Bunyan എന്ന പേരിന്റെ ഉച്ചാരണം എനിക്കു നിശ്ചയമില്ല. ബന്യാൻ എന്നാണ് എന്റെ വിശ്വാസം. അതോ ബുന്യാൻ എന്നാണോ എന്നും സംശയമുണ്ട്. Georgekutty 22:46, 27 ഡിസംബർ 2007 (UTC)Reply

ഇവിടെ നോക്കൂ. ഉച്ചാരണം buhn-yuhn എന്നാണെന്ന് അവിടെ പറയുന്നു. --ജ്യോതിസ് 23:56, 27 ഡിസംബർ 2007 (UTC)Reply

  • out of sequence
  • പറഞ്ഞിടത്ത് ഉച്ചാരണം ബന്യന് എന്നു തന്നെയാണ്. pronunciation key നോക്കാത്തതിന്റെ കുഴപ്പമാണ്. Calipso 17:28, 5 ജനുവരി 2008 (UTC)Reply

നന്ദി. പക്ഷേ ഇതു ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. ഞാൻ ആദ്യം കൊടുത്തതിലെ 'ന്യാ' യുടെ ദീർഘം മാറ്റിയാൽ ശരിയാകും എന്നു തോന്നുന്നു. ജ്യോതിസ് ആദ്യം എഴുതിയതുപോലെ ബന്യൻ എന്നല്ലേ വേണ്ടത്? 'ബു' അല്ല, 'ബ' തന്നെയാണ് ശരി എന്നു ഏതാണ്ട് ഉറപ്പിക്കാമെന്ന് എനിക്കു തോന്നുന്നു. 'ൻ‌യ' ഒഴിവാക്കുന്നതാണ് നല്ലത്. 'ന്യ' തന്നെ മതി. ഈ ലിങ്ക് നോക്കുക: http://www.thefreedictionary.com/Bunyan Georgekutty 11:50, 28 ഡിസംബർ 2007 (UTC)Reply

ബന്യന്റെ കൃതി, Pilgrims Progress-ന്റെ മലയാളം പരിഭാഷ ആരെങ്കിലും കണ്ടിട്ടുണ്ടോ? തീർഥാടകന്റെ പുരോഗതി എന്ന പേരിലോ മറ്റോ ഒരു പരിഭാഷയെപ്പറ്റി പണ്ടെങ്ങോ കേട്ടതായി തോന്നുന്നു. ഓർമ്മ ചതിക്കുന്നതാകാനും മതി. ആരെങ്കിലും പരിഭാഷയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിൽ അറിയിച്ചാൽ ഉപകാരമായിരുന്നു.Georgekutty 11:50, 28 ഡിസംബർ 2007 (UTC)Reply

ഒരു പരിഭാഷ ഞാൻ വായിച്ചിട്ടുണ്ട്. ഒരു 10~12 കൊല്ലം മുമ്പായിരുന്നു. തീർഥാടകന്റെ പുരോഗതി എന്നുതന്നെയാണ്‌ പരിഭാഷയുടേ പേര്‌. പക്ഷേ കഥാകൃത്ത് മുതലായ മറ്റു വിവരങ്ങൾ ഓർത്തിരിക്കുന്ന പതിവ് അന്ന് ഇല്ലായിരുന്നു.. --ജേക്കബ് 20:27, 28 ഡിസംബർ 2007 (UTC)Reply
  • ഗ്രാമ്യ ഭാഷ എന്നത് vulgar എന്നതിന്റെ പഴയ അര്ത്ഥത്തില് (The common or usual language of a country; the vernacular) എടുക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ഗ്രാമ്യത്തിന് പ്രബലമായ അര്ത്ഥം അതാണോ എന്ന് സംശയം (മാത്രം). 59.91.253.176 03:56, 30 ഡിസംബർ 2007 (UTC)Reply

