ഭാഷാ സംബന്ധിയായവ തിരുത്തുക

"കൈപ്പർ" എന്നോ ഇംഗ്ലീഷിൽ കാണുന്നതുപോലെ "കുയ്പ്പർ" എന്നോ ഏതാണ് കൃത്യമായ ഉച്ചാരണം? മറ്റുലേഖനങ്ങളിലെ എഴുത്ത് കൈപ്പർ എന്നായതിനാൽ ഇവിടെയും അതുതന്നെ ഉപയോഗിച്ചു.--Subin Sebastian (സംവാദം) 20:46, 16 മേയ് 2013 (UTC)Reply

/ˈk[invalid input: 'ju:']ɪpər/ or /ˈkpər/ രണ്ടും ഉപയോഗിക്കാമെന്ന് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു. -- Raghith (സംവാദം) 05:14, 17 മേയ് 2013 (UTC)Reply
നന്ദി. കൈപ്പർ എന്നു തന്നെ നിലനിർത്തിയിരിക്കുന്നു.--Subin Sebastian (സംവാദം) 06:23, 17 മേയ് 2013 (UTC)Reply

ബാഷ്പീകരിക്കപ്പെടാവുന്ന അവസ്ഥയിൽ തിരുത്തുക

കൈപ്പർ വലയത്തിലെ വസ്തുക്കളിൽ ബാഷ്പീകരിക്കപ്പെടാവുന്ന അവസ്ഥയിൽ മീഥേൻ, അമോണിയ, ജലം എന്നിവ അടങ്ങിയിരിക്കുന്നു. - വ്യക്തമല്ല. --Vssun (സംവാദം) 05:12, 17 മേയ് 2013 (UTC)Reply

"While most asteroids are composed primarily of rock and metal, most Kuiper belt objects are composed largely of frozen volatiles (termed "ices"), such as methane, ammonia and water." -- Raghith (സംവാദം) 05:17, 17 മേയ് 2013 (UTC)Reply
അതിപ്പോൾ ഖരാവസ്ഥയിൽ എന്നല്ലേ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun (സംവാദം) 05:25, 17 മേയ് 2013 (UTC)Reply
ആവാം, "composed largely of frozen volatiles"(en:Volatiles, "group of chemical elements and chemical compounds with low boiling points") . -- Raghith (സംവാദം) 05:45, 17 മേയ് 2013 (UTC)Reply
അമോണിയ, ജലം തുടങ്ങിയവയൊന്നും തന്നെ ശുദ്ധമായ അവസ്ഥയിലല്ല കൈപ്പർ ബെൽറ്റിൽ കാണപ്പെടുന്നത്. ജലം ഒരുതരം ക്രിസ്റ്റലൈൻ രൂപത്തിലാണ് ഉള്ളത്. ദ്രാവകരൂപത്തിലോ ഖര രൂപത്തിലോ ആവാം ഈ മൂലകങ്ങൾ. ആ വാചകത്തെ എങ്ങനെ കൃത്യമായി മൊഴിമാറ്റം നടത്താം എന്നറിയാത്തതുകൊണ്ടു സംഭവിച്ച ആശയക്കുഴപ്പമാണ്. പുതിയ ആളാണേയ്..! :) --Subin Sebastian (സംവാദം) 06:15, 17 മേയ് 2013 (UTC)Reply
ആശയക്കുഴപ്പമില്ലാതിരിക്കാൻ, ബാഷ്പീകരിക്കപ്പെടാവുന്ന അവസ്ഥയിൽ എന്നത് ഒഴിവാക്കി. വേണമെങ്കിൽ ഒരു കുറിപ്പ് ചേർത്ത് വിശദീകരണം നൽകാം.--Vssun (സംവാദം) 08:47, 17 മേയ് 2013 (UTC)Reply

ആമുഖം തിരുത്തുക

ആദ്യവാചകം താഴെക്കാണുന്ന മാതിരിയാക്കിയാലോ? സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ നിന്ന് അകലെയായി സ്ഥിതിചെയ്യുന്ന സൂര്യനെ ചുറ്റുന്ന പദാർത്ഥങ്ങളടങ്ങിയ പ്രദേശമാണ് കൈപ്പർ വലയം--Vssun (സംവാദം) 09:08, 21 മേയ് 2013 (UTC)Reply

ശരി. അങ്ങനെയാക്കാം.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)Reply

വീതി തിരുത്തുക

// 20 ഇരട്ടിയോളം വീതിയുള്ളതും// ഇവിടെ വീതി എന്നത് റേഡിയസ് ആണോ? --Vssun (സംവാദം) 09:10, 21 മേയ് 2013 (UTC)Reply

