സംവാദം:കൊടുങ്ങല്ലൂർ ഭരണി
ബലിക്കല്ലിലെ പദ്മദളങ്ങളെ ബൗദ്ധ പാരമ്പര്യവുമായി ബന്ധിപ്പിക്കാനാവുമോ? മിക്ക ക്ഷേത്രങ്ങളിലും ബലിക്കളിൽ പദ്മ ദളങ്ങൾ കാണുന്നുണ്ടല്ലോ? താമരയും സരസ്വതിയുമായി നേരിട്ടുതന്നെ ബന്ധപ്പെട്ടിട്ടുൺടല്ലോ.....--Sahridayan 09:41, 8 ഏപ്രിൽ 2008 (UTC)
സരസ്വതിക്ക് ആരും ബലി അർപ്പിക്കാറില്ല എന്നു തോന്നുന്നു. മാത്രവുമല്ല കൊടുങ്ങല്ലുരിൽ സരസ്വതിയൊനുമില്ല. സരസ്വതിയും മറ്റും പ്രചാരത്തിലാവുന്നതിനു മുന്നേ തന്നെ താമര ബൗദ്ധരുടെ പ്രിയ അടയാളമായിട്ടുണ്ട്. ചിലരുടെ അഭിപ്രായത്തിൽ പുരാണങ്ങളിലൂടെ ഇത്തരം കഥാപാത്രങ്ങളെ ഹിന്ദുക്കൾ സൃഷ്ടിച്ചെടുത്തതു തന്നെ മറ്റു ജാതിക്കാരുടെ ക്ഷേത്രങ്ങൾ ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കനാണ്... എനിക്കും ആ അഭിപ്രായം ഉണ്ട്..ലേഖനത്തിലെ പദമദളങ്ങളുടെ അഭിപ്രായം എന്റേതല്ല. ക്ഷേത്രത്തിനെക്കുറിച്ച് എഴുതിയ വ്യക്തി ചേർത്തിരുന്നതാണ് !! --ചള്ളിയാൻ ♫ ♫ 17:28, 8 ഏപ്രിൽ 2008 (UTC)
- സരസ്വതി ബി.സി. 1000 -ത്തിലെങ്കിലും ഉണ്ടായിരുന്ന ദേവതയാണെന്നാണ് ഞാന് കേട്ടിട്ടുള്ളത്. വീണ എന്ന പദം 1200 നും മുമ്പേ പ്രചാരത്തിലുണ്ടായിരുന്നു. ഇന്നു കാണുന്ന ചുവട്ടില് കുടം വച്ചുള്ള വീണയടക്കം എല്ലാ തന്തു വാദ്യങ്ങളേയും അന്ന് വീണ എന്നായിരുന്നു വിളീച്ചിരുന്നത്. ബി.സി 500-ല് മുതലാണത്രേ സരസ്വതിയുടെ വീണയെ മാത്രം വീണ എന്നു വിളിക്കാന് തുടങ്ങിയത്. ക്രിസ്തുവിനു മുമ്പ് 1000-ല് എങ്കിലും ഉണ്ടായിരുന്ന ദേവതയെ ബുദ്ധമതം പോലെ ജനങ്ങളില് നിന്ന് പൊക്കോണ്ടിരുന്ന ഒരു മതത്തെ പ്രതിരോധിക്കാനായി വീണ്ടുമുണ്ടാക്കുക എന്നത് രസകരമാണ് ;-). ബുദ്ധക്ഷേത്രങ്ങള് ജനങ്ങളുടെ വിശ്വാസം മാറിയപ്പോള് ഹൈന്ദവ ക്ഷേത്രങ്ങളായിട്ടുണ്ടാവാം. പക്ഷേ അതിനായി ഒരു ബോധപൂര്വ്വമായ ശ്രമം എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് പറയാനാവില്ല. ദക്ഷിണേന്ത്യയിലെ ദ്രാവിഡ ദേവതകള് ബുദ്ധമതത്തിന്റെ ആവിര്ഭാവ സമയത്ത് ബുദ്ധനായി തീര്ന്നതിനെ കുറിച്ചും എവിടേയും പരാമര്ശിച്ചുകണ്ടിട്ടില്ല (ദാ ഇതിനിനെ തെളിവു ചോദിക്കല്ലേ; പുസ്തകങ്ങളൊന്നും കൈയ്യിലില്ല). ഇതത്രയും ഓഫ് ടോപിക് ആവാം. പക്ഷേ എന്തിലും ഏതിലും ബുദ്ധമതം തിരുകാനുള്ള പ്രവണത കാണുമ്പോള് പറയാതിരിക്കാനാവില്ല. --പ്രവീൺ:സംവാദം 03:24, 9 ഏപ്രിൽ 2008 (UTC)
- ഇതിനെന്താ കാരണം ചള്ളിയാ??--പ്രവീൺ:സംവാദം 13:41, 9 ഏപ്രിൽ 2008 (UTC)
മായ്ക്കൽ ഫലകം
തിരുത്തുകകാരണം കാണിക്കാതെയുൾല മായ്ക്കൽ ഫലകം നീക്കം ചെയ്തിട്ടുണ്ട്. --Vssun 06:21, 7 ഏപ്രിൽ 2009 (UTC)
ഉത്സവങ്ങൾക്കായി ഒരു ഫലകം ആവശ്യമുണ്ട്. --Challiovsky Talkies ♫♫ 15:55, 21 മാർച്ച് 2015 (UTC)