അക്കാലത്ത് ഇംഗ്ലണ്ടിലെ നാട്ടിൻപുറങ്ങളിൽ നടപ്പിലിരുന്ന ഭാഷയിലാണ് ബന്യൻ എഴുതിയതെന്നേ ഞാൻ ഉദ്ദേശിച്ചുള്ളു. ഗ്രാമ്യം എന്ന വാക്കിന്റെ അർഥത്തെക്കുറിച്ച് അത്ര ആഴത്തിൽ ആലോചിച്ചല്ല എഴുതിയത് എന്നു സമ്മതിക്കുന്നു. ലേഖനം ഇത്ര ശ്രദ്ധാപൂർ‌വം വായിച്ചു കാണുന്നതിൽ വളരെ സന്തോഷമുണ്ട്. Georgekutty 00:26, 31 ഡിസംബർ 2007 (UTC)Reply

അവലംബം എന്ന തലക്കെട്ടിനു താഴെ പറഞ്ഞിരിക്കുന്ന Counsin എന്ന പുസ്തകത്തിൽ നിന്നു ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം ഏതാണ്? ഗ്രന്ഥസൂചിയുടെ കാര്യമാണോ ഉദ്ദേശിക്കുന്നത്?Georgekutty 18:08, 30 ഡിസംബർ 2007 (UTC)Reply

എന്റെ പിഴ; കമന്റിലാക്കി. ചേർത്തശേഷം uncomment ചെയ്യാം. --ജേക്കബ് 19:06, 30 ഡിസംബർ 2007 (UTC)Reply

ഇത് തെളിവില്ലാത്ത വാചകങ്ങളുള്ള ലേഖനങ്ങളുടെ ഗ്രൂപ്പിൽപെട്ടല്ലോ. പടങ്ങളിൽ ഒന്നിനു താഴെ അവലംബം ചേർക്കേണ്ടതുണ്ട് എന്ന് കാണുന്നതു കൊണ്ടാണോ അങ്ങനെയായത്? തെളിവു നിർബ്ബനന്ധമുള്ള വാചകങ്ങൾ തന്നെയുണ്ടെങ്കിൽ, അവ specify ചെയ്താൽ ഞാൻ തെളിവ് തരാൻ ശ്രമിക്കാം. ബന്യന്റെ കാര്യത്തിൽ തെളിവി അന്വേഷിക്കാൻ ബുദ്ധിമുട്ടു കുറവായിരിക്കും. Georgekutty 21:57, 30 ഡിസംബർ 2007 (UTC)Reply

'ബന്യന്റെ തുടർന്നുള്ള ജീവിതം അദ്ദേഹം സുവിശേഷപ്രസംഗങ്ങൾക്കായി നിരന്തരമായ യാത്രകളായിരുന്നു.' തെറ്റില്ലാത്ത വാക്യം തിരുത്തി ഇക്കാണുംവിധം വികലമാക്കുന്ന ചള്ളിയാന് മറ്റുള്ളവര് എഴുതിയ ലേഖനം തൊടുന്നതില് വലിയ ഔചിത്യമൊന്നുമില്ല. 59.91.254.94 13:05, 31 ഡിസംബർ 2007 (UTC)Reply

ഇല്ല തീരെ ഔചിത്യമില്ല. കഥാരൂപത്തിൽ കണ്ടപ്പോൾ അത് മാറ്റാൻ ശ്രമിച്ചു എന്നേ ഉള്ളൂ. രണ്ടാമത് വായിച്ച് നോക്കിയില്ല. ശരിയാക്കിയേക്കാം. --ചള്ളിയാൻ ♫ ♫ 13:12, 31 ഡിസംബർ 2007 (UTC)Reply

content blanking by challiyan

തിരുത്തുക

"ബന്യൻ അമ്മയില്ലാതായ തന്റെ നാലു കുട്ടികൾക്കു ഒരാശ്രയം ഉണ്ടാകാനായി" ഇതു ചള്ളിയാന് പോതിച്ചില്ലെന്നു തോന്നുന്നു. പക്ഷേ വിക്കിഫൈ എന്ന കപട സമ്മറി വെച്ച് തോന്നിവാസം കാണിക്കരുത്. മുമ്പ് പാളയില് കാണിച്ചമാതിരി. മാറ്റുന്നെങ്കില് വിശദീകരിക്കുക. അതിനാണ് ടോക് പേജ്. calicuter

