ഇത് സംവൃതോകാരത്തിൽ ലയിപ്പിക്കാവുന്നതല്ലേ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:04, 3 ഓഗസ്റ്റ് 2013 (UTC)Reply

ഇത് ലിപിയെ അല്ലേ കുറിക്കുന്നത്. ആദ്യത്തെ വാക്യത്തിന് അവലംബം ചോദിച്ചിരിക്കുന്നതെന്തിനാണ്?--പ്രവീൺ:സംവാദം 01:55, 3 ഓഗസ്റ്റ് 2013 (UTC)Reply

ചന്ദ്രക്കലയ്ക്ക് ചന്ദ്രന്റെ കല എന്ന അർത്ഥവും വരും. അതിനാൽ മീത്തൽ എന്നാക്കിയാലോ? അല്ലെങ്കിൽ ചന്ദ്രക്കലയ്ക്ക് വലയം ഉപയോഗിക്കേണ്ടി വരും. ആശയക്കുഴപ്പം ഉളവാക്കുന്ന വേറെ അർത്ഥം ഇല്ലാത്തതിനാൽ മീത്തൽ എന്ന ശീർഷകമല്ലേ കൂടുതൽ നല്ലത്. --ഷിജു അലക്സ് (സംവാദം) 02:33, 3 ഓഗസ്റ്റ് 2013 (UTC)Reply

മീത്തൽ എന്ന പദത്തേക്കാളും മനസ്സിലാകുന്ന വാക്ക് ചന്ദ്രക്കല എന്നല്ലേ? വലയം ഇടണമെങ്കിൽ ഇടണം, അത്രയല്ലേയുള്ളു. ഇപ്പോൾ രണ്ടാമത്തെ വാക്യത്തിന് അവലംബം ചോദിച്ചിരിക്കുന്നതെന്തിനാണ്, അത് വളരെ സുവിദിതമായ കാര്യമല്ലേ?--പ്രവീൺ:സംവാദം 03:16, 3 ഓഗസ്റ്റ് 2013 (UTC)Reply

ആ തെളിവ് ഒഴിവാക്കിയിട്ടുണ്ട്. --ഷിജു അലക്സ് (സംവാദം) 03:19, 3 ഓഗസ്റ്റ് 2013 (UTC)Reply

ഉപയോഗം

തിരുത്തുക

ചന്ദ്രക്കല ആദ്യമായി ഉപയോഗിച്ചതും കൂടുതൽ ഉപയോഗിക്കുന്നതും സംവൃതോകാരത്തെ സൂചിപ്പിക്കുന്നതിനാണ്. അതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. അങ്ങനെ മാറ്റുന്നു. --Vssun (സംവാദം) 04:56, 3 ഓഗസ്റ്റ് 2013 (UTC)Reply

"ക്ത്ര" എന്ന ഉദാഹരണം മാറ്റിക്കൂടെ? വായനയിൽ ഒരു കല്ലുകടി. राम എന്നത് സംസ്കൃതത്തിൽ രാമ എന്നു തന്നെയാണ് വായിക്കുക. കൂടുതൽ ആധുനികമായ ഹിന്ദിയിൽ ആണ് ഇത് രാം എന്നു വായിക്കുക. ഷാജി സംവാദം 05:41, 3 ഓഗസ്റ്റ് 2013 (UTC)Reply
ക്ത്ര-ക്കു പകരം വേറൊന്ന് നിർദ്ദേശിക്കാമോ? ക്ത മതിയോ? --Vssun (സംവാദം) 06:50, 3 ഓഗസ്റ്റ് 2013 (UTC)Reply

ക്ത എന്നാക്കി മാറ്റി. ദേവനാഗരി എന്നതിനെ ഹിന്ദി എന്നാക്കി മാറ്റി. --Vssun (സംവാദം) 03:41, 4 ഓഗസ്റ്റ് 2013 (UTC)Reply

