സംവാദം:ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷൻ
Latest comment: 13 വർഷം മുമ്പ് by Riyaz Ahamed
അനിയന്ത്രിതമായി ഡാറ്റാ ബ്ലോക്കുകൾ എന്നാണോ അനിയന്ത്രിതവലിപ്പത്തിലുള്ളതാണോ? --Vssun 05:12, 25 ഓഗസ്റ്റ് 2009 (UTC)
- ഡാറ്റാ ബ്ലോക്കുകൾക്ക് നിശ്ചിത വലിപ്പമാണുണ്ടാകുക, അത് ഓരോ ഹാഷ് ഫങ്ഷനു അതിന്റേതായ വലിപ്പമായിരിക്കും. ഇവിടെ ഉദ്ദേശിച്ചത് എത്ര വേണേലും ഡാറ്റാ ബ്ലോക്കുകൾ സ്വീകരിക്കും എന്നാണ്,ഡാറ്റാ ബ്ലോക്കുകളുടെ എണ്ണത്തിന് പരിധിയില്ല. --ജുനൈദ് (സംവാദം) 05:24, 25 ഓഗസ്റ്റ് 2009 (UTC)
- cryptography എന്നതിനെ ഗൂഢശാസ്ത്രമെന്ന് വിവർത്തനം ചെയ്യാമോ? നിഗൂഢലിഘിതം എന്നോ ഗൂഢാക്ഷരങ്ങളെന്നോ എന്നോ ആവുന്നതല്ലേ നല്ലത്? (ഗൂഢശാസ്ത്രം എന്നത് തിരിച്ച് cryptography എന്ന അർത്ഥം ജനിപ്പിക്കുന്നില്ല.) riyazahamed 08:17, 15 സെപ്റ്റംബർ 2009 (UTC)
- cryptography-യുടെ മലയാളം പദമെന്തായിരിക്കണമെന്നതിനെക്കുറിച്ചൊരു ചർച്ച സംവാദം:ഗൂഢശാസ്ത്രം എന്ന താളിൽ നടന്നിരുന്നു.--Anoopan| അനൂപൻ 08:30, 15 സെപ്റ്റംബർ 2009 (UTC)
- ഗൂഢഭാഷ എന്ന വാക്ക് കുറേക്കൂടി അടുത്ത് നിൽക്കുന്നുണ്ട്. riyazahamed 08:33, 15 സെപ്റ്റംബർ 2009 (UTC)
- ക്രിപ്റ്റോഗ്രാഫി ഒരു ഭാഷയല്ല സാങ്കേതികമായ ഒരു പ്രവർത്തനമേഖലയാണ്, നിർവ്വചനത്തിന് ഗൂഢശാസ്ത്രം കാണൂ --ജുനൈദ് (സംവാദം) 08:53, 15 സെപ്റ്റംബർ 2009 (UTC)
- ജുനൈദ്, ഷിജു അലക്സ് നിർദ്ദേശിച്ച ഗൂഢഭാഷ എന്നത് കുറേക്കൂടി അടുത്ത് നിൽക്കുന്നുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. അത് പൂർണ്ണമായും ശരിയാണെന്നല്ല :) ശരിയാവണമെങ്കിൽ ഗൂഢഭാഷാശാസ്ത്രമെന്നോ ഗൂഢാലേഖന ശാസ്ത്രമെന്നോ പറയേണ്ടി വരും. ബാക്കി ഭാഷാവിദഗ്ദർക്ക് വിടുന്നു. riyazahamed 10:16, 15 സെപ്റ്റംബർ 2009 (UTC) riyazahamed 12:54, 15 സെപ്റ്റംബർ 2009 (UTC)
- അവിടെ ഇങ്ങനെയും കാണാം- "ക്രിപ്റ്റോഗ്രഫിക്ക് ഗൂഢശാസ്ത്രം എന്ന് പ്രയോഗിച്ചതായി എവിടെയും കണ്ടിട്ടില്ല. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന നയം ഇവിടെയും വരില്ലേ? --Anoopan| അനൂപൻ 15:35, 18 ഓഗസ്റ്റ് 2008 (UTC)" riyazahamed 22:12, 3 മാർച്ച് 2011 (UTC)