തേക്കുകുട്ടയാണെന്നു കരുതി ഒരു ചിത്രം അപ്ലോഡ് ചെയ്യുന്നു. ഇതാണോ എന്നു നോക്കുക --Vssun 23:47, 18 ഒക്ടോബർ 2008 (UTC)Reply

തേക്കുകുട്ട പിരമിഡ് ആകൃതിയിലായിരിക്കും. ഇത് എന്തോ സൂക്ഷിക്കാനുള്ള പാത്രമാണ്. ഉറുമ്പും മറ്റും വരാതിരിക്കാനുള്ളത്. വെണ്ണയൊക്കെ പണ്ട് സൂക്ഷിച്ചിരുന്നതിങ്ങനെയാണ്. --ചള്ളിയാൻ ♫ ♫ 05:10, 29 ഒക്ടോബർ 2008 (UTC)Reply

ഉറി പോലെയുണ്ട് --സാദിക്ക്‌ ഖാലിദ്‌ 05:47, 29 ഒക്ടോബർ 2008 (UTC)Reply


[തേക്കു കുട്ട എന്നത് തേവ് കുട്ടയാണോ (വെള്ളം തേവാൻ ഉപയോഗിക്കുന്നത്).തേക്കിൻ തടിയിൽ നിർമ്മിച്ചതല്ലല്ലോ?

വിസ്താരം കുറഞ്ഞ കുഴി/കുളങ്ങളിൽ നിന്നും വെള്ളം മുക്കി നിറച്ച് ചാലുകളിലേക്ക് കമഴ്ത്തുന്നതിന്നുള്ള ഉപകരണമാണ് ചിത്രത്തിൽ എന്ന് തോന്നുന്നു. ഇപ്പോൾ പണീയില്ലാത്തതു കൊണ്ട് ഉറിപോലെ തൂക്കിയിരിക്കുന്നതാവാം. noble 06:31, 29 ഒക്ടോബർ 2008 (UTC)Reply


തേവാൻ ഉപയോഗിക്കുന്ന കുട്ടകളുടെ വായ് ഒരിക്കലും ഇതുപോലെ ചെറിയതായിരിക്കില്ല.വെള്ളം പെട്ടന്ന് ഒഴുക്കാനാവില്ല എന്നതാണ്‌ കാരണം. സാധനങ്ങൾ തുളുമ്പാതെ സൂക്ഷിച്ചു വെക്കേണ്ടപ്പോഴാണ്‌ ഈ ആകൃതി. --ചള്ളിയാൻ ♫ ♫ 06:58, 29 ഒക്ടോബർ 2008 (UTC)Reply

തലക്കെട്ട് തിരുത്തുക

വെള്ളം തേവാനുള്ള കുട്ടയായതിനാൽ തേവുകുട്ട/തേക്കുകുട്ട എന്ന പേരാണ്‌ യോജിക്കുക. തേക്കുകുട്ട എന്ന് തലക്കെട്ട് മാറ്റാൻ ഉദ്ദേശിക്കുന്നു. കയറ്റുകുട്ട എന്നു പറയുമ്പോൾ കയറുമായി ബന്ധപ്പെട്ട എന്തോ എന്ന തോന്നൽ വരുന്നു. ഉദാഹരണം കയറ്റുപായ. --Vssun 18:35, 14 നവംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കയറ്റുകുട്ട&oldid=766872" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കയറ്റുകുട്ട" താളിലേക്ക് മടങ്ങുക.