{{ഹിന്ദു ദൈവങ്ങൾ}} എന്ന ഫലകം മുഴുവൻ അരിച്ചു പെറുക്കി. ഒറ്റ ചിത്രത്തിലും ചിന്മുദ്രയില്ലല്ലോ..--Vssun 15:26, 7 ഓഗസ്റ്റ്‌ 2007 (UTC)

സ്വാമി അയ്യപ്പണ്റ്റെ പടം കണ്ടിട്ടില്ലേRajeevchandranc 08:32, 16 ഓഗസ്റ്റ്‌ 2007 (UTC)

ചിന്മുദ്ര ?

തിരുത്തുക

ചിത്+മുദ്ര = ചിൽമുദ്ര അല്ലേ?--പ്രവീൺ:സംവാദം 05:57, 13 ഓഗസ്റ്റ്‌ 2007 (UTC)

അല്ല, അത്‌ ചിൻമുദ്ര തന്നെയാണ്‌. Rajeevchandranc 08:33, 16 ഓഗസ്റ്റ്‌ 2007 (UTC)

ആം, സത്+മാർഗ്ഗം = സന്മാർഗ്ഗം പോലെ അല്ലേ--പ്രവീൺ:സംവാദം 05:47, 18 ഓഗസ്റ്റ്‌ 2007 (UTC)

രാജീവ്, ഇപ്പോൾ ചേർത്തിരിക്കുന്ന ചിത്രത്തിൽ ച്ന്മുദ്ര തന്നെയാണോ എന്ന് ദയവായി പരിശോധിക്കുക --Vssun 12:11, 16 ഓഗസ്റ്റ്‌ 2007 (UTC)

അയ്യപ്പൻ (ശരണം സ്വാമി) ബുദ്ധനാണെന്നും ആഅ വിഗ്രഹം താന്ത്രിക ബുദ്ധമത ശൈലിയിലുള്ളതാണെന്നും പറഞ്ഞാൽ പഠനം വഴിമാറുമോ? --220.226.51.57 15:19, 16 ഓഗസ്റ്റ്‌ 2007 (UTC)

അയ്യപ്പണ്റ്റെ മതം പറഞ്ഞു സംവദിക്കേണ്ട ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല. ആശയ പരമായിട്ടാണെങ്കിൽ, ബുദ്ധമതത്തിലെ ശൂന്യവാദവും അദ്വൈതവും തമ്മിൽ അവസാന ഘട്ടം വരെ വ്യത്യാസമൊന്നുമില്ല. ശൂന്യവാദം അന്തിമമായി ശൂന്യതയാണ്‌ സത്യം എന്നു പറയുന്നു. അദ്വൈതം ഒന്നുമില്ലാത്ത ആ ശൂന്യതയേയും അറിയുന്ന ബോധത്തെ സത്യം എന്നു പറയുന്നു. Rajeevchandranc 08:55, 17 ഓഗസ്റ്റ്‌ 2007 (UTC)

ധർമ്മചക്രത്തെയാണ്‌ ആ വൃത്തം സൂചിപ്പിക്കുന്നത്. വട്ടം, വൃത്തം ഒക്കെ കൂടുതലായി ഉപയോഗിക്കുന്ന ബുദ്ധമതമാണ്‌ ധർമ്മചക്രത്തിന്റെ വക്താക്കൾ. അശോക ചക്രം തന്നെ ഉദാഹരണം. ചിന്മുദ്രയിലൂടെ സൂചിപ്പിക്കുന്നതും ആ ജീവ ചക്രത്തെയാണ്‌. സം‌വാദം തെറ്റിദ്ധാരണകൾ തീർക്കും എന്നാണ്‌ സ്വാമി പ്രബോദാനന്ദ പറഞ്ഞത്. :) --ചള്ളിയാൻ ♫ ♫ 15:07, 18 ഓഗസ്റ്റ്‌ 2007 (UTC)

ദക്ഷിണാമൂർത്തി സ്തോത്രത്തിലെ തന്നെ ഒരു ശ്ളോകം കൂടി ചേർക്കുന്നു. ഇപ്പോൾ സംശയം മാറി എന്നു വിചാരിക്കട്ടെ. എന്നെ ഞാനാക്കുന്നതെന്തോ അത്‌ എണ്റ്റെ ധർമ്മം. അദ്വൈതസിദ്ധാന്തപ്രകാരം എണ്റ്റെ സത്ത തുരീയമാകുന്നുRajeevchandranc 10:45, 20 ഓഗസ്റ്റ്‌ 2007 (UTC)

ശങ്കരനും മുന്നേ തന്നെ ധർമ്മചക്രമുണ്ട് രാജീവ്. ബുദ്ധൻ ജീവിച്ചിരുന്നത് ക്രിസ്തുവിന്‌ മുന്നാണ്‌ ദക്ഷിണാ മൂർത്തി സ്തോത്രമൊക്കെ ഒരുപാട് ശതകങ്ങൾക്ക് ശേഷം വരുന്നതാണ്‌. എന്തായാലും താങ്കൾ പറഞ്ഞകാര്യത്തിൽ ഒരു നല്ല ഗവേഷണത്തിന് വകുപ്പുണ്ട്. അതായത് ഹിന്ദു ദൈവങ്ങളുടെ ശില്പങ്ങളിലാണോ ബുദ്ധ വിഗ്രഹങ്ങളിലാണോ ചിന്മുദ്ര എന്ന്? എന്റെ സംശയം ഞാൻ പറഞ്ഞു എന്ന് മാത്രം. --ചള്ളിയാൻ ♫ ♫ 12:24, 20 ഓഗസ്റ്റ്‌ 2007 (UTC)

