പുതുമന ചോമാതിരി അല്ലേ. പുതുമന സോമയാജി എന്ന ഒരു ഗണിതശാസ്ത്രജ്ഞൻ ഇല്ലെന്നാണു എന്റെ അറിവ്.--ഷിജു അലക്സ് 05:23, 18 ഏപ്രിൽ 2008 (UTC)Reply

സോമയാജിയുടെ മലയാളീകരണമാണ്‌ ചോമാതിരി. സോമയാഗം ചെയ്ത പുള്ളി... :) --ചള്ളിയാൻ ♫ ♫ 05:44, 18 ഏപ്രിൽ 2008 (UTC)Reply

എ.ഡി. 14-18 എന്നത് നൂറ്റാണ്ടായിരിക്കുമെന്നു കരുതുന്നു. നൂറ്റാണ്ട് എന്നു തിരുത്തുന്നു. --Vssun 04:09, 24 ഏപ്രിൽ 2008 (UTC)Reply

ലയിപ്പിക്കൽ ശുപാർശ

തിരുത്തുക

കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി എന്ന ഒരു ലേഖനം പരിഭാഷ ചെയ്തു വരുന്നുണ്ട്. അതുമായി ഈ ലേഖനം ലയിപ്പിക്ക്കേണ്ടതുണ്ട്. പക്ഷെ തൽക്കാലം അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഈ ലേഖനത്തിൽ അവലംബങ്ങൾ ഒന്നും എല്ല എന്നതാണ് ഒരു പ്രശ്നം.Msyamlal (സംവാദം) 03:12, 7 ഫെബ്രുവരി 2013 (UTC)Reply

മാഷേ, ഈ രണ്ട് ലേഖനങ്ങളിലെയും പരാമർശ വിഷയങ്ങൾ ഒന്നു തന്നെയാണോ ? എങ്കിൽ ഈ താളിലേക്ക് താങ്കൾ തുടങ്ങിയ ലേഖനം ലയിപ്പിക്കണം. ഈ താൾ നാലുവർഷം മുൻപ് തുടങ്ങിയതാണ്. ആദ്യം തുടങ്ങിയ താളിലേക്ക്, പുതുതായി തുടങ്ങുന്ന സമാന താൾ ലയിപ്പിക്കുക എന്നതാണ് നമ്മുടെ കീഴ്‌വഴക്കം. മാത്രമല്ല ആദ്യം തുടങ്ങിയ താൾ ഇത്രയും നാൾക്കകം വിക്കിപീഡിയയിലും പുറത്തും ഏതെങ്കിലും ആവശ്യങ്ങൾക്കായി കണ്ണി (link) ചേർത്തിരിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഈ താൾ പുതിയ താളിലേക്ക് ലയിപ്പിക്കൽ യുക്തിസഹമല്ലെന്ന് തോന്നുന്നു. മാത്രമല്ല ആ കണ്ണി ചേർക്കലുകളുടെ ഗുണം താങ്കളുടെ എഴുത്തിന് ഇങ്ങോട്ട് ലേഖനം ലയിപ്പിക്കുന്നതുവഴി ലഭിക്കും. അവലംബം താങ്കളുടെ താൾ ഇങ്ങോട്ട് ലയിപ്പിക്കുമ്പോൾ ലഭിക്കുമല്ലോ. ലേഖനത്തിന്റെ തലക്കെട്ട് വേണമെങ്കിൽ മാറ്റാം. താങ്കളുടെ സംഭവനകളും ഈ താളിന്റെ നാൾവഴിയിൽ ചേർക്കപ്പെടും. --Adv.tksujith (സംവാദം) 03:28, 7 ഫെബ്രുവരി 2013 (UTC)Reply

പരാമർശ വിഷയങ്ങൾ ഒന്നു തന്നെയാണ്. എങ്ങനെ ആണ് ലയിപ്പികുക? ഈ താളിലേക്ക് പുതുതായി എഴുതിയത് കോപ്പി ചെയ്ത്, പുതിയ താൾ മായ്ച്ചു കളഞ്ഞാൽ മതിയോ? പുതിയ താൾ ഒരു ഇംഗ്ലീഷ് താളിന്റെ വിവർത്തനമാണ്. അതുമായി ഈ താൾ (കേരള ഗണിതം) ലിങ്ക് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ? Thanks. Msyamlal (സംവാദം) 01:35, 8 ഫെബ്രുവരി 2013 (UTC)Reply

ആ തീരുമാനം ഉചിതമാണ് മാഷേ, താങ്കളുടെ എഴുത്തും കൂടിയാകുമ്പോൾ ഈ താൾ മികച്ചതാവും. ലയിപ്പിക്കൽ എന്നത് വലിയ പ്രക്രിയ അല്ല. ആദ്യം ചെയ്യേണ്ടത് പുതിയ താളിലെ പ്രസക്തമായ കാര്യങ്ങൾ പകർത്തിയെടുത്ത് പഴയതാളുമായ സമരസപ്പെടുന്ന വിധം പഴയതാളിൽ അതതിടങ്ങളിൽ ഒട്ടിക്കുക എന്നതാണ്. അത് ചെയ്തു കഴിഞ്ഞാൽ പുതിയ താളിലെ എഴുത്തെല്ലാം മായിച്ചുകളഞ്ഞ് - താൾ ശൂന്യമാക്കി പഴയതാളിലേക്ക് ഒരു തിരിച്ചുവിടൽ (റീഡയറക്ട്) സൃഷ്ടിക്കുക എന്നതാണ്. ഇക്കാര്യങ്ങൾ ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇനിയും പിടികിട്ടിയില്ലെങ്കിൽ തല്കാലം പുതിയ താളിലെ വിവരങ്ങൾ ഇങ്ങോട്ട് മാറ്റുക. ബാക്കി പുറകേ ചെയ്യാം. ഇംഗ്ലീഷ് താളിന്റെ പേര് ഈ താളിൽ പ്രെറ്റി യു.ആർ.എൽ ആയി കൊടുക്കാമല്ലോ. സംശയമുണ്ടെങ്കിൽ ചോദിക്കുക. --Adv.tksujith (സംവാദം) 02:06, 8 ഫെബ്രുവരി 2013 (UTC)Reply

 Y ചെയ്തു ചർച്ചകളുടെ അടിസ്ഥാനത്തിൽ തുടങ്ങിയ ഉപയോക്താവ് തന്നെ കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി ലയിപ്പിച്ചു. --Adv.tksujith (സംവാദം) 02:27, 9 ഫെബ്രുവരി 2013 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഗണിതം മാത്രമല്ല ഇതിലെ വിഷയം എന്നതിനാൽ തലക്കെട്ട് കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി എന്ന് ആക്കുന്നതല്ലേ നല്ലത്?--ഷിജു അലക്സ് (സംവാദം) 03:24, 9 ഫെബ്രുവരി 2013 (UTC)Reply

തലക്കെട്ട് "കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി" എന്ന് ആക്കുന്നതാണ് നല്ലത്.Msyamlal (സംവാദം) 23:25, 10 ഫെബ്രുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കേരളീയഗണിത_സരണി&oldid=3407353" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കേരളീയഗണിത സരണി" താളിലേക്ക് മടങ്ങുക.