ജുമുഅ ആർക്കെല്ലാം, ജുമുഅക്ക് സ്ത്രീകളെ പങ്കെടുപ്പിക്കമൊ? എന്ന ഭാഗങ്ങളിൽ രണ്ട് വിഭാഗത്തിന്റെ വിപരീതമായ POV യാതൊരു കണക്ഷനുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താൽ POV ഫലകം ചേർത്തിട്ടുണ്ട്. രണ്ടും എല്ലാ ഭാഗങ്ങളെയും അവതരിപ്പിക്കുന്ന രീതിയിൽ ആരെങ്കിലും മെർജ് ചെയ്യണം. അവസാനത്തെ നാല് അവലംബം കൊടുത്തിരിക്കുന്ന രീതിയിലും പിശകുണ്ട്. ലേഖനത്തിന്റെ അവസാനം കാണുന്ന നാല് ചുവന്ന ലിങ്കുകൾ തന്നെയാണോ അവലംബമാക്കാൻ ഉദ്ദേശിച്ചത്? -- റസിമാൻ ടി വി 03:48, 8 സെപ്റ്റംബർ 2009 (UTC)Reply


ജുമുഅ ആർക്കെല്ലാം എന്ന ഒരു തലക്കെട്ട് തന്നെ ഇവിടെ വേണമെന്നില്ല. ഇതെ മുസ്ലിങ്ങളിലെ പുത്തൻ വിഭാഗങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേക്ക് അടിച്ച് കയറ്റാൻ വേണ്ടി മനപ്പൂർ വ്വം സ്യഷ്ടിച്ച ഒരു ഹെഡ്ഡിങ്ങാൺ. ഈ ലേഖനത്തിനെ ഈ ഭാഗം ഞാൻ ഒഴിവാക്കിയപ്പോൾ സിദ്ദീക്ക് എന്ന ഒരു യൂസർ അതെ റിവെര്ട്ട് ചെയ്തിരുന്നു.ഈ ഹെഡ്ഡിങ്ങിന്റെ താഴേ മുസ്ലിം ഭൂരിപക്ഷ്മായ സുന്നികളേ താറടിക്കാൻ വേണ്ടി 'സ്ത്രീകൾക്ക് പള്ളീയിൽ ഇപ്പോൾ ആരാധനാ സ്വാതന്ത്രം നിഷേധിച്ചിട്ടുണ്ട്' എന്നും എഴുതിയിട്ടുണ്ട്. മുസ്ലിങ്ങൾക്കിടയിൽ തർക്കത്തിലുള്ള വിഷയങ്ങൾ ഇത്ര വിശദീകരിക്കാതെ ഒരു ഒഴുക്കൻ മട്ടിൽ പറയുന്നതായിരിക്കും നല്ലത്. ഞാൻ താഴേ കൊടുത്ത അവലംഭങ്ങൾ യഥാക്രമം 5,6,7,8 എന്നീ അവലംഭങ്ങളാൺ അത് ആരെങ്കിലും ശെരിയാക്കിയാൽ നന്നായിരുന്നു. ഞാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല. 188.49.10.122 10:52, 8 സെപ്റ്റംബർ 2009 (UTC)Reply


ജുമുഅ ആർക്കെല്ലാം എന്ന തലക്കെട്ടു് ജുമുഅ ലേഖനത്തിൽ ആകാം. അക്കാര്യത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ പക്ഷം പിടിക്കാതെ വിവിധ ആശയങ്ങൾ ലെഖനത്തിൽ (ആ വിഭാഗത്തിൽ അവതരിപ്പികാനാണു് ശ്രമിക്കേണ്ടതു്) ലെഖനമെഴുത്തുകഅർക്ക് ഏതെങ്കിലും ഒരു ആശയത്തൊടു് എതിർപ്പുണ്ടെന്നു് കരുതി ആ ഭാഗം ഒഴിവാക്കുക എന്നതല്ല വിക്കിപീഡിയ ശൈലി. ഏതൊരു വിഷയത്തിലുള്ള ലേഖനത്തിന്റേയും എല്ലാ വീക്ഷണകോണിൽ നിന്നുള്ള കാര്യങ്ങളും നിഷപക്ഷമായി ലേഖനങ്ങളിൽ വരണം. അങ്ങനെ അല്ലാതെ ആവുമ്പോഴാണൂ് POV ആകുന്നതു്. --Shiju Alex|ഷിജു അലക്സ് 11:13, 8 സെപ്റ്റംബർ 2009 (UTC)Reply
ജുമുഅക്ക് സ്ത്രീകളെ പങ്കെടുപ്പിക്കമൊ? എന്ന ഉപശീർഷകം biased ആണ്. അത് ഒഴിവാക്കണം. മതപരമായ കാര്യങ്ങളുടെ പരസ്യപ്പലക ആവരുത് വിക്കി. ഷിജു അലക്സ് പറഞ്ഞ സ്വതന്ത്ര മാനദണ്ഡങ്ങൾ ഇത്തരം കാര്യങ്ങളിൽ വല്ലാതെ അനുവദിക്കരുത്.riyazahamed 15:51, 8 സെപ്റ്റംബർ 2009 (UTC).Reply

സ്ത്രീകളുടെ പള്ളി പ്രവേശനത്തിന്റെ കാര്യത്തിൽ 1920 കളിൽ ഖുർആൻ വരികൾ വെച്ച് ഗവേഷണം നടത്തിയത് പഴയങ്ങാടിയിലുള്ള അഹ് ലുൽ ഖുർആൻ സംഘടനയുടെ നേതാവായ കുഞ്ഞഹമദ് മൗലവിയാണ്. ആധികാരികമായി പറയാൻ പറ്റിയ ഒരു വിഷയമാണ്. മുജാഹിദ് വിഭാഗമാണ് കേരളത്തിൻ സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിച്ച് എന്ന് പറയുന്നത് യാഥാത്ഥമല്ല'.1912 കളിൽ തന്നെ പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകളും പഴയങ്ങാടിയിലുള്ള അഹ്ലുൽഖുറാൻ പള്ളിയിൽ ജുമാ നസ്കാരത്തിൽ നിര്ബദ്ധമായും പങ്കെടുത്തിരുന്നു. അവിടെത്തന്നെയാണ് മലയാളത്തിൽ ഖുതുബ കേരളത്തിൽ ആദ്യമായി നിർവഹിച്ചതും. കുഞ്ഞമ്മദ് മൗലവിയെ കുറിച്ച് പഠിക്കേണ്ടതുണ്ട്.ഇത് എന്ത് കൊണ്ടാണ് പഠന വിഷയ മാകാത്തത്.

ഇമാം ശാഫി

തിരുത്തുക

"മുൻ ഗാമികളായ മുസ്ലിങ്ങളിൽ ഒരാൾ പോലും രത്രിയിലോ പകലിലോ ജുമുഅക്കോ ജമാഅത്തിനോ വരാൻ തങ്ങളുടെ ഭാര്യമാരോടെ കല്പ്പിച്ചതായി എനിക്കറിവില്ല. അതിൽ വല്ല പുണ്യവും അവർക്കുണ്ടായിരുന്നെങ്കിൽ അവർ കല്പ്പിക്കുകയും സമ്മതം നൽകൂകയും ചെയ്തേനെ.എന്നല്ല, സ്ത്രീയുടെ നിസ്ക്കാരം അവളുടെ സ്വകാര്യ രൂമിൽ നിന്ന് നിര്വഹിക്കലാൺ ഉത്തമ മെന്ന് നബി(സ്) തൊട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട് താനും"

(കിതാബ് അൽ ഉംമ 225/5)

ഇമാം ശാഫി അടക്കം എല്ലാ പണ്ടിതന്മാരും ഏക കണ്ടമായി എതിർത്ത കാര്യ്മാൺ സ്ത്രീ പള്ളി പ്രവേശനം

ഇസ്ലാമിന്റെ ആദ്യ കാലത്തേ ചില സംഭവങ്ങളുടെ ഹദീസുകൾ എടുത്ത് ഉദ്ദരിച്ച് ചില പുത്തൻ വാദികൾ ജനങ്ങളെ തെറ്റിദ്ദരിപ്പിക്കാറുണ്ട് അത് പോലെ തന്നെ യാൺ ഇവിടെയും നടക്കുന്നത്. നബി(സ) കാലത്ത് തന്നെ ഇസ്ലാം കേരളത്തിൽ വന്നിടുണ്ട് എന്നാൽ ആദ്യമായി കേരളത്തിൽ സ്ത്രീ പള്ളിയിൽ പോയത് 1950 കാലങ്ങളിലാൺ. അത് vare ആർ ക്കും കിട്ടാത്ത ഹദീസാണോ ഇവര്ക്ക് കിട്ടിയത്.