ധർമ്മം അനാദിയാണ്‌. അതായത്‌ ബുദ്ധനും മുമ്പേയുള്ളതാണ്‌. അദ്വൈതം ശ്രീ ശങ്കര സൃഷ്ടിയുമല്ല. അതിന്‌ ഇന്നത്തെയത്രയും പ്രസക്തി ശങ്കരനു ശേഷം കൈ വന്നു എന്നേയുള്ളൂ. Rajeevchandranc 12:34, 20 ഓഗസ്റ്റ്‌ 2007 (UTC)

താങ്കൾ കാട് കയറുന്നു. ധർമ്മ ചക്രം എന്നതാണ്‌ വിഷയം ധർമ്മമല്ല. കാലചക്രത്തേയും ധർമ്മചക്രത്തേയും സൂചിപ്പിക്കാൻ ശില്പങ്ങളിൽ ആദ്യമായി ചിന്മുദ്ര ഉപയോഗിച്ചത് ബുദ്ധമതക്കരാണ്‌. താങ്കൾ ധർമ്മത്തെ പറ്റി പറയാനാണ്‌ തുനിയുന്നതെങ്കിൽ ഈ സം‌വാദം ഇവിടെ വച്ച് നിർത്താം. അല്ല ചിന്മുദ്രയുടെ ചരിത്രമാണ്‌ താല്പര്യം എങ്കിൽ നമുക്ക് നോക്കാം. --ചള്ളിയാൻ ♫ ♫ 12:43, 20 ഓഗസ്റ്റ്‌ 2007 (UTC)

തീർച്ചയായും ചിൻമുദ്രയുടെ ചരിത്രം തന്നെയാണ്‌ താൽപര്യം. പക്ഷെ ശ്രീ ശങ്കരണ്റ്റെ കാലവും ബുദ്ധണ്റ്റെ കാലവും ചേർത്ത്‌ പറഞ്ഞതു കൊണ്ട്‌ അങ്ങനെ എഴുതിയതാണ്‌. ബുദ്ധവിഗ്രഹത്തിലെ ചിൻമുദ്രയും ഇതേ തത്വം പ്രകടിപ്പിക്കുന്നു. ജാഗ്രത്‌, സ്വപ്ന സുഷുപ്തി എന്നിവയുടെ സ്ഥാനത്ത്‌ സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളെ കാണിച്ചുകൊണ്ടുള്ള മറ്റൊരു വ്യാഖ്യാനം ഈ വിലാസത്തിൽ നോക്കുക. http://www.mihira.com/mihjun99/A%20HYMN%20TO%20SRI%20GURU%20DAKSHINAMURTY.htm

നേരത്തെ മാണ്ഡൂക്യത്തിലെഴുതിയതു പോലെ ഓംകാരമായ പൊരുൾ മൂന്നായി പിരിഞ്ഞതിനെ പല വിധത്തിൽ വ്യഖ്യാനിക്കുന്നത്‌ പോലെയാണിത്‌. മൂന്നിൽ നിന്നും വേറിട്ട്‌ നിൽക്കുന്ന വട്ടം തുടക്കവും ഒടുക്കവും ഇല്ലാത്ത സത്യത്തെ സൂചിപ്പിക്കുന്നു. ഇത്‌ ശങ്കര ഭാഷ്യം. മറ്റു ഭാഷ്യങ്ങൾ കാണുവാൻ ഗൂഗിളിൽ തിരഞ്ഞു നോക്കൂ. ഏതായാലും വെറുതെ തർക്കിക്കുവാൻ ഞാനില്ല. താങ്കളുടെ നിലപാടാണ്‌ ശരിയെങ്കിൽ താങ്കൾക്ക്‌ തിരുത്താംRajeevchandranc 13:08, 20 ഓഗസ്റ്റ്‌ 2007 (UTC)

ജ്നാനം

തിരുത്തുക

ചിത്‌ എന്ന്‌ പറഞ്ഞാൽ ജ്നാനം എന്നർത്ഥം. ചിൻമുദ്ര ജ്നാനമുദ്രയാണ്‌ - എന്താഈ ജ്നാനം? ജ്ഞാനമാണോ ഉദ്ദേശിച്ചിരിക്കുന്നത്?— ഈ തിരുത്തൽ നടത്തിയത് Jyothis (സംവാദംസംഭാവനകൾ)

ചിതം ജ്ഞാനമാണോ മനസ്സാണോ? --Vssun 12:35, 19 ഡിസംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചിൻമുദ്ര&oldid=4026350" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചിൻമുദ്ര" താളിലേക്ക് മടങ്ങുക.