സംവാദം:കാർബൺ
Latest comment: 11 വർഷം മുമ്പ് by Vssun in topic ഇംഗാലം
കാർബൺ അല്ലേ സുനിൽജീ ഇംഗാലം?--പ്രവീൺ:സംവാദം 04:57, 2 സെപ്റ്റംബർ 2007 (UTC)
- ക്ഷമിക്കൂ അറിയില്ലല്ലോ പ്രവീൺ..--Vssun 20:15, 2 സെപ്റ്റംബർ 2007 (UTC)
- "സ്വന്തമായും മറ്റ് മൂലകങ്ങളുമായും ചേർന്ന് വിവിധങ്ങളായ സംയുക്തങ്ങൾ ആയി മാറുവാൻ ഉള്ള കാർബണിന്റെ കഴിവാണ് കാർബണിനെ മറ്റ് മൂലകങ്ങളിൽ നിന്നു വേറിട്ട് നിർത്തുന്നത്" എന്നെഴുതിയിരിക്കുന്നതി അവ്യക്തതയുണ്ട്. ഈ മട്ടിൽ ഒരു പരാമർശം താഴെയുമുണ്ട്: "കാർബൺ ആറ്റങ്ങൾ സ്വയം സംയോജിച്ച് ചെയിൻ സംയുക്തങ്ങൾ" ഉണടാകുമോ? സംയുക്തമാകാൻ വേറേ മൂലകങ്ങളും വേണ്ടേ?
- Organic Chemistry-യുടെ മലയാളം "കാർബണിക രസതന്ത്രം" ആണോ? ജൈവ രസതന്ത്രം അല്ലേ ശരി? Organic chemistry എന്ന പേര് ജീവജാലങ്ങളിൽ കാണുന്ന സംയുക്തങ്ങളുടെ പഠനം എന്ന അർഥത്തിലാണ് ആദ്യം കൊടുത്തതെന്നാണ് എന്റെ അറിവ്. ആ അർഥത്തെ പ്രതിഭലിപ്പിക്കുന്ന മലയാളം അല്ലേ വേണ്ടത്?
- ഗ്രാഫൈറ്റും ഡയമണ്ടും, കാർബണിന്റെ രൂപാന്തരങ്ങളോ, രൂപഭേദങ്ങളോ?
Georgekutty 10:07, 21 ഏപ്രിൽ 2008 (UTC)
- allotropesന് മലയാളത്തിൽ രൂപാന്തരങ്ങൾ എന്നാണ് പറയുക. Allotropy=രൂപാന്തരത്വം--അഭി 10:56, 21 ഏപ്രിൽ 2008 (UTC)
- 2. ബയോകെമിസ്ട്രിയുമായി തെറ്റിപ്പോകാതിരിക്കാൻ കാർബണികരസതന്ത്രം നന്നായിരിക്കും. --Vssun (സംവാദം) 02:32, 15 ഡിസംബർ 2011 (UTC)
ഇംഗാലം
തിരുത്തുകഈ ലേഖനത്തിന്റെ ശീർഷകം ഇംഗാലം എന്നാക്കണം. കാർബൺ ആ താളിലേക്കു് തിരിച്ചുവിടണം ViswaPrabha (വിശ്വപ്രഭ) (സംവാദം) 01:43, 15 ഡിസംബർ 2011 (UTC)
- കാർബൺ, കാർബൺ ഡയോക്സൈഡ് എന്നൊക്കെയല്ലേ മലയാള പത്രദൃശ്യമാധ്യമങ്ങളും എന്തിന് മലയാളം മീഡിയം പാഠപുസ്തകങ്ങളിൽ വരെ ഉപയോഗിക്കുന്നത്? അങ്ങനെയിരിക്കെ ഇംഗാലം എന്നു തലക്കെട്ട് മാറ്റിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പ്രധാന തലക്കെട്ട് കാർബൺ എന്ന് തിരിച്ചാക്കുകയും ഇംഗാലം തിരിച്ചുവിടൽ താളാക്കുകയുമാണ് വേണ്ടത്. --ജോൺ സി. (സംവാദം) 01:22, 23 മേയ് 2013 (UTC)
Done --Vssun (സംവാദം) 07:00, 23 മേയ് 2013 (UTC)