മനോരമ

തിരുത്തുക

ആദ്യത്തെ മനോരമ പത്രത്തിൽ ഉള്ളത് കൊണ്ട് മനോരമയാണ് മീത്തൽ അക്ഷരങ്ങളുടെ ഇടയ്ക്ക് ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പറയാൻ പറ്റില്ല. നമുക്ക് (പൊതുജനങ്ങൾക്ക് ഓപ്പണായി ലഭ്യമാകുന്നത്) ഇന്നു ലഭ്യമായ തെളിവ് വെച്ച് അതിൽ ഉണ്ടായിരുന്നു എന്നേ പറയാൻ പറ്റൂ. 1890-കൾക്ക് മുൻപുള്ള സ്കാനുകൾ (പ്രത്യേകിച്ച് വടക്കേമലബാറിൽ നിന്നുള്ള പുസ്തകങ്ങളുടെ/മറ്റ് അച്ചടി പ്രമാണങ്ങളുടെ സ്കാനുകൾ) ലഭ്യമാകുന്ന മുറയ്ക്ക് ഇതിൽ വ്യക്തത വരും എന്ന് കരുതാം. --ഷിജു അലക്സ് (സംവാദം) 14:50, 4 ഓഗസ്റ്റ് 2013 (UTC)Reply

മനോരമയെ ഉദാഹരണമാക്കി മാറ്റി. --Vssun (സംവാദം) 02:58, 5 ഓഗസ്റ്റ് 2013 (UTC)Reply

ആമുഖം

തിരുത്തുക

നിലവിലെ ആമുഖം സങ്കീർണ്ണമാണെന്ന് വിചാരിക്കുന്നു. ഉദാഹരണമായി "കാറ്റ്" എന്നു നൽകിയിരിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നു.

ചന്ദ്രക്കലക്ക് ആകെ രണ്ടേ രണ്ട് ഉപയോഗമേയുള്ളൂ എന്ന് കരുതാം.

1. വ്യഞ്ജനത്തിന്റെ അകാരം ഒഴിവാക്കുക (ഉദാഹരണങ്ങൾ: കീഴ്ജാതി, ക്യാറ്റ്)

2. പദാന്ത്യത്തിൽ വരുമ്പോൾ (a) സംവൃതോകാരമോ (ഉദാഹരണം:പാഴ്) (b) അകാരം ഒഴിവാക്കുകയോ (ഉദാഹരണം: ക്യാറ്റ്) ചെയ്യുക.

2 (b) എന്നത് 1 തന്നെയാണ്. അതുകൊണ്ട് 1, 2 (a) എന്നീ രണ്ടുപയോഗങ്ങളേയുള്ളൂ.

ഈ രണ്ടുപയോഗങ്ങളെ മാത്രമാക്കി ആമുഖത്തെ ലളിതമാക്കാമെന്നാണ് ഞാൻ കരുതുന്നത്. --Vssun (സംവാദം) 15:53, 5 ഓഗസ്റ്റ് 2013 (UTC)Reply


