സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഗ്നു/ലിനക്സ് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ലിനക്സ് എന്നൊരു ലേഖനം വിക്കിപീഡിയയിലുള്ളതുകൊണ്ടാ‍ണീ സംശയം തലക്കെട്ട് വെറും ലിനക്സ് ആകുന്നതോ ഗ്നൂ/ ലിനക്സ് ആകുന്നതോ ഉത്തമം?--പ്രവീൺ:സംവാദം‍ 14:22, 18 ഒക്ടോബർ 2006 (UTC)Reply

Linux or GNU/Linux

തിരുത്തുക

ലിനക്സ്‌(w:linux_(kernel)) എന്നത്‌ ഒരു കെർണലിന്റെ പേരാണ്‌ ഗ്നൂ ആവട്ടേ ഒരു പൂർണ്ൺ ഓപ്പറേറ്റിംഗ്‌ സിസ്റ്റം പ്രോജക്റ്റും. ഗ്നൂ/ലിനക്സ്‌ എന്നതും ഒരു പൂർണ്ണ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ അതിൽ ലിനക്സ്‌ കെർണലും, ഗ്നൂ യൂട്ടിലിറ്റികളുമാണ്‌ ഉപയോഗിക്കുന്നത്‌. ആംഗലേയ വിക്കിയിൽ ഇവയെല്ലാം വേറെ വേറേ ലേഖനങ്ങളാണ്‌. പക്ഷേ മലയാളം വിക്കിപീഡിയയിലെ ലിനക്സ്‌ എന്ന ലേഖനം പറയുന്നത്‌ ഗ്നൂ/ലിനക്സിനെപ്പറ്റിയാണ്‌ ഈ പേര്‌ ആ ലേഖനത്തിനു നൽകി ഇതിനെ നീക്കം ചെയ്യാം.

അതിനു ശേഷം ലിനക്സ്‌(കെർണൽ) എന്ന പേരു നൽകി പുതിയ ഒരു ലേഖനം കെർണലിനു വേണ്ടി തുടങ്ങുകയും വേണം. എന്തായാലും ഇവിടെ പറയുന്ന സംഗതി നമ്മുടെ ലിനക്സ്‌ തന്നെയാണ്‌ പക്ഷെ അതിന്റെ പേരു വേണ്ടത്‌ ഗ്നൂ/ലിനക്സ്‌ എന്നാണെന്നുമാത്രം.

ഗ്നൂ/ലിനക്സ്‌ എന്നു പറയുന്ന സാധനം തന്നെയാണ്‌ എല്ലാവരും പറഞ്ഞ്‌ ലിനക്സ്‌ ആക്കിയെടുത്തത്‌ പക്ഷേ ലിനക്സ്‌ എന്നത്‌ കെർണലിന്റെ പേരാണെന്ന് അറിയാവുന്നവർ വളെരെ ചുരുക്കമാണ്‌. ഇനിചിലരാവട്ടെ അതറിഞ്ഞുകൊണ്ടുതന്നെ ഗ്നൂ/ലിനക്സിനെ ലിനക്സ്‌ എന്നു വിളിക്കുന്നുമുണ്ട്‌. യഥാർഥ ഗ്നൂ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുവേണ്ടി രൂപകൽപനചെയ്ത കെർണൽ ഗ്നൂ ഹർഡ്‌ (GNU HURD) ആണ്‌ പക്ഷേ ആശാൻ ഇപ്പോഴും പൂർണ്ണതയിലെത്തിയിട്ടില്ല.

നന്ദി.

Tux the penguin 14:47, 18 ഒക്ടോബർ 2006 (UTC)Reply

Adding a redirection to our old linux article from this page is also considerable. coz both of them discuss about the same thing.

Tux the penguin 14:54, 18 ഒക്ടോബർ 2006 (UTC)Reply

എന്റെ നിർദ്ദേശം

തിരുത്തുക

ഈ പേജ് കുറേക്കൂടി വിപുലീകരിച്ചിട്ടുണ്ട്. ലിനക്സ് കെർണൽ എന്ന പേജും തുടങ്ങിയിട്ടുണ്ട്.

  • ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് ഈ പേജിൽ വിശദീകരിക്കുക
  • കേർണലിനെക്കുറിച്ച് ലിനക്സ് കെർണലിൽ കൊടുക്കാം
  • ലിനക്സിൽ ഈ പേര് യഥാർഥത്തിൽ കേർണലിനെയാണ് സൂചിപ്പിക്കുന്നത് എന്നും, എന്നാൽ തെറ്റിദ്ധാരണ മൂലം ഇത് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞ്, രണ്ടിലേക്കുമുള്ള ലിങ്ക് കൊടുക്കാം...

സജിത്ത് വി കെ 11:25, 14 ഫെബ്രുവരി 2007 (UTC)Reply


പ്രവീൺ, തലക്കെട്ട് ഗ്നൂ/ലിനക്സ് എന്നാക്കുന്നതല്ലേ ശരി? കേരളത്തിൽ എറ്റി പാഠ്യപദ്ധതിയിൽ ഗ്നൂ/ലിനക്സ് എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാങ്കേതികമായും അതാണ് ശരി. Tux the penguin ന്റെ നിർദ്ദേശമനുസരിച്ച് നീങ്ങാം. സജിത്ത് വി കെ 09:28, 24 ജനുവരി 2007 (UTC)Reply

രണ്ടും ഒന്നാണെങ്കിൽ മേർജ് ചെയ്യുന്നതല്ലേ നല്ലത്--പ്രവീൺ:സംവാദം‍ 07:17, 25 ജനുവരി 2007 (UTC)Reply

ഗ്നു

തിരുത്തുക

ഇവിടെയും തലക്കെട്ടിൽ ഗ്നു എന്ന് പോരേ?--അനൂപൻ 10:24, 11 ജൂൺ 2008 (UTC)Reply

എന്നാൽ മറ്റ് ഗ്നൂ കൾ ഗ്നു ആക്കിയത് എന്തിനാണഹൊ?--ബിനോ 11:36, 22 ഓഗസ്റ്റ്‌ 2008 (UTC)

Factual Errors

തിരുത്തുക

"1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച [ഗ്നു]] (ആംഗലേയം:GNU) പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം."

ഇത് തെറ്റല്ലേ. ലിനക്സ് കെർണലിന്റെ വിതരണാനുമതി പത്രം GPL-ൽ ആക്കിയെന്നതും, ഗ്നു സംരംഭം contribute ചെയ്തതും ശരി തന്നെ. എങ്കിലും ഗ്നു സംരഭത്തിന്റെ ഭാഗമായിട്ടല്ലല്ലോ ലിനക്സ് കെർണൽ വികസിപ്പിച്ചെടുത്തത്? ഗ്നു പദ്ധതിയുടെ ഭാഗമല്ലാത്ടത് കൊണ്ട് തന്നെയല്ലേ ഗ്നു/ലിനക്സിനെ ഗ്നു-സ്ലാഷ്-ലിനക്സ് എന്ന് വിളിക്കുവാൻ സ്റ്റോൾമാൻ പറഞ്ഞതും. GNU Octave എന്ന് എഴുതുന്ന പോലെ GNU Linux എന്നെഴുതാത്തതും ലിനക്സ് കെർണൽ വികസനം ഗ്നു സംരംഭത്തിന്റെ ഭാഗമല്ലാത്തത് കൊണ്ടാണ്.

