സംവാദം:കാളൻ
ചിത്രം ചേർക്കാൻ പറ്റിയാൽ നല്ലതായിരുന്നു സജിത്ത് വി കെ 06:56, 23 ഫെബ്രുവരി 2007 (UTC)
പാചകക്കുറിപ്പ്
തിരുത്തുകവിജ്ഞാന കോശത്തിൽ പാചകക്കുറിപ്പ് വേണോ?--അനൂപൻ 07:19, 16 നവംബർ 2007 (UTC)
- മാഷെ, എന്തുകൊണ്ട് ആയിക്കൂടാ? "http://en.wikipedia.org/wiki/Kaalan" കാരണം ഇത് ഇംഗ്ലീഷ് വിക്കിയിലുണ്ടല്ലോ?--സുഗീഷ് 07:29, 16 നവംബർ 2007 (UTC)
പാചകകുറിപ്പ് ചേർക്കുന്നതു കൊണ്ട് കുഴപ്പമൊന്നമില്ല. ലേഖനത്തെ പരിപോഷിപ്പിക്കുന്ന വിവരങ്ങൾ ഒക്കെ ചേർക്കാം. എന്നു വച്ച് വിവരങ്ങൾ കാടു കയറി ലേഖനത്തിന്റെ മുഖ്യ വിഷയത്തിൽ നിന്നു വ്യതിചലിക്കരുത്. പിന്നെ ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതു കൊണ്ടു ഇവിടെയും ആകാം എന്ന നയം തെറ്റുമാണ്. --Shiju Alex 07:53, 16 നവംബർ 2007 (UTC)
- മാഷെ, ഇംഗ്ലീഷ് വിക്കിയിലുള്ളത് ഇവിടേയും ആകാം എന്ന് പലരും പലസ്ഥലത്തും പറഞ്ഞിട്ടുണ്ട്--സുഗീഷ് 08:03, 16 നവംബർ 2007 (UTC)
{{howto}} എന്നൊരു ടെമ്പ്ലേറ്റ് ഇംഗ്ലീഷ് വിക്കിയിൽ ഉള്ളത് ചിലതരം കുക്ക് ബുക്ക് രീതിയെ ഒഴിവാക്കാനായാണ്. ഉദാഹരണത്തിന് കേരളം എന്ന ലേഖനത്തിൽ ഗതാഗതം എന്നുള്ളിടത്ത് സാധാരണമട്ടിൽ കാറിനും പോവാം, ബൈക്കിലും പോവാം എന്നൊക്കെയുള്ള രീതിയിൽ എഴുതുന്നതൊഴിവാക്കണമെന്നാണ്. കാളൻ എന്ന ലേഖനത്തിൽ അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണ് എന്ന് പറയുന്നത് നല്ലത് പക്ഷേ പാചകക്കുറിപ്പായി ചേർക്കുന്നത് കുക്ക് ബുക്ക് ഫീലിങ്ങ് തരും ഇത്ര പേർക്ക് വിളമ്പാനായാണ് എന്നൊക്കെ നമുക്ക് ആധികാരികമായി എഴുതാനും സാധിക്കില്ല. ഇപ്പോഴത്തെ തയ്യാറാക്കുന്ന വിധം പരിഷ്കരിച്ച് ഒരു കഥ പോലെ ചേർക്കുകയാണ് വേണ്ടത്. അതായത് സ്പൂൺ, കപ്പ് ഈ അളവുകൾ കളഞ്ഞ് ചേരുവകളും (അളവില്ലാത്) തയ്യാറാക്കുന്ന വിധം (ഏകദേശ രൂപം മതി) എങ്ങനെയെന്നും ചേര്ക്കണം
പിന്നെ ഇംഗ്ലീഷ് വിക്കിയിലുണ്ട് എന്ന് കരുതി ഇവിടെ ആവണം എന്നില്ല. അവിടേയും അത് ഏതുനിമിഷവും ചോദ്യം ചെയ്യപ്പെട്ടേക്കാം, തിരുത്തപ്പെട്ടേക്കാം. തിരഞ്ഞെടുത്ത ലേഖനമോ മറ്റോ ആണെങ്കിൽ ശരി. --ചള്ളിയാൻ ♫ ♫ 08:18, 16 നവംബർ 2007 (UTC)
സാധാരണ പല വിജ്ഞാനകോശങ്ങളിലും ഭക്ഷണത്തിന്റെ വിവരണത്തന്റ്റെ കൂടെ പാചകക്കുറിപ്പ് കാണാറുണ്ട്, അതിൽ നോക്കി പാചകം ചെയ്യുക എന്നതിലുപരി അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നെല്ലാം അറിയാനുള്ള അവസരം ലഭിക്കും അതിനാൽ പാചകക്കുറിപ്പ് ചേർക്കുന്നതു കൊണ്ട് കുഴപ്പമില്ല എന്നാണെനിക്ക് തോന്നുന്നത് ധ്രുവൻ 09:07, 16 നവംബർ 2007 (UTC)
- ധ്രുവന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കൂടാതെ ചള്ളിയാന്റെ തിരുത്തലുകൾ വളരെ നന്നായിട്ടുണ്ട്. ഇങ്ങനെയാണ് എങ്കിൽ കാളൻ എന്നാലെന്ത് എന്നും അതിലേക്ക് ആവശ്യമുള്ള ചേരുവകളും അവയുടെ പോഷകമൂല്യങ്ങളുമൊക്കെ അറിയുന്നതിന് സഹായിക്കും. ഇതിൽ എന്റെ ഒരഭിപ്രായം അറിയിക്കുന്നു. ചള്ളിയാനോടാണ്. :-ഇതിലെ ചേരുവകളിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങൾ ഏതൊക്കെയാണെന്നും, കാളൻ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്നും അവ അല്പം വിവരിക്കണം എന്നുമുള്ള ചെറിയൊരാവശ്യമാണ്. കഴിയുമെങ്കിൽ ചെയ്യുക.(പ്രത്യേകിച്ചും തെളിവ് ചേർക്കാൻ മറക്കരുതേ..)--സുഗീഷ് 09:17, 16 നവംബർ 2007 (UTC)
- ഉണ്ടാക്കുന്ന വിധം ഒരു തരം ഇൻസ്റട്രക്ഷൻ പോലെ തോന്നുന്നു.പകരം ഒഴുക്കനായി പറയുന്ന രീതിയിൽ (വറക്കുക എന്നതുനു പകരം വറക്കണം എന്നോ വറക്കുന്നു എന്നോ) ആണെങ്കിൽ അല്പം സ്റ്റാൻഡേർട് ഉണ്ടാകും --202.83.54.74 13:14, 3 ജൂൺ 2008 (UTC)