സംവാദം:ടി.ആർ. ശങ്കർ രാമൻ
താളിന്റെ പെരുമാറ്റം ശരിയായെന്നു തോന്നുന്നില്ല
തിരുത്തുകDear Rojypala തമിഴ്നാട്ടിൽ ശങ്കർ (sankar), ഷങ്കർ (shankar) എന്നീ രണ്ടു പേരുകളും നിലവിലുണ്ട്. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ പേര് shankar raman (ഷങ്കർ രാമൻ) എന്ന് തന്നെയാണ് (ഈ വ്യക്തിയെ 15 വർഷത്തിൽപ്പരം പരിചയമുള്ള ഒരാളാണ് ഞാൻ. ഇയാളെ ഷങ്കർ രാമൻ എന്ന് തന്നെയാണ് വിളിക്കാറുള്ളത്). ഒരു മലയാളി എന്ന നിലയിൽ ശങ്കർ രാമൻ എന്നു വിളിക്കാൻ തന്നെയാണ് എനിക്കും ഇഷ്ടം. എന്നാൽ ഒരു വ്യക്തിയുടെ പേര് മലയാളീവൽക്കരിക്കുന്നത് ശരിയാണോ? അവരുടെ നാട്ടിൽ ഉപയോഗിക്കുന്ന/വിളിക്കുന്ന പേര് തന്നെ നൽകുന്നതല്ലേ നല്ലത്?
ഇനി ഇത്തരം മാറ്റം കൂടിയേതീരു എന്ന് താങ്കൾ കരുതുന്നുവെങ്കിൽ എസ്. ഷങ്കർ (S. Shankar: Tamil Director) (https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B7%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC) എന്ന പേര് എസ്. ശങ്കർ എന്ന് മാറ്റേണ്ടിവരില്ലേ? Expecting a positive reply. Thanks --Baluperoth (സംവാദം) 17:15, 24 ജനുവരി 2017 (UTC)