സംവാദം:കള്ളൻ (സമുദായം)

Latest comment: 2 വർഷം മുമ്പ് by 2401:4900:22DD:F5F9:5253:A4A6:B59:7660 in topic കള്ളർ:-

നമ്മുടെ നാട്ടിലെ കള്ളനും, ഈ കള്ളനും ഒന്നു തന്നെയാണോ...??--സുഭീഷ് - സം‌വാദങ്ങൾ 12:06, 3 മാർച്ച് 2009 (UTC)Reply

അറിയില്ല. ചിലപ്പോൾ കള്ളൻ എന്ന വാക്ക് ഇവരിൽ നിന്നും വന്നതാകാം.. :) --Vssun 12:08, 3 മാർച്ച് 2009 (UTC)Reply
ഇനി അതല്ലെങ്കിൽ കള്ളന് നാനാർത്ഥം താൾ വേണ്ടി വരുമോ?--സുഭീഷ് - സം‌വാദങ്ങൾ 12:11, 3 മാർച്ച് 2009 (UTC)Reply

തമിഴ്നാട്ടിൽ കള്ളൻ എന്നു പറയാറുണ്ടോ?? തിരുടൻ എന്നല്ലെ പറയുക!! ഈ ലേഖനം അല്പം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. പിന്നെ കള്ളൻ എന്നതിന് നാനാർ ത്ഥം വേണ്ടിവരും ഈ ലേഖനം ശരിയാണങ്കിൽ. -- ജിഗേഷ് സന്ദേശങ്ങൾ  07:05, 4 മാർച്ച് 2009 (UTC)Reply

ജിഗേഷ്.., ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിൽ നിന്നെടുത്താണ്‌ ഈ ലേഖനം തുടങ്ങിയത്.. പുസ്തകം ഇപ്പോഴും കൈയിലുണ്ട്.. സ്കാൻ ചെയ്ത്.. കോപ്പി ഇടണോ? :).. --Vssun 07:12, 4 മാർച്ച് 2009 (UTC)Reply

മോഷണം ജാതിത്തൊഴിലെന്നോ?

തിരുത്തുക

ഒരു ജനസമൂഹമത്രയും ജാത്യാ കുറ്റവാളികളാണെന്നുപറയുന്ന ലേഖനം വിക്കിപ്പീഡിയയിൽ പാടുണ്ടോ? തങ്ങളുടെ തൊഴിൽ മോഷണമാണെന്ന് ഇവർ സമ്മതിക്കുമോ? മറ്റുള്ളവർ ഇവരുടെമേൽ ചാർത്തിക്കൊടുത്ത മുദ്രയായിക്കൂടേ ഇത്? ഭരണാധികാരികളുടേയും ഉപരിവർഗ്ഗത്തിന്റേയും ചൂഷണത്തെ ചെറുത്തുനിൽക്കുന്ന ഗോത്രങ്ങളെ "ക്രിമിനൽ ട്രൈബുകൾ" ആയി മുദ്രകുത്തി കൈകാര്യം ചെയ്യുന്ന policy നാട്ടുകാരും വിദേശീയരുമായ ഭരണാധികാരികളുടെ പഴയ നയമായിരുന്നു. ആ മനോഭാവം വച്ച് പുസ്തകം എഴുതുന്നവർ ഇപ്പോഴും ഉണ്ടാകാം. വിക്കിപ്പീഡിയക്ക് ആ നിലപാട് സ്വീകാര്യമാകരുതാത്തതല്ലേ? Frontline മാസികയിൽ വന്ന ഒരു ലേഖനത്തിൽ 'കള്ളൻ' എന്നു പറയുന്ന ഗോത്രത്തെക്കുറിച്ച് ഇങ്ങനെ കാണാം: "Kallan or Kallar denotes a caste group, which is part of the Mukkulathor, now a dominant caste in the southern districts of Tamil Nadu. Maravar and Agamudaiyar are the other components of the Mukkulathor community. The Chola country of Tanjore is stated to be the original abode of the Kallars before they migrated to the Madurai region, the then Pandya kingdom. Agriculture was said to be their major occupation".[1]Georgekutty 21:41, 7 മാർച്ച് 2009 (UTC)Reply


