സംവാദം:കാടാമ്പുഴ ഭഗവതിക്ഷേത്രം
ഭഗവതിയാൺ.?? ഭഗവതി ആണാണെന്നോ? --202.83.54.86 04:23, 13 മേയ് 2008 (UTC)
അത് അക്ഷരത്തെറ്റായിരിക്കും. തിരുത്ത് നടന്നിട്ടുണ്ട്. എന്നാൽ ഭഗവതിക്ഷേത്രത്തിൽ പ്രധാന മൂർത്തി ഭഗവതിയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമുണ്ടോ . ജെയിൻ 07:43, 13 മേയ് 2008 (UTC
“ഭഗവതിക്ഷേത്രത്തിൽ പ്രധാന മൂർത്തി ഭഗവതിയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമുണ്ടോ .“
അത് പറയാൻ കഴിയില്ല...ക്ഷേത്രത്തിൻറെ പേർ അങ്ങനെ അറിയപ്പെടുന്നുവെങ്കിലും പ്രധാന പ്രതിഷ്ട വേറെ മൂർത്തിയായിരിക്കും. ഉദാഹരണത്തിനു ഇത് നോക്കു.. http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B4%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 --Aruna 08:14, 13 മേയ് 2008 (UTC)
പ്രതിഷ്ട അല്ല പ്രതിഷ്ഠ ആണ് ഇഷ്ടാ? --202.83.54.86 11:29, 13 മേയ് 2008 (UTC)
ശരിയാണ്. താങ്കൾക്കും തിരുത്താമല്ലോ ഇഷ്ടാ? ജെയിൻ 11:36, 13 മേയ് 2008 (UTC)
- ഞാന് തിരുത്തിയാല് മറ്റേ പുള്ളി ഒരിക്കലും സ്വയം തിരുത്തുകയില്ലിഷ്ടാ.. --202.83.54.86 11:41, 13 മേയ് 2008 (UTC)
തെറ്റ് ചൂണ്ടികാണിച്ച രണ്ട് “ഇഷ്ടാ“ വിനും നന്ദി.:)Aruna 12:20, 13 മേയ് 2008 (UTC)
പൂജ
തിരുത്തുകമൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാൺ ചിട്ട. തന്ത്രം അണ്ടലാടി എന്നതിൽ
- ആദ്യത്തെ പൂജയെക്കുറിച്ച് പറയാമോ?
- എന്തൂട്ടാണ് ഈ തന്ത്രം അണ്ടലാടി? കാടാമ്പുഴക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്ന് മാതൃഭൂമിയിൽ കണ്ടു
--ഷാജി 13:51, 13 മേയ് 2008 (UTC)
ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ- ഇവയാൺ മൂന്ന് പൂജ എന്നുദ്ദേശിക്കുന്നത്.
പിന്നെ തന്ത്രം അണ്ടലാടി എന്നാൽ പൂജാകർമ്മങ്ങൾ ചെയ്യുന്ന തന്ത്രിയുടെ വീട്ടുപേർ(മന)--Aruna 13:56, 13 മേയ് 2008 (UTC)
പ്രസിദ്ധമായ പൂ മൂടൽ പദ്ധതിയെപ്പറ്റി ഒരു വരിപോലുമില്ലല്ലോ കണ്ട് പൊടിക്കാൻ. --117.196.133.90 16:33, 24 മേയ് 2008 (UTC)
അതിനെപറ്റി കൂടുതൽ അറിവുള്ളവർ ലേഖനത്തിൽ ചേർക്കാമല്ലോ....Aruna 12:38, 26 മേയ് 2008 (UTC)
- ഇതിലെ ഐതിഹ്യം രാജേന്ദ്രന്റെ സാറിന്റെ സൃഷ്ടിയാണെന്ന് തോന്നുന്നു. ഏതെങ്കിലും പുരാണത്തിൽ സൂചനയില്ലാതെ ഭാവനമാത്രമാവാനാണ് സാധ്യത. ഡലീറ്റ് ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു.--ചള്ളിയാൻ ♫ ♫ 05:22, 4 ഏപ്രിൽ 2009 (UTC)
രാജേന്ദ്രന്റെ സാറിന്റെ മാത്രം സൃഷ്ടിയാണെന്ന് തോന്നുന്നില്ല... വേറേയും തെളിവ് കാണും.. അതുവരെ അത് അവിടെ കിടക്കട്ടെ.. Aruna 05:28, 4 ഏപ്രിൽ 2009 (UTC)