ഇല്ല എനിക്ക് ബോധിച്ചില്ല. കുട്ടികൾക്ക് ആശ്രയം ഉണ്ടാവാനായി മാത്രമാണ് ബന്യൻ രണ്ടാമതും കല്യാണം കഴിച്ചതെന്ന്ന് ഐ.പി. ക്ക് എങ്ങനെ അറിയാം. അതിന് ടാക്ക് പേജിൻറെ ആവശ്യമില്ല. --ചള്ളിയാൻ ♫ ♫ 13:59, 31 ഡിസംബർ 2007 (UTC)Reply
അതെനിക്ക് അറിയേണ്ട കാര്യമില്ല. കോപ്രായം നിറുത്ത് ചള്ളിയാനേ. അങ്ങനെ ഒരാള് എഴുതിയിട്ടുണ്ടെങ്കില് അതു നീക്കാന് കാരണം പറയണം. ബന്യന് കല്യാണം കഴിക്കുന്നതിന് അതുമാത്രമായിരുന്നില്ല ഉദ്ദേശ്യമെന്ന് ഇവിടെ വ്യക്തമമാക്കിയിട്ടുവേണം മാറ്റാന്. ചള്ളിയാന് ചെയ്തത് കാപട്യമാണ്. വിക്കിഫൈ എന്ന് എഡിറ്റ് സമ്മറിയെഴുതിയിട്ട് കോണ്ടന്റ് നീക്കം ചെയ്യുന്നത് ലളിതമായി വാന്ഡലിസമാണ്. 59.91.253.83 14:04, 31 ഡിസംബർ 2007 (UTC)Reply
കഥയെഴുതേണ്ട ആവശ്യം അവിടെയില്ല. പിന്നെ ആ വാക്ക് ചേർത്തില്ലെങ്കിൽ കണ്ടെൻറിന് ഒരു അർത്ഥവ്യത്യാസവും വരുന്നില്ല. ലളിതമായ വാൻഡലിസം തന്നെ. --ചള്ളിയാൻ ♫ ♫ 14:07, 31 ഡിസംബർ 2007 (UTC)Reply
വാക്ക്?

"പിന്നെ ആ വാക്ക് ചേർത്തില്ലെങ്കിൽ കണ്ടെൻറിന് ഒരു അർത്ഥവ്യത്യാസവും വരുന്നില്ല." ചള്ളിയാന് പറയുകയാണ്.

"അമ്മയില്ലാതായ തന്റെ നാലു കുട്ടികൾക്കു ഒരാശ്രയം ഉണ്ടാകാനായി" എന്നത് മാറ്റിയാല് ഒരു അർത്ഥവ്യത്യാസവും വരുന്നില്ലത്രേ. ഇക്കാര്യത്തില് മറ്റുള്ളവരുടെ അഭിപ്രായം ക്ഷണിക്കുന്നു. ഒപ്പം ഇതും കാണുക. 59.91.253.83 14:32, 31 ഡിസംബർ 2007 (UTC)Reply

ഈ ലേഖനം ഇങ്ങനെ ഒരു editing കലഹത്തിനു കാരണമായി കാണുന്നതിൽ സങ്കടമുണ്ട്. ആദ്യം അമ്മയില്ലാതായ കുട്ടികളുടെ കാര്യം: ഞാൻ വായിച്ച source-കളിൽ ഒന്നിൽ അങ്ങനെ പറയുന്നുണ്ട്. കുട്ടികളെ ഓർത്തു മാത്രമാണ് ബന്യന്റെ രണ്ടാം വിവാഹം എന്ന ധ്വനി ഒരു പക്ഷേ ഒഴിവാക്കാമായിരുന്നിരിക്കും. അതായിരുന്നു പ്രധാന motivation എന്നു ഞാൻ കണ്ടു. ആ source വീണ്ടും കണ്ടുപിടിച്ച് reference കൊടുത്ത് ആവശ്യമില്ലാത്ത ധ്വനി ഒഴിവാക്കി ഞാൻ അതു തിരുത്തിക്കൊള്ളാം.

പക്ഷേ എനിക്കു തീരെ insensitive എന്നു തൊന്നിയ ശ്രീ ചള്ളിയാന്റെ editing താഴെ ക്കാണുന്ന വാചകം നീക്കിയതാണ്.

