സംവാദം:തദ്ഭവം
പിന്നീടുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കാനിടുന്ന മുൻകുറിപ്പ്: തദ്ഭവം എന്നുതന്നെയാണ് എഴുതേണ്ടത്. തത്ഭവം എന്നോ തത്‌ഭവം എന്നോ തൽഭവം എന്നോ അല്ല. നിയമം: സന്ധിയിൽ 'ത'കാരത്തിനു പരമായി 'ഭ'കാരം വരുമ്പോൾ 'ത'കാരം 'ദ'കാരമായി മാറും.— ഈ തിരുത്തൽ നടത്തിയത് Naveen Sankar (സംവാദം • സംഭാവനകൾ)
അർത്ഥത്തിലുള്ള മാറ്റത്തെ തദ്ഭവമായി കാണാറില്ല. അർത്ഥപരിവൃത്തി(semantic change) എന്ന സംജ്ഞയാണ് അതിനുപയോഗിക്കുന്നത്. മറ്റൊരു ഭാഷയിൽനിന്നുള്ള പദമാണെങ്കിൽ ആഗതാർത്ഥപരിവൃത്തി എന്നും വിളിക്കും.
സംസ്കൃതത്തെക്കാൾ പ്രാകൃതത്തിൽനിന്നുള്ള തദ്ഭവങ്ങളാണ് മലയാളത്തിലുള്ളത്. സംസ്കൃതത്തിൽനിന്ന് തത്സമങ്ങളാണ് കൂടുതൽ. ലീലാതിലകത്തിലുപയോഗിക്കുന്ന തദ്രൂപം എന്ന സംജ്ഞയാണ് അതിനെക്കാൾ ഉചിതം. തത്സമമെങ്കിലും ഭാഷാസ്വഭാവത്തിനനുസരിച്ചുള്ള ചെറിയ മാറ്റങ്ങൾ വന്ന പദങ്ങളാണ് തദ്രൂപങ്ങൾ. സീതാ എന്ന സംസ്കൃതപദം മലയാളത്തിൽ സീത എന്നും രാമഃ എന്നത് രാമൻ എന്നും ആകുന്നത് ഉദാഹരണം.
നിർവ്വചനങ്ങൾ പറ്റുമെങ്കിൽ വ്യാകരണഗ്രന്ഥങ്ങളിൽനിന്നു കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ.--തച്ചന്റെ മകൻ 13:35, 1 ജൂൺ 2010 (UTC)
ഫ്രാൻസും പറങ്കിയും
തിരുത്തുകഫ്രാൻസിൽ നിന്നാണോ പറങ്കി ഉണ്ടായത്? പോർച്ചുഗീസുകാരെയല്ലേ പറങ്കി എന്നു പറയുന്നത്?--Vssun (സുനിൽ) 05:58, 13 ജൂലൈ 2010 (UTC)
- എ.ആറിന്റെ ശബ്ദശോധിനിയിൽ കണ്ടതാണ്.--Naveen Sankar 07:01, 13 ജൂലൈ 2010 (UTC)
Français -> പറങ്കി എന്നോ Franks(Western European)-> firinjīyah (അറബി) -> ഫറങ്ങ് (Farang) (പേർഷ്യൻ) -> പറങ്കി എന്നോ ആയിരിക്കണം പറങ്കികളുടെ വരവു്. രണ്ടായാലും ഫ്രാൻസ് തന്നെ മൂലകാരണം. പോർത്തുഗീസുകാർക്കു്, അല്ലെങ്കിൽ അവരുടെ ഭാഷയ്ക്കു്, രാജ്യത്തിനു് പരന്തിരിയസ്സു (പരന്ത്രീസ്) എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 21:12, 4 ജൂൺ 2013 (UTC)