്നു. തക്ഷശില, വിക്രമശില എന്നിവയായിരുന്നു മറ്റുള്ളവ. എ.ഡി. നാലാം നൂറ്റാണ്ടിലാണ് നളന്ദ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്നു. എന്നാല് എ.ഡി. 642ല് ഹ്യുവാന് സാങ് രേഖപ്പെടുത്തിയിട്ടുള്ളത് നളന്ദ ആരംഭിച്ചിട്ട് 700 വര്ഷങ്ങള് ആയെന്നാണ്. അങ്ങനെ നോക്കിയാല് ക്രിസ്തുവിന് മുന്പ് ഒന്നാം നൂറ്റാണ്ടിലായിരിക്കണം നളന്ദ സ്ഥാപിക്കപ്പെട്ടിട്ടുണ്ടാവുക. വാസ്തവത്തില് നളന്ദയുടെ പത്ത് ശതമാനം മാത്രമേ ഖനനത്തിലൂടെ കണ്ടെടുക്കപ്പെട്ടിട്ടുള്ളൂ. 90 ശതമാനം ഇപ്പോളും മണ്ണിനടിയില് തന്നെയാണ് എന്നറിയുമ്പോളാണ് ഇത് എത്രമാത്രം വിശാലമായിരുന്നു എന്ന് മനസ്സിലാക്കാനാവുക. ഇന്നത്തെ ചൈന, ടിബറ്റ്, ജപ്പാന്, കൊറിയ, ഇന്ഡോനേഷ്യ, ടര്ക്കി തുടങ്ങി അനേകം രാജ്യങ്ങളിലെ വിദ്യാര്ത്ഥികള് ഇവിടെ താമസിച്ച് പഠിച്ചിരുന്നു. വാസ്തവത്തില് ഇത് വലിയൊരു ബുദ്ധമതവിഹാരകേന്ദ്രമായിരുന്നു. എങ്കിലും ഹിന്ദുമതസ്ഥരായിരുന്ന ഗുപ്ത രാജാക്കന്മാരുടെ കാലത്താണ് ഇതിനു രാജ്യാന്തര പ്രശസ്തി കൈ വരുന്നത്. നളന്ദയെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നമുക്ക് ലഭിക്കുന്നത് ചൈനീസ് സഞ്ചാരികളായ ഹ്യുവാന് സാങ് ( Xuanzang ), യിജിംഗ് (Yijing ) എന്നിവരില് നിന്നാണ്. സൂര്യനു കീഴിലുള്ള ഏതാണ്ട് എല്ലാ വിഷയങ്ങളും ഇവിടെ പഠിപ്പിച്ചിരുന്നു. എഡി 637 ലും, 642ലും നളന്ദ സന്ദര്ശിച്ച ഹ്യുവാന് സാങ് എഴുതിയിട്ടുള്ളത് വായിക്കാം. " മുഴുവന് നിര്മിതിയും ഒരു ഇഷ്ടിക ചുവരിനാല് വലയം ചെയ്യപ്പെട്ടിരി ക്കുന്നു. ഒരു കവാടം ആ വലിയ പഠനകേന്ദ്രത്തിലേക്ക് തുറക്കുന്നു. നടുവില് നില്ക്കുന്ന എട്ടു വലിയ ഹാളുകള് അതില് നിന്നും അകറ്റി നിര്ത്തപ്പെട്ടിരിക്കുന്നു. സമ്പന്നമായി അലങ്കരിക്കപ്പെട ്ടിട്ടുള്ള മണിമാളികകളും, അപ്സരസുകളെ പോലെ തോന്നിപ്പിക്കുന്ന സ്തൂപങ്ങളും കുന്നിന് ചെരുവുകളെ പോലെ യോജിപ്പിക്കപ്പെ ട്ടിരിക്കുന്നു." നളന്ദ ഒരു വാസ്തു വിദ്യാ അത്ഭുതം ആയിട്ടാണ് കണക്കാക്കുന്നത്. സര് വകലാശാലക്കു ചുറ്റുമുള്ള വളപ്പിനെ എട്ടായി തരം തിരിച്ചിരുന്നു. അവയില് പത്തോളം ക്ഷേത്രങ്ങള് ഉണ്ടായിരുന്നു. അതിനോടൊപ്പം തന്നെ ഒരുപാട് ക്ളാസ് മുറികളും, ധ്യാനത്തിനായുള്ള ഹാളുകളും ഉണ്ടായിരുന്നു.സര് വകലാശാല വളപ്പില് ചെറിയ തടാകങ്ങളും, പാര്ക്കുകളും ഉണ്ടായിരുന്നു.