യാതൊരുവിധ രൂപമാറ്റങ്ങളും കൂടാതെ എന്നുപറയുന്നത് തെറ്റാണ്‌. ഇവിടെ കൊടുത്ത ഉദാഹരണങ്ങൾ നോക്കുക: ദന്തം എന്നതിന്‌ സംസ്കൃതത്തിൽ ദന്തഃ എന്നാണ്‌. ഉച്ചാരണത്തിലും ഭേദമുണ്ട്. മലയാളത്തിൽ ദന്ദം എന്നാണ്‌ ഉച്ചാരണം. ബസ്സ്, ബുക്ക് തുടങ്ങിയവയും ഇവ്വിധംതന്നെ. ഇംഗ്ലീഷിലുള്ള പദത്തിന്റെ അന്ത്യവ്യഞ്ജനം ഇരട്ടിപ്പിച്ച് ഒരു സംവൃതവും ചേർക്കുമ്പൊഴേ അത് മലയാളിയുടെ ബസ്സും ബുക്കും ആകൂ. സത്യത്തിൽ ഏതൊരു ഭാഷയും അതിന്റെ സ്വഭാവത്തിനിണക്കിയേ ഏതൊരു പദത്തെയും സ്വീകരിക്കുന്നുള്ളൂ. ശുദ്ധമായ തത്സമം എന്ന് ഒരു പദത്തെയും പറയാനാവില്ല. ഇവ്ടെക്കൂടി--തച്ചന്റെ മകൻ 18:59, 1 ജൂൺ 2010 (UTC)Reply

ശരിയാണ്. ഓരോ ഭാഷയും അതിന്റെ സ്വഭാവത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്താറുണ്ട്. എന്നാൽ ഭാഷയ്ക്കനുസൃതമായി വരുത്തുന്ന ഈ മാറ്റം തത്സമം എന്ന് കണക്കാക്കുന്നതിന്ന് വിഘാതമായി പരിഗണിക്കാറില്ല. ഈ മാറ്റത്തെപ്പറ്റി പരാമർശിക്കാറുമില്ല. ഹിന്ദികാർ മുഖ്, ദന്ത് എന്നിങ്ങനെയാണല്ലോ ഉച്ചരിക്കുക - ഹിന്ദിയിലും ഈ വാക്കുകൾ തത്സമങ്ങളായി പരിഗണിക്കപ്പെടുന്നു. എന്നാൽ, ഇവയിൽ നിന്ന് രൂപം കൊണ്ട മുംഹ്, ദാന്ത് തുടങ്ങിയവ അവർ തദ്ഭവങ്ങളായി കണക്കാക്കുന്നു. തെലുങ്കിൽ മുഖമു, ദന്തമു എന്നൊക്കെയാണ്. എന്നിരുന്നാലും തെലുങ്കർക്കും ഇത് തത്സമം തന്നെ. (കന്നഡയെയും തമിഴിനെയും പറ്റി അറിയില്ല). അതുകൊണ്ട് നമുക്കും "ശുദ്ധമായ തത്സമം" എന്ന് പറയാൻ പറ്റില്ലെങ്കിലും തത്സമം എന്നുതന്നെ പറയാം എന്ന് കരുതുന്നു. ഇതൊക്കെയാണെങ്കിലും, ഈ വ്യത്യാസം പരാമർശിക്കുന്ന വിധത്തിൽ തത്സമത്തിന്റെ നിർ‌വചനം മെച്ചപ്പെടുത്താൻ കഴിഞ്ഞാൽ കൂടുതൽ നന്നായിരിക്കും. --Naveen Sankar 04:40, 2 ജൂൺ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തത്സമം&oldid=724339" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തത്സമം" താളിലേക്ക് മടങ്ങുക.