കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൂത്തുപറമ്പ്‌ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ശ്രീനിവാസന്റെ താളിൽ തലശേരിക്കടുത്തുള്ള പാട്യം എന്നാണ്‌. പാട്യം, കൂത്തുപറമ്പിൽ ഉൾപ്പെടുന്ന പ്രദേശമാണോ? --Vssun 11:10, 6 ഫെബ്രുവരി 2010 (UTC)-Reply

പാട്യം (ഗ്രാമപഞ്ചായത്ത്) ;-)--പ്രവീൺ:സംവാദം 02:18, 7 ഫെബ്രുവരി 2010 (UTC)Reply

പാട്യം കൂത്തുപറമ്പിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിലാണ്.--അഭിനവ്‌ (സംവാദം) 12:29, 26 ഓഗസ്റ്റ് 2012 (UTC) കൂത്തുപറമ്പ് ഒരു താലൂക്ക് ആസ്ഥാനമല്ല, കണ്ണൂർ ജില്ലയിൽ നിലവിൽ 3 താലൂക്കുകളെ ഉള്ളൂ, തളിപ്പറമ്പ, കണ്ണൂർ, തലശ്ശേരി. അവയുടെയൊക്കെ ആസ്ഥാനങ്ങൾ അതാതിടങ്ങളിൽ തന്നെയാണ്‌, അതുകൊണ്ട് ആദ്യത്തെ വാചകം മാറ്റിയെഴുതുന്നു ബാബുരാജ് 09:15, 9 സെപ്റ്റംബർ 2010 (UTC)Reply

ഇത് ആമുഖത്തിൽ ചേർക്കേണ്ട വിവരമല്ല

തിരുത്തുക

വിദ്യാഭ്യാസ 1994 നവംബർ 25-ന്‌‍ ഇവിടെ നടന്ന പോലീസ് വെടിവെപ്പിൽ അഞ്ചു പേർ മരിക്കാനിടയായി. ഈ സംഭവം കൂത്തുപറമ്പ് വെടിവെപ്പ് എന്ന പേരിൽ അറിയപ്പെടുന്നു.


പ്രദേശത്തിന്റെ സമീപകാലചരിത്രത്തിൽ ചേർക്കുന്നതാണ് ഉചിതം ബിനു (സംവാദം) 07:23, 16 ജൂലൈ 2012 (UTC)Reply

സമീപ കാലത്തു നടന്നതെങ്കിലും കൂത്തുപറമ്പിനെ സംബന്ധിചിടത്തോളം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഭവം ആണിത് --അഭിനവ്‌ (സംവാദം) 12:29, 26 ഓഗസ്റ്റ് 2012 (UTC)Reply

അതു ചിലർക്കുമാത്രം- ഇങ്ങനെയൊക്കെയുള്ള സംന്ദർഭത്തിൽ ബുദ്ധിപരമായ സത്യസന്ധതപുലർത്തുന്നത് നന്നായിരിക്കും. 1000-ലേറെ വർഷങ്ങളുടെ പഴക്കമുള്ള ഒരു സ്ഥലത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രധാന സംഭവമായി ഇതിനെ കാണാൻ നേരുകാണുന്ന കണ്ണിന് ബുദ്ധിമുട്ടാകും? ബിനു (സംവാദം) 12:40, 26 ഓഗസ്റ്റ് 2012 (UTC)Reply

ഒരു സംഭവത്തിൻറെ പഴക്കം നോക്കിയിട്ടാണോ അതിൻറെ പ്രാധാന്യം വിലയിരുത്തുന്നത്?--അഭിനവ്‌ (സംവാദം) 06:23, 28 ഓഗസ്റ്റ് 2012 (UTC)Reply

എന്റെ ചോദ്യം അതല്ല,കയ്യൂരെന്നോ,വയലാറെന്നോ കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അവിടെങ്ങളിൽ നടന്ന സമരങ്ങളാണ് അതു പോലൊരു പ്രാധാന്യം കൂത്തുപറമ്പ് വെടിവയ്പിനുണ്ടോ?നിർഭാഗ്യകരമായ സംഭവം, എങ്കിലും കേരളത്തിന്റെ സമരചരിത്രത്തിൽ അതിനിടം കിട്ടില്ലെന്ന് തീർച്ച. പിന്നെ, പഴക്കം പ്രാധാന്യം കൂട്ടുന്നതുകൊണ്ടാണല്ലോ പുരാവസ്തു ശാസ്ത്രം എന്നൊരു ശാഖതന്നെയുള്ളത്. ബിനു (സംവാദം) 11:12, 28 ഓഗസ്റ്റ് 2012 (UTC)Reply

വെടിവയ്പിന്റെ കാര്യം ലേഖനത്തിൽ ചേർത്തേ തീരൂ എന്നാണെങ്കിൽ തന്നെ അത് തുടക്കത്തിൽ അങ്ങേയറ്റം അധികപ്പറ്റാണ്.ജോർജുകുട്ടി (സംവാദം) 11:44, 28 ഓഗസ്റ്റ് 2012 (UTC)Reply

കൂത്തുപറമ്പ് വെടിവെയ്പ് എന്നൊരു വിഭാഗം തുടങ്ങി വിവരങ്ങൾ അങ്ങോട്ടു ചേർത്തു --ജേക്കബ് (സംവാദം) 01:58, 27 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കൂത്തുപറമ്പ്‌&oldid=4026366" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൂത്തുപറമ്പ്‌" താളിലേക്ക് മടങ്ങുക.