ഏതാണ്ട് 10000 വിദ്യാര്ത്ഥികള്ക്കും, 2000 അദ്ധ്യാപകര്ക്കും താമസിച്ച് പഠിക്കുന്നതിനുള്ള സൌകര്യം അവിടെ ഉണ്ടായിരുന്നു. കൃത്യമായ അകലത്തില് നിര്മ്മിക്കപ്പെട്ടിട്ടുള്ള മണിമാളികകളും, ക്ഷേത്രങ്ങളും എല്ലാം ആകാശത്തോളം ഉയരത്തിലാണ് നിന്നിരുന്നത് എന്നും അവിടെ നില്ക്കുന്നവര്ക്ക് മേഘങ്ങളും, കാറ്റും ഉണ്ടാവുന്നത് നേരിട്ട് കാണാന് സാധിക്കുമെന്നും ഹ്യുവാന് സാങ് രേഖപ്പെടുത്തിയിരിക്കുന്നു. നളന്ദയിലെ പല വിഹാരങ്ങളിലേക്ക ും ഉള്ള കവാടങ്ങളിലെ തറയില് ഒരു വില്ലിന്റെ ചിത്രം രേഖപ്പെടുത്തിയി രിക്കുന്നത് കാണാം. വില്ല് ഗുപ്തന്മാരുടെ രാജകീയ ചിഹ്നം ആണ്. നളന്ദയില് ഗംഭീരമായി സജ്ജീകരിച്ച ഒരു ഗ്രന്ഥശാല ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. മൂന്ന് കെട്ടിടങ്ങളോട് കൂടിയ ഒരു പടുകൂറ്റന് ഗ്രന്ഥശാല നളന്ദയില് ഉണ്ടായിരുന്നു. 'ധര്മ്മഗഞ്ജ' എന്നായിരുന്നു ഇതിനെ പൊതുവായി വിളിച്ചിരുന്നത്. രത്നസാഗര, രത്നോദധി, രത്നരഞ്ജിക എന്നായിരുന്നു യഥാക്രമം ഈ മൂന്നു കെട്ടിടങ്ങളുടേയും പേര്. ഇതില് രത്നോദധി ഒന്പത് നിലകളുള്ള കെട്ടിടമായിരുന്നു. മതപരമായ ഗ്രന്ഥങ്ങള് മാത്രമല്ല ഇവിടെ ഉണ്ടായിരുന്നത്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിഷം, തര്ക്കശാസ്ത്ര്രം, വ്യാകരണം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളായിരുന്നു കൂടുതല്. ഇത്രമാത്രം മഹത്കരം ആയിരുന്ന നളന്ദയുടെ അന്ത്യം തീര്ത്തും ദാരുണമായിരുന്നു. ഭക്ത്യാര് ഖില്ജി എന്ന നരാധമനായിരുന്നു അതിനുത്തരവാദി. ഡെല്ഹി ഭരിച്ചിരുന്ന കുത്തബ്ദീന് ഐബക്കിന്റെ സൈന്യാധിപന് ആയിരുന്നു ഖില്ജി. എ.ഡി.1200 നോട് അനുബന്ധിച്ചാണ് ഖില്ജി നളന്ദയിലെത്തുന്നത്. കുരങ്ങന്റെ കയ്യില് പൂമാല കിട്ടിയാല് എന്തു സംഭവിക്കുമോ അതാണ് തുടര്ന്ന് അവിടെ അരങ്ങേറിയത്. പേര്ഷ്യന് ചരിത്രകാരനായ മിന്ഹാജ്- ഇ- സിറാജിന്റെ തബാഖത്- ഇ- നസീരി എന്ന ഗ്രന്ഥത്തിലാണ് ഇത് സംബന്ധിച്ച വിവരണമുള്ളത്. സര് വകലാശാലയില് ഉണ്ടായിരുന്ന ആയിരകണക്കിന് വിദ്യാര്ത്ഥികളെ ഖില്ജി ജീവനോടെ തീയിലെറിഞ്ഞ് കൊന്നു. വേറെ ആയിരം പേരെ തല വെട്ടി കൊന്നു. മഹാഗ്രന്ഥശാലയായിരുന്ന ധര്മ്മഗഞ്ജയെ തീയിട്ട് നശിപ്പിച്ചു. ബുദ്ധമതത്തെ തുടച്ചു നീക്കുകയായിരുന്നു ഖില്ജിയുടെ ലക്ഷ്യം. ഈ തീയില് നിന്നുള്ള പുക ദിവസങ്ങളോളം നളന്ദക്ക് ചുറ്റുമുള്ള കുന്നിന് ചെരിവുകളില് തങ്ങി നിന്നെന്നും തബാഖത് നസീരി പറയുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളില് നളന്ദയെ പുനരുദ്ധരിക്കാന് പല രാജാക്കന്മാരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെ ലോകത്തിനു മുന്പില് ഭാരതത്തിനുണ്ടായിരുന്ന ആ തിലകക്കുറി മങ്ങി മാഞ്ഞ് ഇല്ലാതായി. Vipin viswanath (സംവാദം) 15:33, 25 ഏപ്രിൽ 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നളന്ദ&oldid=2526093" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നളന്ദ" താളിലേക്ക് മടങ്ങുക.