സംവാദം:തവിട്
Latest comment: 15 വർഷം മുമ്പ് by Riyaz Ahamed
തവിട് എന്നത് നെല്ലിന് മാത്രമായുള്ളതാണോ. ഗോതമ്പ്, മറ്റു ധാന്യങ്ങൾ എന്നിവക്കും അതില്ലെ.--വിചാരം 12:50, 6 സെപ്റ്റംബർ 2009 (UTC)
- തീർച്ചയായും താങ്കൾ പറഞ്ഞ ധാന്യങ്ങൾക്കും തവിട് ഉണ്ട്. പക്ഷേ, ഈ താൾ നെല്ലിൽ നിന്നും ലഭിക്കുന്ന തവിടെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. --സുഗീഷ് 13:30, 6 സെപ്റ്റംബർ 2009 (UTC)
- 'ഞാൻ എവിടെന്നാ വന്നത്' എന്ന് കുട്ടികൾ ചോദിക്കുമ്പോൾ 'നിന്നെ തവിട് കൊടുത്ത് വാങ്ങിയതാണ്' എന്ന് വീടുകളിൽ പറയാറുണ്ടായിരുന്നു. അരിയും ചോറും എല്ലായിടത്തും എത്തും മുമ്പേ തവിടു കൊണ്ട് അന്നം കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. ഒരു പറ പാടം കൊയ്തു മെതിച്ചാൽ അതിൽ നിന്ന് കിട്ടുന്ന പതിരായിരുന്നു പണിക്കാരുടെ കൂലി. ആ പതിരു കുത്തി വേണം തവിടുണ്ടാക്കാൻ . തവിടു കൊടുത്ത് ഉണക്കമീൻ വാങ്ങാം. ഉപ്പ് വാങ്ങാം. വാഹനങ്ങളില്ലാത്ത കാലത്ത് പച്ചമീൻ കണി കാണാൻ പോലും കിട്ടുമായിരുന്നില്ല. തവിട് കൊടുത്ത് കുട്ടികളെ വാങ്ങിയിരുന്നോ എന്നറിയില്ല.
- തവിടു വറുത്തതും കുമ്പിളിലെ കഞ്ഞിയും പോയി. എല്ലായിടത്തും അരിയും ചോറുമെത്തി. വ്യവസ്ഥിതികൾ മാറി. ഈ തവിടു വിശേഷങ്ങൾ വായിച്ചപ്പോൾ പറഞ്ഞു കേട്ട കഥകളോർത്തു. riyazahamed 13:03, 27 സെപ്റ്റംബർ 2009 (UTC)