ബുദ്ധനും ഗൗതമ ബുദ്ധനും രണ്ടാണ്‌,. ബുദ്ധന് എന്ന് ബുദ്ധിസം പറയുന്നത് ബോധം ഉദിച്ച് നിര്വ്വാണം പ്രാപിച്ചവരെയാണ്, ഗൗതമ ബുദ്ധനാവട്ടെ ബുദ്ധമത സ്ഥാപകനായി ഒരു "ബുദ്ധനും". ഈ താള് "ഗൗതമ ബുദ്ധന്" എന്ന് റീ നേം ചെയ്യണം.

ഇവ കാണുക. അഭിപ്രായങ്ങള് രേഖപ്പെടുത്തുക - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:13, 12 ഏപ്രിൽ 2007 (UTC)Reply

എന്താ സംശയം മാറ്റാമല്ലോ?--Shiju Alex 10:48, 12 ഏപ്രിൽ 2007 (UTC)Reply


ഗൗതമ ബുദ്ധൻ ഗൌതമ ബുദ്ധൻ

തിരുത്തുക

ഗൗതമ ബുദ്ധൻ ഗൌതമ ബുദ്ധൻ ഇതു രണ്ടും രണ്ട് വാക്കുകൾ ആയണല്ലോ കാണിക്കുന്നത്. ഇതു വലിയ പ്രശ്നം ആയി മാറുമെന്നാ തോന്നൂന്നേ. എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.

ഭൗതീകം ഭൌതീകം ഇതൊക്കെ പ്രശ്നം ആവുമല്ലോ. പക്ഷെ ഇതു എഴുതാൻ ഉപയോഗിക്കുന്ന കീകോമ്പിനേഷൻ ഒന്നാണു താനും.

  • ഗൗതമ =ഗൌതമ =gauthama
  • ഭൗതീകം =ഭൌതീകം= bhauthiikam

ഗൗതമ എഴുതിയത് പെരിങ്ങോടൻ വികസിപ്പിച്ച വിക്കിയിലെ ഇൻ‌ബിൽറ്റ് ടൂൾ ഉപയോഗിച്ച്. ഗൌതമ കീമാൻ ഉപയോഗിച്ചും. വരമൊഴിയും അങ്ങനെ തന്നെയാണ് ഫലം തരുന്നത്. --Shiju Alex 10:14, 13 ഏപ്രിൽ 2007 (UTC)Reply

മലയാളം യൂണികോഡിലെ ഒരു ചെറിയ പ്രശ്നം മാത്രമാണിത്.. user:vssun/ടെസ്റ്റ്, user:vssun/ടെസ്റ്റ്‌ ഈ രണ്ടു താളുകൾ ശ്രദ്ധിക്കൂ.. കാഴ്ചയിൽ ഇവ രണ്ടും ഒന്നാണ്‌.. പക്ഷേ രണ്ടും രണ്ടാണ്‌.. ഞാൻ പലപ്പോഴും ചന്ദ്രക്കല എന്ന പേരിൽ ഗൂഗിൾ ഗ്രൂപ്പിൽ ഇത് ഉന്നയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഒരു പോലെയാണ്‌ കോഡ് ചെയ്യപ്പെടുക എന്നാണ്‌ ഉത്തരം കിട്ടിയത്.. പക്ഷേ ശരിയല്ല..--Vssun 11:00, 13 ഏപ്രിൽ 2007 (UTC)Reply


  • ‘ഗൌതമ‘ എന്നെഴുതിയായാലും ‘ഗൗതമ‘ എന്നെഴുതിയാലും സ്പെല്ലിംഗ് വ്യത്യാസം ഉണ്ടെങ്കിലും അർഥം ഒന്നാണ്. ‘നൻ‌മ’യും ‘നന്മ’യും പോലെ. അല്ലെങ്കിൽ 'color' 'colour' പോലെ. രണ്ടും ഒരു ലേഖനത്തിലേയ്ക്ക്‌ റിഡയറക്റ്റ് ചെയ്യണം. ടൂളുകളെല്ലാം പുതിയമലയാളം എഴുതണം (ഉദാ: ‘ഗൗതമ`) എന്നാണെന്റെ പക്ഷം.
  • test, test~ എന്നിവതമ്മിലുള്ള വ്യത്യാസം വിക്കിഉപയോഗിക്കുന്ന ഡാറ്റാബേസ് (മൈസീക്വൽ) zwnj ഇഗ്നോർ ചെയ്യാത്തതിനാലാണ്. അതിനെ പറ്റിയുള്ള സ്റ്റാന്റേഡ് ആയിവരുന്നേ ഉള്ളൂ. [1] ശ്രദ്ധിക്കുക. കോണ്ടക്സ്റ്റ് അനുസരിച്ച്‌ ജോയിനറുകൾ ഇഗ്നോറബിൾ ആവുന്ന റൂളാണ് വരുന്നത്‌.