ഇതെഴുതിയത് ഞാനായിരുന്നേ.... --പ്രതീഷ് പ്രകാശ് 10:15, 12 ജനുവരി 2009 (UTC)

അതുശരിയാണ് ഇതു പോലെ മാറ്റേണ്ടതാണ് --RanjithSiji@IT Public Foundation-Neon 08:16, 13 ജൂലൈ 2009 (UTC)Reply

ആമുഖം അൽപ്പം മാറ്റിയെഴുതി. ശ്രദ്ധിക്കുക. --Vssun (സുനിൽ) 11:56, 18 സെപ്റ്റംബർ 2011 (UTC)Reply

ഗ്നു ലിനക്സ്

തിരുത്തുക

സർവ്വസാധാരണമായി ലിനക്സ് എന്നുപയോഗിക്കുന്നതിനാൽ അങ്ങിനെ മതിയെന്നെന്റെ അഭിപ്രായം. ലിനക്സ് അല്ലങ്കിൽ ലിനക്സ് കേണലിലോട്ട് തിരിച്ചുവിടണം.--പ്രവീൺ:സംവാദം 14:44, 2 നവംബർ 2009 (UTC)Reply

ലിനക്സ് മതിയെന്ന് കരുതുന്നു. ഇതും കാണുക. --Vssun (സുനിൽ) 11:53, 18 സെപ്റ്റംബർ 2011 (UTC)Reply

ഉപയോഗത്തിലുള്ളതാണ് അനുയോജ്യം--റോജി പാലാ 12:01, 18 സെപ്റ്റംബർ 2011 (UTC)Reply

  •   എതിർക്കുന്നു ലിനക്സ് എന്നത് ഗ്നുവിലെ കേണൽ മാത്രമാണ്. കൂടുതൽ പ്രചാരത്തിലുള്ള വാക്ക് മുഖ്യതാളാക്കണം എന്ന് എനിക്ക് അഭിപ്രായമില്ല. ആളുകളുടെ തെറ്റിദ്ധാരണ വിക്കി കണ്ടെങ്കിലും മാറട്ടെ.--മനോജ്‌ .കെ 13:01, 18 സെപ്റ്റംബർ 2011 (UTC)Reply
മനോജ് പറഞ്ഞതിനോട് യോജിക്കുന്നു. ഒപ്പം ലിനക്സിനെ കെർണലിനോട്ട് തിരിച്ചുവിടുന്നതിനോടൂം -അഖിലൻ‎ 17:10, 18 സെപ്റ്റംബർ 2011 (UTC)Reply

വൃത്തിയാക്കൽ

തിരുത്തുക

ലേഖനത്തിന്റെ വൃത്തിയാക്കൽ ഫലകം ഒഴിവാക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സുനിൽ) 08:43, 19 സെപ്റ്റംബർ 2011 (UTC)Reply

നമുക്ക് ഫ്രീബിഎസ്ഡി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും മലയ്യാളത്തിൽ ഒരു പേജ്ജ് വേണ്ടേ സുഹൃത്തുക്കളേ?

തിരുത്തുക

സിസ്റ്റംഡി (systemd) ഇനിറ്റ് സംവിധാനം ലിനക്സിൽ കൂടുതൽ ഉപയോഗിക്കുന്ന അവസ്ഥ വന്നതോടെ കുറേ അധികം‌ സീനിയർ ലിനക്സ് ഉപയോക്താക്കൾ ഫ്രീബിഎസ്ഡി യിലേക്ക് ചേക്കേറിയിട്ടുണ്ട്. മലയാളത്തിൽ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒരു പേജ് ഉണ്ടാക്കുക ഒരാവശ്യമാണ്. ഫ്രീബിഎസ്ഡി, നെറ്റ് ബിഎസ്ഡി, ഓപ്പൺ ബിഎസ്ഡി, ഡ്റാഗൺ ഫ്ലൈ ബിഎസ്ഡി ഇങ്ങനെ കുറേ വിധങ്ങളുണ്ട്. അതിൽ, ഫ്രീബിഎസ്ഡി ആണല്ലോ പ്രമുഖൻ.202.83.56.70 17:32, 18 ഡിസംബർ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്നു/ലിനക്സ്&oldid=4026160" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗ്നു/ലിനക്സ്" താളിലേക്ക് മടങ്ങുക.