പണ്ട് നാടിന്റെയും ഭൂമികളുടെയും അവകാളികളായിരുന്നു (പുല=ഭൂമി) പുലയർ; അവരെ പുലയുള്ള (അശുദ്ധിയുള്ള)വരായി ഒരു ഭരണ-സാമൂദായിക ഉപരിവർഗ്ഗം തരം താഴ്തിയതു പോലെ കല്ലരെ കള്ളരാക്കിയതാവണം അടുത്ത രണ്ട്മൂന്ന് തലമുറ കഴിയുമ്പോൾ നമ്മുടെ അവസ്ഥയും ഇതേ പോലെയൊക്കെയാവാം --ചള്ളിയാൻ ♫ ♫ 16:42, 8 മാർച്ച് 2009 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ തമിഴ്നാട്ടിലെ Mukkulathor ജാതിയെക്കുറിച്ചുള്ള ലേഖനത്തിൽ,[2] 'കള്ളർ' എന്ന ഉപജാതിയെക്കുറിച്ച് സാമാന്യം ദീർഘമായി പറയുന്നുണ്ട്. അതിന്റെ തുടക്കം ഇങ്ങനെയാണ്:- "Kallar(Tamil: கள்ளர்) (meaning "Veerar"), is one of the three castes which constitute the Mukkalathor confederacy. "a fearless community show many signs of independence and non-submission to any form of subjugation". They were expert soldiers and constituted the bulk of Chola and Pandya armies. One of the principal weapons of the Kallars is the boomerang. This has evoked comparisons with the Australian aborigines and vouch for the theory that Kallars were one of the earliest people to inhabit the Indian subcontinent. The occupation of Kallars is warrior." ഇവിടെയോ ലേഖനത്തിൽ കള്ളർ ജാതിയെക്കുറിച്ചു പറയുന്ന ബാക്കിഭാഗങ്ങളിലോ, ജാതിത്തൊഴിൽ മോഷണമാണെന്ന് പറയുന്നില്ല. കേരളത്തിലെ ഒരു ജനവിഭാഗത്തെക്കുറിച്ച്, അവരുടെ ജാതിത്തൊഴിൽ മോഷണമാണെന്നുപറഞ്ഞ് മലയാളം വിക്കിയിൽ എഴുതാൻ ആരെങ്കിലും ധൈര്യപ്പെടുമോ? ഈ ലേഖനം ഇപ്പോഴത്തെ രീതിയിൽ മലയാളം വിക്കിയിലെ 'കല്ലുകടി' യാണ്. അതിലെ ഉള്ളടക്കം മൊത്തം മാറ്റി വേറെ എഴുതുകയോ, ലേഖനം തന്നെ ഡിലീറ്റ് ചെയ്യുകയോ വേണം എന്നു നിർദ്ദേശിക്കുന്നു.Georgekutty 09:39, 9 മാർച്ച് 2009 (UTC)Reply

ലേഖനത്തിൽ അവലംബമായി നൽകിയിരിക്കുന്ന പുസ്തകത്തിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്‌.

.

ചരിത്രം എന്ന നിലയിൽ പ്രസക്തി തോന്നിയതിനാലാണ്‌ ഇത് വിക്കിയിലിട്ടത്. നീക്കം ചെയ്യണമെങ്കിൽ ആകാവുന്നതാണ്‌..--Vssun 10:12, 9 മാർച്ച് 2009 (UTC)Reply


മധുരയിൽ കാണുന്ന കല്ലർ എന്ന ജാതി യേയാൺ ഇവിടെ കൊടുത്തിരിക്കുന്നുവെങ്കിൽ അത് തെറ്റാൺ. പക്ഷെ കല്ലർ കള്ളന്മാരാണെന്ന് പറയുന്നുമില്ല്ല. എന്തായാലും കള്ളൻ എന്ന ലേഖനത്തിൻ നാനാർത്ഥം നൽകേണ്ടി വരും എന്നു തോന്നുന്നു.-- ജിഗേഷ് സന്ദേശങ്ങൾ  10:17, 9 മാർച്ച് 2009 (UTC)Reply
ജോർജ്ജ്കുട്ടി തന്ന ഇംഗ്ലീഷ് വിക്കി ലിങ്ക് http://en.wikipedia.org/wiki/Kallar(caste) എന്നതാണല്ലോ. അതിൽ പറയുന്ന പേരു കള്ളർ എന്നാണ്‌(വി.കെ.എൻ സ്റ്റൈലിൽ ചോദിച്ചാൽ കള്ളന്റെ ബഹുവചനം ആണോ കള്ളർ :) ???) കള്ളർ സമുദായം മദുരൈയിലും കാണപ്പെടുന്നുണ്ട്. JOHN HILL-നു മാത്രം എങ്ങനെ കള്ളൻ എന്നായി?--Anoopan| അനൂപൻ 10:27, 9 മാർച്ച് 2009 (UTC)Reply