സിബു 20:30, 13 ഏപ്രിൽ 2007 (UTC)Reply

ഇങ്ങനത്തെ ഓരോ വാക്കിനും റീഡയറക്ട് പേജ് ഉണ്ടാക്കുന്നത് അപ്രായോഗികം അല്ലേ. ടൂളുകളെല്ലാം ഏതെങ്കിലും ഒരെണ്ണം മാത്രം ഉപയോഗിക്കുക്ക മാത്രമാണ് പോം വഴി എന്നു കരുതുന്നു. പക്ഷെ എന്നാലും ‘നൻ‌മ’യും ‘നന്മ’യും രണ്ടു വിധത്തിൽ എൻ‌കോഡ് ചെയ്യപ്പോടുമോ? അതിനും റീഡയറക്ട് ഉണ്ടാക്കണമോ? അത് ടൂളിൽ ശരിയാക്കാൻ പറ്റില്ലല്ലോ.--Shiju Alex 03:44, 14 ഏപ്രിൽ 2007 (UTC)Reply

പേരിനു പിന്നിൽ

തിരുത്തുക

ഗോതമൻ എന്നത് കുടുംബ പേരാണ്‌. ഗൗതമൻ, ഗൗതമി എല്ലാം അതിനോട് ബന്ധപ്പെട്ടവയാണ്‌. പശുക്കളുടെ പാലകർ തന്നെ. പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ. ഞാൻ സഹായിക്കാം. --ചള്ളിയാൻ 12:21, 6 മേയ് 2007 (UTC)Reply

അഞ്ചു വാക്യങ്ങൾ

തിരുത്തുക
  1. മഹാനും ഗുണവാനുമായ ഈ മനുഷ്യനേക്കാളും ആർദ്രചിത്തനായ ഒരാൾ മതസ്ഥാപകന്മാരുടെ കൂട്ടത്തിൽ ഇല്ലെന്നത് ഇപ്പോൾ എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്.
  2. അദ്ദേഹത്തിന്റെ ജീവൻ കളങ്കം കൂടാത്തതാണു്.
  3. ധൈര്യത്തിന്റെയും, സ്വാർത്ഥപരിത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും തെറ്റില്ലാത്ത ഒരു പ്രതിബിംബമാണ് അദ്ദേഹം.
  4. അദ്ദേഹം ഒരു ക്ഷത്രിയരാജകുമാരനായിരുന്നു എന്നതും സംശയമില്ലാത്തതാണ്.
  5. താൻ സ്ഥാപിച്ച മതം ഉപനിഷത്തുകളിലെ വേദാന്തസാരങ്ങളെ വെളിപ്പെടുത്തീട്ടുള്ളതാണെന്നും തീർച്ചയായിട്ടുള്ളതാണ്".

ഇതിൽ ആദ്യത്തെ മൂന്നു വാക്യങ്ങൾ വിജ്ഞാനകോശത്തിന് ചേരാത്ത അപദാനകീർത്തനമാണ്. POV-യേക്കാളും കഷ്ടം. നാലാമത്തെ വാക്യം അനാവശ്യവും അപ്രസക്തമായ ഒരു assertion തെളിവില്ലാതെ കൊടുത്തിരിക്കുന്നതാണ്. അഞ്ചാമത്തെ വാക്യത്തിൽ വളരെ controvercial ആയ ഒരു pont of view ഒരു തെളിവും ഇല്ലാതെ കൊടുത്തിരിക്കുന്നു.
ഗൗതമബുദ്ധനെക്കുറിച്ചാണെങ്കിലും വിജ്ഞാനകോശത്തിൽ ഇങ്ങനെ ഒന്നും എഴുതാൻ പാടില്ല.Georgekutty 16:01, 28 മാർച്ച് 2008 (UTC)Reply

ആത്മീയനേതാവോ?

തിരുത്തുക

"ഗൌതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌" എന്നു ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നു. ഇത് ശരിയാണോ? ബുദ്ധൻ ആത്മാവിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്. അപ്പോൾ അദ്ദേഹം അത്മീയനേതാവാകുന്നതെങ്ങനെ?Georgekutty 00:11, 2 ഏപ്രിൽ 2008 (UTC)Reply

പൂയം/പൂരം

തിരുത്തുക
  1. ഈ വാചകം ആമുഖത്തിൽ ആവശ്യമുണ്ടോ?
  2. പൂയവും പൂരവും രണ്ടു നക്ഷത്രങ്ങളല്ലേ? --Vssun 16:40, 4 ഓഗസ്റ്റ്‌ 2008 (UTC)
നാളു നീക്കി. ആവശ്യമില്ല. 17:00, 4 ഓഗസ്റ്റ്‌ 2008 (UTC)

ലേഖനത്തിന്റെ ഭാഷ

തിരുത്തുക

ലേഖത്തിന്റെ ഭാഷയ്ക്ക് വിക്കി സ്വഭാവമില്ല.

ഇത്തരത്തിലുള്ള കാര്യങ്ങൾ നീക്കം ചെയ്യണം. simy 17:04, 4 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗൗതമബുദ്ധൻ&oldid=670380" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗൗതമബുദ്ധൻ" താളിലേക്ക് മടങ്ങുക.