സംവാദം:കൊരണ്ടി

(സംവാദം:കുരണ്ടി (ഗൃഹോപകരണം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Vssun in topic പേര്

ഇത് പലകയല്ലേ? അല്ലെങ്കിൽ ചിത്രം വല്ലതും കിട്ടുമോ? --വൈശാഖ്‌ കല്ലൂർ 05:22, 27 ഒക്ടോബർ 2011 (UTC)Reply

ഞങ്ങൾ മുട്ടിപ്പലക എന്നും പറയാറുണ്ട്. വലയത്തിലുള്ള ഗൃഹോപകരണം അനാവശ്യമാണെന്ന് വിചാരിക്കുന്നു.--Vssun (സുനിൽ) 05:23, 27 ഒക്ടോബർ 2011 (UTC)Reply

കുരണ്ടി പഴം എന്ന വേറെ പേജ് ഉണ്ട്.--Roshan 05:34, 27 ഒക്ടോബർ 2011 (UTC)Reply

വിക്കിയിലില്ലല്ലോ അല്ലേ? --Vssun (സുനിൽ) 05:35, 27 ഒക്ടോബർ 2011 (UTC)Reply

കുരണ്ടി ഇതല്ലേ--റോജി പാലാ 05:47, 27 ഒക്ടോബർ 2011 (UTC)Reply

ചേട്ടന്മാരെ കൊരണ്ടി എന്നാണു്, കുരണ്ടി എന്നല്ല വാക്കു്. കൊ എന്നു പറയുന്നതു് ഗ്രാമ്യമാണെന്നും അതിനെ കു എന്ന് സംസ്കരിച്ചേക്കാമെന്നും വയ്ക്കുന്നതു് ചേപ്പത്തരമാണു്. ഇക്കണക്കിനു് കൊരട്ടിയെ (സ്ഥലപ്പേരു്) കുരട്ടിയാക്കുമല്ലോ. (edit: മറന്നുപോയ ടിൽഡയിടാൻ വന്നതാ. Sebinaj 20:00, 31 ഒക്ടോബർ 2011 (UTC))Reply

കൊരണ്ടി എന്നാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 06:24, 1 നവംബർ 2011 (UTC)Reply

ചിത്രം

തിരുത്തുക
 

ഈ ചിത്രം ഉപയോഗിക്കാമോ? --Vssun (സുനിൽ) 08:24, 27 ഒക്ടോബർ 2011 (UTC)Reply

മറ്റൊന്നില്ലെങ്കിൽ ഉപയോഗിക്കാം. ഒന്നു മുറിച്ചെടുത്തിരുന്നെങ്കിൽ ഒരു വ്യക്തത കിട്ടുമായിരുന്നു.--റോജി പാലാ 08:31, 27 ഒക്ടോബർ 2011 (UTC)Reply

സാധനം ഇതുതന്നെയാണെന്നുണ്ടെങ്കിൽ വെട്ടിയെടുക്കാം. --Vssun (സുനിൽ) 08:32, 27 ഒക്ടോബർ 2011 (UTC)Reply

തീർച്ചയായും ഞങ്ങൾ ഇതിനു കുരണ്ടിയെന്നാണ് പറയുന്നത്.--റോജി പാലാ 08:43, 27 ഒക്ടോബർ 2011 (UTC)Reply

കൊരണ്ടിയെ കുരണ്ടിയാക്കിയവർ നാളെ കൊഞ്ഞനം കുത്തുന്നതിനു പകരം കുഞ്ഞനം കുത്തുമായിരിക്കും! നാലു ടിൽഡെ ഇട്ടില്ലെന്നു വേണ്ട. Sebinaj 19:59, 31 ഒക്ടോബർ 2011 (UTC)Reply

ഞങ്ങടവിടെ കാലിന് ഇച്ചിരികൂടി വലുപ്പമുണ്ടാകും... ഈ ആഴ്ച തന്നെ ഒരെണ്ണം സംഘടിപ്പിക്കാം --വൈശാഖ്‌ കല്ലൂർ 10:30, 27 ഒക്ടോബർ 2011 (UTC)Reply

ശരിയാണ് പൊക്കമുള്ളതും ഉണ്ട്. അടുക്കളയിലെ പ്രധാന ഇരിപ്പിടമായിരുന്നു.--റോജി പാലാ 10:40, 27 ഒക്ടോബർ 2011 (UTC)Reply

ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഫ്ലാഷിന്റെ അരോചകത്വം ഉണ്ട്. എന്നാലും തത്കാലം കുഴപ്പമില്ലെന്ന് കരുതുന്നു. --വൈശാഖ്‌ കല്ലൂർ 15:14, 31 ഒക്ടോബർ 2011 (UTC)Reply

പേര്

തിരുത്തുക

കുരണ്ടി എന്ന പേരിനെ അനുകൂലിക്കുന്നു. ഞങ്ങളുടെ നാട്ടിലൊക്കെ (കൊട്ടാരക്കര-പത്തനാപുരം) കൊരണ്ടി എന്നാണ് സംസാരിക്കുമ്പോൾ പറയുന്നത്. എങ്കിലും എഴുത്തിൽ കുരണ്ടി തന്നെ. മഷിത്തണ്ട് നിഘണ്ടുവിൽ രണ്ട് പേരുകളും ഉണ്ട്. ബ്ലോഗിലും കുരണ്ടി തന്നെ. വിക്കിനിഘണ്ടുവിലും. സർവോപരി മാതൃഭൂമിയിലും കുരണ്ടിതന്നെ. നമുക്കും കുരണ്ടി പോരേ..? ആ കൊരണ്ടിയൊന്ന് നീക്കിയിട്ടേക്ക് കേട്ടോ. --Naveen Sankar 16:14, 3 നവംബർ 2011 (UTC)Reply