കൂട്ടക്ഷരങ്ങൾ പിരിക്കുന്നതിനെ ഇതിൽ ഏതിൽ പെടുത്തും?--ഷിജു അലക്സ് (സംവാദം) 16:15, 5 ഓഗസ്റ്റ് 2013 (UTC)Reply
ആദ്യത്തേതിൽ. കൂട്ടക്ഷരങ്ങളിലെ, ഘടകാക്ഷരങ്ങളിൽ ആദ്യത്തേതിന് സ്വരമില്ലല്ലോ. ഘടകാക്ഷരങ്ങളായി എഴുതി ആദ്യത്തേതിന്റെ സ്വരം (അകാരം) ഒഴിവാക്കാനായി അതിനോടൊപ്പം ചന്ദ്രക്കല ചേർക്കുന്നു. --Vssun (സംവാദം) 16:50, 5 ഓഗസ്റ്റ് 2013 (UTC)Reply
കൂട്ടക്ഷരങ്ങളിൽ ആദ്യത്തേതിന്റെ സ്വരം അല്ലേ കളയുന്നുള്ളൂ. ഉദാ: ക്ത --> ക്‌ത, ഗ്ദ്ധ --> ഗ്‌ദ്ധ, അവസാനത്തേതിൽ സ്വരം അതേ പോലെ നിൽക്കുകയല്ലേ? അപ്പോൽ പിരിക്കലിന്റെ കാര്യം പറയുമ്പോൾ ഇതു കൂടി ഉൾക്കൊള്ളുന്ന ഒരു നിർവ്വചനം അല്ലേ വേണ്ടത്? --ഷിജു അലക്സ് (സംവാദം) 16:57, 5 ഓഗസ്റ്റ് 2013 (UTC)Reply
കൂട്ടക്ഷരങ്ങളെ പിരിക്കുമ്പോൾ, കൂട്ടക്ഷരങ്ങളിൽ അവസാനത്തേതിൽ സ്വരം അതുപോലെ നിൽക്കുകയാണ്. ഷിജു ഗ്ദ്ധ എന്ന ഉദാഹരണം പറഞ്ഞു. ഇവിടെ ഗ, ദ എന്നിവക്ക് സ്വരമില്ല ധ-ക്ക് ഉണ്ട്. ഇതിനെ ചന്ദ്രക്കലയിട്ട് പിരിച്ചാൽ ഗ്‌‌ദ്‌‌ധ എന്നെഴുതാം. അതായത് സ്വരമില്ലാത്തവക്കെല്ലാം ചന്ദ്രക്കല നൽകണം. അതായത് ഇവിടെയും ചന്ദ്രക്കല ഉപയോഗിക്കുന്നത് വ്യഞ്ജനങ്ങളിലെ സ്വരത്തെ ഒഴിവാക്കുക എന്ന പ്രാഥമികകർത്തവ്യത്തിനാണ്. കൂട്ടക്ഷരങ്ങളെ പിരിക്കുന്ന കാര്യം ആമുഖത്തിൽ വിശദീകരിച്ച് നൽകാമെന്നല്ലാതെ അതും ഒരു ഉപയോഗമാണെന്ന് പറയേണ്ടതില്ലെന്ന് സാരം. --Vssun (സംവാദം) 17:07, 5 ഓഗസ്റ്റ് 2013 (UTC)Reply

\\അതായത് ഇവിടെയും ചന്ദ്രക്കല ഉപയോഗിക്കുന്നത് വ്യഞ്ജനങ്ങളിലെ സ്വരത്തെ ഒഴിവാക്കുക എന്ന പ്രാഥമികകർത്തവ്യത്തിനാണ്. \\

അങ്ങനെയും ഉറപ്പിച്ച് പറയാൻ പറ്റാത്ത വിധത്തിൽ ആയിട്ടുണ്ട് മീത്തലിന്റെ ഉപയോഗം. സ്വരത്തിനു ഒപ്പം പോലും അത് ഉപയൊഗിക്കുന്നുണ്ട്. ഉദാ: വിദേശ പദങ്ങൾ മലയാളത്തിൽ ലിപിമാറ്റം ചെയ്ത് വരുമ്പോൾ ഉള്ള ചില വാക്കുകൾ നോക്കൂ ദഅ്‌വത്ത്. ഇതിൽ അ എന്ന സ്വരത്തിനു പോലും മീത്തൽ ഉപയോഗിച്ചിരിക്കുന്നു. സ്വരത്തിന്റെ സ്വരം കുറയ്ക്കാൻ/ കളയാൻ വേണ്ടീ ആണെന്ന് പറയാൻ പറ്റുമോ ഇതിനെ?--ഷിജു അലക്സ് (സംവാദം) 06:18, 6 ഓഗസ്റ്റ് 2013 (UTC)Reply

