സംവാദം:കൈതച്ചക്ക
Latest comment: 13 വർഷം മുമ്പ് by Sugeesh in topic സക്കർ
കൈതച്ചക്ക അല്ലേ ശരി? സജിത്ത് വി കെ 09:59, 19 ഏപ്രിൽ 2007 (UTC)
- തൃശൂർജില്ലയിലൊക്കെ കൈതച്ചക്ക ഒരുതരമേയുള്ളൂ.. എന്നാൽ കൈത കൃഷിചെയ്യുന്നിടങ്ങളിൽ കൈതച്ചക്ക എന്നും കന്നാരച്ചക്ക എന്നും രണ്ടു ചക്കകളുണ്ട്.. ഈ താളിൽത്തന്നെ ചേർത്താൽ മതിയോ?--Vssun 10:18, 19 ഏപ്രിൽ 2007 (UTC)
സക്കർ
തിരുത്തുകഈ സക്കർ എന്നു പറയുന്നത് പൊടിപ്പ് ആണോ? ആണെങ്കിൽ അങ്ങനെയാക്കുന്നത് നന്നായിരിക്കും. നാട്ടിൽ സാധാരണ, ചക്കയുടെ മുകളീലുള്ള കൂമ്പല്ലെ നടാൻ ഉപയോഗിക്കുന്നത്?--Vssun (സുനിൽ) 16:44, 28 സെപ്റ്റംബർ 2010 (UTC)
- കൈതയുടെ മൂന്നു ഭാഗങ്ങൾ നടാൻ ഉപയോഗിക്കാം, മുടി (ചക്കയുടെ മുകൾ ഭാഗം), ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പ്, കൈതയുടെ പ്രധാന മുളപ്പ് (ഇവ പലതുണ്ടാകും പഴയ കൈത തന്നെ നടാറുണ്ട്). --എഴുത്തുകാരി ശ്രീ സംവദിക്കൂ 16:49, 28 സെപ്റ്റംബർ 2010 (UTC)
നടാൻ ഉപയോഗിക്കണത് "കാനി" എന്നാണ് വിളിക്കണത്. :) പൈനാപ്പിൾ രണ്ടു തരം പ്രധാനമായി ഉണ്ട്. 1) കന്നാര അഥവാ പൈനാപ്പീൾ(there are different types among it). ഇത് ആണ് ധാരാളമായി കൃഷി ചെയ്യുന്നത്. 2) വലിയ നീളമുള്ള ഇലകൾ മുള്ളിലാതെ . ചെറിയ ചക്ക .. ഇതിന് മീനച്ചിൽ തൊടുപുഴ ഭാഗത്ത് "പാണ്ടി കൈതചക്ക" എന്നാണ് വിളിക്കണത്. ഇത് സാധാരണയായി കൃഷി ചെയ്ത് കണ്ടിട്ടില്ല. Anon 19:09, 21 ഓഗസ്റ്റ് 2011 (UTC)
- എങ്കിൽ അതും ചേർക്കാമല്ലോ ?--സുഗീഷ് 20:14, 21 ഓഗസ്റ്റ് 2011 (UTC)