"ബന്യന്റെ തുടർന്നുള്ള ജീവിതം, തനിക്കു കിട്ടിയെന്ന് അദ്ദേഹം വിശ്വസിച്ച കൃപയുടെ കഥ പറയാനും അതിന്റെ വഴിയിലേക്ക് മറ്റുള്ളവരെ നയിക്കാനുമാണ് നീക്കിവച്ചത്".

ഈ മാറ്റം വരുത്തുന്നതിനു ഞാൻ ഒരു കാരണവും കാണുന്നില്ല. ഇതിനാണോ വിക്കിഫൈ ചെയ്യുക എന്നു പറയുന്നത്? ബന്യൻ സുവിശേഷവേലക്കിറങ്ങിയത്തിന്റെ കാരണം ചരുങ്ങിയ വാക്കുകളിൽ പറയാനാണ് ഞാൻ ശ്രമിച്ചത്. ആ വാചകത്തിൽ യുക്തിഭംഗമോ, വ്യാകരണപ്പിശകോ ഉള്ളതായി ആരും പറയുകയില്ല. അതിനെ തുടർന്നു വരുന്ന വാചകത്തിന്റെ പശ്ചാത്തലവും ആ വാചകമാണ്. ഇനി കൃപ എന്ന വാക്കുപയോഗിച്ചതാണോ objectionable ആയതെന്നറിഞ്ഞില്ല. കൃപ എന്നത് Grace എന്ന English വാക്കിനു പകരമാണ് ഉപയോഗിച്ചത്. അതുമല്ല ആ വാചകത്തിൽ പറഞ്ഞ കാര്യത്തിനു തെളിവില്ലെന്നെങ്ങാൻ പറയുമോയെന്നറിഞ്ഞില്ല. അതാണ് പ്രശ്നമെങ്കിൽ ഏറ്റവും വലിയ തെളിവ് ബന്യൻ എഴുതിയ പ്രധാന പുസ്തകങ്ങളിൽ ആദ്യത്തേതിന്റെ പേരു തന്നെയാണ്. Grace Abounding to the Chief of Sinners എന്ന പേരു തന്നെ ഒരു തെളിവല്ലേ? ഈ എഡിറ്റിങ്ങ് ലേഖനത്തെ edit ചെയ്യുന്നതിനു പകരം ബന്യനെ edit ചെയ്തതു പോലെയായി. Georgekutty 15:16, 31 ഡിസംബർ 2007 (UTC)Reply

"ബന്യന്റെ തുടർന്നുള്ള ജീവിതം......നീക്കിവച്ചത്" എന്ന വാക്യം ഞാൻ ലേഖനത്തിൽ restore ചെയ്തിട്ടുണ്ട്. ലേഖനത്തിന്റെ ആ ഭാഗത്തിന് ആ വാക്യം ആവശ്യമാണ് എന്നു തോന്നുന്നത് കൊണ്ടാണ്. മറ്റു മാറ്റങ്ങളൊക്കെ അങ്ങനെ നിൽക്കട്ടെയെന്നു വയ്ക്കുന്നു. Georgekutty 19:30, 31 ഡിസംബർ 2007 (UTC)Reply

പരദേശിമോക്ഷയാത്ര

തിരുത്തുക

ബന്യന്റെ കൃതിയുടെ മലയാള പരിഭാഷ പരദേശിമോക്ഷയാത്ര എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട് എന്നാണ്‌ എന്റെ അറിവ്. പരിഭാഷ ചെയതതു ആരാണെന്നൊക്കെ തപ്പി നോക്കി 2 ദിവസത്തിനുള്ളിൽ പറയാം.