അല്ല. കൈപ്പർ വലയത്തിലെ സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള വസ്തുവും ഏറ്റവും അടുത്തുള്ള വസ്തുവും തമ്മിലുള്ള ദൂരമാണ് വീതി എന്നതുകൊണ്ട് അർത്ഥമാക്കിയിരിക്കുന്നത്.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)Reply
ഇതൊക്കെ കുറിപ്പായി ലേഖനത്തിൽ ചേർക്കാവുന്ന വിവരമാണ്. മറ്റൊന്ന്: ഈ വസ്തുക്കളൊക്കെ (ഏതാണ്ട്) ഒരേ തലത്തിലായിരിക്കുമല്ലോ അല്ലേ സൂര്യനെ ചുറ്റുന്നത്. അക്കാര്യവും കുറിപ്പിൽ ഉൾക്കൊള്ളിക്കാം. --Vssun (സംവാദം) 11:30, 21 മേയ് 2013 (UTC)Reply
ചേർക്കാം, എഴുത്തിനു സമയം കിട്ടുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വിപുലീകരിക്കാം.--Subin Sebastian (സംവാദം) 11:33, 21 മേയ് 2013 (UTC)Reply

അനുരണനം - പടം തിരുത്തുക

അനുരണനങ്ങളെക്കുറിച്ച് ലേഖനം പ്രതീക്ഷിക്കുന്നു. ചിത്രത്തിനു താഴെ പറഞ്ഞിരിക്കുന്ന മഞ്ഞ നിറത്തിലുള്ള ബിന്ദുക്കളൊന്നു അതിൽ കണ്ടില്ല. --Vssun (സംവാദം) 09:17, 21 മേയ് 2013 (UTC)Reply

നെപ്ട്യൂൺ അനുരണനങ്ങളെക്കുറിച്ച് ഞാനെഴുതാം. മഞ്ഞ നിറത്തിലുള്ള ബിന്ദുക്കൾ പൂർണ്ണ റെസലൂഷനിൽ Jupiter എന്നെഴുതിയതിന്റെ വലതു വശത്തായി കാണാം.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)Reply
കണ്ടു. നന്ദി. --Vssun (സംവാദം) 11:32, 21 മേയ് 2013 (UTC)Reply

ധൂമകേതു തിരുത്തുക

//ധൂമകേതുക്കൾ ഉദ്ഭവിക്കുന്നത്, ചിതറിക്കിടക്കുന്ന മറ്റൊരു വൃത്തമണ്ഡലത്തിൽ...// ഈ വലയം, കൈപ്പർവലയത്തിനു പുറത്താണോ? --Vssun (സംവാദം) 09:19, 21 മേയ് 2013 (UTC)Reply

അതെ. ഈ പ്രദേശം ഉണ്ടായത് നെപ്ട്യൂണിന്റെ സ്ഥാനഭ്രംശത്തെ തുടർന്ന് കൈപ്പർ വലയത്തിലെ ചില വസ്തുക്കൾ ചിതറിത്തെറിച്ചാണ്. ഇതിനെക്കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നും ലഭ്യമല്ല എന്നു തോന്നുന്നു.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)Reply
അങ്ങനെയാണെങ്കിൽ, കൈപ്പർ വലയത്തിനു പുറത്തുള്ള ചിതറിക്കിടക്കുന്ന മറ്റൊരു വൃത്തമണ്ഡലത്തിൽ... എന്നെഴുതി വിശദമാക്കിക്കൂടേ? --Vssun (സംവാദം) 11:33, 21 മേയ് 2013 (UTC)Reply
ഇവിടെ പ്രശ്നം ഈ മേഖലയെക്കൂറിച്ചൊന്നും നമുക്ക് ഇന്നും വളരെ വ്യക്തമായ ധാരണകളില്ല എന്നതാണ്. ഈ മേഖലയുടെ രൂപീകരണത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ അംഗീകൃത ശാസ്ത്ര യൂണിവേഴ്സിറ്റികൾക്കുണ്ട്. പരമാവധി എങ്ങും തൊടാതെയാണ് ഇംഗ്ലീഷ് ലേഖനങ്ങളിൽ ഇതു പ്രദിപാദിച്ചു കാണുന്നത്. മലയാളം വിക്കിയിലെ മറ്റു ചില ലേഖനങ്ങളിൽ ഈ മേഖലയെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത് "ശിഥില മണ്ഡലം" എന്ന വാക്ക് ഉപയോഗിച്ചാണ്. അതു തന്നെ ഇവിടെയും ഉപയോഗിച്ച് തിരുത്തൽ നടത്തിയിട്ടുണ്ട്. സമയ ലഭ്യത അനുസരിച്ച് ഇതിനേക്കുറിച്ചും ഒരു ലേഖനമെഴുതി വിപുലീകരിച്ചുകൊള്ളാം.--Subin Sebastian (സംവാദം) 13:53, 22 മേയ് 2013 (UTC)Reply

  --Vssun (സംവാദം) 15:49, 22 മേയ് 2013 (UTC)Reply

വിക്കിസംഗമോത്സവം_2013_തിരുത്തൽ_യജ്ഞം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സംവാദം:കൈപ്പർ_വലയം&oldid=1888151" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൈപ്പർ വലയം" താളിലേക്ക് മടങ്ങുക.