സംവാദം:തൈപ്പൂയം
ചെറിയനാട്ട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കിടന്നാണല്ലോ വിക്കിയിലെ പല ലേഖനങ്ങളഉം ഇപ്പോൾ കളിക്കുന്നത്. ഈ ക്ഷേത്രത്തിനു ഇത്രയധികം പ്രാധാന്യം അതിനെ കുറിച്ചുള്ള ലേഖനത്തിൽ മാത്രം കൊടുത്താൽ പോരേ. തൈപ്പൂയത്തെ കുറിച്ചുള്ള ലേഖനത്തിൽ അതിനെ പറ്റി വേണമെങ്കിൽ ഒന്നു സൂചിപ്പിക്കാം. അതിനപ്പുറം ഒരു വിഭാഗം തന്നെ തൈപ്പൂയത്തെ കുറിച്ചുള്ള ഈ ലേഖനത്തിൽ വേണോ. --Shiju Alex 11:59, 18 മേയ് 2007 (UTC)
- ഷിജുവിനെ പിന്താങ്ങുന്നു.--Vssun 17:45, 18 മേയ് 2007 (UTC)
ചെറിയനാട്ടെ തൈപ്പൊയാഘോഷം മറ്റിടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം. അതിനാൽ തൈപ്പൂയത്തിന്റെ താളിൽ ഒരു റെഫറൻസ് ആയിക്കോട്ടെ എന്നു കരുതി. അരുചി തൊന്നുന്നുവെങ്കിൽ എങ്ങിനെ മാറ്റുന്നതിനും വിരോധമില്ല. Sumanbabud 13:35, 21 മേയ് 2007 (UTC)
ചെറിയനാട്ടെ ആഘോഷങ്ങൾ തൽക്കാലം ഇവിടെയിടുന്നു. ലേഖനത്തിൽ ലിങ്ക് ചേർക്കുന്നു.
“ | എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും തൈപ്പൂയക്കാവടി ആഘൊഷങ്ങൾ മകരമാസത്തിലെ പൂയം നാളിൽ കൊണ്ടാടാറുണ്ടെങ്കിലും ചെറിയനാട്ടെ പോലെ വിശ്വാസ തീവ്രതയും വ്രതതീവ്രതയും മറ്റിടങ്ങളിൽ നന്നേ കുറവായിട്ടാണ് കാണുന്നത്. ചെറിയനാട്ടെ കാവടിയാട്ടം നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതും പ്രസിദ്ധവും പ്രത്യേകതയുള്ളതുമായ വഴിപാടാണ്. പാൽ, എണ്ണ, നെയ്യ്, തേൻ, ശർക്കര, പനിനീർ, കളഭം, ഭസ്മം, കർപ്പൂരം, എന്നിവയിലേതെങ്കിലും വ്രതശുദ്ധിയിലുള്ള ഭക്തന്മാരുടെ കാവടിയിൽ നിറയ്ക്കുന്നു. പാൽക്കാവടിയാണ് ഏറ്റവും പ്രധാനം. പുണർതം നാളിൽ രാവിലെ മുതൽ കുളിപ്പിച്ചു ശുദ്ധവൃത്തിയോടെ കൊണ്ടുവരുന്ന പശുക്കളെ ക്ഷേത്രത്തിൽ വെച്ചുതന്നെ കറന്ന്, പാൽ ഓട്ടുവാർപ്പുകളിൽ സൂക്ഷിക്കുന്നു. ഇത് വൈകിട്ട് കാവടികളിൽ നിറച്ച് ഭക്തന്മാരെല്ലാം നെടുവരംകോട് ശിവക്ഷേത്രം, തൃപ്പുലിയൂർ മഹാക്ഷേത്രം, ചെറുവല്ലൂർ കിരാതങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഉറക്കമൊഴിയുന്നതിനായി പോകുന്നു. പടിഞ്ഞാറ്റുമ്മുറിക്കാരെല്ലാം തൃപ്പുലിയൂരേക്കും, കിഴക്കുമ്മുറിക്കാരെല്ലാം നെടുവരംകോട്ടേക്കും, ചെറുവല്ലൂർകാരെല്ലാം ചെറുവല്ലൂരേക്കും എന്ന വിധത്തിലാണ് യാത്ര. തൈപ്പൂയം നാളിൽ കാലത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേൽ പ്രദേശങ്ങളിൽ നിന്നു തുള്ളി വരുന്ന കാവടികൾ പടനിലം പള്ളിവേട്ട മൈതാനത്ത് ഒത്തുചേരുകയും അവിടെനിന്ന് മദ്ധ്യാഹ്നത്തോടെ ക്ഷേത്രത്തിലേക്ക് ആടിയെത്തുകയും ചെയ്യുന്നു. വ്രതഭംഗം വന്നിട്ടില്ലെങ്കിൽ അഭിഷേകത്തിനായി കാവടിയിൽ നിറയ്ക്കുന്ന ദ്രവ്യം കേടുകൂടാതെയും പാൽ പിരിയാതെയും ശുദ്ധമായിരിക്കുമെന്നുള്ളതുമാണ് ഇതുവരെയുള്ള അനുഭവം. ശുദ്ധകാവടിദ്രവ്യങ്ങൾ മാത്രമേ അഭിഷേകം നടത്താറുള്ളൂ. ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണ്. കാവടി വ്രതത്തിന്റെ ഭാഗമായി ഭക്തന്മാർ പൂയം നാളിന് 10 ദിവസത്തോളം മുന്നേതന്നെ താമസം ക്ഷേത്രത്തിലേക്കും ക്ഷേത്ര ശുദ്ധിയുള്ള മറ്റിടങ്ങളിലേക്കും മാറ്റുകയും പാപനാശനാർത്ഥം നാടുനീളെ വ്രതഭിക്ഷയെടുക്കുന്നതും ഒരു പ്രധാനപ്രത്യേകതയാണിവിടെ. | ” |
