തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌. ഇവിടെ എന്താണ്‌ സംശയമെന്ന് മനസ്സിലായില്ല. ഇപ്പോള് കൊല്ലവര്ഷം ആരംഭിക്കുന്നത് ചിങ്ങമാസത്തിലാണെന്നത് സത്യമല്ലന്നാണോ നേരത്തേ അത് അങ്ങിനെ അല്ലായിരുന്നുവെന്നോ. ൧൯൬൭-ല് എന്.ബി.എസ് പ്രസിദ്ധീകരിച്ച് എ ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന പുസ്തകത്തിലും, ഇളംകുളം കുഞ്ഞന് പിള്ളയുടെ കേരള ചരിത്ര പ്രശ്നങ്ങളിലും എല്ലാം ഇക്കാര്യം ഇതു പോലെ തന്നെ കൊടുത്തിട്ടുണ്ട്--പ്രവീൺ:സംവാദം 16:45, 7 ജൂലൈ 2007 (UTC)Reply

ഇതിന്‌ ആരെങ്കിലും ഒരു ന്യായം പറഞ്ഞുകേൾക്കാൻ ആഗ്രഹം, അല്ലങ്കിൽ ദയവായി ആ ഫാക്റ്റ് നീക്കുക--പ്രവീൺ:സംവാദം 06:18, 25 സെപ്റ്റംബർ 2007 (UTC)Reply

ഇപ്പറഞ്ഞത് ഒരു റെഫറൻസായി അവിടെ കൊടുത്തുകൂടെ..--Vssun 11:23, 25 സെപ്റ്റംബർ 2007 (UTC)Reply

വാചകത്തിനു തന്നെ റെഫറൻസ് കൊടുത്തു, പേജ് നം അറിയില്ല--പ്രവീൺ:സംവാദം 06:01, 1 ഒക്ടോബർ 2007 (UTC)Reply

൧൯൫൫

തിരുത്തുക

൧൯൫൫ എന്നൊക്കെയുള്ള മലയാളം അക്കങ്ങൾ അറബിക്കിലാക്കണമെന്ന് കണ്വെൻഷൻ ഉണ്ടായിരുന്നു എന്ന് തോന്നു. --ചള്ളിയാൻ ♫ ♫ 07:06, 1 ഒക്ടോബർ 2007 (UTC)Reply

ലേഖനത്തിന്റെ ഉള്ളടക്കം ഗണനാരീതിയെ ഒന്നും പ്രതിപാദിക്കുന്നില്ല. വെറും കൊല്ലവർഷം എന്നു പോരെ? --ചള്ളിയാൻ ♫ ♫ 08:17, 1 ഒക്ടോബർ 2007 (UTC)Reply

പുറത്തേക്കുള്ള കരു

തിരുത്തുക

ഗ്രിഗോറിയൻകലണ്ടർ തീയതിയിൽ നിന്നും കൊല്ലവർഷം കണ്ടുപിടിക്കുന്ന ഒരു കരു ഈ താളിന്റെ അവസാനം കൊടുത്തിട്ടുണ്ടു്. ഒട്ടൊക്കെ ഉപകാരപ്രദമായേക്കുമെങ്കിലും ഈ കരു അത്ര കൃത്യമല്ല. പലപ്പോഴും (വർഷത്തിൽ മൂന്നോ നാലോ മാസം എന്ന നിരക്കിൽ) ഒന്നോ രണ്ടോ ദിവസത്തെ തീയതിവ്യത്യാസം ഉണ്ടായെന്നു വരും. ആ ലിങ്കു മാറ്റണോ അതോ ഒരു കുറിപ്പായി ഈ വിവരം ഒപ്പം ചേർക്കണോ? വേണമെങ്കിൽ നമുക്കുതന്നെ ഒരു നൂറ്റാണ്ടുകലണ്ടർ ഉണ്ടാക്കി ഓരോ ഇംഗ്ലീഷ് വർഷത്തിന്റേയും പേജിൽ ചേർക്കാം. അതിൽ, കൊല്ലവർഷം, ഹിജ്രി, നാൾ, പക്കം, കരണം, ഗ്രഹനില, ഗ്രഹണം, സംതരണം തുടങ്ങിയവയൊക്കെ ചേർക്കുകയുമാവാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:34, 15 മേയ് 2013 (UTC)Reply

പകരം കൃത്യമായ ഒരു സംവിധാനം വരുംവരെ ആ ലിങ്ക് നിലനിർത്തുന്നതാണ് നല്ലത്. ഈ തീയതിവ്യത്യാസത്തിന്റെ കാര്യം കുറിപ്പായി നൽകാം. --Vssun (സംവാദം) 05:37, 15 മേയ് 2013 (UTC)Reply
മേൽ കണ്ണിയിൽ 1051 വരെയുള്ള തീയതികളേ കാണിക്കുന്നുള്ളൂ. ഈ കണ്ണി ഉപയോഗിച്ചാൽ 1051-നു മുമ്പുള്ള കൊല്ലവർഷ തീയതികളും കണ്ടെത്താം. പുറം കണ്ണിയിലേക്ക് ചേർത്തു.--കുമാർ വൈക്കം (സംവാദം) 08:37, 19 നവംബർ 2013 (UTC)Reply
"കൊല്ലവർഷ കാലഗണനാരീതി" താളിലേക്ക് മടങ്ങുക.