സംവാദം:കേരളത്തിലെ തുമ്പികളുടെ പട്ടിക

Latest comment: 8 വർഷം മുമ്പ് by Jkadavoor in topic കുടുംബം

അഖിലേ, കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക യും ഈ താളും ഒരു സംഗതിയേയാണോ സൂചിപ്പിക്കുന്നത് ? ----Adv.tksujith (സംവാദം) 07:51, 21 ഡിസംബർ 2015 (UTC)Reply

ഉ:Adv.tksujith അല്ലേയല്ല. രണ്ടും പ്രകടമായ വ്യത്യാസമുള്ള രണ്ടു ജീവീവർഗ്ഗങ്ങൾ. രണ്ടിലും നൂറിലധികം ജനുസുകൾ കേരളത്തിലുണ്ട്. (ലേഖനം തുടക്കമിട്ടതേയുള്ളൂ. ഓരോ അംഗത്തിന്റെയും താൾ നിർമ്മിക്കുന്നതിനൊപ്പം പട്ടികയിലും ചേർക്കാം. --അഖിലൻ 08:04, 21 ഡിസംബർ 2015 (UTC)Reply
-- ഇങ്ങനെയൊരു വ്യത്യാസം എവിടെയെങ്കിലും എഴുതണമെന്നുണ്ടോ ? വിവക്ഷാതാൾ ? --Adv.tksujith (സംവാദം) 08:38, 21 ഡിസംബർ 2015 (UTC)Reply
ഉ:Adv.tksujith, വേണ്ട. ലേഖനത്തിലുണ്ട്. രണ്ടും ഒരേ ഫൈലത്തിലാണെന്നേയുള്ളൂ. (ആർത്രോപോഡ). രണ്ടിനും രണ്ടു സ്വഭാവമാണു്. ചിത്രശലഭം സസ്യാഹാരിയാകുമ്പോൾ, തുമ്പി നല്ല മാംസാഹാരിയാണ്. വേണമെങ്കിൽ മറ്റു താളുകൾ എന്ന തലക്കെട്ടിലോ മറ്റോ ഒരു കണ്ണി നൽകാം. --അഖിലൻ 08:50, 21 ഡിസംബർ 2015 (UTC)Reply

കുടുംബം

തിരുത്തുക

കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക അനുകരിച്ച് കുറെ മിനുക്കു പണികൾ നടത്തിയിട്ടുണ്ട് . ഒന്നു പരിശോധിക്കുമല്ലോ. കുടുംബം ആണ് ഒരു പ്രശ്നം. ഇതുവരെ ഒരു കുടുംബത്തിനു മാത്രമേ ഇവിടെ താൾ ഉള്ളൂ. എന്തു ചെയ്യാം? അഭിപ്രായങ്ങൾ പറയുക; അല്ലെങ്കിൽ ഒരു കൈ നോക്കുക. :) @Akhilan, Tonynirappathu, and Rojypala:, @Manojk, Vinayaraj, and Uajith:... ജീ 09:18, 31 ഡിസംബർ 2015 (UTC)Reply

തുമ്പികളെ കുറിച്ചു എനിക്ക് കാര്യമായി ഒന്നും അറിയില്ല.. കിരൺ.സി. , ഡേവിഡ് രാജു എന്നിവരുടെ പുസ്തകം കിട്ടിയാൽ ഉടനെ കേരളത്തിലെ തുമ്പികളുടെ പട്ടിക വിപുലീകരിക്കാൻ ശ്രമിക്കാം. Uajith (സംവാദം) 13:06, 31 ഡിസംബർ 2015 (UTC)Reply
എന്റെയും അവസ്ഥ അതുതന്നെ ഒന്നും അറിയില്ല . കിരണിന്റെ പുസ്തകം നോക്കി തട്ടുന്നതാണ് എന്നാലാവുന്നത് ചെയ്യാം --Tonynirappathu (സംവാദം) 15:11, 31 ഡിസംബർ 2015 (UTC)Reply
Jkadavoor, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് കൂട്ടിച്ചേർത്തോളാം.   --അഖിലൻ 18:23, 31 ഡിസംബർ 2015 (UTC)Reply

കുടുംബ നാമങ്ങൾ ഏകവചനമാണോ ബഹുവചനമാണോ ഉചിതം? en:WP:SINGULAR ഇവിടെ പ്രസക്തമാണോ? തുള്ളൻ ചിത്രശലഭങ്ങൾ, നീലി ചിത്രശലഭങ്ങൾ, രോമപാദ ചിത്രശലഭങ്ങൾ തുടങ്ങിയവ എല്ലാം ബഹുവചനത്തിൽ ആണു കാണുന്നത്. അവലംബം: [1] വക Deepak. സമവായത്തിനു ശേഷം മാത്രമേ ബാക്കി താളുകളിൽ കൈ വയ്കൂ. അഭിപ്രായങ്ങൾ പറയുമല്ലോ. :) ജീ 13:46, 3 ജനുവരി 2016 (UTC)Reply

"കേരളത്തിലെ തുമ്പികളുടെ പട്ടിക" താളിലേക്ക് മടങ്ങുക.