അംഗീകാരങ്ങൾ എന്ന തലക്കെട്ടിനു താഴെ

വം പതിച്ച വയലിൻ

എന്ന് അപൂർണമായി എഴുതിയിട്ടുണ്ട്. ശരിയാക്കണം. --Vssun 10:48, 29 സെപ്റ്റംബർ 2008 (UTC)Reply

വംപതിച്ച വയലിൻ എന്നുതന്നെയാണ് അവലംബമായി കൊടുത്തിട്ടുള്ള മാതൃഭൂമിയുടെ വെബ്സൈറ്റിലും കൊടുത്തിട്ടുള്ളത്. ഈ സംശയം മുൻപേ തോന്നിയതാണ് “വം” എന്ന പേരിലുള്ള എന്തെങ്കിലും ഉണ്ടായിരിക്കും എന്നു വിചാരിച്ചാണ് ഞാൻ ലേഖനത്തിൽ അങ്ങനെ കൊടുക്കാൻ കാരണം. സത്യം പറഞ്ഞാൽ ഈ “വം” എന്താണെന്ന് എനിക്കും കൃത്യമായി അറിയില്ല.--Subeesh| സുഭീഷ് 05:27, 30 സെപ്റ്റംബർ 2008 (UTC)Reply

പകർപ്പാവകാശലംഘനം തിരുത്തുക

വിക്കിപീഡിയയിൽ ഒഴിവാക്കേണ്ട ഒരു ശൈലിയാണ് ഇതെന്ന് തോന്നുന്നു. ഈ ലേഖനം പ്രധാനമായും മാതൃഭൂമി ലേഖനം അവലംബമാക്കി എഴുതിയതാണ്. പക്ഷേ പലയിടത്തും മാതൃഭൂമി ലേഖനത്തിൻറെ പകർപ്പ് എന്ന നിലയിലാണ് വിക്കിലേഖനത്തെ കാണേണ്ടത്. മാതൃഭൂമി ലേഖകൻറെ വീക്ഷണം അതേപോലെ ഇവിടെ പകർത്തിവെച്ചിട്ടുണ്ട്. മാതൃഭൂമിയിലെ ആലങ്കാരികഭാഷ ഇവിടെയും പലയിടത്തും ഉപയോഗിച്ചത് ശ്രദ്ധിക്കുക. മുകളിൽ പറഞ്ഞ വം പതിച്ച വയലിൻ എന്ന പ്രയോഗവും ഇതേ സാഹചര്യത്തിൽത്തന്നെ വേണം കാണാൻ.

ഇവിടെ ഉദിക്കുന്ന ഒരു പ്രധാനപ്രശ്നം വിക്കിപീഡിയയിലേക്ക് ഇങ്ങനെ ലേഖനങ്ങൾ പകർത്തിയെഴുതാമോ എന്നാണ്. അപ്പോൾ അത് പകർപ്പാവകാശ ലംഘനമാകില്ലേ. എവിടെയെങ്കിലും ലഭിച്ച വിവരങ്ങൾ അതേപടി പകർത്തി അവലംബം നല്കി രക്ഷപ്പെടുന്ന രീതി ഇവിടെ വ്യാപകമാകരുത്.

മാതൃഭൂമി ഈ ലേഖനം പബ്ലിക് ഡൊമെയിനിൽ ഒന്നും ആക്കിയിട്ടില്ലല്ലോ. വിക്കി ലേഖനത്തിൽ പരാമർശിക്കുന്ന വസ്തുതകൾക്കോ പ്രസ്താവനകൾക്കോ ആണ് അവലംബം നല്കേണ്ടത്. അവലംബമായി ഉപയോഗിക്കുന്ന ലേഖനത്തിൻറെ പകർപ്പ് ആവശ്യമുള്ളിടത്ത് ഉദ്ധരണി തന്നെ ഉപയോഗിക്കുകയും വേണം. --സിദ്ധാർത്ഥൻ 11:14, 2 ഒക്ടോബർ 2008 (UTC)Reply

വജ്രം പതിച്ചതെന്നാവും ഉദ്ദേശിച്ചത് (ഈച്ചക്കോപ്പ്യേയ്! ;) ) --ജ്യോതിസ് 12:48, 2 ഒക്ടോബർ 2008 (UTC)Reply

അതു തന്നെ. ദേ കിടക്കുന്നു --ജ്യോതിസ് 12:50, 2 ഒക്ടോബർ 2008 (UTC)Reply

"കുന്നക്കുടി വൈദ്യനാഥൻ" താളിലേക്ക് മടങ്ങുക.