എന്ത് കൊണ്ട് ഇവർ സ്ത്രീകളെ മിംബറിൽ കയറ്റുന്നില്ല . സ്ത്രീ സമത്വമാൺ ഇവർ ഉദ്ദേശിക്കുന്നതെങ്കിൽ 188.49.10.122 11:28, 8 സെപ്റ്റംബർ 2009 (UTC)Reply

@ഷിജു അലക്സ് - താങ്കൾക്ക് ഇസ്ലാമിക നിയമങ്ങളുടെ സങ്കീർണതയെ കുറിച്ച് അറിവില്ലാഞിട്ടാൺ.ഈ ലേഖനത്തിൽ ജുമുഅ ആർകെല്ലാം എന്ന ഹെഡ്ഡിങ്ങ് വാളരെ ദുരുദ്ദേശപരമാൺ. ആ ഹെഡ്ഡിങ്ങിലൂടെ ഭൂരിപകഷ മുസ്ലിം സമുദായമായ സുന്നികളെ താറടിക്കാനാൺ ഇവർ ശ്രമിക്കുന്നത് അതിന്റെ ഉദാഹരണമാൺ ഈ വചകങ്ങൾ എന്നാൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കല്പ്പനയ്ക്ക് വിരുദ്ധമായി[1] ഇന്ന് പല പള്ളികളിലും സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്.‌ 188.49.10.122 11:39, 8 സെപ്റ്റംബർ 2009 (UTC)Reply


ഇസ്ലാമിക നിയമങ്ങളുടെ തെറ്റും ശരിയും സങ്കീർണ്ണത്യും വിക്കിപീഡിയയിൽ അല്ല തീരുമാനിക്കപ്പെടെണ്ടതു്. ഈ വിഷയ്ത്തിലുള്ള വൈജ്ഞാനിക വിവരങ്ങൾ രെഖപ്പെടുത്തുക എന്നതു് മാത്രമാണു് വിക്കിപീഡിയയുടെ ധർമ്മം. ബാക്കി തർക്കങ്ങൾ ഒക്കെ വിക്കിപീഡിയക്ക് പുറത്തേക്കു് കൊണ്ടു് പോവുക,

ഒരു വിഷയത്തെ കുറിച്ചു് തർക്കങ്ങൾ ഉണ്ടു് എന്നുള്ളതു് കൊണ്ടു് അതിനെക്കുറിച്ചു് വിക്കിയിൽ പാടില്ല എന്ന നിലപാടു് വിക്കിപീഡിയയുടെ അടിസ്ഥാനനയങ്ങൾക്ക് എതിരാണു്. ഒരു വിഷയത്തെക്കുറിച്ചുള്ള എല്ലാ പ്രധാന വീക്ഷണകോണിൽ നിന്നുള്ള കാര്യങ്ങളും നിഷപക്ഷമായി വിക്കിലെഖനത്തിൽ വരണം.

പിന്നെ സം‌വാദങ്ങൾക്ക് ഇത്തരം തലക്കെട്ടുകൾ സൃഷ്ടിക്കുന്നതു് ആശ്വാസ്യമല്ല. കാരണം ഇവിടെ എന്റെ പേരല്ല സം‌വാദത്തിലെ വിഷയം എന്ന് ഓർക്കുക --Shiju Alex|ഷിജു അലക്സ് 11:57, 8 സെപ്റ്റംബർ 2009 (UTC)Reply


താങ്കൾ ഗ്യാലറിയിലാൺ ഇരിക്കുന്നത്, ഗ്യാലറിയിലിരിക്കുന്ന ആൾക്ക് എന്തും പറയാം. തർക്കത്തിലുള്ള വിഷയങ്ങൾ വേണ്ട എന്ന് ഞാൻ പറഞിട്ടില്ലല്ലോ അത് ഒരു ഒഴുക്കൻ മട്ടിൽ പറയുന്നതായിരുക്കും നല്ലത് എന്നല്ലേ ഞാൻ പറഞത്. ജുമുഅ ആർക്കെല്ലാം എന്ന തലക്കെട്ട് ദുരുദ്ദേശപരമാൺ എന്നാൺ ഞാൻ പറഞത്. 188.49.10.122 12:08, 8 സെപ്റ്റംബർ 2009 (UTC)Reply


മറ്റുള്ളവർ അറിവില്ലാത്തവരും ഞങ്ങൾ സങ്കീർണ്ണമായ? ഇസ്ലാമിനെപ്പറ്റി പൂർണ്ണ അറിവുള്ളവരാണെന്നുമുള്ള പുരോഹിത ശൈലി വിക്കിയിൽ വേണ്ട.
കേരളത്തിൽ ആദ്യമായി സ്ത്രീ പള്ളിയിൽ പോയത് എന്നാണെന്ൻ അന്വേഷിക്കേണ്ട കാര്യമില്ല.കാരണം സ്ത്രീക്ക് ജുമുഅയും ജമാഅത്ത് നമസ്ക്കാരവും നിർബന്ധമില്ലല്ലോ,കഴിയുമെങ്കിൽ പോകാമെന്നേയുള്ളൂ. ഇക്കാര്യം സമസ്തയുടെ മദ്രസ പാഠപുസ്തകത്തിൽ ഇപ്പോഴും പഠിപ്പിക്കുന്നുണ്ടല്ലോ.
സ്ത്രീ-പുരുഷ സമത്വമല്ല ഇതു കൊണ്ടുദ്ദേശിക്കുന്നത്. സ്ത്രീക്ക് ഇസ്ലാം നൽകിയ സ്വാതന്ത്ര്യം അനുവദിക്കുന്നുവെന്ന് മാത്രം.--Asees 20:31, 8 സെപ്റ്റംബർ 2009 (UTC)Reply


ഇങ്ങനെ ആന മണ്ടത്തരം വിളിച്ച് പറയരുത്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഇത്ര വലിയ പുണ്യ കർമമാണെങ്കിൽ എന്ത് കൊണ്ട് 1950 വരെ ഒരു സ്ത്രീ‍ പള്ളിയിൽ പോകാതെ കാത്തിരുന്നു. അതോ 1950 ശേഷമാണോ ഇത് പുണ്യകർമമായത്. അതോ ആധുനിക ഗവേഷണ പരിഷുകൾ പുതിയതായി ഗവേഷണം ചെയ്ത് എടുത്തതണോ ഇത്. അതാൺ ശെരി ഞങ്ങൾക്ക് ഖുരാനും സുന്നത്തും കിട്ടയാൽ അപ്പം ചുടുന്നതിലും എളുപ്പത്തിൽ ഞങ്ങൾ വിധികൾ ചുട്ടെടുത്ത് തരാം എന്ന ഈ മണ്ടൻ വാദത്തിന്റെ പുറകെ പോകാനും ആളുണ്ടല്ലോ എന്നതിലാൺ അൽഭുതം 188.50.0.104 21:43, 8 സെപ്റ്റംബർ 2009 (UTC)Reply


ഈ വിഷയം തർക്കം ഉള്ളതാണെന്നും, ഇതിനെക്കുറിച്ചു് വിവിധ കാഴ്ചപ്പാടുകൾ ഉണ്ടെന്നും സം‌വാദങ്ങൾ വായിച്ചാൽ തന്നെ മനസ്സിലാകും. അപ്പോൾ ആ വിവിധ കാഴ്ചപ്പാടുകൾ നിഷപക്ഷമായി അവതരിപ്പിക്കുക എന്നതാണു് ഈ വിഷയത്തിൽ ലേഖനമെഴുതുന്നവരുടെ കർത്തവ്യം. അതിനപ്പുറം ഈ വിഷയ്ത്തിന്റെ ഗുണദൊഷങ്ങൾ വിക്കിയിൽ ചർച്ച ചെയ്യരുത്. വിവാദ വിഷയമാണു് അതിനാൽ മിണ്ടണ്ട എന്ന ശൈലി വിക്കിയിൽ ലേഖനമെഴുതുന്നവർക്ക് ചേർന്നതല്ല. അതൊക്കെ ഒരു വിഷയത്തിൽ നിക്ഷിപിത താല്പര്യത്തോടെ ലെഖനം എഴുതുന്നവരുടെ സമീപനമാണൂ്.