ഒരു ഓഫ് ടോപ്പിക്ക്: ജോൺ ബന്യൻ എന്ന നാമം പല ക്രൈസ്തവപുരോഹിതരും ജോൺ ബനിയൻ എന്നാണ്‌ ഉച്ചരിച്ചു കേട്ടിട്ടുള്ളത്.  :) --ഷിജു അലക്സ് 17:20, 31 ഡിസംബർ 2007 (UTC)Reply

ഒരു mix-up തിരുത്തൽ: ബന്യന്റെ ആദ്യഭാര്യയുടെ പേരായി ഞാൻ കൊടുത്തിരുന്നത് അമ്മയുടെ പേരാണ്. അറിഞ്ഞിടത്തോളം, ആദ്യഭാര്യയുടെ പേര് ബന്യൻ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല എന്നു തോന്നുന്നു. തെറ്റ് തിരുത്തിയത് ഞാൻ തന്നെയാണ്, അബദ്ധത്തിൽ log in ചെയ്യാതെയാണെങ്കിലും.Georgekutty 20:44, 31 ഡിസംബർ 2007 (UTC)Reply


പരദേശിമോക്ഷയാത്ര തപ്പി പിടിച്ചു. 1991-ൽ പ്രസിദ്ധീകരിച്ച 8-ആം പതിപ്പാണു എനിക്ക് കിട്ടിയത്. എട്ടാം പതിപ്പിന്റെ പ്രസാധകകുറിപ്പിൽ ഇങ്ങ്നെ പറയുന്നു.

മറ്റു വിവരങ്ങൾ:

  • പ്രസാധകർ: ക്രൈസ്തവ സാഹിത്യ സമിതി, തിരുവല്ല
  • മുദ്രണം: The Ashram Press, Managanam, Kottayam
  • ഏതാണ്ട് 365ഓളം പേജുകൾ ഉണ്ട്, പ്രസാധകകുറിപ്പല് പറഞ്ഞിരിക്കുന്നതു പോലെ പുസ്തകത്തെ രണ്ടായി തിരിച്ചിട്ടുണ്ട്.
  • പരിഭാഷ ആരാണെന്ങ്കൊടുത്തിട്ടില്ല. അതിനാൽ ക്രൈസ്തവ സാഹിത്യ സമിതിയോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു കൂട്ടം പുരോഹിതന്മാർ (പ്രധാനമായും സി. എസ്.ഐ, മാർത്തോമ്മ സഭകളിലെ)ചെയ്ത സംഘാത പരിഭാഷ ആവാനാണ്‌ സാദ്ധ്യത.


പുസ്തകത്തിൽ ഗ്രന്ഥകർത്താവിന്റെ പേര്‌ ജോൺ ബനിയൻ എന്നു തന്നെയാണ്‌ കൊടുത്തിരിക്കുന്നത്. അതിനാലായിരിക്കണം പലരും അങ്ങനെ ഉച്ചരിക്കുന്നതും. അതിന്റെ ശരിയായ ഉച്ചാരണം എനിക്കറിയില്ല.--ഷിജു അലക്സ് 02:21, 1 ജനുവരി 2008 (UTC)Reply


ജീവിതാവസാനം

തിരുത്തുക

ലേഖനത്തിൽ നിന്ന്:

ജീവിതാവസാനം എന്ന വിഭാഗത്തിലുള്ള ഈ വാചകങ്ങളിൽ എന്തൊക്കെയോ പന്തികേട്. അത് ഒഴിവാക്കുകയോ മാറ്റിയെഴുതുകയോ ചെയ്താൽ നന്ന്. --ഷിജു അലക്സ് 02:35, 2 ജനുവരി 2008 (UTC)Reply

ആ ഭാഗം ഞാൻ മാറ്റിയിട്ടുണ്ട്. ഇപ്പോൾ കുഴപ്പമില്ല എന്നു തോന്നുന്നു. Georgekutty 11:03, 2 ജനുവരി 2008 (UTC)Reply

പരദേശിമോക്ഷയാത്ര അല്ലെങ്കിൽ തീർഥാടകന്റെ വഴി അല്ലെങ്കിൽ പിൽഗ്രിംസ് പ്രോഗ്രസ് എന്ന പേരിൽ പുസ്തകത്തെ കുറിച്ച് വേറെ ഒരു ലേഖനം ആവാം. പ്രത്യേകിച്ചു പിരിച്ചു വേറെ ഒരു ലേഖനം ആക്കാൻ തക്ക കണ്ടെന്റ് ഉള്ള സ്ഥിതിക്ക്.--ഷിജു അലക്സ് 18:09, 2 ജനുവരി 2008 (UTC)Reply

മുന്തിയ രചന എന്നതിനു ഇനിയും തെളിവോ?