ജോൺ ഹില്ലിന്റെ വരികൾ ഇവിടെ ക്വോട്ട് ചെയ്യാമോ സുനിലേ?--ചള്ളിയാൻ ♫ ♫ 10:37, 9 മാർച്ച് 2009 (UTC)Reply

ഈ സമുദായത്തെക്കുറിച്ചൊരു ലിങ്ക് കൂടി കിട്ടിയിരിക്കുന്നു. Hobson-Jobson - Anglo Indian Dictionary . http://books.google.co.in/books?id=rcjmiBm8hHQC&pg=PA236&lpg=PA236&dq=kallar%2Bthieves&source=bl&ots=5XJbrkepEm&sig=ckUBdfhgqcBrFwde8bhwcF7hZOk&hl=en&ei=RPG0SbvkFJ-atwfJ4JTqDA&sa=X&oi=book_result&resnum=1&ct=result . എത്രത്തോളം ശരിയാണെന്നതിന് ഒരു ഉറപ്പുമില്ല--Anoopan| അനൂപൻ 10:44, 9 മാർച്ച് 2009 (UTC)Reply
ജോൺഹില്ലിന്റെ വരികളാണ്‌ മുകളിൽ ക്വോട്ട് ചെയ്തിരിക്കുന്നത്. --Vssun 10:52, 9 മാർച്ച് 2009 (UTC)Reply


ഇക്കാര്യത്തിൽ Hobson-Jobson നിഘണ്ടുവിന് ഒരാധികാരികതയും ഇല്ല. അതിന്റെ perspective തന്നെ colonial ആണ്. ലക്നൗവിലെ ഷിയാ മുസ്ലിംങ്ങൾ, മുഹറത്തിന് "യാ ഹസ്സൻ, യാ ഹുസ്സൈൻ" എന്നുപറഞ്ഞ് മാറത്തടിച്ച് രക്തസാക്ഷികളായ ഹസ്സനേയും ഹുസ്സൈനേയും കുറിച്ച് വിലപിച്ചത് "Hobson-Jobson" എന്ന് സായിപ്പന്മാർ കേട്ടതിൽ നിന്നാണ് ആ നിഘണ്ടുവിന്റെ പേരിന്റെ തന്നെ ഉത്ഭവം എന്ന് നിരാധ് ചൗധരി എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്! ആ നിഘണ്ടുവിൽ പ്രതിഫലിക്കുന്ന ഇൻഡ്യൻ റിയാലിറ്റിയും അതുപോലെ തന്നെയാകും.Georgekutty 11:53, 9 മാർച്ച് 2009 (UTC)Reply

കള്ളർ:-

തിരുത്തുക

5 തിണകളിൽ പാല അഥവാ കല്ല് നിറഞ്ഞ തരിശു ഭൂ പ്രദേശത്ത് അധിവസിച്ച ഗോത്രം മറവർ ആയിരുന്നു അവരുടെ അപര നാമധേയം കള്ളർ എന്നും ഉണ്ടെന്ന് കരുതാം. ഇവരുടെ പ്രദേശം കൃഷിക്ക് ഒട്ടും അനുയോജ്യം ആയിരുന്നില്ല അതുകൊണ്ട് തന്നെ ഇവർ മറ്റു തിണകളിലെ ( മുല്ല ,മരുതം,കുറിഞ്ഞി,നെയ്തൽ) ജനങളുടെ ഉത്പന്നങ്ങൾ അപഹരിച്ചിരുന്നിരിക്കാം.അതാവാം ഇവർക്ക് ഇത്തരം ഒരു വിശേഷണം വന്നു ചേർന്നത് എന്ന് കരുതാം.ഇവരാണ് പിന്നീട് പൊരാളികളായി ചോള രുടെയും മറ്റും സൈന്യ വിഭാഗമായി മാറിയിട്ടുള്ളത് എന്നും കരുതാൻ ന്യായം കാണുന്നു. 2401:4900:22DD:F5F9:5253:A4A6:B59:7660 01:33, 18 ഫെബ്രുവരി 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കള്ളൻ_(സമുദായം)&oldid=3715753" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കള്ളൻ (സമുദായം)" താളിലേക്ക് മടങ്ങുക.