ഇതേ പോലുള്ള വരികൾ വിക്കിയിൽ എഴുതരുരുത്. ഇതു് വിക്കിയിൽ അല്ല തീരുമാനിക്കപ്പെടേണ്ടത്. ഇതിന്റെ ഉത്തരവും വാദങ്ങളും പ്രതിവാദങ്ങളും വിക്കിയിൽ ചർച്ച ചെയ്യരുത്. ഇതിനെക്കുറിച്ചുള്ള സം‌വാദങ്ങളും, ശരിയും തെറ്റുമൊക്കെ വിക്കിക്കു് പുറത്ത് ഒരു വേദിയുണ്ടാക്കി ചർച്ച ചെയ്താൽ മതി. വിഷയ്ത്തിന്റെ വൈജ്ഞാനിക മൂല്യത്തിനു് മാത്രമേ വിക്കിയിൽ സ്ഥാനം ഉള്ളൂ.

പിന്നെ ഒരു വിഷയത്തിൽ അറിവു് കുറഞ്ഞ വിക്കിഉപയോക്താക്കളെ ഗാലറിയിൽ ഇരുന്നു് കണികാണുന്നവരായി ഒക്കെ ചിത്രീകരിക്കുന്നതു് വിക്കിയിൽ ലേഖനം എഴുതുന്നവർ എത്തിച്ചേരേണ്ട എഡിറ്റ് നിലവാരത്തെ (മച്യൂരിറ്റി) ആണു് സൂചിപ്പിക്കുന്നതു്. പുതിയ ഉപയോക്താക്കൾ ആണെങ്കിൽ അതിനു് സമയമെടുക്കും.--Shiju Alex|ഷിജു അലക്സ് 03:43, 9 സെപ്റ്റംബർ 2009 (UTC)Reply

മുസ്ലിം സ്ത്രീ പള്ളി പ്രവേശനം: വസ്തുതയെന്ത്

തിരുത്തുക

ഇക്കാര്യത്തിൽ ഷിജുവിന്റെ അഭിപ്രായം തെറ്റൊന്നുമല്ല. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം സംതുലിതമായി കൊടുക്കുകയാണ്‌ വേണ്ടത്. സ്ത്രീകൾക്ക് ജുമുഅ മാത്രമല്ല അവർ പള്ളിയിൽ തന്നെ പ്രവേശിക്കരുത് എന്നാണ്‌ കേരളത്തിലെ സുന്നികൾ(ശിയാ,സുന്നി എന്നീ തരംതിരിവിൽ പെടുന്ന സുന്നിയല്ല ഇവിടെ പരാമർശിക്കുന്ന സുന്നി)ഇതപര്യന്തം വാദിച്ചു വന്നത്. എന്നാൽ ഇസ്ലാമിൽ നിർബന്ധമോ ഐഛികമോ അല്ലാത്ത സ്ത്രീകളുടെ ശ്മശാന സന്ദർശനത്തിന്‌ ഈ സുന്നികൾ അനുവാദം നൽകുകയും ശ്മശാനത്തിനോടു അനുബന്ധിച്ചുള്ള പള്ളിയുടെ ഭാഗങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ഇന്ന് കേരളത്തിലെ ഏത് ജാറങ്ങളിലേയും(മഹാന്മാരുടെ കബറിടങ്ങൾ പ്രാർത്ഥനാ കേന്ദ്രമാക്കിയ സ്ഥലം) നിത്യകാഴ്ചയുമാണ്‌. ഭൗതിക നേട്ടത്തിനായി പ്രാർത്ഥിക്കാൻ അവർക്ക് ഏത് ജാറത്തിലും പോകാം! അവിടെ അന്യ പുരുഷമാരെ കാണാൻ ഇടവരുന്നതോ പുറത്തിറങ്ങുന്നതോ പ്രശനമല്ല ഇവർക്ക്!! എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ നിർബന്ധമുള്ള നമസ്കാരത്തിനും ജുമുഅക്കും സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ അനുമതി കൊടുക്കാതിരിക്കുന്നതും സ്ത്രീകൾ പോകുന്നത് ഹറാമാണെന്ന്(നിഷിദ്ധം) ഫത്‌വ നൽകുന്നതും വൈരുദ്ധ്യമല്ലാതെ മറ്റെന്താണ്‌?. സ്ത്രീകൾക്ക് ജുമുഅ നിർബന്ധമാണെന്ന് മുസ്ലികളിലെ ഒരു വിഭാഗവും വാദിക്കുന്നില്ല. മറിച്ച് സ്ത്രീ പള്ളിയിൽ പ്രാർത്ഥനക്കായി പോകാൻ ആഗ്രഹിച്ചാൽ അവളെ തടയുന്നത് ഇസ്ലാമികമല്ല എന്നതാണ്‌ സ്ത്രീകൾക്ക് പള്ളികളിൽ പോകുന്നതിന്‌ അനുകൂലമായി നിലപാടെടുക്കുന്നവരുടെ വാദം. മേൽ പറഞതൊക്കെ ന്യായങ്ങളാണങ്കിൽ തെളിവിന്റെ കാര്യത്തിലും സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി ഇസ്ലാം നൽകിയിട്ടുണ്ട് എന്നതിനാണ്‌ പ്രാബല്യം."അല്ലാഹുവിന്റെ പള്ളികളെ തൊട്ട് സ്ത്രീകളെ തടയരുത് " എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രബലമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വചനം ഇതിന്‌ വ്യക്തമായ തെളിവാണ്‌. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളികളെന്ന് പ്രവാചക വചനത്തിലുള്ള മസ്ജിദുൽ ഹറാമിലും മസ്ജിദുൽ നബവിയിലും മസ്ജിദുൽ അഖ്സയിലും സ്ത്രീകൾ പ്രവാചകന്റെ കാലം മുതൽ ആരാധനക്കായി വരുന്നുണ്ട്. അവിടെ സ്ത്രീകൾക്ക് വരാമെങ്കിൽ മറ്റുപള്ളികളിൽ അവർക്ക് പ്രവേശനം തടയുന്നതിൽ എന്തു ന്യായമുണ്ട് ?. ജുമുഅക്ക് പോകുന്നതിനെ കുറിച്ച് കല്പിക്കുന്ന ഖുർആന്റെ വിശ്വാസികളെ(വിശ്വാസികളെ, വെള്ളിയാഴ്ച ദിവസം പ്രാർത്ഥനക്കായി വിളിക്കപ്പെട്ടാൽ എന്നു തുടങ്ങുന്ന വചനം) എന്ന സംബോധനയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും എന്നും മുഫസ്സിരീങ്ങൾ(ഖുർആൻ വ്യാഖ്യാതാക്കൾ) അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ സ്ത്രീകൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾക്ക് ഇളവുണ്ട് എന്നു മാത്രം. ഇനി മറ്റൊന്ന് അടുത്തകാലത്തായി കേരളത്തിലെ സുന്നികളുടെ നിയന്ത്രണത്തിലുള്ള പല പള്ളികളിലും , യാത്രയിലും മറ്റുമുള്ള സ്ത്രീകൾക്ക് നിസ്കരിക്കാൻ അവസരമൊരുക്കൽ എന്ന ന്യായം പറഞ്ഞ് പള്ളിയോട് ചേർന്ന് സ്ത്രീകളുടെ നിസ്കാര സ്ഥലം എന്ന പേരിൽ കെട്ടിടം പണിയുന്ന പതിവ് തുടങ്ങിയിട്ടുണ്ട്. മലപ്പുറത്തും മറ്റും ഇങ്ങനെയുള്ള പള്ളിയോടനുബന്ധിച്ചുള്ള സൗകര്യമൊരുക്കൽ ഉണ്ട്. ചുരുക്കി പറഞ്ഞാൽ സ്ത്രീകൾക്ക് കേരളത്തിലെ പല പള്ളികളിലും പ്രവേശനമില്ലങ്കിലും അടുത്തകാലത്തായി ചില തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ട്.--86.96.229.90 13:37, 8 സെപ്റ്റംബർ 2009 (UTC)Reply

