സംവാദം:ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌

ആരംഭം തിരുത്തുക

//അതിനെത്തുടർന്ന് 1967ൽ കേരളസർക്കാരിന്റെ ഉടമസ്ഥതയിൽ ഒരു ചിട്ടി സ്ഥാപനം തുടങ്ങുന്നതിന്‌ മുൻകൈയ്യെടുത്തു. //

1967-ൽ ഇത്തരം ഒരു സ്ഥാപനം തുടങ്ങുന്നതിന് പ്രേരകഘടകമായ എന്തെങ്കിലും സംഭവമുണ്ടോ? ഏതെങ്കിലും വലിയ ചിട്ടി തട്ടിപ്പോ മറ്റോ ഇതിനു തൊട്ടുമുമ്പുണ്ടായിരുന്നോ? --Vssun (സംവാദം) 11:02, 20 മേയ് 2013 (UTC)Reply

അല്ലാത്തപക്ഷം സ്വകാര്യവ്യക്തികൾ/സ്ഥാപനങ്ങൾ നടത്തുന്ന ചിട്ടിയെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചുമൊന്നും ലേഖനത്തിൽ ചേർക്കേണ്ടതില്ലെന്ന് തോന്നുന്നു. ഇത് ലേഖനത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുന്നതാണ്. --Vssun (സംവാദം) 11:08, 20 മേയ് 2013 (UTC)Reply
ഇത് ലേഖനത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുന്നതാണ്.   തീർച്ചയായും നീക്കം ചെയ്യേണ്ടതാണ്.--സുഗീഷ് (സംവാദം) 11:15, 20 മേയ് 2013 (UTC)Reply

പ്രസ്തുതവിവരങ്ങൾ ഒഴിവാക്കി. --Vssun (സംവാദം) 09:19, 22 മേയ് 2013 (UTC)Reply

നികുതികൾ തിരുത്തുക

//നാളിതുവരെ സർവ്വീസ്‌ ചാർജ്‌, ഗ്യാരണ്ടി കമ്മീഷൻ, ആദായനികുതി തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന ഗവർണ്മെന്റിനും കേന്ദ്രഗവർണ്മെന്റിനുമായി ആകെ 475 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്‌.//

ഇതൊക്കെ, കമ്പനി നിയമപ്രകാരം നൽകേണ്ട നികുതികളല്ലേ? വാചകം ലേഖനത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ? കെ.എസ്.എഫ്.ഇ., സർക്കാരിന് നൽകുന്ന ലാഭവിഹിതത്തിന്റെ കണക്കുണ്ടെങ്കിൽ അതുൾപ്പെടുത്താമായിരുന്നു.--Vssun (സംവാദം) 09:26, 22 മേയ് 2013 (UTC)Reply

ലേഖനത്തിൽ നിന്ന് ഈ ഭാഗം നീക്കം ചെയ്തു. --Vssun (സംവാദം) 10:47, 25 മേയ് 2013 (UTC)Reply

മാർജിനും വായ്പയും - ബന്ധമെന്ത്? തിരുത്തുക

//...30 ശതമാനം പരിധി ഏർപ്പെടുത്തിയത്‌. എന്നാൽ, ഇതുമൂലം ആവശ്യക്കാർക്ക്‌, ആവശ്യമുള്ള സമയത്ത്‌, ചിട്ടി വിളിച്ചെടുക്കുക സാധ്യമല്ല, എന്ന പ്രായോഗിക തടസ്സം വരിക്കാർക്കിടയിൽനിന്ന് ഉയർന്നുവരികയുണ്ടായി. ആ അവസരത്തിൽ, ന്യൂ ചിട്ടി ലോൺ (NCL) എന്ന പദ്ധതിപ്രകാരം ചിട്ടി സലയുടെ പകുതി തുക വായ്പാ രൂപത്തിൽ ആവശ്യക്കാർക്ക്‌ നൽകുന്നതിന്‌ കെ.എസ്‌.എഫ്‌.ഇക്ക്‌ സാധിച്ചു.//

കേരള ചിട്ടി നിയമപ്രകാരം, 30 ശതമാനം പരിധി എന്നത്, ചിട്ടി വിളിക്കുന്നയാൾക്ക് പരമാവധി 30 ശതമാനം കുറച്ചുമാത്രമേ വിളിക്കാനാവൂ എന്നാണോ? ആണെങ്കിൽ ആ പരിധിയും ആവശ്യക്കാർക്ക്‌, ആവശ്യമുള്ള സമയത്ത്‌, ചിട്ടി വിളിച്ചെടുക്കുക സാധ്യമല്ല എന്ന സ്ഥിതിയും തമ്മിലുള്ള ബന്ധമെന്ത്? പരിധിയിലെത്തിയാൽ ചിട്ടി നറുക്കിട്ട് നൽകുകയാണോ ചെയ്യുന്നത്?

ചിട്ടി ലോൺ എന്നത്, ഒരാൾ അടച്ച തുകയുടെ പകുതി, വായ്പയായി അയാൾക്ക് കടമെടുക്കാം എന്നല്ലേ? ഇതിനെ മുകളിൽപ്പറയുന്ന പരിധിയുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ? --Vssun (സംവാദം) 09:32, 22 മേയ് 2013 (UTC)Reply

ഈ ഭാഗം ലേഖനത്തിൽ നിന്ന് നീക്കം ചെയ്തു. ചിട്ടി വായ്പ എന്ന പരിപാടി ആരംഭിച്ചത് കെ.എസ്. എഫ്.ഇ. ആണെങ്കിൽ അതിനെക്കുറിച്ച് ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വൃത്തിയാക്കൽ ഫലകവും ലേഖനത്തിൽ നിന്ന് ഒഴിവാക്കുന്നു. --Vssun (സംവാദം) 10:49, 25 മേയ് 2013 (UTC)Reply

പി. രാജേന്ദ്രൻ തിരുത്തുക

സി.പി.ഐ.എം. പ്രവർത്തകനായ പി. രാജേന്ദ്രൻ തന്നെയാണോ ഇവിടെ നൽകിയിരിക്കുന്ന മാനേജിങ് ഡയറക്റ്റർ? --Vssun (സംവാദം) 03:22, 5 ഓഗസ്റ്റ് 2013 (UTC)Reply

"ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌" താളിലേക്ക് മടങ്ങുക.