ഈയൊരു കേസ് എടുത്തിട്ടതിന് അഭിനന്ദനങ്ങൾ. മഅ്ദനി എന്നൊക്കെ എഴുതുമ്പോൾ അതെങ്ങനെ വായിക്കണം എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഇവിടെ സ്വരത്തിനോടൊപ്പം ചേർത്തിട്ടുള്ള ചന്ദ്രക്കല സംവൃതോകാരം ആണ് ഉണ്ടാക്കുന്നതെന്ന് വിചാരിക്കുന്നു. ശരിയാണോ എന്ന് അറബി വശമുള്ളവർ പറയുക. പറ്റിയാൽ ഇത്തരം വാക്കുകൾ ഉച്ചരിച്ച് ലേഖനങ്ങൾക്കൊപ്പം ചേർക്കുന്നതും നല്ലതാണ്.
ഇവിടെ മീത്തലിന്റെ ഉപയോഗം സംവൃതോകാരത്തിനായതുകൊണ്ട്, സംവൃതോകാരത്തിന്റെ കാര്യം പറയുമ്പോൾ പദാന്ത്യത്തിൽ എന്നത് ഒഴിവാക്കിയാൽ, ഞാൻ മുകളിൽപ്പറഞ്ഞ രണ്ടുപയോഗത്തിൽത്തന്നെയൊതുങ്ങും. --Vssun (സംവാദം) 17:15, 6 ഓഗസ്റ്റ് 2013 (UTC)Reply
'അ്' ഉപയോഗിക്കുന്നത് ശ്വാസദ്വാരീയസ്പർശം സൂചിപ്പിക്കാനാണ്. ഇത് ആരുടെ ബുദ്ധിയാണ്, ആദ്യം ആര് ഉപയോഗിച്ചു എന്നൊക്കെക്കൂടി അന്വേഷിക്കാവുന്നതാണ്:)--തച്ചന്റെ മകൻ (സംവാദം) 04:27, 7 ഓഗസ്റ്റ് 2013 (UTC)Reply

അ് എന്നത് മൊത്തമായാണോ ഗ്ലോട്ടൽ സ്റ്റോപ്പിന് വേണ്ടി ഉപയോഗിക്കുന്നത്? അതോ അ+ഗ്ലോട്ടൽ സ്റ്റോപ്പ് എന്നാണോ ഉച്ചരണം? --Vssun (സംവാദം) 07:46, 11 ഓഗസ്റ്റ് 2013 (UTC)Reply

അകാരമോ സ്വരമോ?

തിരുത്തുക

അതേ പോലെ വേറൊരു യൂസ് കെസ്. ബെഞ്ചമിൻ ബെയ്‌ലി എന്നത്.ഇതിൽ ബെയിലി എന്നതിലെ യയുടെ ഒപ്പമുള്ള ഇകാരം കളയാനാണ് മീത്തൽ ഉപയോഗിച്ചിരിക്കുന്നത്. ഇതനുസരിച്ച് നിർവചനത്തിലെ അകാരം കളയാൻ എന്ന പരാമർശം സ്വരം കളയാൻ എന്നാക്കുന്നതാവും നല്ലത്. --ഷിജു അലക്സ് (സംവാദം) 06:23, 11 ഓഗസ്റ്റ് 2013 (UTC)Reply

അതെങ്ങനെ ശരിയാകും? "യി"-യോടൊപ്പമല്ലല്ലോ ചന്ദ്രക്കല ചേർക്കുന്നത്, യ-യോടൊപ്പമല്ലേ ചേർക്കുന്നത്. യ-യുടെ അകാരമാണ് കളയുന്നത്. --Vssun (സംവാദം) 06:30, 11 ഓഗസ്റ്റ് 2013 (UTC)Reply


യി എന്ന സംയുക്താക്ഷരത്തിൽ നിന്ന് ഇ കാരം മായിക്കുക അല്ലേ അവിടെ നടക്കുന്നത്?--ഷിജു അലക്സ് (സംവാദം) 06:44, 11 ഓഗസ്റ്റ് 2013 (UTC)Reply