'ജുമുഅക്ക് പോകുന്നതിനെ കുറിച്ച് കല്പിക്കുന്ന ഖുർആന്റെ വിശ്വാസികളെ(വിശ്വാസികളെ, വെള്ളിയാഴ്ച ദിവസം പ്രാർത്ഥനക്കായി വിളിക്കപ്പെട്ടാൽ എന്നു തുടങ്ങുന്ന വചനം) എന്ന സംബോധനയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും എന്നും മുഫസ്സിരീങ്ങൾ(ഖുർആൻ വ്യാഖ്യാതാക്കൾ) അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ സ്ത്രീകൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾക്ക് ഇളവുണ്ട് എന്നു മാത്രം.' ഇങങനെ അഭിപ്രായപെട്ടിട്ടുണ്ട് എന്ന് ഒറ്റയടിക്ക് പറയാതെ തെളിവുകൾ അടിസ്ഥാനമാക്കി പറയൂ. ഞാൻ ലേഖന താളിൽ കൊടുത്ത കാര്യങ്ങളൊക്കെ ഖുർ ആൻ വ്യഖ്യാതാക്കൾ പറഞ്ഞതഅൺ എന്നതിൻ ഞാൻ തെളിവ് കൊടുത്തിട്ടുണ്ട്. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിൻ തെളിവായിട്ട് ഖബർ സിയാറത്തിന്റെ കാര്യം പറഞ്ഞിട്ട് കാര്യമുണ്ടോ? ഞാൻ ലേഖന താളിൽ കൊടുത്ത പണ്ടിതന്മാരുടെ ഉദ്ദരണികൾ ലോക മുസ്ലിങ്ങൾ അംഗീകരച്ചതൺ . അത് താങ്കൾ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല. മസ്ജിദുൽ ഹറമിലെയും മസ്ജിദുൽ നബവിയുടെയും കാര്യം അവിടെ കിടക്കെട്ടെ. തെളിവുകൾ അടിസ്ഥാനമാക്കി പറയൂ .മസ്ജിദുൽ ഹറമിലും നബവിയിലും തറാവീഹ് ഇരുവതാൺ അത് എന്ത് കൊണ്ട് താങ്കൾ അംഗീകരിക്കുന്നില്ല. ഒരോ ആൾക്കാർക്കും ഒരോ അഭിപ്രായം ഉണ്ടാകും നിങങൾക്ക് നിങ്ങളുടേതായ അഭിപ്രായം ഉണ്ടാകും. അത് കൊണ്ട് കാര്യമില്ല തെളിവുകൾ കൊണ്ട് പറയൂ. '"അല്ലാഹുവിന്റെ പള്ളികളെ തൊട്ട് സ്ത്രീകളെ തടയരുത് "' ഈ ഹദീസ് വിശദീകരിച്ച് കൊണ്ട് ഏത് പണ്ടിതനാൺ സ്ത്രീകൾക്ക് ജുമുഅ ജമാഅത്തീൻ പോകാം എന്ന് വിശദീകരിചത്.— ഈ തിരുത്തൽ നടത്തിയത് 79.172.153.209 (സംവാദംസംഭാവനകൾ)


നിങ്ങൾ സ്ത്രീ സമത്വത്തിനാൺ സ്ത്രീകളെ ജുമുഅക്ക് കൊണ്ട് വരുന്നതെങ്കിൽ എന്ത്കൊണ്ട് നിങ്ങൾ സ്ത്രീകളെ ഇമാമത്ത് നിറുത്തുന്നില്ല. ഖുതുബ നിർ വഹിക്കാൻ മിംബറമിൽ കയറ്റുന്നില്ല. ‍79.172.153.209 14:09, 8 സെപ്റ്റംബർ 2009 (UTC)Reply

അവലംബം

തിരുത്തുക

ഐപി മുകളിൽ പറഞ്ഞതനുസരിച്ച് അവലംബങ്ങൾ ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 16:42, 8 സെപ്റ്റംബർ 2009 (UTC)Reply

ചേരമാൻ പള്ളി

തിരുത്തുക

ചേരമാൻ പള്ളിയിൽ പ്രാർത്ഥനയ്ക്കായി സ്ത്രീകളും എത്താറുണ്ടെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഈ കണ്ണി കാണുക.--Asees 04:44, 9 സെപ്റ്റംബർ 2009 (UTC)Reply

സ്ത്രീകൾ പള്ളിയിൽ

തിരുത്തുക

ഈ ഭാഗം ആർക്കെങ്കിലും ഒന്ന് നോക്കാമോ? കുറച്ചുകൂടി നിഷ്പക്ഷമാണെന്ന് എനിക്ക് തോന്നുന്നു. ആ താളിലും POV ഫലകമുണ്ട്. ചില അഭിപ്രായങ്ങൾ :

  • ജുമുഅക്ക് സ്ത്രീകളെ പങ്കെടുപ്പിക്കാമോ എന്ന ഉപശീർഷകം ഇപ്പോഴത്തെ രീതിയിൽ biased ആണ് എന്നതിനോട് യോജിക്കുന്നു. ജുമുഅ ആർക്കെല്ലാം എന്ന ഉപശീർഷകത്തിലേക്ക് (കൂടിയ പക്ഷം ഒരു second level ഉപശീർഷകമായി) അതിനെ ലയിപ്പിക്കണം
  • സ്ത്രീകൾക്ക് പള്ളിയിൽ പോകാമെന്നും ഇല്ലെന്നും രണ്ട് വാദങ്ങൾ ഉണ്ട് എന്നത് ഒരു fact ആണ്. ഏതാണ് ശരി എന്ന് കണ്ടുപിടിക്കാൻ മതപരമായ വേദികളിൽ ആവശ്യത്തിന് സംവാദങ്ങൾ നടക്കുന്നുണ്ടല്ലോ. പുറത്തുനിന്ന് നോക്കുന്ന വ്യക്തിക്ക് judgement അല്ല, fact ആണ് ആവശ്യം എന്നതിനാൽ വിജ്ഞാനകോശലേഖനത്തിൽ fact മാത്രം മതി.
  • ജുമുഅയുടെ കാര്യം പറയുന്ന ലേഖനത്തിൽ സ്ത്രീകളുടെ പള്ളിപ്രവേശത്തെക്കുറിച്ച് ഇത്ര ദീർഘമായി സംസാരിക്കേണ്ട ആവശ്യമില്ല. പള്ളിപ്രവേശത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ഭാഗങ്ങളിലധികവും ജുമാമസ്‌ജിദ്, സ്ത്രീ ഇസ്ലാമിൽ എന്നിങ്ങനെയുള്ള ലേഖനങ്ങൾക്കാണ് കൂടുതൽ ചേരുക. ജുമുഅ ആർക്കെല്ലാം എന്ന വിഷയത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം മാത്രം ലേഖനത്തിൽ നിലനിർത്തി പള്ളിപ്രവേശത്തെക്കുറിച്ചുള്ള ഭാഗങ്ങൾ അത്തരം ലേഖനങ്ങളിലേക്ക് മാറ്റണം.

-- റസിമാൻ ടി വി 08:24, 9 സെപ്റ്റംബർ 2009 (UTC)Reply

അതെ. ഇസ്ലാമിലെ കൂടുതൽ യാഥാസ്ഥിതികമായ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരുടെ ഒരു പക്ഷം മാത്രമാണ് ഇപ്പോൾ അവിടെ കയറിയിരിക്കുന്നത്. വിശ്വാസങ്ങളിലെ ശരിതെറ്റുകൾ വസ്തുതകളെ പോലെ വിലയിരുത്താൽ കഴിയാത്തതു കൊണ്ട് (that can never be proven true or false) ആ ഭാഗം എഡിറ്റ് ചെയ്യുകയോ സമതുലിതമാക്കാൻ ശ്രമിക്കുകയോ ചെയ്യാതെ എടുത്തു മാറ്റുക തന്നെയായിരിക്കും അഭികാമ്യം . അല്ലാത്ത പക്ഷം, ലളിതമായി, ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത നിലവിലുണ്ട് എന്നും ചേർക്കാവുന്നതാണ്. 117.204.83.114 09:05, 9 സെപ്റ്റംബർ 2009 (UTC) riyazahamed 09:08, 9 സെപ്റ്റംബർ 2009 (UTC)Reply