തിരുത്തുക

പിൽഗ്രിംസ് പ്രോഗ്രസിനെ പരാമർശിക്കുന്ന, "ഇംഗ്ലീഷ് ഭാഷയിലെ മുന്തിയരചനകളിലൊന്നാണത്" എന്ന വാക്യത്തിന് അവലംബം ചേർക്കേണ്ടതുണ്ട് എന്നു കാണുന്നു. ആവശ്യമുണ്ടോ? ഉദാഹരണത്തിന് "ഷേക്സ്പിയർ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന നാടകകൃത്താണ്" എന്നെഴുതിയാൽ അവലംബം കൊടുക്കേണ്ടതുണ്ടോ? അതിനേക്കാൾ എത്രയോ modest ആയ അവകാശവാദമാണ് പിൽഗ്രിംസ് പ്രൊഗ്രസ് "ഇംഗ്ലീഷ് ഭാഷയിലെ മുന്തിയരചനകളിലൊന്നാണ്" എന്നത്. Bible-ന്റെ King James വിവർത്തനം കഴിഞ്ഞാൽ ഇംഗ്ലീഷ് ഭാഷയിൽ എറ്റവും ഏറെ വായിക്കപ്പെട്ടിട്ടുള്ള കൃതി 'പിൽഗ്രിംസ്' ആണ്. ലേഖനത്തിൽ പറയുന്ന പോലെ, 19-ആം നൂറ്റാണ്ടിൽ രണ്ടു പുസ്തകങ്ങളെങ്കിലും ഉള്ള എല്ലാ ഇംഗ്ലീഷ് കുടുംബങ്ങളിലും 'പിൽഗ്രിംസ്' ഉണ്ടായിരുന്നു എന്നിരിക്കേ വേറെ തെളിവു വേണോ? അതല്ല അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനം എന്ന ലേബൽ നിലനിർത്താനാണ് ഈ തെളിവ് ആവശ്യപ്പെടൽ എങ്കിൽ, നടക്കട്ടെ. Georgekutty 16:39, 4 ജനുവരി 2008 (UTC)Reply

തെളിവ് ഞാൻ ചേ‍ർത്തിട്ടുണ്ട്. Georgekutty 18:26, 4 ജനുവരി 2008 (UTC)Reply

ബന്യന്റെ ജന്മസ്ഥലം

തിരുത്തുക

ബന്യന്റെ ജന്മസ്ഥലം എന്ന ചിത്രത്തിന്‌ അവലംബം ചോദിച്ചത് നീക്കിയിരിക്കുന്നു. കാരണം, പ്രസ്തുത അവലംബം കോമൺസിലുള്ള ചിത്രത്തിന്റെ വിശദീകരണത്തിൽ ലഭ്യമാണ്‌. കൂടുതൽ വിവരങ്ങൾക്ക് ഇതും ഇതും ശ്രദ്ധിക്കാവുന്നതാണ്‌. --ജേക്കബ് 21:11, 5 ജനുവരി 2008 (UTC)Reply

Birth place of Bunyan

തിരുത്തുക

ഈയൊരു ചിത്രത്തിന്‌ വിജ്ഞാനകോശത്തിൽ എന്ത് സാധ്യതയാണ്‌ ഉള്ളത്. യാതൊരു വിജ്ഞാനവും നൽകാത്ത ഈ ചിത്രം ഏതോ ക്രിസ്മസ് കാർഡിൽ നിന്നുണ്ടാക്കിയത് എന്ന തോന്നലുണ്ടാക്കുന്നുണ്ട്. --117.196.134.58 16:23, 27 മേയ് 2008 (UTC)Reply

Support for IFD --പച്ച പീടിക 16:25, 27 മേയ് 2008 (UTC)Reply

ഇവിടെ നിന്നുള്ള സംവാദം മറുപടി തൊട്ട് മുകളിലും :-) --സാദിക്ക്‌ ഖാലിദ്‌ 16:58, 27 മേയ് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ജോൺ_ബന്യൻ&oldid=671461" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജോൺ ബന്യൻ" താളിലേക്ക് മടങ്ങുക.