തങ്ങളുടെ നാട്ടിൽ സംസാരിക്കുമ്പോൾ പറയുന്നതു് കൊരണ്ടി എന്നാണെന്നു് നവീനും സാക്ഷിക്കുന്നു. ഇതുസംബന്ധിച്ചു് ബസിൽ നടന്ന ചർച്ചയിൽ പാലക്കാടു നിന്നും കോട്ടയത്തു നിന്നും കൊല്ലത്തു നിന്നും ലഭിച്ച ഫീഡ് ബാക്ക്, കൊരണ്ടി എന്നു് വിളിക്കുന്നതായാണു്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നവീനും ഫലത്തിൽ അതു സമ്മതിക്കുന്നുണ്ടു്. സംസാരിക്കുന്ന ഇടങ്ങളിലെല്ലാം കൊരണ്ടിയായിരിക്കെ അതു് അച്ചടയിൽ കുരണ്ടിയാകണമെന്നു പറയുന്നതു് വാക്കിനെ സംസ്കരിച്ചെടുക്കാനുള്ള ത്വരയല്ലാതെ മറ്റെന്താണു്? തനിമലയാളം വാക്കുകൾ രണ്ടാംകെട്ടിലേതാണോ? Sebinaj 16:31, 3 നവംബർ 2011 (UTC)Reply

പിന്നെ തിര്വന്തോരത്ത് 'പലക' എന്നേപറയാറുള്ളൂ. കൊരണ്ടിയോ കുരണ്ടിയോ ഇല്ല. കൊരണ്ടി എന്നതാണ് ചെടിയുടെ പേര്. ഇതും ഇതും മാതൃഭൂമിയും കാണുക. ചുമ്മാ ഇതൂടെ കണ്ടേരെ. പിന്നെ സംസാരവും എഴുത്തും - ഞങ്ങളുടെ നാട്ടിൽ കുട എന്നതിന് സംസാരിക്കുമ്പോൾ 'കൊട' എന്നും, കുട്ട എന്നതിന് 'കൊട്ട' എന്നും, കുടം എന്നതിന് 'കൊടം' എന്നും മുട്ട എന്നതിന് 'മൊട്ട' എന്നുമൊക്കെ പറയും. പക്ഷേ.. എഴുത്തിൽ അതാണ് ശരി (സംസാരത്തിൽ ശെരി) എന്ന് എനിക്കഭിപ്രായമില്ല. സംസാരത്തിൽ അതുമതിതാനും. @Sebinaj - ഞാൻ പത്തനംതിട്ടക്കാരനല്ല..കൊല്ലം ജില്ലക്കാരനാ.--Naveen Sankar 16:45, 3 നവംബർ 2011

കൊതം എന്നതിനു് കുതം (no offense intended) എന്നും കൊഞ്ഞനം എന്നതിനു് കുഞ്ഞനം എന്നും എഴുതാറുണ്ടോ? കൊരട്ടി, കൊച്ചി എന്നിവയൊക്കെ കുരട്ടി, കുച്ചി എന്നിങ്ങനെ ആവുന്നുണ്ടോ? കൊലപാതകമാണോ കുലപാതകമാണോ? കൊതി കുതിയാവുമോ? കൊടി കുടിയാവുമോ? Sebinaj 17:47, 3 നവംബർ 2011 (UTC)Reply

സെബിൻ പറഞ്ഞതിനൊന്നും അങ്ങനെ എഴുതാറില്ല..കൊച്ചി കൊച്ചിയും കൊരട്ടി കൊരട്ടിയും തന്നെ. എതിർപ്പില്ല. അതുപോലെ ഞാൻ പറഞ്ഞവയ്ക്ക് തിരിച്ചും. കുട കുടയും കുടം കുടവും തന്നെ. എഴുത്തിൽ കുരണ്ടിയാണ് ശരി എന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു - കുട, കുടം മുതലായവ ശരിയാകുന്നതുപോലെ. എന്നാൽ, കൊഞ്ഞനം കുഞ്ഞനമാവുകയുമില്ല - കുഞ്ഞൻ കൊഞ്ഞനാവുകയുമില്ല. --Naveen Sankar 18:49, 3 നവംബർ 2011 (UTC)Reply

കണ്ണൂറുകാർ(മലബാർ?) കുടയ്ക്ക് കൊട എന്നാണ് പറയാറ്. എന്നുവെച്ച് അങ്ങനെ പറഞ്ഞാൽ മറ്റുള്ളവർക്ക് മനസ്സുലാകുമോ? (ഓഫ്: പറയാൻ പറ്റില്ല; വിശാലഹൃദയന്മാരുടെ നാടാണിത് ;) ) --വൈശാഖ്‌ കല്ലൂർ 05:15, 4 നവംബർ 2011 (UTC)Reply
കൊരണ്ടി എന്നതിന് ഒരു അവലംബം തരാൻ പറ്റുമോ? --Vssun (സുനിൽ) 17:57, 4 നവംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കൊരണ്ടി&oldid=1096197" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊരണ്ടി" താളിലേക്ക് മടങ്ങുക.