സ്ത്രീകൾ 1950 ന്‌ ശേഷമാണ്‌ കേരളത്തിൽ പള്ളിയിൽ വരാൻ തുടങ്ങിയത് എന്ന് പറയുമ്പോൾ തോന്നും ഇസ്ല്ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവും ഈ കൊച്ചു കേരളമാണെന്ന്. ഇസ്ലാമിലെ ഒരു കാര്യം പറയാൻ ആദ്യം ഖുർആനും പിന്നെ പ്രബലമായ നബി വചനങ്ങളും ആണ്‌ സ്വീകരിക്കേണ്ടത്. അതിനു ശേഷം പണ്ഡിതനമാരുടെ അഭിപ്രായം. അതോടൊപ്പം ഇസ്ലാം വളർന്നു വന്ന നാടുകളിൽ അതിന്റെ സ്വഭാവവും വിലയിരുത്തുന്നത് ഉചിതമായിരിക്കും. അല്ലാതെ കേവലമായ പ്രാദേശിക കാഴ്ചപ്പാടിൽ നിന്നുകൊണ്ടല്ല വിജ്ഞാനകോശത്തിന്റെ വിഷയത്തെ സമീപിക്കേണ്ടത്. ഇസ്ലാമിലെ അനുവദിക്കപ്പെട്ട കാര്യം കേരളത്തിലെ മുസ്ലിം സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടിരുന്നു എന്ന് കരുതി അത് ഇസ്ലാമിൽ തെളിവല്ലല്ലോ. ഗൾഫ് രാജ്യങ്ങളിൽ നിരവധി പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നു. കേരളത്തേക്കാൾ എന്ത്കൊണ്ടും ഇസ്ലാമിന്റെ പാരമ്പര്യവും പാണ്ഡിത്യവും ഈ രാജ്യങ്ങളിലുള്ളവർക്ക് അവകാശപ്പെടാനാവും. /പ്രത്യേകിച്ചും റമദാനിലെ തറാവീഹ നമസ്കാരത്തിനായി ഗൾഫിലെ ഒട്ടുവളരെ പള്ളികളിൽ (അതും രാത്രി )സ്ത്രീകൾക്ക് പ്രവേശനാനുമതിയും സൗകര്യവും ഉണ്ട്. സ്ത്രീ പള്ളിപ്രവേശനത്തെ ശക്തിയുക്തം എതിർക്കുന്ന കേരളത്തിലെ പല പണ്ഡിതരും ഇപ്പറഞ്ഞ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനത്തിനെത്തിയാൽ പ്രഭാഷണത്തിനും ഖുതുബക്കും വരെ ഇത്തരത്തിലുള്ള പള്ളികളിലാണ്‌ വരാറ്.— ഈ തിരുത്തൽ നടത്തിയത് 86.96.227.86 (സംവാദംസംഭാവനകൾ)


എന്നാൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കല്പ്പനയ്ക്ക് വിരുദ്ധമായി[1] ഇന്ന് പല പള്ളികളിലും സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട് ഈ വാചകത്തേ കുറിച്ചൊന്നും ഒരാളും സംസാരിക്കുന്നില്ല. കേരലളത്തിലേ ഭൂരിപക്ഷമായ സുന്നികളുടെ വിശ്വാസം പ്രവാചകൻ പറഞതിൻ എതിരാൺ എന്ന് വരുത്തി തീർക്കാനാൺ മേല്പറഞ്ഞ ഈ വചങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. അതിനാൺ ജുമുഅ ആർക്കേല്ലാം എന്ന ഒര ഹെഡ്ഡിങ്ങ് തന്നെ അവിടെ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.ജുമുഅ ആർക്കൊക്കെ എന്നത് മത പാഡപുസ്തകത്തിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അല്ലാതെ ഇത് പോലൊരു സർ വ വിഞാന കോശത്തിലൊന്നും മതത്തിലെ കർമശാസ്ത്രം പഡിപ്പിച്ച് കൊടുക്കുന്നത് കണ്ടിട്ടില്ല. ഇത് ഈ സന്തുലിതത്തിന്റെ ആൾക്കാരൊന്നും കാണുന്നില്ലേ, ഫാക്ടിനേ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്ന ഇവരും അവരുടെ താപര്യങ്ങൾക്ക് കണ്ണടക്കുന്നു എന്നാൺ മനസ്സിലാവുന്നത്. അത് വിക്കിപീഡിയയിൽ അനുവദിക്കുകയില്ല ഞാൻ ആദ്യമേ പറഞ്ഞല്ലോ മുസ്ലിങ്ങൾക്കിടയിൽ തർക്കത്തിലിരിക്കുന്ന വിഷയങ്ങൾ ഇങ്ങനേ രണ്ട് അഭിപ്രായാമുണ്ട് എന്ന് ലളിതമായി ഒഴുക്കൻ മട്ടിൽ പറയുന്നതാൺ നല്ലത് .ഇത് പോലെ പലതാളിലുമുണ്ട് ആദ്യം ഇതിനൊരും പരിഹാരം ഉണ്ടാവട്ടെ 188.51.69.140 12:24, 9 സെപ്റ്റംബർ 2009 (UTC) 1912 മുതലെ സ്ത്രീകളെ പള്ളിയിൽ ജുമുഅക്ക് വേണ്ടി പ്രവേശിപ്പിക്കുകയും നോവ് എങ്ങിനെ യാണോ നിർബന്ധം അത് പോലെ തന്നെ ജുമുഅയും നിർബന്ധമാണെന്ന് ഖുർആനിലൂടെ ഗവേഷണം നടത്തി അത് നടപ്പിലാക്കിയ ഒരു കൂട്ടം ഇസ്ലാമിക സമുഹം 1912 തൊട്ടെ കണ്ണൂർ ജില്ലയിലുള്ള പഴയങ്ങാടിയിൽ കാണാം. ഗവേഷകനും ഒരു 'സാമുഹ്യ പരിഷ് കർത്താവുമാ കുഞ്ഞാ ഹമ്മദ് മൗലവിയാണ് നേതൃത്വം നൽകിയത്. ഇത് കാണാൻ ഗൾഫ് രാജ്യങ്ങളിൽ പോവണമെന്നില്ല.Reply


ഗാൾഫ് രാജ്യങ്ങളിൽ സ്ത്രീകൾ പള്ളിയിൽ വരാൻ പാടില്ലാത്ത മസ്ജിദുമുണ്ട് അത് താങ്കൾക്കറിയില്ലായിരിക്കാം. അതീ മാന്തളിൽന്റെ കണ്ണ് പോലത്തേ കണ്ണാൺ താങ്കളുടെ കണ്ണ്...... എന്ന് പറയുന്നതിൽ എനിക്ക്ഖേദമുണ്ട്.കാരണം മാന്തളിൻ ഒരു വശം മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഇസ്ലമിൽ അനുവദിക്കപെട്ടത് എന്ന് തങ്കൾ തീരുമാനിച്ചാൽ പോരല്ലോ താങ്കൾ ഒരു ഹദീസും ആയത്തും എടുത്ത് സ്വന്തമായി ഗവേഷണം നടത്തിൽ ഇനിമുതൽ ഈ ആയത്തുകൾ അല്ലെങ്കിൽ ഹദീസുകൾ ഇസ്ലാമിൽ സ്ത്രീ പള്ളി പ്രവേശനത്തിൻ തെളിവാൺ എന്ന് പറഞാൽ അത് താങ്കൾക്ക് തെളിവാകുമെങ്കിലും മറ്റുള്ളവർക്ക് അത് പോരല്ലോ. 188.51.69.140 12:42, 9 സെപ്റ്റംബർ 2009 (UTC)Reply


'എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ നിർബന്ധമുള്ള നമസ്കാരത്തിനും ജുമുഅക്കും സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ അനുമതി കൊടുക്കാതിരിക്കുന്നതും സ്ത്രീകൾ പോകുന്നത് ഹറാമാണെന്ന്(നിഷിദ്ധം) ഫത്‌വ നൽകുന്നതും വൈരുദ്ധ്യമല്ലാതെ മറ്റെന്താണ്‌?. സ്ത്രീകൾക്ക് ജുമുഅ നിർബന്ധമാണെന്ന് മുസ്ലികളിലെ ഒരു വിഭാഗവും വാദിക്കുന്നില്ല.' സ്ത്രീ പള്ളിയിൽ പൊകുന്നതിൻ വാദിക്കുകയും സുന്നികൾ പറയുന്നത് വൈരുദ്ധ്യമാൺ എന്ന് പറയുന്ന ആയളുടെ വാക്കിലെ വൈരുദ്ധ്യം നോക്കൂ ഹ ഹ ഹ 79.172.141.139 14:12, 9 സെപ്റ്റംബർ 2009 (UTC)Reply


ഈ തലക്കെട്ടിനു് കീഴിലുള്ള കൂടുതൽ ഉള്ളടക്കവും (പ്രത്യേകിച്ചു് അവസാനഭാഗത്തു്) വിക്കി ലേഖനത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചയല്ലാതെ, ഈ വിഷയ്ത്തിലുള്ള വാദപ്രദിവാദങ്ങൾക്കു് ഉപയോഗിച്ചിരിക്കുന്നതിനാൽ അത്തരം ഭാഗങ്ങൾ ഈ സം‌വാദം താളിൽ നിന്നു് നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്നു. --Shiju Alex|ഷിജു അലക്സ് 02:52, 10 സെപ്റ്റംബർ 2009 (UTC)Reply


