ഇത് തെരഞ്ഞെടുത്ത ലേഖനം ആണോ?--Anoopan| അനൂപൻ 12:51, 4 ഓഗസ്റ്റ്‌ 2008 (UTC)

കാണുക. ടാഗ് ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 15:47, 4 ഓഗസ്റ്റ്‌ 2008 (UTC)


കോപ്പി പേസ്റ്റ് ഭാഗം തിരുത്തുക

സ്വന്തം സ്വരത്തേക്കാൾ മലയാളിക്ക് വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന സ്വരത്തിന്റെ ഉടമ ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉള്ളൂ.കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്.അഗ്നി പോലെ പടരുന്ന ,മഞ്ഞു തുള്ളി പോലെ കുളിർ പകരുന്ന ,സാഗരം പോലെ ഇരമ്പുന്ന ദല മർമ്മരം പോലെ ഹൃദയത്തിൽ ആമന്ത്രണം ചെയ്യുന്ന ആ മധുര ശബ്ദം ആദ്യമായി സിനിമയിലെത്തുന്നത് നാലു വരി ശ്ലോകത്തിലൂടെയാണ്.ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശത്തെ ആസ്പദമാക്കി നമ്പിയത്ത് നിർമ്മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത "കാൽ പാടുകൾ" എന്ന ചിത്രത്തിൽ

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തിൽ ആദ്യമായി റെക്കോഡ് ചെയ്തപ്പോൾ ആ മഹാഗായകൻ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായി.ആ ഹൃദയത്തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികൾ ഗാന ഗന്ധർവ്വൻ എന്നു സ്നേഹാദര പൂർവ്വം സംബോധന ചെയ്യുന്നത്.

1940 ജനുവരി 10 നു ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും 5 മക്കളിൽ മൂത്ത പുത്രനായി യേശുദാസ് ജനിച്ചു..ചെറുപ്രായത്തിൽ തന്നെ യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു.പിതാവ് തന്നെയായിരുന്നു ഗുരുനാഥനും.എട്ടു വയസ്സുള്ളപ്പോൾ പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ സ്വന്തമാക്കി.1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാ സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റെ കീഴിൽ ഒരു വർഷത്തെ സംഗീതാഭ്യസനം.തുടർന്ന് പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുലം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്നു വർഷവും സംഗീതം പഠിച്ചു. എസ് എസ് എൽ സി പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ ചേർന്നു.1960 ൽ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷനത്തിന് തിരുവനതപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിൻസിപ്പൽ.യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. കർണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാറ്റാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ കാല്പാടുകൾ എന്ന ചിത്രത്തിൽ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റില്ലിസ് ചെയ്റ്റ്ര്ഹ സിനിമ " ശ്രീ കോവിൽ "ആയിരുന്നു. മലയാളത്തിലും മറ്റു ഇൻഡ്യൻ ഭാഷകലിലുമായി 30000 ൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഈ പ്രതിഭ ഏതാനും ചിതർങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.കാവ്യ മേള,കായംകുളം കൊച്ചുണ്ണി,അനാർക്കലി,പഠിച്ച കള്ളൻ,അച്ചാണി,ഹർഷ ബാഷ്പം,നിരകുടം,കതിർ മണ്ഡപം,പാതിരാ സൂര്യൻ,നന്ദനം,ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്.


ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഏറ്റവും കൂടുതൽ തവന ലഭിച്ചത് ഈ അനുഗൃഹീത ഗായകനാണു.


താമസമെന്തേ വരുവാൻ-ഭാർഗ്ഗവീ നിലയം ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ- പാടുന്ന പുഴ ഹരി മുരളീ രവം-ആറാം തമ്പുരാൻ നാദ ബ്രഹ്മത്തിൻ സാഗരം- കാട്ടു കുരങ്ങ് പ്രാണ സഖീ ഞാൻ വേരുമൊരു-പരീക്ഷ ദേവാങ്കണങ്ങൾ -ഞാൻ ഗന്ധർവൻ ഇന്നലെ മയങ്ങുമ്പോൾ -അന്വേഷിച്ചു കണ്ടെത്തിയില്ല സാഗരമേ ശാന്തമാക നീ- മദനോത്സവം ചക്ര വർത്തിനീ- ചെമ്പരത്തി സ്വർണ്ണച്ചാമരം-യക്ഷി പാടാത്ത വീണയും-റസ്റ്റ് ഹൌസ് കൃഷ്ണ തുളസിക്കതിരുകൾ-ഉൾക്കടൽ പത്മ തീർഥമേ ഉണരൂ-ഗായത്രി മനുഷ്യൻ മതങ്ങളെ- അച്ഛനും ബാപ്പയും


തുടങ്ങിയ പാട്ടുകൾ ലോകത്തെവിടെയുമുള്ള മലയാളികളുടെ ആത്മാവിന്റെ ഭാഗമാണു.ഈ ഗാന ഗന്ധർവ്വന്റെ ഓരോ പാട്ടിനും വേണ്ടി മലയാളികൾ കാതോർത്തിരിക്കുകയാണ്.തിരക്കു പിടിച്ച ജീവിതത്തിൽ എല്ലാം മറന്നിരിക്കാൻ,ആ ശബ്ദ മാധുരി ശ്രവിക്കാൻ ,അനുഭവിക്കാൻ മലയാളികൾ കാതോർത്തിരിക്കുന്നു.

മറക്കാത്ത ഗാനങ്ങൾ തിരുത്തുക

മറക്കാത്ത ഗാനങ്ങൾ എന്ന ഭാഗത്ത് നൽകിയിരിക്കുന്ന വിവരങ്ങൾ ലേഖനത്തിന് അനുയോജ്യമെന്നു കരുതുന്നില്ല. ഒഴിവാക്കാവുന്നതല്ലേ?--റോജി പാലാ (സംവാദം) 14:46, 15 ജൂലൈ 2013 (UTC)Reply

പ്രീച്ചിംഗ് ആയിട്ട് തോന്നുന്നു. POV ആണ്. എന്താണ് മറക്കാത്ത ഗാനങ്ങൾ? . ..ആരാധന വിക്കിയിൽ പബ്ലിഷ് ചെയ്യുന്നതിനോട് വിയോജിപ്പുണ്ട്. സിവിലിയൻ (സംവാദം) 09:15, 23 മാർച്ച് 2015 (UTC)Reply

മറക്കാത്ത ഗാനങ്ങൾ പൂര്ണമായും POV ആണെന്ന് തോന്നിയതിനാൽ മായ്ക്കുന്നു. സിവിലിയൻ (സംവാദം) 05:01, 23 ഏപ്രിൽ 2015 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.ജെ._യേശുദാസ്&oldid=2171873" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.ജെ. യേശുദാസ്" താളിലേക്ക് മടങ്ങുക.