പീഠപർവ്വതം അല്ലെങ്കിൽ മേശ പർവ്വതം എന്ന തലക്കെട്ടിലേക്ക് മാറ്റണം.--Neon. 05:18, 23 ജൂലൈ 2010 (UTC)Reply

float - മേശമലയും പരിഗണിക്കാം. --Vssun (സുനിൽ) 06:50, 23 ജൂലൈ 2010 (UTC)Reply
എന്നാൽ തലക്കെട്ടുമാറ്റൂ --Neon. 12:35, 17 ഓഗസ്റ്റ് 2010 (UTC)Reply
ഒരു മലയുടെ പേരല്ലേ. മാറ്റണോ? ഹിമാലയത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ abode of snow എന്നല്ലല്ലോ തലക്കെട്ട്.--27.97.11.73 12:48, 17 ഓഗസ്റ്റ് 2010 (UTC)Reply

തലക്കെട്ടു മാറ്റത്തിനോട് യോജിക്കുന്നില്ല. വേണമെങ്കിൽ ഒരു തിരിച്ചു വിടൽ നടത്താം. ഇത് ഒരു പർ‌വ്വതത്തിന്റെ പേരാണ്‌. പീഠപർവ്വതം അല്ലെങ്കിൽ മേശ പർവ്വതം, മേശമല ഇങ്ങിനെയൊന്നും ഈ മലയെ കേരളനാട്ടിൽ വിളിക്കാറുണ്ടോ എന്നറിയില്ല. വിക്കിപീഡിയ പുതിയ നാമങ്ങൾ കൊണ്ടു വരുന്നതിനോട് തീർത്തും വിയോജിക്കുന്നു. പീഠ പർവ്വതങ്ങൾ, മടക്കുപർവ്വതങ്ങൾ, അഗ്നിപർവ്വതങ്ങൾ എന്ന നാമം സൂചിപ്പിക്കുന്നത് പല തരത്തിലുള്ള പർ‌വ്വതങ്ങളെയാണ്‌. ഇങ്ങനെ Different Types പർ‌വ്വതങ്ങൾക്ക് മലയാള നാമം നൽ‌കുന്നതിനല്ല എന്റെ എതിർപ്പ് മറിച്ച് മലയാളത്തിൽ ഇല്ലാത്ത ഒരു പേര്‌ സ്രഷ്ടിച്ച് നൽകുന്നതിനോടാണ്‌.

ഉദാഹരണത്തിന്‌ Mount Himalaya - ഹിമാലയ പ‌ർ‌വ്വതം എന്നുള്ളത് ശരിയാണ്‌ കാരണം മലയാളത്തിലെ പേര് അങ്ങിനെ തന്നെയാണ്‌.

എന്നാൽ ഇവിടെ Table Mountain - എന്തർത്ഥത്തിൽ ആണ്‌ മേശമല,പീഠപർവ്വതം, മേശ പർവ്വതം എന്ന് വിളിക്കുന്നത്? Table എന്നതിന്റെ മലയാള സാരം ഉദ്ദേശിച്ചാണേങ്കിൽ പട്ടിക പർ‌വ്വതം എന്നൊക്കെയുള്ള പുതിയ പേരുകളും കിട്ടും. കിരൺ ഗോപി 13:44, 17 ഓഗസ്റ്റ് 2010 (UTC)Reply

ഞാൻ അഭിപ്രായം മാറ്റുന്നു പേരുമാറ്റലിനോട് വിയോജിക്കുന്നു. --Vssun (സുനിൽ) 18:00, 17 ഓഗസ്റ്റ് 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ടേബിൾ_പർ‌വ്വതം&oldid=775717" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടേബിൾ പർ‌വ്വതം" താളിലേക്ക് മടങ്ങുക.