ഉച്ചാരണപരമായി യി - ി = യ് തന്നെയാണ്. ഇത്തരത്തിലുള്ള ഏതൊരു സ്വരം ചേർന്ന അക്ഷരത്തിൽനിന്നും സ്വരം ഒഴിവാക്കിയാൽ അതിന്റെ ചന്ദ്രക്കലയിട്ട (സ്വരമില്ലാത്ത) രൂപം തന്നെയാണ് ലഭിക്കുക. എന്നാൽ നമ്മളിവിടെ ഉച്ചാരണപരമായല്ലല്ലോ നിർവചിച്ചിരിക്കുന്നത്. ലിപിപരമായല്ലേ? അപ്പോൾ യ + ി - ഇ = യ് എന്ന് സങ്കീർണ്ണമാക്കണോ?
ഇനി വേറൊരു രീതിയിൽ. OR ആണ്. യ എന്ന അക്ഷരത്തിന് സ്വാഭാവികമായ അകാരം മറ്റേതെങ്കിലും സ്വരച്ചിഹ്നം ചേരുമ്പോഴേ നഷ്ടപ്പെടുന്നു. ഉദാഹരണം: യി = യ - അ + ഇ ആണ്. ി എന്ന ചിഹ്നത്തിൽത്തന്നെ അകാരത്തിന്റെ നഷ്ടം സൂചിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് യി-ഇ = യ - അ = യ് ആകുന്നു. അതായത് ചന്ദ്രക്കല = അകാരത്തിന്റെ നഷ്ടം --Vssun (സംവാദം) 07:38, 11 ഓഗസ്റ്റ് 2013 (UTC)Reply

യി = യ് + ഇ അല്ലേ? --ഷിജു അലക്സ് (സംവാദം) 12:36, 11 ഓഗസ്റ്റ് 2013 (UTC)Reply

അതേ.. യ-യിൽ നിന്ന് തുടങ്ങുക, യ എന്നത് യി ആയി മാറുന്നതിനായി യ-യിലെ അകാരം ഒഴിവാക്കുകയും ഇകാരം ചേർക്കുകയും വേണം അതായത് യ - അ + ഇ = യ് + ഇ; ie. യ് = യ - അ. അതുകൊണ്ടാണ് യ് എപ്പോഴും യ-യിൽ നിന്ന് അകാരം കുറച്ചുണ്ടാകുന്നതാണെന്ന് പറയുന്നത്. --Vssun (സംവാദം) 13:18, 11 ഓഗസ്റ്റ് 2013 (UTC)Reply

എനിക്ക് കൺവിൻസിങ്ങ് ആയി തോന്നുന്നില്ല. തച്ചൻ മകന്റേയും മറ്റും അഭിപ്രായം കൂടെ എന്താണെന്ന് നോക്കാം. --ഷിജു അലക്സ് (സംവാദം) 13:53, 11 ഓഗസ്റ്റ് 2013 (UTC)Reply

ഇത് അനാവശ്യമായ സംവാദമായി തോന്നുന്നു. മലയാളത്തിന്റേത് abugida എന്ന ഗണത്തിൽ പെടുന്ന ലിപിയാണ്. വ്യഞ്ജനലിപികളിൽ അകാരം ഉൾച്ചേർന്നിരിക്കുന്നു. മറ്റ് സ്വരങ്ങൾ/ചിഹ്നങ്ങൾ ഈ അകാരത്തെ ആദേശം ചെയ്യുന്നു. ഇത് ഈ എഴുത്തുരീതി പിന്തുടരുന്ന എല്ലാ ലിപിസഞ്ചയങ്ങൾക്കും പൊതുവായ നിയമമാണ്.ലിപിപരിഗണിക്കുമ്പോൾ, വിരാമം ഉൾച്ചേർന്നിരിക്കുന്ന അകാരത്തെ ഒഴിവാക്കുന്നു എന്നു പറയാം. ശബ്ദത്തെ മാത്രം പരിഗണിക്കുമ്പോൾ സ്വരം ചേരാത്ത(/കേവല) വ്യഞ്ജനത്തെ കുറിക്കാനാണ് വിരാമചിഹ്നം ഉപയോഗിക്കുന്നത് എന്നും ശരി. ഇത്രയും പറഞ്ഞാൽ മനസ്സിലാകും എന്നിരിക്കെ അതിവിശദീകരണം എന്തിനാണ്?--തച്ചന്റെ മകൻ (സംവാദം) 05:35, 16 ഓഗസ്റ്റ് 2013 (UTC)Reply
ലേഖനത്തിന്റെ ആമുഖത്തിലുള്ള നിർവചനത്തിൽ മാറ്റമെന്തെങ്കിലും വരുത്തണോ? --Vssun (സംവാദം) 03:26, 17 ഓഗസ്റ്റ് 2013 (UTC)Reply

