ശ്രദ്ധേയതസംബന്ധിച്ച് എന്തു പ്രശ്നമാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. ദളിത് ഭാഷാവിദഗ്ദൻ, ദളിത്പക്ഷചിന്തകൻ, പഴന്തമിഴ് സസ്കാരപഠിതാവ് എന്നീനിലകളിൽ എത്രയോ പ്രധാനപ്പെട്ട വ്യക്തിത്വമാണ് സാഹിത്യപഠിതക്കൾക്കും ഭാഷാപഠിതാക്കൾക്കുമിടയിൽ മുരളിമക്കുള്ളത്. വിക്കിപ്പീഡിയയിൽ ജിലേബിയെപ്പറ്റിയും മറ്റും മാത്രം എഴുതിയാൽ മതിയെന്നാണോ അനൂപൻ പറയുന്നത്?--Mra 09:29, 25 ഒക്ടോബർ 2009 (UTC)Reply

ജീവചരിത്രക്കുറിപ്പു മാത്രമല്ലാതെ മറ്റേതെങ്കിലും മൂന്നാം കക്ഷി അവലംബം ഈ വ്യക്തിയെക്കുറിച്ചു നൽകാമോ? വിക്കിപീഡിയയിൽ ജിലേബിയെക്കുറിച്ചും ലേഖനം വേണം, ഇറാനിലെ പിഷിൻ നഗരത്തെക്കുറിച്ചും ലേഖനം വേണം, കവിയൂർ മുരളിക്ക് ശ്രദ്ധേയതയുണ്ടെങ്കിൽ അദ്ദേഹത്തെക്കുറിച്ചും ലേഖനം വേണം. പക്ഷേ ജിലേബി വന്നതു കൊണ്ട് കവിയൂർ മുരളിയും വരാം എന്നാണു പറഞ്ഞു വരുന്നതെങ്കിൽ അതു വിക്കിപീഡിയ നയങ്ങൾക്കെതിരാണ്‌. --Anoopan| അനൂപൻ 09:34, 25 ഒക്ടോബർ 2009 (UTC)Reply
ഒരു അവലംബം ചേർത്തിട്ടുണ്ട്. എങ്കിലും മുഖ്യധാരയോട് എതിരുടുന്നവരെകുറിച്ച കൂടുതൽ (ഓൺലൈൻ) തെളിവുകൾ ലഭിക്കുക ബുദ്ധിമുട്ടായിരിക്കും;അവർ എത്ര ശ്രദ്ധേയരാണങ്കിലും. എല്ലാവർക്കും എവിടെയും തിരഞ്ഞാൽ മാത്രം കിട്ടുന്നതുകൊണ്ട് വിക്കിയുടെ ശ്രദ്ധേയത വായനക്കാർ തിരിച്ചറിയുമെന്ന് തോന്നുന്നില്ല. ശ്രദ്ധേയരങ്കിലും പൊതുമൻഡലത്തിൽ പലകാരണങ്ങളാൽ വേണ്ടത്ര അംഗീകാര ലഭിക്കാതെ പോയവരുണ്ട്. അവരൊക്കെ വിക്കിയിൽ വരണം.--വിചാരം 09:49, 25 ഒക്ടോബർ 2009 (UTC)Reply
ഓൺലൈൻ തന്നെ ആവണമെന്നില്ല. പുസ്തകങ്ങളോ, വർത്തമാനപത്രങ്ങളോ. ശ്രദ്ധേയമായ മാസികകളോ ഒക്കെ അവലംബമായെടുക്കാം. പൊതുമണ്ഡലത്തിൽ പലകാരണങ്ങളാൽ വേണ്ടത്ര അംഗീകാര ലഭിക്കാതെ പോയവരെക്കുറിച്ചൊക്കെ വിക്കിപീഡിയയിൽ എഴുതാം. വ്യക്തവും ആധികാരികമായുള്ള തെളിവുകളോടെ. ഒരു ഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ച ജീവചരിത്രക്കുറിപ്പു മാത്രം ആധാരമാക്കുമ്പോൾ ശ്രദ്ധേയത പോലുള്ള സാങ്കേതികതകൾ കടന്നു വരും. അത്ര മാത്രം. --Anoopan| അനൂപൻ 09:56, 25 ഒക്ടോബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കവിയൂർ_മുരളി&oldid=666707" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കവിയൂർ മുരളി" താളിലേക്ക് മടങ്ങുക.