സംവാദം:നരിക്കാട്ടേരി ബോംബ് സ്ഫോടനം
Latest comment: 3 വർഷം മുമ്പ് by 117.201.202.207 in topic ഈ താൾ വാസ്തവവിരുദ്ധം.കാരണം
ശ്രദ്ധേയത
തിരുത്തുകഇതിന്റെ ശ്രദ്ധേയതക്ക് എന്താണ് പ്രശ്നം, കേരളത്തിൽ നടന്ന അത്ര പ്രമാദമല്ലെങ്കിലും ശ്രദ്ധേയമായ സംഭവം തന്നെയല്ലേ ? മുൻപൊരിക്കൽ ഒരു വിക്കി പരിശീലന ക്ലാസിൽ യൂറോപ്യൻ നാടുകളിൽ എന്ത് ചെറിയ വിഷയങ്ങളും വിക്കിയിൽ ചേർക്കാൻ അവർ അതിയായ താല്പര്യം കാണിക്കാറുണ്ട്, അതാണവരുടെ വിജയം , നമുക്ക് ഈ രീതി ഇല്ലാത്തതുകൊണ്ടാണ് മലയാളത്തിൽ വിക്കി വളരാത്തത് എന്ന് പറഞ്ഞതോർക്കുന്നു. ശബീബ് 15:21, 29 മാർച്ച് 2015 (UTC)
- @ഉ:Shabeeb1 ഇതിന്റെ ശ്രദ്ധേയതക്ക് ഒരു പ്രശ്നവും ഇല്ല. വിക്കിപീഡിയ:ശ്രദ്ധേയത ഇതനുസരിച്ച് ശ്രദ്ധേയമായ വിഷയത്തിൽ നിന്നും സ്വതന്ത്രമായ പരിശോധനായോഗ്യമായ വിശ്വാസയോഗ്യമായ തെളിവുകൾ ഓരോന്നിനും ചേർക്കണം. ഇതിൽപ്പറയുന്ന കാര്യങ്ങൾ താങ്കൾ തന്നെ മെനെഞ്ഞെടുത്തതല്ലെന്നും താങ്കൾക്ക് അത് എവിടെ നിന്നും ലഭിച്ച് എന്നറിയുന്നതിനും അത് ഇവിടെ ചേർക്കുന്നതിനുമാണ് ശ്രദ്ധേയതാ ഫലകം ഇട്ടത്. ദയവായി അത് ചേർക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:30, 29 മാർച്ച് 2015 (UTC)
- അവലംബങ്ങൾ ചേർത്തു കഴിഞ്ഞതിനാൽ ശ്രദ്ധേയതാ ഫലകവും ആധികാരികതാ ഫലകവും നീക്കുന്നു. വളരെ നന്ദി ഉ:Shabeeb1 --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:22, 30 മാർച്ച് 2015 (UTC)
- അവലംബം ചേർക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. ഇന്റർ നെറ്റിൽ ലിങ്കുകൾ ഇല്ലാത്ത എന്നാൽ ചരിത്ര പുസ്തകങ്ങളിൽ ഉള്ള സംഭവങ്ങളുടെ അവലംബം ചേർക്കുന്നത് എങ്ങനെയാണ് ? അത് പോലെ ഇന്റർ നെറ്റിലെ എല്ലാ ലിങ്കുകളും വിശ്വസനീയം ആയിക്കൊള്ളമെന്നില്ലല്ലോ !!! ശബീബ് 06:38, 30 മാർച്ച് 2015 (UTC)
- @ഉ:Shabeeb1 ദയവായി വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ, വിക്കിപീഡിയ:പരിശോധനായോഗ്യത, വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും ഈ താളുകൾ കാണുക. വിഷയത്തിൽ നിന്നും സ്വതന്ത്രമായ അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കുക. മാർക്സിസ്റ്റുകാരന്റെയോ ആറെസ്സെസ്സുകാരന്റെയോ കുറ്റങ്ങൾക്ക് തേജസ്സോ പ്രബോധനമോ പോലുള്ള അവലംബങ്ങൾ കൊടുക്കാതിരിക്കുക. മുസ്ലീം വിരുദ്ധമായ പ്രസ്ഥാവനകൾക്ക് ജന്മഭൂമി ഉപയോഗിക്കാതിരിക്കുക, അങ്ങനെ ഒരു ശരാശരി പ്രായോഗിക ബുദ്ധിഉപയോഗിച്ചാൽ മതി, ബാക്കിയൊക്കെ താനേ ശരിയായിക്കൊള്ളും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:51, 30 മാർച്ച് 2015 (UTC)
- ഉദാഹരണത്തിന് താനൂർ ബോംബ് സ്ഫോടനം ഇവിടെ പ്രബോധനം ഉപയോഗിക്കുന്നത് തീരെ യോജിക്കുന്നില്ല. പ്രബോധനത്തിന് വളരെ വ്യക്തമായ അജണ്ടയുണ്ടെന്ന് മറ്റുള്ളവർ വിചാരിക്കാം. വളരെ സത്യമാക കാര്യമാണെങ്കിലും രണ്ടുകൂട്ടരോടും വിരോധമോ അനുഭാവമോ ഇല്ലാത്ത(തെന്നു തോന്നിപ്പിക്കുന്നതെങ്കിലുമായ) മാതൃഭൂമി/മനോരമ/മംഗളം എന്നിങ്ങനെ കുറച്ചുകൂടി സ്വതന്ത്രമായ വിവരസ്രോതസ്സുകൾ ഉപയോഗിക്കാം. ഈ കേസിൽ വീക്ഷണം ഉപയോഗിച്ചാലും തെറ്റുപറയില്ല. . --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:56, 30 മാർച്ച് 2015 (UTC)
ഈ താൾ വാസ്തവവിരുദ്ധം.കാരണം
തിരുത്തുകകണ്ണികൾ നൽകിയത് രാഷ്ട്രീയം ഉദ്ദേശത്താൽ. വിക്കിപീഡിയ സത്രോതസ്സ് രാഷ്ട്രീയതിന്നു ഉപയോഗിക്കുന്നു. അതിനാൽ ഈ താൾ മായ്ക്കാൻ അപേക്ഷ. 117.201.202.207 10:26, 29 ഒക്ടോബർ 2021 (UTC)