സ്ത്രീ മഖ്ബറയിൽ(ശവകുടീരം) പോയി ആണും പെണ്ണും കൂടികുഴഞ്ഞ് ആടുന്നതിനു ഈ ഭൂരിപക്ഷക്കാർക്ക് ഒരു വിരോധവുമില്ല. പള്ളിയിൽ പ്രധാന ഉസ്ഥാതിന്റെ സ്വകാര്യ മുറിയിൽ പോയി ഇസ്ലാമിലെ സംശയം തീർക്കുന്നതിനും ഈ വിഭാഗം എതിർക്കുന്നില്ല. എതിർക്കുന്നത് പ്രാര്ത്ഥിക്കാൻ പള്ളിയിൽ പോവുന്നത് മാത്രം. പിന്നെ മക്കയിലും മദീനയിലും സ്ത്രീ പള്ളിയിൽ പോവുന്നത് പോലെ എന്തുകൊണ്ട് കേരളത്തിൽ പോവാൻ സമയമെടുത്തു എന്ന് പറയുന്നത് കേട്ടാൽ തോന്നും ബാക്കിയുള്ള എല്ലാ ഇസ്ലാം കാര്യങ്ങളും മാലിക് ദീനാറും കൂട്ടരും കേരളത്തിൽ വന്ന അന്ന് തന്നെ അങ്ങ് നടപ്പിലാക്കിയതാണെന്ന്. പിറ്റേന്ന് വല്ലതും നടപ്പാക്കിയാൽ അത് ഇസ്ലാമിൽ ഇല്ലാത്തതാണോ ഐപീ?--212.138.113.11 12:34, 12 സെപ്റ്റംബർ 2009 (UTC)Reply

POV

തിരുത്തുക

POV ഫലകം ജുമുഅ ആർക്കെല്ലാം എന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 14:06, 9 സെപ്റ്റംബർ 2009 (UTC)Reply

POV ഒഴിവാക്കാൻ ഒരു ശ്രമം നടത്തുന്നു. താഴെ ഞാൻ കൊടുത്തിരിക്കുന്ന രീതിയിൽ ലേഖനഭാഗം മാറ്റിക്കൂടേ? എന്റെ ചായ്‌വുകൾ മൂലവും അജ്ഞത മൂലവും വല്ല പ്രശ്നവും കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്തുകൾ ഇവിടെത്തന്നെ നൽകാൻ അഭ്യർഥിക്കുന്നു. ഏകാഭിപ്രായമാവുകയാണെങ്കിൽ ലേഖനത്തിലേക്ക് മാറ്റാം എന്ന് കരുതുന്നു

ഒരു പ്രദേശത്തെ പ്രായപൂർത്തിയായ സ്വതന്ത്ര മുസ്ലിം പുരുഷൻമാർക്കെല്ലാം അവിടത്തെ ജുമുഅയിൽ പങ്കെടുക്കൽ നിർബന്ധമാണ്. രോഗികൾ, കുട്ടികൾ, യാത്രക്കാർ എന്നിവർക്ക് ജുമുഅ നിർബന്ധമില്ലെങ്കിലും സാധ്യമെങ്കിൽ അവർക്കും പങ്കെടുക്കാവുന്നതാണ്. സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല എന്ന കാര്യത്തിൽ മുസ്ലിം ലോകത്തിന് ഏകാഭിപ്രായമുണ്ടെങ്കിലും അവർക്ക് ജുമുഅയിൽ പങ്കെടുക്കാമോ എന്ന കാര്യത്തിൽ സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമുണ്ട്. സ്ത്രീകൾക്ക് ജുമുഅയിൽ പങ്കെടുക്കാമെന്ന് ചില മുസ്ലിം വിഭാഗങ്ങൾ അഭിപ്രായപ്പെടുന്നു. സ്ത്രീകൾക്ക് ജുമുഅയും മറ്റ് ജമാഅത്തുകളും നമസ്കരിക്കാനായി സാധാരണഗതിയിൽ ഇവരുടെ പള്ളികളിൽ പ്രത്യേക ഭാഗമുണ്ടാകും. എന്നാൽ സ്ത്രീകളുടെ പള്ളിപ്രവേശത്തെ എതിർക്കുന്ന വിഭാഗങ്ങളിൽ സ്ത്രീകൾക്ക് ജുമുഅയിൽ പങ്കെടുക്കാനനുവാദമില്ല.

-- റസിമാൻ ടി വി 14:27, 9 സെപ്റ്റംബർ 2009 (UTC)Reply


ഇത് മതി എന്ന് തോന്നുന്നു


ഞാൻ ലേഖനത്തിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ റസിമാന്റെ ഈ അഭിപ്രായം വന്നത്. ലേഖനത്തെ അല്പം കൂടി നിഷ്പക്ഷമാക്കനുള്ള എന്റെ ശ്രമത്തെ ഒരു കാരണവുമില്ലാതെ നീക്കം ചെയ്തതിനെ എനിക്കും റദ്ദാക്കേണ്ടി വന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

സ്ത്രീകളുടെ പള്ളിപ്രവേശത്തെ എതിർക്കുന്ന ഒരു വിഭാഗത്തിന്‌ ഇങ്ങനെ ഒരഭിപ്രായവുമുണ്ട്:

ഇതനുസരിച്ച് ചെറിയ പെൺകുട്ടികളും വൃദ്ധകളും സാധാരണ പള്ളിയിൽ പോകാറില്ലെങ്കിലും ഇക്കാര്യം കൂടി റസിമാന്റെ അഭിപ്രായത്തോട് കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് തോന്നുന്നു.--Asees 16:47, 9 സെപ്റ്റംബർ 2009 (UTC)Reply

കറാഹത്തും ഹറാമും വേറെയല്ലേ? കറാഹത്താകുന്നതുകൊണ്ട് ഒരു കാര്യം നിഷിദ്ധമാകുന്നില്ലല്ലോ. ഏതായാലും ഇങ്ങനെ ഒരു വാചകവും കൂടി ചേർക്കാം:
  • സുന്ദരികളായ യുവതികൾ പള്ളിയിൽ പോകുന്നത് കറാഹത്ത് (വെറുക്കപ്പെട്ടത്) ആണെന്നും അല്ലാത്തവർക്ക് ഭയാശങ്കയില്ലാത്തപക്ഷം പള്ളിയിൽ പോകാം എന്നും ഉള്ള അഭിപ്രായവുമുണ്ട്
-- റസിമാൻ ടി വി 17:02, 9 സെപ്റ്റംബർ 2009 (UTC)Reply


ജുമുഅയിലെ ബാങ്കുകളുടെ എണ്ണം

തിരുത്തുക

ജുമുഅയിലെ ബാങ്കുകളുടെ എണ്ണത്തെ സംബന്ധിച്ചും മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

മുഹമ്മദ് നബി(സ)യുടെ കാലത്ത് ഖത്തീബ് പ്രസംഗപീഠത്തിൽ കയറിയതിനു ശേഷമുള്ള ഒരു ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉസ്മാൻ ‍(റ)ന്റെ ഭരണ കാലത്ത് ജനങ്ങൾ അധികരിച്ചപ്പോൾ ജുമുഅയുടെ സമയമാകാറായെന്ന് അറിയക്കുവാൻ വേണ്ടിയാണ്‌ മറ്റൊരു ബാങ്ക് കൂടി വിളിക്കുന്ന സമ്പ്രദായം തുടങ്ങിയത്. ഇത് അങ്ങാടിയിലെ ഒരു കുന്നിൻ മുകളിൽ വച്ചാണ്‌ നിർവ്വഹിച്ചിരുന്നത്. (സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ:912)

ഒരു വിഭാഗം ഈ രീതി ഇന്നും പിന്തുടരുന്നു. മറ്റൊരു വിഭാഗം മുഹമ്മദ് നബി(സ)യുടെ കാലശേഷമുണ്ടായതെല്ലാം ബിദ്അത്ത് (അനാചാരം) ആണെന്ന് പറഞ്ഞ് ഒഴിവാക്കുന്നു.--Asees 05:17, 10 സെപ്റ്റംബർ 2009 (UTC)Reply

ആ പറഞ്ഞത് ശരിയായിരിക്കണം. കേരളത്തിൽ സുന്നിപ്പള്ളികളിൽ രണ്ട് ബാങ്കും മുജാഹിദ് പള്ളികളിൽ ഒന്നും ആണ് എന്നാണെന്റെ അറിവ്. ഇതും ലേഖനത്തിലേക്ക് ചേർക്കണം -- റസിമാൻ ടി വി 07:42, 10 സെപ്റ്റംബർ 2009 (UTC)Reply

മാറ്റിയെഴുതൽ

തിരുത്തുക

ജുമുഅ ആർക്കെല്ലാം എന്ന ഭാഗത്തെ തിരുത്തിനെതിരെ അഭിപ്രായങ്ങളൊന്നും ഉയർന്നിട്ടില്ലാത്തതിനാൽ ആ ഭാഗം മാറ്റിയെഴുതുകയും POV ഫലകം നീക്കുകയും ചെയ്തിട്ടുണ്ട്. ജുമുഅയെ പാവങ്ങളുടെ ഹജ്ജ് എന്ന് വിളിക്കുന്നു എന്ന വാചകം മുകളിലേക്ക് മാറ്റി.