സുബ്രഹ്മണ്യനും മുരുകനും
തിരുത്തുകസുബ്രമണ്യനും ആദിദ്രാവിഡ ദേവനായ മുരുകനും രണ്ടാണ്. സുബ്രമണ്യൻ ആര്യ വത്കരിക്കപ്പെട്ട, ഉണ്ടാക്കിയെടുത്ത ദേവനാണ്. എന്നാൽ തൈപൂയം ദ്രാവിഡ ദേവനായ മുരുകനാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ചരിത്ര വശങ്ങളൊന്നും പരാമർശിക്കാതെ ഈ ലേഖനം പൂർണ്ണമാവില്ല. --202.83.54.74 12:03, 3 ജൂൺ 2008 (UTC)
- പൂയ്യവും ശ്രിബുദ്ധന്റെ പിറന്നനാളായ പൂരവും കേരളത്തിലെ പൂരം ആഘോഷങ്ങളുമായുള്ള ബന്ധമെന്താണ്? --202.83.54.75 04:26, 8 ജൂലൈ 2008 (UTC)
- അതെ, സുബ്രഹ്മണ്യനും മുരുകനും രണ്ടാണ്. (ആര്യനും ദ്രാവിഡനും). അതിന്റെ കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും --രാജേഷ് ഉണുപ്പള്ളി Talk 09:27, 25 ഓഗസ്റ്റ് 2011 (UTC)
- പൂയ്യവും ബുദ്ധനുമായി ബന്ധമുള്ളതായി വായിച്ചറിവില്ല. അതുപോലെതന്നെ ബുദ്ധന്റെ ജന്മദിനം പൂരം ആണന്നു എവിടെയെങ്കിലും റെഫറൻസ് കിട്ടിയിരുന്നോ. ഉണ്ടേൽ പറയുക. ബുദ്ധൻ വൈശാഖമാസത്തിലെ പൗർണ്ണമി ദിനത്തിൽ ജനിച്ചുവെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. (പൂരം, കെട്ടുകാഴ്ച തുടങ്ങീയ ആഘോഷങ്ങളിലെ ചിലചടങ്ങുകൾ (ചിലക്ഷേത്രങ്ങളിൽ) ബുദ്ധമതവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.)--രാജേഷ് ഉണുപ്പള്ളി Talk 09:27, 25 ഓഗസ്റ്റ് 2011 (UTC)
ഷഷ്ടി
തിരുത്തുകഷഷ്ടി എന്നു പറയുന്നത്, തൈപ്പൂയത്തെത്തന്നെയാണോ? --Vssun (സുനിൽ) 08:16, 25 ഓഗസ്റ്റ് 2011 (UTC)
- ഷഷ്ടി (മാസത്തിൽ രണ്ടു ഷഷ്ടി) - ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങൾക്കനുസരിച്ചുള്ള പ്രതിപദം, ദ്വിതീയ, തൃതീയ.... തുടങ്ങിയ പതിനഞ്ചു ദിവസങ്ങളിലെ ഒരു ദിനം.
- തൈപ്പൂയം (വർഷത്തിൽ ഒരിക്കൽ മാത്രം) - മകരമാസത്തിലെ പൂയം നാൾ (ഷഷ്ടി ആവണം എന്നില്ല). സാധാരണയായി ആവാറുമീല്ല.
- രണ്ടും രണ്ടാണ്. രണ്ടും സുബ്രഹ്മണ്യനു (മുരുകൻ) പ്രധാന ദിവസങ്ങൾ എന്നുമാത്രം.--രാജേഷ് ഉണുപ്പള്ളി Talk 09:18, 25 ഓഗസ്റ്റ് 2011 (UTC)
- നന്ദി രാജേഷ്; കൊടകര ഷഷ്ടി, തൈപ്പൂയത്തിനാണോ എന്ന് സംശയമുണ്ടായിരുന്നു. --Vssun (സുനിൽ) 09:35, 25 ഓഗസ്റ്റ് 2011 (UTC)
സുബ്രഹ്മണ്യനെക്കുറിച്ചുള്ള വിവരങ്ങൾ
തിരുത്തുകസുബ്രഹ്മണ്യനെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം തലക്കെട്ടായി ഈ ലേഖനത്തിൽ നൽകേണ്ടതില്ലെന്ന് കരുതുന്നു. സുബ്രഹ്മണ്യൻ എന്ന ലേഖനത്തിൽ ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർത്ത്, ആ വിഭാഗം ഇവിടെനിന്ന് ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 08:47, 26 ജനുവരി 2013 (UTC)
ഭാര്യ
തിരുത്തുക- സുബ്രഹ്മണ്യന്റെ രണ്ട് ഭാര്യമാരിൽ ഒരാളാണോ ഇത്? ഒന്നുകിൽ ഒരു റീ.ഡ. ഒഴിവാക്കുക. അല്ലെങ്കിൽ വേറെ ഏതെങ്കിലും പേരിനോട് ചേർത്ത് നൽകുക.--സുഗീഷ് (സംവാദം) 18:21, 4 ഫെബ്രുവരി 2013 (UTC)