അകാരവും ഉകാരവും

തിരുത്തുക

//അകാരത്തിലും ഉകാരത്തിലും അവസാനിക്കുന്ന വാക്കുകൾക്ക് മാത്രമായിരുന്നു ആദ്യം ചന്ദ്രക്കല നടപ്പിൽ വന്നിരുന്നത്. //

എന്താണുദ്ദേശിക്കുന്നത്? --Vssun (സംവാദം) 16:12, 12 ഓഗസ്റ്റ് 2013 (UTC)Reply

എന്റെ അഭിപ്രായത്തിൽ ആദ്യം ചന്ദ്രക്കല ഉപയോഗിച്ചത് സംവൃതോകാരത്തിനു വേണ്ടി മാത്രമായിരുന്നു. അതിനു മുൻപ് പ്രസ്തുത വാക്കുകൾ അകാരത്തിലോ ഉകാരത്തിലോ ആണ് എഴുത്തിൽ അവസാനിച്ചിരുന്നത്. വായിക്കുമ്പോൾ ശരിക്ക് വായിച്ചിരിക്കാം. --ഷിജു അലക്സ് (സംവാദം) 16:19, 12 ഓഗസ്റ്റ് 2013 (UTC)Reply
അകാരം ഉകാരം എന്നുപറയുമ്പോൾ സംശയം വരില്ലേ? സംവൃതോകാരത്തിനുവേണ്ടി എന്നു പറഞ്ഞാൽപ്പോരേ? --Vssun (സംവാദം) 16:56, 12 ഓഗസ്റ്റ് 2013 (UTC)Reply

അതെ അങ്ങനെ മാറ്റിയെഴുതുന്നതാണ് നല്ലത്. --ഷിജു അലക്സ് (സംവാദം) 17:32, 12 ഓഗസ്റ്റ് 2013 (UTC)Reply

അങ്ങനെ മാറ്റിയെഴുതി.
ആ ഖണ്ഡിക, അൽപം കൂടി മനസിലാക്കാനുതകുന്നതിന് ഒന്നുകൂടി പുനഃക്രമീകരിച്ചു. ശ്രദ്ധിക്കുക --Vssun (സംവാദം) 01:34, 13 ഓഗസ്റ്റ് 2013 (UTC)Reply


തെക്ക് വടക്ക്

തിരുത്തുക

\\ചന്ദ്രക്കലയുടെ ആവിർഭാവത്തിനു മുമ്പ് വടക്ക് 'ഉലക' എന്ന് എഴുതുമ്പോൾ തെക്ക് 'ഉലകു' എന്ന് എഴുതിവന്നിരുന്നു.\\

വടക്കാണ് ഉലകു എന്നതിനു സാദ്ധ്യത. തെക്ക് ഉലക തന്നെ. അതിൽ തന്നെ വടക്ക് "ഉലകു" വിനു ആവശ്യത്തിനു (ബാസൽ മിഷൻ പുസ്തകങ്ങൾക്ക് പുറത്ത്) തെളിവു കിട്ടിയിട്ടും ഇല്ല. ഇതല്ല തെക്കാണ് ഉലകു എങ്കിൽ അതിനു തെളിവുകൾ ഉണ്ടോ?--ഷിജു അലക്സ് (സംവാദം) 02:50, 13 ഓഗസ്റ്റ് 2013 (UTC)Reply

മീതൈൽ?

തിരുത്തുക

മീത്തലിന് മീതൈൽ എന്നും പറയാറുണ്ടോ? ലേഖനത്തിൽ കുറേയിടത്ത് അങ്ങനെ കാണുന്നു!--ജോസഫ് 💬 11:59, 15 ജൂലൈ 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചന്ദ്രക്കല&oldid=4026328" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചന്ദ്രക്കല" താളിലേക്ക് മടങ്ങുക.