ഇനി ചെയ്യാനുള്ള കാര്യങ്ങൾ:

  • ഭാഗം മാറ്റിയെഴുതിയപ്പോൾ അവലംബങ്ങൾ എന്റെ ഏതാണ്ടൊരൂഹം വച്ചാണ് ശരിയാക്കിയത്. ആരെങ്കിലും ഒന്ന് റിവ്യൂ ചെയ്യണം
  • ബാങ്കിന്റെ കാര്യത്തിലെ അഭിപ്രായവ്യത്യാസത്തിന്റെ കാര്യത്തിലും ഒരു പരിഹാരമാക്കണം. കേരളത്തിലെ മുജാഹിദ് പള്ളികളിൽ ജുമുഅ ദിവസം ദുഹ്‌റിന് പ്രത്യേകം ബാങ്കില്ല എന്നാണെന്റെ അറിവ് (സുന്നി പള്ളികളിൽ ഉണ്ടെന്നും). ഇത് ശരിയല്ലേ? എങ്കിൽ ആ ഭാഗവും മാറ്റാം. ആരെങ്കിലും കൂടുതൽ അവലംബം കണ്ടെത്തിയാൽ നന്നായിരുന്നു
  • ജുമുഅയെ പാവങ്ങളുടെ ഹജ്ജ് എന്നും പറയുന്നു എന്ന വാചകത്തിന് അവലംബം ആവശ്യമാണ്. ഞാൻ ഇതുവരെ കേട്ടിട്ടില്ല. ആർക്കെങ്കിലും ഹദീസ് നൽകാമോ? അല്ലാത്തപക്ഷം കുറേ കാലമായി അവലംബമില്ലാത്ത വാചകം എന്ന കാരണത്താൽ നീക്കേണ്ടതാണ്
  • ഖുതുബ ശ്രോതാക്കളുടെ ഭാഷയിലായിരിക്കണമോ അതോ അറബിയിൽ തന്നെ വേണമോ എന്ന കാര്യത്തിൽ മുസ്ലിംകളുടെ വിവിധ വിഭാഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട് : ഈ വാചകത്തിനും അവലംബം ചോദിച്ചിരിക്കുന്നു. ആദ്യ ഭാഗത്തിന് അവലംബമുണ്ട്. അറബിയിൽ വേണമെന്ന് വാദിക്കുന്ന ഏതെങ്കിലും പുസ്തകഭാഗമോ അഭിപ്രായവ്യത്യാസം സൂചിപ്പിക്കുന്ന വല്ല സംവാദത്തെക്കുറിച്ചുള്ള അവലംബമോ ഇവിടെ നൽകണം (അഭിപ്രായവ്യത്യാസമുണ്ടെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ലെന്നു കരുതുന്നു)

ഇത്രയും ആയാൽ ഈ താളിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി എന്ന് കരുതുന്നു -- റസിമാൻ ടി വി 05:57, 11 സെപ്റ്റംബർ 2009 (UTC)Reply

ബാങ്കിന്റെ ഭാഗവും മാറ്റിയെഴുതി അവിടെനിന്ന് POV ഫലകം നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 11:49, 11 സെപ്റ്റംബർ 2009 (UTC)Reply

കേരളത്തിലെ പല പള്ളികളിലും ജുമുഅ ഖുതുബ നടത്തുന്ന സമയത്ത് ഖതീബ് ഒരു ലോഹ ദണ്ഡ്(ചിലയിടങ്ങളിൽ മരത്തിന്റെതും) പിടിച്ച് നിൽക്കുന്നതായി കാണാറുണ്ട്. ഇത് വല്ല അടിസ്ഥാനവുമുള്ളതാണോ. അതോ ഊന്ന് വടിയായി പ്രായമായവർ ഉപയോഗിക്കുന്നതോ--വിചാരം 13:53, 11 സെപ്റ്റംബർ 2009 (UTC)Reply

കുറച്ച് തിരഞ്ഞുനോക്കി. ജുമുഅ ഖുതുബകളെക്കുറിച്ച് പറഞ്ഞിട്ടുള്ള താളുകളിലൊന്നും ഈ ലോഹദണ്ഡിനെക്കുറിച്ച് (വാളാണ് ഞാൻ കണ്ടിരിക്കുന്നത്) ഒന്നുമില്ല. en:Khutbah ഒക്കെ നോക്കൂ. യുദ്ധത്തിലൂടെ ഇസ്‌ലാമിനധീനമായ പ്രദേശങ്ങളിൽ ഖുതുബ നടത്തുമ്പോൾ ഇമാം വാൾ പിടിച്ചിരിക്കും എന്ന് എവിടെയോ വായിച്ചു. കേരളത്തിൽ ഏതായാലും യുദ്ധം വഴിയല്ലല്ലോ ഇസ്‌ലാം വന്നത് -- റസിമാൻ ടി വി 16:59, 11 സെപ്റ്റംബർ 2009 (UTC)Reply


രണ്ടു ഘട്ടമായി നിർവ്വഹിക്കപ്പെടുന്ന സംഘനമസ്ക്കാരവും അടങ്ങിയതാണിത്

ഇതു ശരിയാണോ ?--വിചാരം 17:42, 11 സെപ്റ്റംബർ 2009 (UTC)Reply

ഘട്ടം എന്നാൽ റക്‌അത്ത് എന്ന ഉദ്ദേശമല്ലേ ഉള്ളൂ. ജുമുഅയിൽ നമസ്കാരത്തിന് രണ്ട് റക്‌അത്തല്ലാത്ത സ്ഥലങ്ങളുമുണ്ടോ? -- റസിമാൻ ടി വി 18:32, 11 സെപ്റ്റംബർ 2009 (UTC)Reply

ഖുതുബയുടെ സമയത്ത് മരം കൊണ്ടുണ്ടാക്കിയ വാൾ (ലോഹ ദണ്ഡ് കണ്ടിട്ടില്ല) ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമുണ്ട്. ഇതിന്‌ വല്ല അടിസ്ഥാനവുമുണ്ടോ എന്നെനിക്കറിയില്ല. ചില വിഭാഗങ്ങൾ ആചാരമായും മറ്റു ചില വിഭാഗങ്ങൾ അനാചാരമായും ഇതിനെ കണക്കാക്കുന്നുവെന്നാണറിവ്.

"പ്രഭാഷണത്തിനു ശേഷം രണ്ട് ഘട്ടങ്ങളുള്ള ജുമു‌അ നമസ്കാരത്തിനായി പ്രഭാഷകൻ ഉച്ചത്തിൽ വിളിക്കുകയും..."- ഈ വാചകത്തിലെ ഉച്ചത്തിൽ വിളിയും പല പള്ളികളിലും ഇല്ല. ഖുതുബ കഴിയുന്നതോടുകൂടി എല്ലാവരും നമസ്ക്കാരത്തിനായി നിൽക്കുകയും തുടർന്ന് ഇഖാമത്ത് വിളിച്ച് നമസ്ക്കാരത്തിലേക്ക് പ്രവേശിക്കലാണ്‌ ഈ പള്ളികളിൽ പതിവ്. ഈ 'ഉച്ചത്തിൽ വിളി' പ്രധാനപ്പെട്ട ഒരു തർക്കവിഷയമാണെന്ന് തോന്നുന്നില്ല. അതിനാൽ 'ഉച്ചത്തിൽ വിളിക്കുകയും' എന്ന ഭാഗം ഒഴിവാക്കുന്നതാണ്‌ നല്ലതെന്ന‌് കരുതുന്നു.--Asees 18:42, 11 സെപ്റ്റംബർ 2009 (UTC)Reply

  • പലപള്ളികളിലും ഖതീബുമാർ ഖുതുബ സമയത്ത് പിടിക്കുന്നത് ശരിക്കുള്ള വാളല്ല. ഒരു പക്ഷേ അതു വാളിനെ പ്രതിനിധീകരിക്കുന്നുണ്ടാവാം(ആകൃതിയിലും). അടുത്തു നോക്കിയാൽ ഇത് മനസ്സിലാവും. ഏതായാലും ഇസ്ലാമികമായി ഇതിന്‌ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിൽ സുന്നിപള്ളികളിലേ ഇതു കാണാറുള്ളൂ.

