സംവാദം:തോമസ് അത്താനാസിയോസ് (വിവക്ഷകൾ)

Latest comment: 15 വർഷം മുമ്പ് by Sidharthan

തോമസ് മാർ അത്താനാസിയോസ് എന്ന പേരിൽ ഇക്കാലത്തു് ഒരേസമയം രണ്ടു് മെത്രാപ്പോലീത്തമാർ മലങ്കര സഭയിലുള്ളതുകൊണ്ടു് ഒരാളെ തോമസ് മാർ അത്താനാസിയോസ് എന്നും മറ്റേയാളെ ഡോ.തോമസ് മാർ അത്താനാസിയോസ് എന്നുമാണു് പത്രങ്ങളിലും പുറത്തും പൊതുവേ പരാമർശിക്കാറു് എന്ന വസ്തുത ദയവായി ശ്രദ്ധിയ്ക്കക.--എബി ജോൻ വൻനിലം 08:40, 22 മേയ് 2009 (UTC)Reply

ഈ പറഞ്ഞ രീതിയിൽ തോമസ് മാർ അത്താനാസിയോസ് എന്നത് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത എന്നതിലേക്കും ഡോ.തോമസ് മാർ അത്താനാസിയോസ് എന്നത് തോമസ് മാർ അത്താനാസിയോസ് എന്നതിലേക്കും റീഡയറക്ട് ചെയ്യുകയാണ് വേണ്ടത്. താങ്കള് നല്കിയിരിക്കുന്ന ലിങ്കുകളിലെ (തോമസ് മാർ അത്താനാസിയോസ്, ഡോ.തോമസ് മാർ അത്താനാസിയോസ്) ഹെഡ്ഡിംഗും ഇങ്ങനെത്തന്നെയാണല്ലോ. --സിദ്ധാർത്ഥൻ 10:24, 22 മേയ് 2009 (UTC)Reply


മലങ്കര സഭയലെ മെത്രാപ്പോലീത്തയായിരുന്ന തോമസ് മാർ അത്താനോസ്യോസ് (Mar Thoma XIV - 1877–1893)(http://en.wikipedia.org/wiki/Thomas_Mar_Athanasius), മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്തയായിരുന്ന റൈറ്റ് റവ. ഡോ. തോമസ് മാർ അത്താനോസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്തയും (http://www.thebest-online.com/mtcwp/thomas_mar_athanasius.htm) തോമസ് മാർ അത്താനോസ്യോസ് എന്നപേരിലറിയപ്പെടുന്നുണ്ട്.

[Athanasius - അത്താനോസ്യോസ് , ATHANASIOS - അത്താനാസിയോസ്] ഇവ ഒന്നുതന്നെയൊ എന്നും സംശയമുണ്ട്.

noble 12:10, 22 മേയ് 2009 (UTC)Reply


സിദ്ധാർത്ഥാ, രണ്ടുപേരും മെത്രാപ്പൊലീത്തമാരാണു്. മെത്രാപ്പൊലീത്തയെന്നതു് തസ്തികയുമാണു്. തസ്തികചേർത്തു് പേരു് അവതരിപ്പിയ്ക്കുന്ന സമീപനം തെറ്റായ കീഴ്വഴക്കമാകില്ലേ?എപ്പിസ്കോപ്പൽ സുന്നഹദോസ് എന്ന ഈ താളിൽ ഫോട്ടോ അടിക്കുറിപ്പിലും എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗങ്ങളുടെ പേരുവിവരണത്തിലും മെത്രാപ്പൊലീത്ത എന്ന പ്രയോഗം പേരിനോടൊപ്പമില്ല. ഒരാളെ തോമസ് മാർ അത്താനാസിയോസ് എന്നും മറ്റേയാളെ ഡോ.തോമസ് മാർ അത്താനാസിയോസ് എന്നും പരാമർശിയ്ക്കുന്ന രീതിയാണു് ഇവരുടെ കാര്യത്തിൽ പ്രാമാണികമായി പിന്തുടരുന്നതെന്നു് ഇതു് വ്യക്തമാക്കുന്നു. പത്രങ്ങളിലോ സേർച് എഞ്ചിനിലോ പരതാവുന്നതുമാണു്. ഇവിടെ വിവാദത്തിന്റെ കാര്യമില്ല നടപ്പുപോലെ തന്നെ പോകട്ടെയെന്നു വയ്ക്കുക. അക്ഷരമാലാക്രമത്തിൽ അടുക്കുമ്പോൾ തോമസ് മാർ അത്താനാസിയോസ്, ഡോ.തോമസ് മാർ അത്താനാസിയോസ് എന്നീ പേരുകൾ അടുത്തടുത്തു വരുന്നില്ലെന്നതു് ശരിയാണെങ്കിലും.

നോബിളേ, (1)മാർത്തോമ്മാ സുറിയാനി സഭയിലെ തോമസ് മാർ അത്താനോസ്യോസ് (മാർത്തോമാ XIV - 1877–1893)(http://en.wikipedia.org/wiki/Thomas_Mar_Athanasius),അണു് ആദ്യത്തെ തോമസ് മാർ അത്താനോസ്യോസ്.(2)[Athanasius - അത്താനോസ്യൂസ് , ATHANASIOS - അത്താനാസിയോസ്] ഇവ യഥാർത്ഥത്തിൽ ഒന്നുതന്നെ; ഗ്രീക്ക് പദം ആദ്യത്തേതു് പടിഞ്ഞാറൻ സുറിയാനി തൽഭവം: രണ്ടാമത്തേതു് കിഴക്കൻ സുറിയാനി തൽഭവം.

തോമസ് മാർ അത്താനോസ്യോസ് മാർത്തോമാ(1877–1893), തോമസ് മാർ അത്താനോസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്ത,തോമസ് മാർ അത്താനാസിയോസ്(ചെങ്ങന്നൂർ),), ഡോ.തോമസ് മാർ അത്താനാസിയോസ് എന്നിങ്ങനെയായാലോ--എബി ജോൻ വൻനിലം 14:29, 22 മേയ് 2009 (UTC)Reply

തോമസ് മാർ അത്താനാസിയോസ് എന്ന പേരിൽ ഒരു നാനാർത്ഥത്താൾ ഉണ്ടാക്കിയതിനു ശേഷം ഈ ഓരോ മെത്രാപ്പോലിത്തയുടേയും ലേഖനത്തിന്റെ തലക്കെട്ടിൽ ജനന-മരണ വർഷങ്ങൾ (ഉദാ: തോമസ് മാർ അത്താനോസ്യോസ് (1877–1893)) ഉപയോഗിക്കുക മാത്രമായിരിക്കും ഈ ലേഖനങ്ങളുടെ പേരിൽ ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണങ്ങൾ ഒഴിവാക്കാൻ പര്യാപ്ത്യം.അല്ലെങ്കിൽ വേറെ എന്തേലും വഴികൾ കണ്ടെത്തണം. എന്തായാലും എല്ലാ തോമസു് മാർ അത്താനായിയോസുമാരെയും ഒരു നാനാർത്ഥതാളിൽ ശേഖരിക്കണം.--Shiju Alex|ഷിജു അലക്സ് 16:02, 22 മേയ് 2009 (UTC)Reply
ഷിജുവിന്റെ ഈ അഭിപ്രായം സ്വീകരിക്കാമെന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 04:10, 23 മേയ് 2009 (UTC)Reply
"തോമസ് അത്താനാസിയോസ് (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.