ചില ശാഫി മദ്‌ഹബിന്റെ പിൻകാല ഗ്രന്ഥകാരന്മാർ, ഈ വാള്‌ പിടിക്കൽ ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചതിന്റെ പ്രതിനിധീകരിക്കാനാണ്‌ എന്ന് എഴുതിയിട്ടുണ്ട് എന്ന് ഏതോ ഒരു ലേഖനത്തിൽ വയിച്ചതോർമ്മ. എന്നാൽ 'വാൾ'പിടിക്കുന്നതിനെ വിമർശിക്കുന്നവർ പറയുന്നത് ഇത്തരം ന്യായീകരണങ്ങൾ ചില പിൻകാല മുസ്ലിം ഗ്രന്ഥങ്ങളിൽ ജൂതായിസം കടന്നുകൂടിയതിന്റെ തെളിവാണെന്നും പ്രവാചകൻ ഊന്ന് വടിയായാണ്‌ ഉപയോഗിച്ചത് എന്നും പറയുന്നു. കൂടുതൽ‍ ദൈവത്തിനറിയാം.

  • ഘട്ടം എന്നാൽ റക്‌അത്ത് എന്നാണ്‌ എന്നത് പിന്നീടുള്ള വരിയിൽ ഉണ്ടല്ലേ. അതു ശ്രദ്ധയിൽ പെട്ടില്ല.റക്‌അത്താണ്‌ ഉദ്ദേശമെങ്കിൽ രണ്ട്ഘട്ടത്തിൽ കൂടുതലുള്ളതായി സംശയത്തിന്‌ വകയില്ല--വിചാരം 18:54, 11 സെപ്റ്റംബർ 2009 (UTC)Reply

കേരളീയ മുസ്ലിങ്ങളിൽ നവോത്ഥാനത്തിന്റെ വെളിച്ചവുമായി കടന്ന് വന്ന ആദ്യകാല പ്രസ്ഥാനങ്ങൾ ഏതൊക്കെ?

മുജാഹിദ് , ജമാഅത്ത് പ്രസ്ഥാനങ്ങളാണ് പെട്ടെന്ന് മനസ്സിൽ വരിക . പിന്നെ MES , MSS പോലുള്ള ചില സർവ്വീസ് സംഘങ്ങളും . പക്ഷെ ജമാഅത്തിനും ( സ്ഥാപിതം 1941 ) , മുജാഹിദ് പ്രസ്ഥാനത്തിനും ( 1950 ) അതിന്റെ ആദ്യകാല രൂപമായ ഐക്യസംഘത്തിനും ( 1922 ) മുമ്പേ , കേരളീയ മുസ്ലിങ്ങളിൽ നവോത്ഥാന ചിന്തകൾക്ക് തുടക്കംകുറിച്ച ഒരു പ്രസ്ഥാനമുണ്ടായിരുന്നു. അതിന് നേതൃത്വം നൽകിയ ഒരു പരിഷ്ക്കർത്താവു മുണ്ടായിരുന്നു. കേരളീയ സമൂഹം വേണ്ട വിധം ഓർത്തുവെക്കാതെയും പരിഗണിക്കാതെയും പോയ കേരളത്തിലെ ആ ആദ്യ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തേയും പരിഷ്ക്കർത്താവിനേയും പരിചയപ്പെടുത്തുകയാണിവിടെ .

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലേക്ക് വരിക. അവിടെ തലയെടുപ്പുള്ള ഒരു പള്ളിയും മഹല്ലും ഇന്നും ആർക്കും കാണാം . നൂറോളം കുടുംബങ്ങളുണ്ട് ഈ മഹല്ലിൽ . കുളങ്കര അഹ് ലുൽ ഖുർആൻ സംഘം എന്ന പേരിൽ , ബി കുഞ്ഞഹമ്മദ് ഹാജി (ജനനം 1878 ഏപ്രിൽ 15 ) ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ചതാണ് ഈ പ്രസ്ഥാനം . 1912 ലാണ് സംഘം രൂപീകൃതമാകുന്നത് .

കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സ്വദേശാഭിമാനി വക്കം അബദുൽഖാദർ മൗലവിക്ക് (1873 - 1932 ) സമകാലികനാണ് കുഞ്ഞിഅഹമ്മദ് ഹാജി . മുസ്ലിങ്ങളിൽ പത്രങ്ങളിലൂടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും പരിഷ്ക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയ വക്കം മൗലവി സ്ഥാപിച്ച പരിഷ്ക്കരണ പ്രസ്ഥാനമായിരുന്നു ഇസ് ലാം ധർമ്മ പരിപാലനസംഘം . 1903 ൽ സ്ഥാപിതമായ ശ്രീ നാരയണഗുരു ധർമ്മ പരിപാലന സംഘത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വക്കം മൗലവി 1918 ൽ ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത് എന്ന് പേരിൽനിന്ന് തന്നെ മനസിലാക്കാം . പക്ഷെ, അതിനും 6 വർഷങ്ങൾക്ക് മുമ്പാണ് 1912 ൽ ബി കുഞ്ഞി അഹമ്മദ് ഹാജി അഹ് ലുൽ ഖുർആൻ സംഘം സ്ഥാപിക്കുന്നത് . ഈയർത്ഥത്തിൽ നോക്കുമ്പോൾ കേരളത്തിലെ ആദ്യത്തെ മുസ്ലിം നവോത്ഥാന പ്രസ്ഥാനം എന്ന വിശേഷണത്തിന് കൂടുതൽ അർഹത അഹ് ലുൽ ഖുർആൻ സംഘത്തിനാണ് .

സാധാരണ മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ കണ്ടുവരാറുള്ള ഒരു അവകാശവാദമുണ്ട് . കേരളത്തിൽ ആദ്യമായി സ്ത്രീകൾ ജുമുഅയിൽ പങ്കെടുത്തത് എടവണ്ണക്കടുത്തുള്ള ഒതായി എന്ന സ്ഥലത്താണെന്നും , 1942 ൽ ആറ് സ്ത്രീകൾ അങ്ങനെ ജുമുഅയിൽ പങ്കെടുത്തെന്നുമാണത് . എന്നാൽ ഈ വാദം വസ്തുതാപരമായി തെറ്റാണ് . കേരളത്തിൽ ആദ്യമായി സ്ത്രീകൾ ജുമുഅയിൽ പങ്കെടുക്കുന്നത് ഒതായി എന്ന സ്ഥലത്തോ മലപ്പുറം ജില്ലയിലോ പോലുമല്ല . അതിന് നേതൃത്വം കൊടുത്തത് മുജാഹിദ് പ്രസ്ഥാനവുമല്ല .

ഹിജ്റ വർഷം 1330 ൽ ( ക്രിസ്തു വർഷം 1912 ) കണ്ണൂർ പഴയങ്ങാടിയിൽ കുളങ്കരയിലുള്ള അഹ് ലുൽ ഖുർആൻ ജുമാമസ്ജിദിലാണ് ആദ്യമായി മലയാളത്തിൽ ഖുതുബ നിർവ്വഹിക്കപ്പെടുന്നതും , സ്ത്രീകൾ ജുമുഅയിൽ പങ്കെടുക്കുന്നതും . ബി. കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലായിരുന്നു അഹ് ലുൽ ഖുർആൻ ചിന്താധാരയിലുള്ള ഈ മഹല്ലും മസ്ജിദും പ്രവർത്തിച്ചിരുന്നത് . അതായത് ഒരു നൂറ്റാണ്ടായിരിക്കുന്നു പ്രസ്തുത ചരിത്ര സന്ദർഭത്തിന് . അല്പം കൂടി കൃത്യമായി പറഞ്ഞാൽ 106 വർഷം കഴിഞ്ഞിരിക്കുന്നു . പക്ഷെ , ഈ ചരിത്രം മുഖ്യധാരാ മുസ്ലിം സംഘടനകളാൽ ബോധപൂർവ്വം തമസ്ക്കരിക്കപ്പെട്ടു എന്നതാണ് സത്യം .

Yas

തിരുത്തുക

സ്ത്രീകള്ക്ക് ജുമുഅ നിസ്കാരം പാടുടോ 2405:204:53A1:703A:8771:3A74:D10C:54E3 08:28, 12 ഓഗസ്റ്റ് 2022 (UTC)Reply

സ്ത്രീ ജുമുഅ ജമാഅത്ത്

തിരുത്തുക

സ്ത്ര

ളളി പ്രവേശനംപ

2401:4900:6135:760D:0:0:42A:76F9 04:46, 17 സെപ്റ്റംബർ 2023 (UTC)Reply

"ജുമുഅ (നമസ്ക്കാരം)" താളിലേക്ക് മടങ്ങുക.